ETV Bharat / automobile-and-gadgets
ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഫ്ലാഗ്‌ഷിപ്പ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ: ടെയ്‌റോൺ ആർ-ലൈൻ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
പുതിയ 7 സീറ്റർ എസ്‌യുവിയിൽ 201 ബിഎച്ച്പി പവറും 320 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിനാണ് ഉള്ളത്. വിലയും സവിശേഷതകളും...

Published : February 20, 2026 at 5:10 PM IST
ഹൈദരാബാദ്: ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌വാഗൺ തങ്ങളുടെ പുതിയ മോഡലായ ടെയ്‌റോൺ ആർ-ലൈൻ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ടിഗുവാൻ ഓൾസ്‌പേസ് നിർത്തലാക്കിയതിനെത്തുടർന്ന് പ്രീമിയം ത്രീ-റോ എസ്‌യുവി വിഭാഗത്തിലേക്ക് കമ്പനി പുതിയ മോഡലുമായി തിരിച്ചെത്തുകയാണ്. ഫോക്‌സ്‌വാഗണിന്‍റെ ഇന്ത്യൻ വിപണിയിലെ ഫ്ലാഗ്‌ഷിപ്പ് എസ്‌യുവി ആണ് ഇത്.
പ്രീമിയം 7 സീറ്റർ എസ്‌യുവിയായ ടെയ്‌റോൺ ആർ-ലൈനിന്‍റെ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചിരിക്കുകയാണ്. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗർ പ്ലാന്‍റിൽ വെച്ചാണ് ഇതിന്‍റെ ഭാഗങ്ങൾ തദ്ദേശീയമായി കൂട്ടിച്ചേർക്കുന്നത്. ഫോക്‌സ്‌വാഗൺ ടിഗുവാൻ ആർ-ലൈനിന് മുകളിലായിരിക്കും ടെയ്‌റോൺ ആർ-ലൈനിന്‍റെ സ്ഥാനം. പുതിയ എസ്‌യുവി വാങ്ങാൻ പദ്ധതിയിടുന്നവർ, വാങ്ങുന്നതിന് മുൻപ് ഈ അഞ്ച് കാര്യങ്ങൾ അറിഞ്ഞിരിക്കുക.
ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈൻ: സ്‌പെസിഫിക്കേഷനുകൾ
- വില, ബുക്കിങ്, എതിരാളികൾ: ഫോക്‌സ്‌വാഗൺ ടെയ്‌റോൺ ആർ-ലൈനിന്‍റെ എക്‌സ്-ഷോറൂം വില 46.99 ലക്ഷം രൂപയാണ്. ടെയ്‌റോൺ ആർ-ലൈനിനായുള്ള ബുക്കിUgകൾ ഫോക്‌സ്‌വാഗന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ അടുത്തുള്ള ഫോക്‌സ്‌വാഗൺ ഡീലർഷിപ്പ് സന്ദർശിച്ചോ നടത്താം. ഇന്ത്യയിൽ ടെയ്‌റോൺ ആർ-ലൈൻ സ്കോഡ കൊഡിയാക്, ടൊയോട്ട ഫോർച്യൂണർ, എംജി ഗ്ലോസ്റ്റർ, എംജി മജസ്റ്റർ, ജീപ്പ് മെറിഡിയൻ എന്നീ മോഡലുമായി മത്സരിക്കും.
- കളർ ഓപ്‌ഷനുകൾ: അൾട്രാ വയലറ്റ് മെറ്റാലിക്, ഗ്രനേഡില്ല ബ്ലാക്ക് മെറ്റാലിക്, ഒറിക്‌സ് വൈറ്റ് മദർ ഓഫ് പേൾ ഇഫക്റ്റ്, ഡോൾഫിൻ ഗ്രേ മെറ്റാലിക്, ഓയിസ്റ്റർ സിൽവർ മെറ്റാലിക്, സിപ്രെസിനോ ഗ്രീൻ മെറ്റാലിക്, നൈറ്റ്ഷെയ്ഡ് ബ്ലൂ മെറ്റാലിക് എന്നിവയുൾപ്പെടെ ഏഴ് നിറങ്ങളിൽ ഇത് ലഭ്യമാണ്.
- ഡിസൈൻ: ടിഗുവാൻ ആർ-ലൈനിന്‍റെ അതേ MQB EVO പ്ലാറ്റ്‌ഫോമിലാണ് VW ടെയ്‌റോൺ ആർ-ലൈൻ നിർമ്മിച്ചിരിക്കുന്നത്. ഇതിന് 4,792 mm നീളവും 1,866 mm വീതിയും 1,665 mm ഉയരവുമുണ്ട്. കൂടാതെ 2,789 mm വീൽബേസുമുണ്ട്. ഈ എസ്‌യുവിയുടെ ബൂട്ട് സ്‌പേസ് 345 ലിറ്ററാണ്. മൂന്ന് നിര സീറ്റുകൾ താഴ്ത്തി 1,905 ലിറ്ററായി വികസിപ്പിക്കാം. 1,864 കിലോഗ്രാം ആണ് ഇതിന്‍റെ ഭാരം. ടെയ്‌റോൺ ആർ-ലൈനിന് മസ്കുലാർ സിലൗറ്റ് ഉണ്ട്. ലൈറ്റ് എൽഇഡി ടെയിൽലൈറ്റുകൾ, ഐക്യു എച്ച്ഡി മാട്രിക്സ് ഹെഡ്‌ലൈറ്റുകൾ, മുന്നിലും പിന്നിലും പ്രകാശിതമായ ഫോക്‌സ്‌വാഗൺ ലോഗോയുള്ള കണക്റ്റഡ് എൽഇഡി ഡിആർഎൽ, 19 ഇഞ്ച് കൺവെൻട്രി അലോയ് വീലുകൾ, ആർ-ലൈൻ ബാഡ്ജിംഗ് എന്നിവയും ഇതിലുണ്ട്.
- ഇന്‍റീരിയർ, ഫീച്ചറുകൾ: 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന, കൂൾഡ്, ഹീറ്റഡ്, 8 മസാജിങ് ഫംഗ്ഷനുകളും 3 മെമ്മറി സെറ്റിംഗുകളുമുള്ള വരേന ലെതറെറ്റ് സീറ്റുകളുമായാണ് ടെയ്‌റോൺ ആർ-ലൈനിൽ വരുന്നത്. സുഖസൗകര്യങ്ങളുടെ കാര്യത്തിൽ, ടെയ്‌റോൺ ആർ-ലൈനിൽ ഒരു പനോരമിക് സൺറൂഫ്, റിയർ സൺ ഷേഡുകൾ, മൂന്ന്-സോൺ ക്ലൈമറ്റ് കൺട്രോൾ, 15 ഇഞ്ച് ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീൻ, ഒരു പൂർണ്ണ ഡിജിറ്റൽ കോക്ക്പിറ്റ്, 700W ഹർമൻ കാർഡൺ സ്പീക്കറുകൾ എന്നിവയുൾപ്പെടെ നിരവധി ഫീച്ചറുകളുണ്ട്. സ്റ്റാൻഡേർഡായി 9 എയർബാഗുകൾ, ഒരു ലെവൽ-2 ADAS സുരക്ഷാ സ്യൂട്ട് എന്നിവയും ഉണ്ട്.
- എഞ്ചിൻ: ടിഗുവാൻ ആർ-ലൈനിൽ കാണുന്ന അതേ 2.0 ലിറ്റർ, 4-സിലിണ്ടർ ടർബോ പെട്രോൾ EVO4 എഞ്ചിൻ തന്നെയാണ് ടെയ്‌റോൺ ആർ-ലൈനിലും ഉള്ളത്. ഈ എഞ്ചിൻ 4500-6000 ആർപിഎമ്മിൽ 201.20 bhp പവറും, 1500-4400 ആർപിഎമ്മിൽ 320 Nm പീക്ക് ടോർക്കും ഉത്പാദിപ്പിക്കുന്നു. 7 സ്‌പീഡ് DSG 4MOTION ട്രാൻസ്മിഷനുമായാണ് ഈ എഞ്ചിൻ ജോഡിയാക്കിയിരിക്കുന്നത്. ടെയ്‌റോൺ ആർ-ലൈനിൽ ഓൾ-വീൽ ഡ്രൈവ് (AWD) ഡ്രൈവ്ട്രെയിൻ ഉണ്ട്.
Also Read:
- വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ സവിശേഷതകൾ: സ്റ്റൈലിഷ് ലുക്കിൽ ടാറ്റ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്
- എക്‌സ്റ്റീരിയറിലും ഇന്‍റീരിയറിലും ട്രൈബർ ടച്ച്: 'നിസ്സാൻ ഗ്രാവൈറ്റ്' പുറത്തിറക്കി; ആദ്യ 5,000 ബുക്കിങുകൾക്ക് ഫ്രീ സർവീസും മറ്റ് ആനുകൂല്യങ്ങളും
- കരുത്തൻ എഞ്ചിനിൽ പെർഫോമൻസ് ഓറിയന്‍റഡ് ആഢംബര എസ്‌യുവി: ബിഎംഡബ്ല്യു X3 30 xDrive എം സ്‌പോർട്ട് പ്രോ വേരിയന്‍റിനെ കുറിച്ചറിയാം
- 6 വർഷം വാറന്‍റി, 1 ലക്ഷം കീ.മി ഫ്രീ സർവീസ്: 200 കി.മീ റേഞ്ചിൽ പുതുപുത്തൻ ഡിസൈനിൽ മഹീന്ദ്രയുടെ 'ഉഡോ' ഇലക്ട്രിക് ഓട്ടോ: പ്രത്യേക ലോഞ്ച് ഓഫറും

