ETV Bharat / automobile-and-gadgets
മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ മുതൽ വൺപ്ലസ് 13 ആർ വരെ: ഫ്ലാഗ്‌ഷിപ്പിനെ വെല്ലും ഫീച്ചറുകൾ; 2025ൽ വിപണിയിലെത്തിയ മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകൾ
ശക്തമായ പ്രോസസ്സറുകൾ, മികച്ച ഡിസ്പ്ലേകൾ, മികച്ച ബാറ്ററികൾ, മികച്ച ക്യാമറ സംവിധാനം എന്നിവയുള്ള പ്രീമിയം ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് സമാനമായ സവിശേഷതകൾ നൽകുന്ന മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകൾ പരിചയപ്പെടാം.

Published : December 23, 2025 at 5:29 PM IST
ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വർഷമാണ് 2025. വെറും ഒരു വർഷം കൊണ്ട് പ്രമുഖ കമ്പനികൾ പുറത്തിറക്കിയ ഫോണുകൾക്ക് കയ്യും കണക്കുമില്ല. ഇതിൽ വിലകൂടിയ ഫ്ലാഗ്ഷിപ്പ് ഫോണുകളും, താങ്ങാനാവുന്ന വിലയിൽ തന്നെ ഉയർന്ന ഗുണനിലവാരത്തിൽ പുറത്തിറക്കിയ ഫോണുകളുമൊക്കെയുണ്ട്. കുറഞ്ഞ വിലയിൽ വിലകൂടിയ ഫോണുകളെ പോലെ സവിശേഷതകൾ വാഗ്‌ദാനം ചെയ്യുന്ന ഇത്തരം ഫോണുകളെയാണ് "ഫ്ലാഗ്ഷിപ്പ് കില്ലറുകൾ" എന്ന് വിളിക്കുന്നത്.
പ്രീമിയം ചെലവില്ലാതെ പ്രീമിയം സ്പെസിഫിക്കേഷനുകൾ നൽകുന്ന ഫ്ലാഗ്ഷിപ്പ് കില്ലറുകൾക്ക് സാധാരണയായി 30,000 മുതൽ 50,000 രൂപ വരെയാണ് വില വരുന്നത്. എങ്കിലും വില കുറയുമ്പോൾ, ബിൽഡിലും പ്രത്യേക സവിശേഷതകളിലും ചെറിയ വിട്ടുവീഴ്‌ചകൾ വരുത്തേണ്ടിവരും. വൺപ്ലസ്, iQOO, മോട്ടോറോള, നത്തിങ് പോലുള്ള ബ്രാൻഡുകളാണ് ഈ വിഭാഗത്തിൽ മികവ് പുലർത്തുന്നത്.
ഈ വർഷം ചിപ്‌സെറ്റ് സാങ്കേതികവിദ്യയിലുണ്ടായ പുരോഗതി സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 പോലുള്ള പ്രോസസ്സറുകൾ ബജറ്റ് ഫോണുകളിൽ ലഭ്യമാക്കുന്നതിലേക്ക് നയിച്ചു. ഡിസ്പ്ലേ സാങ്കേതികവിദ്യ AMOLEDലേക്ക് അപ്‌ഗ്രേഡ് ആയതിനൊപ്പം ഉയർന്ന റിഫ്രഷ് റേറ്റും 5000 mAhൽ കൂടുതൽ കപ്പാസിറ്റിയുള്ള ബാറ്ററിയും എഐ ഫീച്ചറുകളുള്ള ക്യാമറയും വില കുറഞ്ഞ ഫോണുകളിൽ പോലും ലഭ്യമായി തുടങ്ങി. ഇത് ശക്തമായ പ്രോസസ്സറുകൾ, മികച്ച ഡിസ്പ്ലേകൾ, മികച്ച ബാറ്ററികൾ, മികച്ച ക്യാമറ സംവിധാനം എന്നിവയുള്ള വിലകൂടിയ ഫ്ലാഗ്ഷിപ്പ് ഫോണുകൾക്ക് ഇവ വലിയ വെല്ലുവിളിയാണ്. 2025ൽ പുറത്തിറക്കിയ ഇത്തരം മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകളെ കുറിച്ചറിയാം.
1. വൺപ്ലസ് 13ആർ 5ജി:

ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഫ്ലാഗ്ഷിപ്പ് കില്ലർ സ്‌മാർട്ട്‌ഫോണാണ് വൺപ്ലസ് 13ആർ 5ജി. സ്‌നാപ്‌ഡ്രാഗൺ 8 Gen 3 പ്രോസസറിന്‍റെ കരുത്തിൽ വരുന്ന ഫോൺ ഗെയിമിങിനും മൾട്ടിടാസ്‌കിങിനും മികച്ചതാണ്. ആൻഡ്രോയിഡ് ഹെഡ്‌ലൈൻസ് അവലോകനം അനുസരിച്ച്, ഫോൺ അമിതമായി ചൂടാവുകയോ, പെർഫോമൻസിനെ ബാധിക്കുകയോ ഇല്ല. 6000mAh ബാറ്ററിയാണ് ഇതിലുള്ളത്. രണ്ട് ദിവസത്തെ ഉപയോഗം സാധ്യമാകും. 100W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്‌ക്കുന്നതിനാൽ വേഗത്തിൽ ചാർജ് ചെയ്യാം. 120Hz റിഫ്രഷ് റേറ്റും 4500 nits പീക്ക് ബ്രൈറ്റ്‌നെസും ഉള്ള 6.78-ഇഞ്ച് 1.5K ProXDR AMOLED ഡിസ്‌പ്ലേയാണ് വൺപ്ലസ് 13ആറിൽ നൽകിയിരിക്കുന്നത്.
50MP സോണി LYT-700 മെയിൻ സെൻസറുള്ള ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിനുള്ളത്. എന്നിരുന്നാലും, കുറഞ്ഞ വെളിച്ചത്തിൽ ക്യാമറ പെർഫോമൻസ് വിലയേറിയ ഫ്ലാഗ്ഷിപ്പുകളേക്കാൾ അൽപ്പം കുറവാണ്. ഇതിന്‍റെ 12 ജിബി റാമും 256 ജിബി റോമും ഉള്ള സ്റ്റോറേജ് വേരിയന്‍റിന് 41,999 രൂപയും, 16 ജിബി റാമും 512 ജിബി റോമും ഉള്ള വേരിയന്‍റിന് 46,999 രൂപയുമാണ് വൺപ്ലസിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ വില നൽകിയിരിക്കുന്നത്. അതേസമയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ കുറഞ്ഞ വിലയ്‌ക്ക് ലഭ്യമായേക്കാം.
ഫീച്ചറുകൾ നോക്കുമ്പോൾ വിലയ്‌ക്ക് അനുയോജ്യമായ ഒരു ഓപ്ഷനാണ് ഇതെന്ന് പറയാം. ഓക്‌സിജൻ OS 15 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഈ ഫോൺ പ്രവർത്തിക്കുക. ഇതിന് പതിവ് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ലഭിക്കും. ഹൈപ്പർടച്ച്, കൂളിങ് സിസ്റ്റം എന്നിവ ഉള്ളതിനാൽ ഈ ഫോൺ ഗെയിമർമാർക്ക് അനുയോജ്യമാണ്.
2. സാംസങ് ഗാലക്‌സി S24 5G:

എസ് 25 സീരിസിന്‍റെ വരവോടെ സാംസങിന്‍റെ മുൻതലമുറ ഫ്ലാഗ്‌ഷിപ്പ് മോഡലായ ഗാലക്‌സി S24ന് 2025ൽ വില കുറഞ്ഞു. ഇതോടെ ഫ്ലാഗ്ഷിപ്പ് കില്ലർ സെഗ്‌മെന്‍റിലേക്ക് കടന്ന ഫോണാണ് ഇത്. ആൻഡ്രോയിഡ് 14ലാണ് ഇത് പ്രവർത്തിക്കുന്നത്. IP68 വാട്ടർ റെസിസ്റ്റൻസ്, 120Hz റിഫ്രഷ് റേറ്റും 2600 nits പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.2-ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേ, വയർലെസ് ചാർജിങ്, മികച്ച ട്രിപ്പിൾ ക്യാമറ സിസ്റ്റം, 3x ഒപ്റ്റിക്കൽ സൂം, 7 വർഷത്തെ OS അപ്‌ഡേറ്റുകൾ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഇന്ത്യയിൽ എക്‌സിനോസ് 2400 പ്രോസസറുമായി പുറത്തിറക്കിയെങ്കിലും, 2025 സെപ്റ്റംബറിൽ ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്‌സെറ്റിലും S24 കൊണ്ടുവന്നു. രണ്ട് വകഭേദങ്ങളും നിലവിൽ വിപണിയിൽ ലഭ്യമാണ്. കോംപാക്റ്റ് ഡിസൈനിന് പേരുകേട്ട ഫോണാണ് ഇത്.
ക്യാമറ സംവിധാനത്തിലേക്ക് പോകുമ്പോൾ, നിരവധി എഐ സവിശേഷതകൾ ഇതിൽ കാണാം. ഫോട്ടോ എഡിറ്റിങിനും വീഡിയോ റെക്കോർഡിങിനും മികച്ച ഓപ്‌ഷനാണ് ഗാലക്‌സി എസ്24. 4000mAh ബാറ്ററിയാണ് ഉള്ളതെങ്കിലും ഒപ്റ്റിമൈസേഷൻ കൊണ്ട് ഇത് ഒരു ദിവസം മുഴുവൻ നിലനിൽക്കും. ലോഞ്ച് സമയത്ത് 79,999 രൂപ വിലയുണ്ടായിരുന്നെങ്കിലും, സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ എസ് 24ന്‍റെ നിലവിലെ വില 59,999 രൂപയാണ്. അതേസമയം ബാങ്ക് ഓഫറുകൾക്ക് ശേഷം ഓഫറുകൾക്ക് ശേഷം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ 35,000 രൂപയ്‌ക്ക് ഇപ്പോൾ വാങ്ങാനാവും. ഫോട്ടോഗ്രാഫി പ്രേമികൾക്ക് വിപണിയിലുള്ളതിൽ ഒരു മികച്ച ഓപ്‌ഷനായിരിക്കും ഗാലക്‌സി എസ്24.
3. iQOO നിയോ 10ആർ 5G:

മിഡ്-പ്രീമിയം ശ്രേണിയിലെ ഒരു മികച്ച ഫോണാണ് iQOO നിയോ 10ആർ. സ്‌നാപ്ഡ്രാഗൺ 8S Gen 3 ചിപ്‌സെറ്റിന്‍റെ കരുത്തിൽ വരുന്ന ഒരു ഗെയിമിങ്-ഫോക്കസ്‌ഡ് ഫോണാണ് ഇത്. 144Hz റിഫ്രഷ് റേറ്റുള്ള AMOLED ഡിസ്‌പ്ലേയാണ് iQOO നിയോ 10ആറിലുള്ളത്. ഉയർന്ന പ്രകടനവും കൂളിങ് സിസ്റ്റവും വാഗ്‌ദാനം ചെയ്യുന്ന ഫോൺ അമിതമായി ചൂടാവാത്തതിനാൽ ഗെയിമിങുകാർക്ക് മികച്ച ഓപ്‌ഷനായിരിക്കും. 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 6400mAh ബാറ്ററിയാണ് ഇതിൽ നൽകിയിരിക്കുന്നത്. 50MP മെയിൻ സെൻസറുള്ള ഫോൺ മികച്ച ഡേലൈറ്റ് ഫോട്ടോഗ്രാഫി വാഗ്‌ദാനം ചെയ്യുന്നു. ഇതിന് സ്‌പോർട്ടി ഡിസൈനും IP67 റേറ്റിംഗും ഉണ്ട്. Funtouch OS സോഫ്‌റ്റ്‌വെയറിൽ വരുന്ന ഫോൺ നിരവധി കസ്റ്റമൈസേഷൻ ഓപ്ഷനുകളും വാഗ്‌ദാനം ചെയ്യുന്നു. ഗെയിമിങ്, മൾട്ടിമീഡിയ ഉപയോക്താക്കൾക്ക് ഈ ഫോൺ ഒരു ബജറ്റ്-സൗഹൃദ ഓപ്ഷനാണെന്ന് പറയാം. 8 ജിബി റാമും 128 ജിബി റോമും ഉള്ള സ്റ്റോറേജ് വേരിയന്‍റിന് 26,999 രൂപയും, 8 ജിബി+256 ജിബി വേരിയന്‍റിന് 28,999 രൂപയും, 12 ജിബി+ 256 ജിബി വേരിയന്‍റിന് 30,999 രൂപയുമാണ് iQOO ഔദ്യോഗിക വെബ്‌സെറ്റിൽ വിലയിട്ടിരിക്കുന്നത്. വിദ്യാർഥികൾക്ക് 1,000 രൂപ ഓഫറും ലഭിക്കും. അതേസമയം ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഫോൺ ഇതിലും കുറഞ്ഞ വിലയ്‌ക്ക് ലഭ്യമാകും.
4. ഗൂഗിൾ പിക്‌സൽ 9എ:

ക്യാമറയ്‌ക്ക് പേരുകേട്ട ഒരു ഫോണാണ് ഗൂഗിൾ പിക്‌സൽ 9എ. ഇതിൽ 48 എംപി മെയിൻ സെൻസറും 13 എംപി അൾട്രാവൈഡ് ലെൻസും, 13 എംപി ഫ്രണ്ട് ക്യാമറയും ഉൾപ്പെടുന്നു. ഗൂഗിൾ കമ്പ്യൂട്ടേഷണൽ ഫോട്ടോഗ്രാഫി, ടെൻസർ ജി4 പ്രോസസർ എന്നിവ ഉപയോഗിച്ച് മികച്ച ഫോട്ടോകളെടുക്കാൻ സാധിക്കും. മികച്ച ആൻഡ്രോയിഡ് ആൻഡ്രോയിഡ് എക്‌സ്‌പീരിയൻസ്, 7 വർഷത്തെ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ എന്നിവയാണ് ഹൈലൈറ്റ്. 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് OLED ഡിസ്‌പ്ലേ, വയർലെസ് ചാർജിംഗ് പിന്തുണയുള്ള 5,100 mAh ബാറ്ററി എന്നിവയാണ് മറ്റ് ഫീച്ചറുകൾ. ദൈനംദിന ഉപയോഗത്തിനുതകുന്ന പ്രകടനവും ലളിതമായ ഡിസൈനും ഉള്ള പിക്‌സൽ 9എ ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച ചോയ്‌സായിരിക്കും. 8 ജിബി+ 256 ജിബി വേരിയന്‍റിന് 44,999 രൂപയാണ് ഗൂഗിൾ സ്റ്റോറിൽ വില കാണുന്നത്.
5. മോട്ടറോള എഡ്‌ജ് 60 പ്രോ:

120Hz റിഫ്രഷ് റേറ്റ് പിന്തുണയുള്ള പ്രീമിയം 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് pOLED ഡിസ്‌പ്ലേയുമായി വരുന്ന ഫോണാണ് മോട്ടറോള എഡ്‌ജ് 60 പ്രോ. മീഡിയടെക് ഡൈമെൻസിറ്റി 8350 എക്‌സ്ട്രീം ചിപ്‌സെറ്റ്, 6000 എംഎഎച്ച് ബാറ്ററി, 50MP ട്രിപ്പിൾ ക്യാമറ സജ്ജീകരണം, IP69 റേറ്റിങ് എന്നിങ്ങനെ നീളുന്നു ഫീച്ചറുകൾ. ഫോൺ കൂടുതലായി ഉപയോഗിക്കുന്നവരെയും ഗെയിമർമാരെയും ലക്ഷ്യമിട്ടുള്ളതാണ് ഈ ഫോൺ. ഡിസ്‌പ്ലേയ്‌ക്കും ബിൽഡ് ക്വാളിറ്റിക്കും പേരുകേട്ട ഫോൺ കൂടിയാണ് മോട്ടറോള എഡ്‌ജ് 60 പ്രോ. 8 ജിബി+256 ജിബി വേരിയന്‍റിന് 29,999 രൂപയും, 12 ജിബി+256 ജിബി വേരിയന്‍റിന് 33,999 രൂപയും, 16 ജിബി+ 512 ജിബി വേരിയന്‍റിന് 37,999 രൂപയുമാണ് വില മോട്ടോറോളയുടെ ഔദ്യോഗിക വെബ്‌സെറ്റിൽ വിലയിട്ടിരിക്കുന്നത്.
6. നത്തിങ് ഫോൺ 3എ പ്രോ:

നത്തിങിന്‍റെ ഫോണുകൾ എപ്പോഴും അതിന്‍റെ ഡിസൈനിന് പേര് കേട്ടവയാണ്. മിഡ്-റേഞ്ച് സെഗ്‌മെന്‍റിൽ മത്സരാധിഷ്‌ഠിത വിലകളിൽ ഈ ഫോൺ വാങ്ങാനാവും. 50 എംപി ഒഐഎസ് മെയിൻ ക്യാമറ, 60x അൾട്ര സൂമും, 3x ഒപ്‌റ്റിക്കൽ സൂമും, 6x ഇൻ-സെൻസർ സൂമും ഉള്ള 50 എംപി പെരിസ്‌കോപ് ക്യാമറ, 8 എംപി അൾട്രാവൈഡ് ക്യാമറ, 50 എംപി ഫ്രണ്ട് ക്യാമറ എന്നിവ അടങ്ങുന്നതാണ് ഇതിലെ ക്യാമറ സജ്ജീകരണം. 120 ഹെട്‌സ് അഡാപ്‌റ്റീപ് റിഫ്രഷ് റേറ്റും, 1000 ഹെട്‌സ് ടച്ച് സാംപ്ലിങ് റേറ്റും, 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസും ഉള്ള 6.77 ഇഞ്ച് FHD+ AMOLED ഡിസ്‌പ്ലേ, 5,000 എംഎഎച്ച് ബാറ്ററി, 50 വാട്ട് ചാർജിങ്, സ്‌നാപ്‌ഡ്രാഗൺ 7s Gen 3 ചിപ്‌സെറ്റ്, IP64 റേറ്റിങ്, നത്തിങ് ഒഎസ് 3.1 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 8 ജിബി+ 128 ജിബി വേരിയന്‍റിന് 29,999 രൂപയും, 8 ജിബി+ 256 ജിബി വേരിയന്‍റിന് 31,999 രൂപയും, 12 ജിബി+ 256 ജിബി വേരിയന്‍റിന് 33,999 രൂപയും ആണ് ഫ്ലിപ്‌കാർട്ടിലെ വില.
7. റെഡ്‌മി നോട്ട് 14 പ്രോ+ 5G:

സ്‌നാപ്ഡ്രാഗൺ 7S ജെൻ 3 പ്രോസസറുമായാണ് ഈ ഫോൺ വരുന്നത്. 6200 mAh ബാറ്ററി, 90 വാട്ട് ഹൈപ്പർചാർജിങ്, IP68 റേറ്റിങ്, വിക്‌ടസ് 2 പ്രൊട്ടക്ഷൻ, ഫ്ലാഗ്‌ഷിപ്പ് 1.5 k 3000 നിറ്റ്‌സ് ബ്രൈറ്റ്‌നെസ് ഡിസ്‌പ്ലേ എന്നിവയാണ് ഇതിലെ ഫീച്ചറുകൾ. 50MP ടെലിഫോട്ടോ, 8MP അൾട്രാവൈഡ്, 20MP ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്നതാണ് ഇതിലെ ക്യാമറ സംവിധാനം. ഇതിന്‍റെ 8 ജിബി+ 128 ജിബി വേരിയന്‍റിന് 26,999 രൂപയും 8 ജിബി+256 ജിബി വേരിയന്‍റിന് 28,999 രൂപയും 12 + 512 ജിബി വേരിയന്‍റിന് 31,999 രൂപയുമാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ വിലയിട്ടിരിക്കുന്നത്. 8 ജിബി+256 ജിബി വേരിയന്‍റിന് 28,999 രൂപയും, 12 ജിബി+ 256 ജിബി വേരിയന്‍റിന് 30,999 രൂപയുമാണ് iQOO ഔദ്യോഗിക വെബ്‌സെറ്റിൽ വിലയിട്ടിരിക്കുന്നത്.
8. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ:

മീഡിയടെക് ഡൈമെൻസിറ്റി 7400 പ്രോസസറിന്‍റെ കരുത്തിൽ വരുന്നതാണ് മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ. 68 വാട്ട് ടർബോപവർ ചാർജിങ് പിന്തുണയ്‌ക്കുന്ന 5500 mAh ബാറ്ററിയാണ് ഫോണിന് ലഭിച്ചിരിക്കുന്നത്. 6.67 ഇഞ്ച് pOLED ക്വാഡ് കർവ്ഡ് ഡിസ്പ്ലേ, IP68/69 റേറ്റിങ്, 50MP മെയിൻ ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകൾ. 8 ജിബി+ 256 ജിബി വേരിയന്‍റിന് 22,999 രൂപയാണ് മോട്ടോറോള ഇന്ത്യ വെബ്‌സെറ്റിൽ വില നൽകിയിരിക്കുന്നത്. അതേസമയം 12 ജിബി+ 256 ജിബി വേരിയന്‍റിന് 24,999 രൂപയാണ് വില.
9. പോകോ എഫ് 7 അൾട്ര:

2025 മാർച്ചിൽ ആഗോളതലത്തിൽ പുറത്തിറക്കിയ പോക്കോ എഫ്7 അൾട്ര ഒരു ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണാണ്. ഇന്ത്യയിൽ ഈ ഫോൺ ഇതുവരെ ഔദ്യോഗികമായി പുറത്തിറക്കിയിട്ടില്ല. പക്ഷേ ഉടൻ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കിംവദന്തികളുണ്ട്. അതേസമയം പോക്കോ എഫ്7 അൾട്രയ്‌ക്കൊപ്പം അതേ സീരിസിൽ ആഗോളതലത്തിൽ പുറത്തിറക്കിയ പോക്കോ എഫ്7 2025 ജൂണിൽ ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു. ഫ്ലാഗ്ഷിപ്പ് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റ്, 120W വയർഡ്, 50W വയർലെസ് ഹൈപ്പർചാർജിങ്, 5300mAh ബാറ്ററി, വിഷൻബൂസ്റ്റ് D7 ചിപ്‌സെറ്റ്, 6.67 ഇഞ്ച് WQHD+ Flow AMOLED ഡിസ്‌പ്ലേ, OIS ഉള്ള 50MP ട്രിപ്പിൾ ക്യാമറ, IP68 റേറ്റിങ് എന്നിവയാണ് ഇതിലെ പ്രധാന ഫീച്ചറുകൾ. 12 ജിബി + 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 599 യുഎസ് ഡോളർ (ഏകദേശം 51,000 രൂപയും), 16 ജിബി + 512 ജിബി സ്റ്റോറേജ് വേരിയന്‍റിന് 649 യുഎസ് ഡോളർ (ഏകദേശം 55,000 രൂപയും) ആണ് ലോഞ്ച് വില. എന്നാൽ പോകോ എഫ്7 അൾട്ര ആഗോള വിപണിയിൽ ലോഞ്ച് ചെയ്തെങ്കിലും, എപ്പോൾ ഇന്ത്യയിൽ എത്തുമെന്ന് ഇപ്പോഴും വ്യക്തതയില്ല.
10. റിയൽമി ജിടി 7:

മീഡിയാടെക് ഡൈമെൻസിറ്റി 9400e ചിപ്‌സെറ്റാണ് ഈ ഫോണിൽ നൽകിയിരിക്കുന്നത്. 6.78 ഇഞ്ച് 1.5K ഡിസ്‌പ്ലേ, 7000mAh ബാറ്ററി, 120W ചാർജിങ്, 50 എംപി മെയിൻ സെൻസർ എന്നിവയാണ് പ്രധാന ഫീച്ചറുകൾ. സോണി IMX906 50MP, 50MP 2X ക്യാമറ, 8MP വൈഡ് ആംഗിൾ, 32MP ഫ്രണ്ട് ക്യാമറ എന്നിവയടങ്ങുന്നതാണ് ഇതിലെ ക്യാമറ സംവിധാനം. ഇതിന്‍റെ 8 ജിബി+ 256 ജിബി വേരിയന്‍റിന് 36,999 രൂപയും 12 ജിബി+ 256 ജിബി വേരിയന്‍റിന് 39,999 രൂപയും 12 ജിബി+ 512 ജിബി വേരിയന്‍റിന് 43,999 രൂപയും ആണ് ഔദ്യോഗിക വെബ്‌സൈറ്റിൽ വില കാണിക്കുന്നത്.
| സ്‌മാർട്ട്‌ഫോൺ | പ്രോസസർ | ഡിസ്പ്ലേ | ബാറ്ററി | ക്യാമറ |
| OnePlus 13R | സ്നാപ്ഡ്രാഗൺ 8 Gen 3 | 6.78 ഇഞ്ച് AMOLED 120Hz | 6000mAh | 50MP ട്രിപ്പിൾ |
| Samsung Galaxy S24 | എക്‌സിനോസ് 2400 പ്രോസസർ/ സ്‌നാപ്‌ഡ്രാഗൺ 8 Gen 3 | 6.2 ഇഞ്ച് AMOLED 120Hz | 4000mAh | 50MP മെയിൻ |
| iQOO Neo 10R | സ്‌നാപ്‌ഡ്രാഗൺ 8S Gen 3 | AMOLED 144Hz | 6400mAh | 50MP മെയിൻ |
| Google Pixel 9a | ടെൻസർ G4 | 6.1 ഇഞ്ച് OLED 120Hz | 5100mAh | 48MP മെയിൻ |
| Motorola Edge 60 Pro | ഡൈമെൻസിറ്റി 8350 | 6.7 ഇഞ്ച് pOLED 120Hz | 6000mAh | 50MP ട്രിപ്പിൾ |
| Nothing Phone 3a Pro | സ്‌നാപ്‌ഡ്രാഗൺ 7S Gen 3 | 6.77 ഇഞ്ച് FHD+ AMOLED 120Hz | 5000mAh | 50MP ട്രിപ്പിൾ |
| Redmi Note 14 Pro+ | സ്‌നാപ്‌ഡ്രാഗൺ 7S Gen 3 | AMOLED 3000 നിറ്റ്‌സ് | 5500mAh | 50MP ട്രിപ്പിൾ |
| Motorola Edge 60 Fusion | ഡയമെൻസിറ്റി 7400 | 6.67 ഇഞ്ച് pOLED ക്വാഡ് കർവ്ഡ് | 5500mAh | 50MP ട്രിപ്പിൾ |
| Poco F7 Ultra | സ്‌നാപ്‌ഡ്രാഗൺ 8 എലൈറ്റ് | 6.67 ഇഞ്ച് WQHD+ Flow AMOLED | 5300mAh | 50MP ട്രിപ്പിൾ |
| Realme GT7 | ഡൈമെൻസിറ്റി 9400e | 6.78 ഇഞ്ച് 1.5K റെസല്യൂഷൻ | 7000mAh | 50MP ട്രിപ്പിൾ |
Also Read:
- YEAR ENDER 2025 അഭിമാനം വാനോളം: 'സ്‌പേഡെക്‌സ്' മുതൽ 'ഗഗൻയാൻ' മുന്നൊരുക്കങ്ങൾ വരെ, കുതിപ്പ് തുടർന്ന് ഐഎസ്‌ആർഒ; 2025ലെ സുപ്രധാന നേട്ടങ്ങൾ
- ഗെയിം പ്രേമികള്‍ക്ക് വമ്പൻ ഓഫര്‍, ഇയർ-എൻഡ് ഹോളിഡേ സെയിൽ പ്രഖ്യാപിച്ച് സോണി
- വാട്‌സ്‌ആപ്പിൽ പുതിയ തട്ടിപ്പ് രീതിയുമായി സൈബർകുറ്റവാളികൾ! ജാഗ്രത പാലിച്ചില്ലെങ്കിൽ നിങ്ങൾ പോലുമറിയാതെ വിവരങ്ങൾ ചോരും, ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

