ETV Bharat / automobile-and-gadgets
7,050mAh ബാറ്ററി, 3D കർവ്‌ഡ് ഡിസ്‌പ്ലേ: നാല് സ്റ്റോറേജ് ഓപ്‌ഷനുകളിൽ വിവോ ടി5 സീരിസിലേക്ക് പുതിയ ഫോൺ
മീഡിയടെക് ഡൈമെൻസിറ്റി 7000 സീരിസ് ചിപ്‌സെറ്റ്, 6.83 ഇഞ്ച് 1.5K 3D കർവ്‌ഡ് ഡിസ്‌പ്ലേ, 7,050mAh ബാറ്ററി, ഡ്യുവൽ റിയർ ക്യാമറ, ഒറിജിൻഒഎസ് 6 ഒഎസ് എന്നിവയാണ് വിവോ ടി5 5ജിയുടെ പ്രധാന സവിശേഷതകൾ.

Published : September 2, 2026 at 1:22 PM IST
ഹൈദരാബാദ്: ടി-സീരിസ് വിപുലീകരിച്ച് പ്രമുഖ സ്‌മാർട്ട്‌ഫോൺ നിർമാതാവായ വിവോ. 'ടി5 5ജി' എന്ന പേരിൽ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി. വിവോ ടി5 ലൈറ്റ് 5ജി, വിവോ ടി5എക്‌സ് 5ജി, വിവോ ടി5 പ്രോ 5ജി എന്നീ മോഡലുകളടങ്ങുന്ന സീരിസിലേക്കാണ് പുതിയ സ്റ്റാൻഡേർഡ് ടി5 ഫോൺ പുറത്തിറക്കിയത്.
രണ്ട് വ്യത്യസ്ത നിറങ്ങളിൽ വിവോ ടി5 5ജി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. ഒക്‌ട-കോർ മീഡിയടെക് ഡൈമെൻസിറ്റി 7000 സീരീസ് ചിപ്‌സെറ്റും മീഡിയടെക് എൻപിയു 850 ഉം ആണ് ഈ ഹാൻഡ്‌സെറ്റിന് കരുത്ത് പകരുന്നത്. 144Hz വരെ റിഫ്രഷ് ചെയ്യുന്ന 6.83 ഇഞ്ച് 1.5K 3D കർവ്‌ഡ് ഡിസ്‌പ്ലേയും ഇതിലുണ്ട്.
7,050mAh ബാറ്ററിയാണ് പുതിയ ഫോണിന് ലഭിക്കുന്നത്. ഇത് ഒറ്റ ചാർജിൽ ഏകദേശം 22 മണിക്കൂർ വീഡിയോ സ്ട്രീമിങ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. വിവോ ടി5 5ജിയിൽ ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഉണ്ട്. പുതിയ ഫോണിന് ഇന്ത്യയിൽ എത്ര രൂപ വില വരുമെന്നും എന്തൊക്കെ സവിശേഷതകൾ ലഭിക്കുമെന്നും പരിശോധിക്കാം.
വിവോ ടി5 5ജി: ഇന്ത്യയിലെ വില, ലഭ്യത
വിവോ ടി5 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജും ഉള്ള അടിസ്ഥാന വേരിയന്‍റിന് 34,999 രൂപ മുതലാണ് ഇന്ത്യയിൽ വില ആരംഭിക്കുന്നത്. അതേസമയം, ഉയർന്ന സ്റ്റോറേജുള്ള വേരിയന്‍റുകൾക്ക് വില കൂടും. 8GB + 128GB വേരിയന്‍റിന് 39,999 രൂപയും, 8GB + 256GB വേരിയന്‍റിന് 44,999 രൂപയും 12GB + 256GB മോഡലിന് 49,999 രൂപയുമാണ് വില. ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപ വരെ തൽക്ഷണ ബാങ്ക് കിഴിവും ലഭിക്കും. സെപ്റ്റംബർ 9ന് ഫ്ലിപ്പ്കാർട്ട് വഴി ഇന്ത്യയിൽ സ്മാർട്ട്‌ഫോൺ വിൽപ്പനയ്‌ക്കെത്തും. റോയൽ ബ്രോൺസ്, സിൽവർ ഗ്രീൻ എന്നിങ്ങനെ രണ്ട് നിറങ്ങളിൽ വിവോ ടി5 5G ലഭ്യമാണ്.
The EDGE of innovation, so powerful yet so slim. The all new vivo T5 with Segment’s slimmest phone with 7050 mAh battery.#vivoT5 #vivoSeriesT #GetSetTurbo pic.twitter.com/7DUhz7bWuo
— vivo India (@Vivo_India) August 30, 2026
വിവോ ടി5 5ജി: സ്പെസിഫിക്കേഷനുകൾ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 ഉപയോഗിച്ച് വരുന്ന ഡ്യുവൽ സിം ഹാൻഡ്‌സെറ്റാണ് വിവോ ടി5 5G. മൂന്ന് ഒഎസ് അപ്‌ഗ്രേഡുകളും അഞ്ച് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും കമ്പനി ഇതിന് വാഗ്‌ദാനം ചെയ്യുന്നു. 144Hz വരെ റിഫ്രഷ് റേറ്റ്, 2,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 449 ppi പിക്സൽ ഡെൻസിറ്റി, 300Hz ടച്ച് സാമ്പിൾ റേറ്റ്, HDR10+ സപ്പോർട്ട് എന്നിവ പിന്തുണയ്‌ക്കുന്ന 6.83 ഇഞ്ച് 1.5K (1,260 x 2,800 പിക്സലുകൾ) 3D കർവ്ഡ് AMOLED ഡിസ്പ്ലേയാണ് ഈ ഫോണിലുള്ളത്.
4nm ഒക്ടാ-കോർ മീഡിയടെക് ഡൈമെൻസിറ്റി 7500 ടർബോ ചിപ്‌സെറ്റാണ് വിവോ ടി5 5ജിക്ക് കരുത്ത് പകരുന്നത്. 2.0GHz-ൽ ക്ലോക്ക് ചെയ്ത നാല് എഫിഷ്യൻസി കോറുകളും 2.6GHz പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്ന നാല് പെർഫോമൻസ് കോറുകളും ഇതിൽ ഉൾപ്പെടുന്നു. മീഡിയടെക് NPU 850, LPDDR4x റാം, UFS 3.1 ഓൺബോർഡ് സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട്‌ഫോണിൽ ഉണ്ട്. ഇത് AnTuTu ബെഞ്ച്മാർക്കിംഗ് പ്ലാറ്റ്‌ഫോമിൽ ഫോൺ 12,00,000 പോയിന്‍റുകൾ നേടിയതായി ടെക് സ്ഥാപനം അവകാശപ്പെടുന്നു.

ഡ്യുവൽ റിയർ ക്യാമറ യൂണിറ്റാണ് വിവോയുടെ പുതിയ ഫോണിന് ലഭിക്കുന്നത്. 50-മെഗാപിക്സൽ (f/1.79) പ്രൈമറി ക്യാമറയും സോണി IMX882 സെൻസറും ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനും ഇതിലുണ്ട്. കൂടാതെ 8-മെഗാപിക്സൽ (f/2.2) അൾട്രാവൈഡ് ക്യാമറയും ഉൾപ്പെടുന്നു. മാത്രമല്ല, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32-മെഗാപിക്സൽ (f/2.0) ഫ്രണ്ട് ക്യാമറയും സ്മാർട്ട്‌ഫോണിലുണ്ട്. 4K വരെ വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിയും.
44W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയുള്ള 7,050mAh ബാറ്ററിയും വിവോ ടി5 5ജിയിലുണ്ട്. കണക്റ്റിവിറ്റിക്കായി 5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.4, ഒരു USB ടൈപ്പ്-സി പോർട്ട്, GPS, BeiDou, GLONASS, ഗലീലിയോ, നാവിക്, QZSS എന്നിവയും ഫോൺ പിന്തുണയ്ക്കുന്നു. ഓൺബോർഡ് സെൻസറുകളുടെ പട്ടികയിൽ ആക്‌സിലറോമീറ്റർ, ആംബിയന്‍റ് ലൈറ്റ് സെൻസർ, ഇ-കോമ്പസ്, പ്രോക്‌സിമിറ്റി സെൻസർ, കളർ ടെമ്പറേച്ചർ സെൻസർ, ഗൈറോസ്‌കോപ്പ്, സുരക്ഷയ്ക്കായി ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസർ എന്നിവ ഉൾപ്പെടുന്നു. ഇതിന് ഏകദേശം 199 ഗ്രാം ഭാരവുമുണ്ട്.
Also Read:
- വീട്ടുപകരണങ്ങളിൽ മാത്രമല്ല, സ്‌മാർട്ട്‌ഫോൺ വിപണിയിലും തിളങ്ങാൻ ഫിലിപ്‌സ്: ആദ്യ സ്‌മാർട്ട്‌ഫോൺ നാളെ പുറത്തിറക്കും
- 10,000mAh ബാറ്ററിയിൽ 'പോകോ എക്‌സ്8 പവർ': പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം; ലോഞ്ചിന് മുൻപെ സവിശേഷതകൾ പുറത്ത്
- 100W വയേർഡ് ചാർജിങും 10,000mAh ബാറ്ററിയുമായി ആഗോള വേരിയന്‍റ്, പിന്നാലെ ഇന്ത്യയിലും ലോഞ്ച് സ്ഥിരീകരിച്ചു: ടീസർ പുറത്ത്
- രണ്ട് ക്ലിക്കിൽ മീറ്റിങ് റെക്കോർഡ് ചെയ്യാം, സമ്മറിയും വിവർത്തനവും നൽകാൻ പ്രത്യേക ഫീച്ചറുകൾ: കൈത്തണ്ടയിൽ അണിയാവുന്ന സ്‌മാർട്ട് ബാൻഡുമായി ഇന്ത്യൻ കമ്പനി

