ETV Bharat / bharat

വെള്ളപ്പൊക്കത്തില്‍ നദിയിലൂടെ ഒഴുകിയെത്തിയത് മൂവായിരം ഗ്യാസ് സിലിണ്ടറുകള്‍; കൈക്കലാക്കി നാട്ടുകാര്‍

ഖലാപൂർ പ്രദേശത്ത് തുടർച്ചയായുണ്ടായ മഴയെ തുടർന്നാണ് 3,000 സിലണ്ടറുകൾ പാതൽഗംഗ ദിയിലേക്ക് ഒഴുക്കിപ്പോയത്.

WEATHER UPDATES IN INDIA  RAIN UPDATES  HEAVY RAIN IN MAHARASHTRA  MAHARASHTRA RAIN UPADATES
gas cylindres float in flood water (x.com)
author img

By ETV Bharat Kerala Team

Published : July 9, 2026 at 4:40 PM IST

2 Min Read
Choose ETV Bharat

മുംബൈ: കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ഗ്യാസ് സിലിണ്ടറുകൾ ഒഴുകിപ്പോയി. 3,000 ത്തോളം ഗ്യാസ് സിലണ്ടറുകളാണ് ഒഴുകിപോയത്. മഹാരാഷ്‌ട്രയിലെ പൻവേലിലുള്ള ചവാനെയിലുള്ള ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ ബോട്ടലിങ് പ്ലാൻ്റിലാണ് സംഭവം.

ഖലാപൂർ പ്രദേശത്ത് തുടർച്ചയായുണ്ടായ മഴയെ തുടർന്ന് പാതൽഗംഗ നദി കരകവിഞ്ഞൊഴുക്കുകയായിരുന്നു. ഇതെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലാണ് ഒഴിഞ്ഞതും ഗ്യാസ് നിറച്ചതുമായ 3,000 സിലണ്ടറുകൾ നദിയിലേക്ക് ഒഴുക്കിപ്പോയത്.

സംഭവത്തെ തുടർന്ന് ഖലാപൂർ പൊലീസ് ഇൻസ്‌പെക്‌ടർ അഭിജിത്ത് ഭുജ്‌ബർ സ്ഥം സന്ദർശിക്കുകയും പൊതുജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്‌തു. നദിയിലോ തീരങ്ങളിലോ ഗ്യാസ് സിലണ്ടറുകൾ കണ്ടാൽ ഒരിക്കലും അതിൽ തൊടാനോ മാറ്റനോ അത് വീട്ടിലേക്ക് കൊണ്ടുപോവാനോ ശ്രമിക്കരുതെന്ന് നദീ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജില്ലാ കലക്‌ടർ കിഷൻ ജാവാലെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

എതെങ്കിലും തരത്തിലുള്ള ശ്രദ്ധ കുറവ് വലിയ വാതക ചോർച്ചക്കോ സ്‌ഫോടനത്തിനോ ഇടയാക്കുമെന്നും അത് വലിയ ജീവനും സ്വത്തിനും നഷ്‌ടമുണ്ടാക്കുമെന്നും ഉദ്യോഗസ്ഥർ മുന്നറയിപ്പ് നൽകി. നിലവിൽ ഭരണകൂടവും ദുരന്തനിവാരണ വകുപ്പും ബന്ധപ്പെട്ട കമ്പനിയും ചേർന്ന് കാണാതായ സിലണ്ടറുകൾക്കായുള്ള തെരച്ചിൽ നടത്തി വരുകയാണ്.

പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും സംശയാസ്‌പദമായ രീതിയിൽ എതെങ്കിലും സിലണ്ടറുകൾ കാണുകയാണെങ്കിൽ ഉടൻ തന്നെ ലോക്കൽ പൊലീസിനെയോ ദുരന്തനിവാരണ വകുപ്പിനെയോ അറിയിക്കാൻ ഉദ്യോഗസ്ഥർ നിർദ്ദേശിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് 6,000-ത്തിലധികം താമസക്കാരെ മാറ്റിപ്പാർപ്പിച്ചു. കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പിനെ തുട‌‌ർന്ന് പുണെയുടെ ചില ഭാഗങ്ങളിൽ സ്‌കൂളുകളും കോളേജുകളും അടച്ചിട്ടിരിക്കുകയാണ്. ജൂലൈ ആദ്യ ആഴ്‌ചയിൽ തന്നെ ജില്ലയിൽ ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോ‌ട്ടുകൾ.

അതേസമയം ജൂലൈ 7 വരെയുള്ള മഴയോടെ,ഇന്ത്യയിലാകെ മഴ ലഭിച്ചത് 12 ശതമാനമായി കുറഞ്ഞു. ജൂലൈ ആദ്യ ആഴ്‌ച സാധാരണയേക്കാൾ കൂടുതൽ മഴക്കുള്ള സാധ്യത കാണിക്കുന്നു. ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളിൽ ദുർബലമായതോ മിതമായതോ ആയ രീതിയിൽ എൽ നിനോ പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

അടുത്ത ആറ് ദിവസങ്ങളിൽ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പല സംസ്ഥാനങ്ങളിലും ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. മഴയ്‌ക്കൊപ്പം ഇടിമിന്നലും ശക്തമായ കാറ്റും ഉണ്ടാകുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Also Read: അരുണാചൽ പ്രദേശിൽ മണ്ണിടിച്ചിൽ; രണ്ട് ബിഹാർ സ്വദേശികൾക്ക് ദാരുണാന്ത്യം