ETV Bharat / automobile-and-gadgets

നിലവാരമുള്ള ഫോട്ടോഗ്രാഫിയും അസാധാരണ ബാറ്ററി ലൈഫും: വമ്പൻ വാഗ്‌ദാനങ്ങളുമായി 'ഷവോമി 17ടി'

6.59 ഇഞ്ച് AMOLED സ്‌ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ, 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,500എംഎഎച്ച് ബാറ്ററി ഉൾപ്പെടെ നിരവധി ഫീച്ചറുകളടങ്ങുന്ന സ്‌മാർട്ട്‌ഫോണാണ് ഷവോമി 17ടി. ജൂൺ 10 മുതലാണ് വിൽപ്പന ആരംഭിക്കുക.

XIAOMI 17T PRICE  XIAOMI 17T CAMERA SPECS  ഷവോമി 17ടി  XIAOMI 17T FEATURES
Xiaomi 17T Launched in India With Leica-Tuned Triple Rear Camera (Image credit: Xiaomi)
author img

By ETV Bharat Tech Team

Published : June 4, 2026 at 1:37 PM IST

4 Min Read
Choose ETV Bharat

ഹൈദരാബാദ്: മികച്ച ക്യാമറയും തടസ്സങ്ങളില്ലാത്ത പെർഫോമൻസും ദീർഘനേരം നിൽക്കുന്ന ബാറ്ററിയും ഒരു സ്‌മാർട്ട്‌ഫോൺ വാങ്ങുമ്പോൾ ഉപയോക്താക്കൾ ആദ്യം പരിഗണിക്കുന്ന കാര്യങ്ങളാണ്. ഇതൊക്കെയുമായി എത്തിയിരിക്കുകയാണ് ഷവോമിയുടെ പുതിയ ഫ്ലാഗ്‌ഷിപ്പ് സ്‌മാർട്ട്‌ഫോണായ ഷവോമി 17ടി. ലെയ്‌ക ട്യൂൺ ചെയ്‌ത ക്യാമറകളും 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ലെൻസും ഉൾക്കൊള്ളുന്ന പുതിയ ഫോണിന് 59,999 രൂപ പ്രാരംഭവിലയുണ്ട്.

നാല് വർഷത്തിന് ശേഷമാണ് ടി-സീരിസ് ഇന്ത്യൻ വിപണിയിലേക്ക് ഷവോമി തിരികെ കൊണ്ടുവരുന്നത്. 6.59 ഇഞ്ച് AMOLED സ്‌ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ പ്രോസസർ, ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ഔട്ട് ഓഫ് ബോക്‌സ്, 67W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 6,500 എംഎഎച്ച് ബാറ്ററി ഉൾപ്പെടെ നിരവധി ഫീച്ചറുകളടങ്ങുന്ന സ്‌മാർട്ട്‌ഫോണാണ് ഇത്. വയലറ്റ്, ബ്ലൂ, ഒപ്പാൽ വൈറ്റ്, ബ്ലാക്ക് എന്നീ നാല് നിറങ്ങളിലാണ് ഇത് ലഭ്യമാവുക. പുതിയ ഫോണിന്‍റെ വിവിധ സ്റ്റോറേജ് വേരിയന്‍റിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഷവോമി 17ടി: ഇന്ത്യയിലെ വില, ലഭ്യത
ഷവോമി 17T യുടെ 12 ജിബി റാമും 256 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്‍റിന് 59,999 രൂപയാണ് ഇന്ത്യയിൽ വില വരുന്നത്. അതേസമയം 512 ജിബി സ്റ്റോറേജ് മോഡലിന് 64,999 രൂപയിലാണ് വില. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, ഷവോമി പുതിയ ഫോണിന് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുത്ത HDFC ബാങ്ക്, SBI കാർഡ്, അമേരിക്കൻ എക്സ്പ്രസ്, ICICI ബാങ്ക് കാർഡുകൾക്ക് 5,000 തൽക്ഷണ കിഴിവ് ലഭിക്കും. ബാങ്ക് ഓഫറിന് പകരം ഉപഭോക്താക്കൾക്ക് 5,000 രൂപ എക്സ്ചേഞ്ച് ബോണസും തിരഞ്ഞെടുക്കാം.

XIAOMI 17T PRICE  XIAOMI 17T CAMERA SPECS  ഷവോമി 17ടി  XIAOMI 17T FEATURES
Xiaomi 17T equipped with Leica-tuned cameras and a dedicated 5x periscope telephoto lens (Image credit: Xiaomi)

കൂടാതെ, HDFC ബാങ്ക് കാർഡ് ഉടമകൾക്ക് 5,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. തൽക്ഷണ ബാങ്ക് കിഴിവ് ബാധകമാകുന്നതോടെ, 256 ജിബി മോഡലിന് 54,999 രൂപയും 512GB മോഡലിന് 59,999 രൂപയും വില വരും. 18 മാസം വരെ നോ-കോസ്റ്റ് EMI, സീറോ ഡൗൺ പേയ്‌മെന്‍റ് ഓപ്ഷനുകൾ പ്രയോജനപ്പെടുത്തിയും പുതിയ ഫോൺ വാങ്ങാം. വാങ്ങിയതിന് ഒരു വർഷത്തിനുള്ളിൽ 60 ശതമാനം ബൈബാക്ക് മൂല്യം ഉറപ്പാക്കുന്നുവെന്നും കമ്പനി പ്രഖ്യാപിച്ചു.

പഴയ റെഡ്‌മി അല്ലെങ്കിൽ ഷവോമി ഫോൺ മാറ്റി കമ്പനിയുടെ തന്നെ പുതിയ മോഡലിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ ഉറപ്പായ ബൈബാക്ക് മൂല്യം (യഥാർത്ഥ വിലയുടെ 70% വരെ) നൽകുന്നതിനുള്ള ഷവോമിയുടെ പദ്ധതിയാണ് ബൈബാക്ക് പ്രോഗ്രാം. ഇത് Mi സ്‌മാർട്ട് അപ്‌ഗ്രേഡ് അല്ലെങ്കിൽ Mi എക്സ്ചേഞ്ച് എന്നറിയപ്പെടുന്നു. ബൈബാക്ക് പ്രോഗ്രാമിലൂടെ വാങ്ങുന്നവർക്ക് നാല് മാസത്തേക്ക് സ്‌പോട്ടിഫൈ പ്രീമിയം സ്റ്റാൻഡേർഡ്, മൂന്ന് മാസത്തേക്ക് യൂട്യൂബ് പ്രീമിയം, മൂന്ന് മാസത്തേക്ക് Google AI Pro എന്നിവയുൾപ്പെടെ സൗജന്യ സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കും. ജൂൺ 10 മുതൽ ഷവോമി വെബ്‌സൈറ്റ്, ആമസോൺ, രാജ്യത്തുടനീളമുള്ള ഷവോമി റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി പുതിയ ഫോൺ വിൽപ്പനയ്‌ക്കെത്തും.

XIAOMI 17T PRICE  XIAOMI 17T CAMERA SPECS  ഷവോമി 17ടി  XIAOMI 17T FEATURES
Xiaomi 17T specifications (Image credit: Xiaomi)

ഷവോമി 17ടി: സ്‌പെസിഫിക്കേഷനുകൾ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഷവോമി 17T പ്രവർത്തിക്കുക. ഡ്യുവൽ സിം (നാനോ) പിന്തുണയുള്ള ഒരു ഫോണാണ് ഇത്. 120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റും 3,500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും ഉള്ള 6.59 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണ് ഇതിലുള്ളത്. 12GB LPDDR5X റാമും 512GB വരെ സ്റ്റോറേജുമായി ജോടിയാക്കിയ മീഡിയടെക് ഡൈമെൻസിറ്റി 8500-അൾട്രാ SoC ആണ് ഈ ഫോണിന് കരുത്തേകുന്നത്.

തെർമൽ മാനേജ്‌മെന്‍റിനായി കമ്പനിയുടെ 3D ഐസ്‌ലൂപ്പ് കൂളിങ് സിസ്റ്റവും ഫോണിലുണ്ട്. ഷവോമി 17ടി-യിൽ Leica-ബാക്ക്ഡ് ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് നൽകിയിരിക്കുന്നത്. അതിൽ 50 എംപി ലൈറ്റ് ഫ്യൂഷൻ 800 പ്രൈമറി ക്യാമറ, 50 എംപി Leica 5x പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ, 12 എംപി അൾട്രാ-വൈഡ്-ആംഗിൾ ഷൂട്ടർ എന്നിവ ഉൾപ്പെടുന്നു.

XIAOMI 17T PRICE  XIAOMI 17T CAMERA SPECS  ഷവോമി 17ടി  XIAOMI 17T FEATURES
Xiaomi 17T comes with Leica-Tuned Triple Rear Camera System (Image credit: Xiaomi)

പെരിസ്‌കോപ്പ് ക്യാമറ 115mm തുല്യമായ ഫോക്കൽ ലെങ്ത്, ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (OIS) എന്നിവ വാഗ്ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഷവോമി 17T യിൽ 32MP ഫ്രണ്ട് ഫേസിങ് ക്യാമറ നൽകിയിട്ടുണ്ട്. ഡിസ്പ്ലേയിലെ ഒരു കേന്ദ്രീകൃത പഞ്ച്-ഹോളിലാണ് ഇത് സ്ഥാപിച്ചിരിക്കുന്നത്. ഉയർന്ന നിലവാരമുള്ള വ്ലോഗിങിനും സെൽഫികൾക്കും ഇത് അനുയോജ്യമാണ്. 30fps-ൽ 4K വരെ വീഡിയോ റെക്കോർഡിങിനെ ഇത് പിന്തുണയ്ക്കുന്നു.

5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6.0, NFC, GPS, NavIC, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് ഇതിലെ കണക്റ്റിവിറ്റി ഓപ്ഷനുകൾ. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും പ്രതിരോധം നൽകുന്നതിന് IP68 റേറ്റിങും ഗൊറില്ല ഗ്ലാസ് 7i സ്‌ക്രീൻ സംരക്ഷണവും ഫോണിനുണ്ട്. 67W ഹൈപ്പർചാർജ് ഫാസ്റ്റ് ചാർജിങിനും 22.5W റിവേഴ്‌സ് ചാർജിങിനും 22.5W വയർഡ് റിവേഴ്‌സ് ചാർജിങ് പിന്തുണയുമുള്ള 6,500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് പുതിയ ഫോണിലുള്ളത്.

ആഗോളതലത്തിൽ രണ്ട് ഫോണുകൾ
കഴിഞ്ഞ മെയ് 28നാണ് കമ്പനി ആഗോളതലത്തിൽ ഷവോമി 17 സീരിസ് പുറത്തിറക്കിയത്. ഇതിൽ ഷവോമി 17Tക്ക് പുറമെ ഷവോമി 17T പ്രോ കൂടെ അവതരിപ്പിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് പിന്നാലെയാണ് ഷവോമി 17T ഇന്ത്യയിലും ലോഞ്ച് ചെയ്യുന്നത്. എന്നാൽ പ്രോ മോഡൽ ഇന്ത്യയിൽ അവതരിപ്പിച്ചിട്ടില്ല.

Also Read:

  1. യൂണിസോക്ക് ചിപ്‌സെറ്റിന്‍റെ കരുത്തിൽ 'ലാവ ബോൾഡ് എൻ2 5ജി': ബജറ്റ് സ്‌മാർട്ട്‌ഫോണുമായി ലാവ മൊബൈൽസ്
  2. പെട്രോള്‍ വെറും 15% മാത്രം മതി! ഇന്ത്യയുടെ രഹസ്യ ഇന്ധനത്തിന്‍റെ കരുത്തിൽ ഹീറോയുടെ സ്പ്ലെൻഡർ പ്ലസും എച്ച്‌എഫ് ഡീലക്‌സും: ഫ്ലെക്‌സ് ഫ്യുവൽ മോഡലുകൾ വിപണിയിലെത്തി
  3. കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി 'സ്‌നാപ്ഡ്രാഗൺ സി': ക്വാൽകോമിന്‍റെ പുതിയ പ്രോസസറിനെ കുറിച്ചറിയാം
  4. മീഡിയാടെക് ഡൈമെൻസിറ്റി കരുത്തിൽ റിയൽമിയുടെ പുതിയ ഫോൺ വരുന്നു, ടീസർ പുറത്ത്: വില 30,000 രൂപയിൽ താഴെ
  5. 500 കിലോമീറ്റർ റേഞ്ച്, പഴയതിലും വിലക്കുറവ്: ആഢംബര ഇലക്‌ട്രിക് കാറിന്‍റെ പുതിയ വേരിയന്‍റുമായി ടെസ്‌ല