ETV Bharat / automobile-and-gadgets
രണ്ട് ഫോണുകളുമായി വിവോ എക്‌സ്300 സീരിസ് വരുന്നു: ലോഞ്ച് തീയതി പുറത്തുവിട്ടു; വിശദാംശങ്ങൾ
വിവോ എക്‌സ് 300, വിവോ എക്‌സ് 300 പ്രോ എന്നീ രണ്ട് ഫോണുകളാണ് കമ്പനി ഈ സീരിസിൽ പുറത്തിറക്കുക. ഇതിൽ ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം ഉണ്ടായിരിക്കുമെന്നാണ് സൂചന.

Published : November 15, 2025 at 5:02 PM IST
ഹൈദരാബാദ്: സ്‌മാർട്ട്‌ഫോൺ നിർമാതാക്കളായ വിവോ വരാനിരിക്കുന്ന ഫ്ലാഗ്ഷിപ്പ് ഫോണായ വിവോ എക്‌സ് 300 സീരിസിന്‍റെ ഇന്ത്യയിലെ ലോഞ്ച് തീയതി വെളിപ്പെടുത്തി. ഡിസംബർ 2ന് ഈ സീരിസിലെ രണ്ട് ഫോണുകളും ലോഞ്ച് ചെയ്യും. വിവോ എക്‌സ് 300, വിവോ എക്‌സ് 300 പ്രോ എന്നീ രണ്ട് ഫോണുകളായിരിക്കും ഈ സീരിസിൽ ഉണ്ടായിരിക്കുക.
രണ്ട് ഫോണുകളിലും സീസ്-ട്യൂൺ ചെയ്‌ത ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവും ഉണ്ടായിരിക്കാം. ഒക്ടോബർ 13നാണ് കമ്പനി തങ്ങളുടെ ഫ്ലാഗ്‌ഷിപ്പ് ഫോൺ ചൈനയിൽ പുറത്തിറക്കിയത്. ഒക്ടോബറിൽ തന്നെ ആഗോളതലത്തിലും പുറത്തിറക്കി. ഇപ്പോൾ വരാനിരിക്കുന്ന ഫോണിന്‍റെ ലോഞ്ച് തീയ്യതിയും ഉണ്ടായേക്കാവുന്ന സ്‌പെസിഫിക്കേഷനും അടക്കം പുറത്തുവരികയാണ്. വരാനിരിക്കുന്ന ഫോണുകളിൽ എന്തൊക്കെ പ്രതീക്ഷിക്കാമെന്ന് പരിശോധിക്കാം.
| ഫീച്ചർ | വിവോ എക്‌സ്300 | വിവോ എക്‌സ്300 പ്രോ |
| ഡിസ്‌പ്ലേ | 6.31 ഇഞ്ച് Q10+ AMOLED പാനൽ | 6.78 ഇഞ്ച് ഫ്ലാറ്റ് Q10+ LTPO AMOLED ഡിസ്പ്ലേ |
| റെസല്യൂഷൻ | വിവരം നൽകിയിട്ടില്ല | 1,260×2,800 പിക്‌സൽ |
| റിഫ്രഷ് റേറ്റ് | 120Hz, HDR പിന്തുണ | 120Hz |
| പ്രോസസർ | മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് | മീഡിയടെക് ഡൈമെൻസിറ്റി 9500 ചിപ്‌സെറ്റ് |
| റിയർ ക്യാമറ | 200MP മെയിൻ + 50MP അൾട്രാവൈഡ് + 50MP പെരിസ്‌കോപ് സെൻസർ | 50MP പ്രൈമറി (f/1.57) + 50MP അൾട്രാവൈഡ് (f/2.0) + 200MP പെരിസ്കോപ്പ് ടെലിഫോട്ടോ (100x ഡിജിറ്റൽ സൂം വരെ) |
| ബാറ്ററി | 5,360mAh | 5,440mAh |
| ചാർജിങ് | 90W വയേർഡ് + 40W വയർലെസ് | 90W വയേർഡ്+ 40W വയർലെസ് |
| കളർ ഓപ്ഷൻ | ആഗോളതലത്തിലുള്ള കളർ ഓപ്ഷനോടൊപ്പം ഇന്ത്യയ്ക്ക് മാത്രമായി ഒരു ചുവപ്പ് നിറം കൂടി അവതരിപ്പിക്കാൻ സാധ്യതയുണ്ട്. | - (സ്റ്റാൻഡേർഡ് കളറുകൾ) |
ഫ്ലിപ്‌കാർട്ടിൽ വിവോ അവരുടെ മൈക്രോസൈറ്റ് ലൈവ് ചെയ്‌തിട്ടുണ്ട്. ഈ ഫോണുകൾ ഫ്ലിപ്‌കാർട്ട് വഴിയാകും വിൽപ്പനയ്‌ക്കെത്തുകയെന്നാണ് ഇത് സൂചിപ്പിക്കുന്നത്. വിവോയുടെ ഔദ്യോഗിക ഓൺലൈൻ, ഓഫ്‌ലൈൻ സ്റ്റോറുകളിലും വിൽപ്പനയ്‌ക്കെത്തും. ഈ ഫോണുകളിൽ സാധ്യമായ സവിശേഷതകൾ മാത്രമാണ് ചുവടെ നൽകിയിരിക്കുന്നത്. ഇവയിൽ മാറ്റമുണ്ടാകാൻ സാധ്യതയുണ്ട്. രണ്ട് ഫോണുകളുടെയും കൃത്യമായ സവിശേഷതകളും മറ്റും കമ്പനി വരും ദിവസങ്ങളിൽ ഓരോന്നായി ഔദ്യോഗികമായി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.
വിവോ X300 സീരിസ്: വില
| മോഡൽ | അടിസ്ഥാന മോഡൽ (ചൈന വില) | ഇന്ത്യയിൽ പ്രതീക്ഷിക്കാവുന്ന വില |
| വിവോ എക്‌സ്300 (12GB+256GB) | CNY 4,399 (~₹54,700) | ₹55,000 – ₹60,000 |
| വിവോ എക്‌സ്300 പ്രോ (12GB+256GB) | CNY 5,299 (~₹65,900) | ₹66,000 – ₹75,000 |
വിവോ എക്‌സ് 300 പ്രോയിൽ ഉണ്ടായേക്കാവുന്ന 200 എംപി പെരിസ്കോപ്പ് ക്യാമറ 100x ഡിജിറ്റൽ സൂം വരെ പിന്തുണയ്ക്കും. ഇത് ഫോട്ടോഗ്രാഫി ഇഷ്‌ട്ടപ്പെടുന്നവർക്ക് മികച്ച ഓപ്‌ഷനായിരിക്കും. ഇതിനുപുറമെ, ഈ ഫോണിന്‍റെ സ്ക്രീനിൽ സർക്കുലർ പോളറൈസേഷൻ 2.0 ഡിസ്പ്ലേ സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. ഇത് ഔട്ട്ഡോർ ദൃശ്യപരത കൂടുതൽ തിളക്കമുള്ളതും വ്യക്തവുമാക്കുന്നു.
Also Read:
- വൺപ്ലസിന്‍റെ ഫ്ലാഗ്‌ഷിപ്പ് ഫോൺ ഇന്ന് പുറത്തിറക്കും, ലോഞ്ച് ഇവന്‍റ് ലൈവായി കാണാം; എന്തൊക്കെ ഫീച്ചറുകൾ പ്രതീക്ഷിക്കാം?
- മനുഷ്യനാണെന്ന് തോന്നിപ്പോകും, അത്രയും പെർഫെക്‌ട് മൂവ്‌മെന്‍റ്‌സ്! ആളുകൾക്ക് സംശയമായി, ഒടുവിൽ കമ്പനിക്ക് ഈ റോബോട്ട് മനുഷ്യനല്ലെന്ന് തെളിയിക്കേണ്ടിവന്നു
- മണിക്കൂറിൽ 322 കി.മീ വരെ വേഗത, കരുത്തുറ്റ എഞ്ചിൻ: പുതുക്കിയ പോർഷെ 911 ടർബോ എസ് വിപണിയിൽ: വില 3.8 കോടി

