ETV Bharat / automobile-and-gadgets
വിവോ വി70 സീരിസിലെ മൂന്നാമൻ: 'വി70 എഫ്ഇ' വരുന്നു; ലോഞ്ച് എപ്പോൾ?
വിവോ വി70 എഫ്ഇ ഈ മാസം അവസാനം ലോഞ്ച് ചെയ്‌തേക്കാം. ചോർന്ന പ്രധാന സവിശേഷതകളും, കളർ ഓപ്ഷനും, സാധ്യതയുള്ള ലോഞ്ച് തീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം.

Published : February 24, 2026 at 10:53 AM IST
ഹൈദരാബാദ്: ശക്തമായ പെർഫോമൻസും ന്യൂതന ഫോട്ടോഗ്രഫി ഫീച്ചറുമൊക്കെയായി സ്‌മാര്‍ട്ട്‌ഫോണ്‍ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിവോ V70 സീരിസ് ഫെബ്രുവരി 19നാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. വിവോ V70, വിവോ V70 എലൈറ്റ് എന്നീ രണ്ട് മോഡലുകളുമായാണ് ഈ സീരിസ് പുറത്തിറക്കിയത്. ഈ സീരിസിലെ ‘എഫ്ഇ’ മോഡലിനെ കുറിച്ചുള്ള വിശദാംശങ്ങൾ അടുത്തിടെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.
'വിവോ വി70 എഫ്ഇ' ഈ മാസം അവസാനം ലോഞ്ച് ചെയ്‌തേക്കാം. ലോഞ്ചിന് മുൻപായി ഇതിന്‍റെ പ്രധാന സവിശേഷതകളും, കളർ ഓപ്ഷനും, സാധ്യതയുള്ള ലോഞ്ച് തീയതിയും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ചോർന്നിരിക്കുകയാണ്. സാധ്യമായ ഫീച്ചറുകളും മറ്റും പരിശോധിക്കാം.
വിവോ വി70 എഫ്ഇ: പ്രതീക്ഷിക്കുന്ന സ്‌പെസിഫിക്കേനുകൾ, കളർ ഓപ്‌ഷൻ, ലോഞ്ച് തീയതി
വിവോ വി70 എഫ്ഇ ഫെബ്രുവരി 28ന് ഫോൺ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുണ്ട്. പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഇതിൽ ഉണ്ടായിരിക്കും. മ്യൂസ് പർപ്പിൾ, ഓഷ്യൻ ബ്ലൂ, ടൈറ്റാനിയം സിൽവർ എന്നീ നിറങ്ങളിൽ വിവോ V70 FE ലഭ്യമാകുമെന്ന് ടെക് ബ്ലോഗർ പരാസ് ഗുഗ്ലാനി (@passionategeekz) അവകാശപ്പെടുന്നു.
8GB+256GB, 12GB+256GB, 8GB+512GB RAM എന്നീ സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ വരാനിരിക്കുന്ന ഫോൺ ലഭ്യമാവുമെന്നും പറയപ്പെടുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6-ൽ ഹാൻഡ്‌സെറ്റ് പ്രവർത്തിക്കുമെന്നും കമ്പനി ആറ് വർഷം വരെ ഒഎസ് അപ്‌ഡേറ്റുകൾ വാഗ്ദാനം ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. വിവോ V70 FE 120Hz വരെ റിഫ്രഷ് റേറ്റുള്ള 6.83 ഇഞ്ച് 1.5K AMOLED ഡിസ്‌പ്ലേ ഫോണായിരിക്കുമെന്നും പറയപ്പെടുന്നു. 4nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 7360 ടർബോ ചിപ്‌സെറ്റ് ആയിരിക്കും ഇതിലുണ്ടാവുക.
Vivo V70 FE 5G renders and specifications!! official
— PassionateGeekz.com (@passionategkeez) February 22, 2026
28th feb is tentative!
India launch is also happening soon with few changes!! #vivo #VivoV70FE pic.twitter.com/YVwGezTCC3
പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് IP68+IP69 റേറ്റിങുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്. ഈ ഫോണിൽ ഡ്യുവൽ സ്റ്റീരിയോ സ്പീക്കർ സജ്ജീകരണം ഉണ്ടായിരിക്കാമെന്നാണ് ടെക് ബ്ലോഗർ പങ്കിട്ട ചോർന്ന ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. 90W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000mAh ബാറ്ററിയാണ് ഇതിലുള്ളത്. ഒപ്റ്റിക്‌സിനായി, വിവോ V70 FE-യിൽ ഒരു പിൽ ആകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റ് ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ട്. ഫ്രണ്ട് ക്യാമറ ഒരു ഹോൾ പഞ്ച് ഡിസ്പ്ലേ കട്ടൗട്ടിനുള്ളിൽ സ്ഥാപിച്ചിരിക്കുന്നു. 4K റെസല്യൂഷൻ വീഡിയോകൾ റെക്കോർഡുചെയ്യാൻ ഫോണിന് കഴിവുണ്ടെന്ന് പറയപ്പെടുന്നു.
വിവോ വി70 എഫ്ഇ: പ്രതീക്ഷിക്കുന്ന ഡിസൈൻ
ഓൺലൈനിൽ പ്രത്യക്ഷപ്പെട്ട റെൻഡറുകൾ വിവോ വി70 എഫ്ഇ ഫോണിന്‍റെ ഡിസൈൻ വെളിപ്പെടുത്തുന്നു. ഒരു പരന്ന പിൻ പാനലുമായി ആയി റെൻഡറുകളിൽ ഈ ഫോൺ പ്രത്യക്ഷപ്പെട്ടത്. താഴെ ഇടത് കോണിലായി വിവോയുടെ ബ്രാൻഡിങ് സ്ഥാപിച്ചതും കാണാം. മുൻവശത്ത്, താരതമ്യേന നേർത്ത ബെസലുകൾ നൽകിയേക്കാം. വലതുവശത്ത് ഒരു പവർ ബട്ടണും കൺട്രോൾ ബട്ടണും കാണാം.
Also Read:
- മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ വരുന്നു: ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?
- ബാറ്ററി ഹൈലൈറ്റ് തന്നെ! അഞ്ച് മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ മ്യൂസിക് പ്ലേബാക്ക്: 7,999 രൂപയ്‌ക്ക് റിയൽമിയുടെ പുതിയ ഫോൺ സ്വന്തമാക്കാം
- നത്തിങിന് വ്യാജന്മാർ, പിടിച്ചെടുത്തത് ആയിരത്തിലധികം ഇയർബഡ്‌സും ചാർജറും: ഒറിജിനൽ എങ്ങനെ തിരിച്ചറിയാം; നുറുങ്ങുവിദ്യകൾ
- ശക്തമായ പെർഫോമൻസും നൂതന ഫോട്ടോഗ്രാഫി ഫീച്ചറും: ആകർഷക ഡിസൈനിൽ വിവോ V70 സീരിസിൽ രണ്ട് ഫോണുകൾ

