ETV Bharat / automobile-and-gadgets

വിവോയുടെ ഫോണുകളിൽ ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം വരുന്നു: ഒറിജിൻഒഎസ് 6 ഏതൊക്കെ മോഡലുകളിൽ ലഭ്യമാവും?

ഇന്ത്യയിൽ ഒറിജിൻഒഎസ് 6 ആദ്യം പുറത്തിറക്കുന്നത് വിവോ X200 സീരീസ്, ഫോൾഡ് 5, V60 മോഡലുകളിലായിരിക്കും. 2025 നവംബറോടെയായിരിക്കും പുതിയ ഒഎസ് അപ്‌ഡേറ്റ് ലഭ്യമാവാൻ ആരംഭിക്കുക.

ORIGINOS 6 ELIGIBLE DEVICES  ORIGINOS 6 FEATURES  VIVO  ഒറിജിൻഒഎസ് 6
OriginOS 6 was initially launched in China for Vivo's flagship handsets X300 Pro and X300. (Image Credit: Vivo)
author img

By ETV Bharat Tech Team

Published : October 18, 2025 at 3:20 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യയിൽ കമ്പനിയുടെ തെരഞ്ഞെടുത്ത സ്‌മാർട്ട്‌ഫോണുകൾക്കായി ആൻഡ്രോയ്‌ഡ് 16 അടിസ്ഥാനമാക്കിയുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റമായ ഒറിജിൻഒഎസ് 6 പുറത്തിറക്കുമെന്ന് വിവോ. ഈ പുതിയ ഒഎസ് അപ്‌ഡേറ്റ് ആദ്യം ലഭിക്കുക വിവോയുടെ X200 ലൈനപ്പിലായിരിക്കും. 2025 നവംബറിൽ ആരംഭിച്ച് 2026ന്‍റെ ആദ്യ പകുതിയോടെ ഇത് ഘട്ടം ഘട്ടമായി പുറത്തിറങ്ങും.

ചൈനയിൽ അവതരിപ്പിച്ച വിവോയുടെ ഫ്ലാഗ്‌ഷിപ്പ് മോഡലുകളായ X300 പ്രോ, X300 എന്നിവയുടെ തദ്ദേശീയ ഒഎസിനായി കമ്പനി അടുത്തിടെ സോഫ്‌റ്റ്‌വെയർ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിരുന്നു. ഈ ഉപകരണങ്ങൾ ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള കളർഒഎസ് 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യയ്ക്ക് മുൻപെ തന്നെ ചൈനയിലും ആഗോള വിപണികളിലും പുതിയ ഒഎസ് അപ്‌ഡേറ്റ് റിലീസ് ചെയ്യുന്നതിനുള്ള ടൈംലൈൻ വിവോ ഇതിനകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറിജിൻഒഎസ് 6 ഇന്ത്യയിൽ പുറത്തിറക്കുന്ന സമയം:
ഇന്ത്യയിൽ ഒറിജിൻഒഎസ് 6 അപ്‌ഡേറ്റ് ലഭിക്കുന്ന സ്‌മാർട്ട്‌ഫോണുകളും അവ എപ്പോൾ പുറത്തിറക്കുമെന്നും പരിശോധിക്കാം.

സമയക്രമംമോഡലുകൾ
2025 നവംബർ ആദ്യംവിവോ X200 സീരിസ്
വിവോ എക്‌സ് ഫോൾഡ് 5
വിവോ വി60
2025 നവംബർ പകുതിവിവോ X100 സീരിസ്
വിവോ എക്‌സ് ഫോൾഡ് 3 പ്രോ
2025 ഡിസംബർ
പകുതിയോടെ
വിവോ വി60e
വിവോ വി50
വിവോ വി50e
വിവോ T4 അൾട്രാ
വിവോ ടി4 പ്രോ
വിവോ T4R 5G
2026 ന്റെ ആദ്യ പകുതിവിവോ X90 സീരീസ്
വിവോ വി40 സീരീസ്
വിവോ വി30 സീരീസ്
വിവോ T4 5G
വിവോ ടി4എക്‌സ് 5ജി
വിവോ T3 സീരിസ്
വിവോ Y400 സീരിസ്
വിവോ വൈ300 5ജി
വിവോ Y200 സീരിസ്
വിവോ വൈ100
വിവോ Y100A
വിവോ വൈ58 5ജി
വിവോ വൈ39 5ജി

ഒറിജിൻഒഎസ് 6: സവിശേഷതകൾ
2025 ഒക്ടോബർ 10ന് ചൈനയിൽ നടന്ന വിവോ ഡെവലപ്പർ കോൺഫറൻസിലാണ് ഒറിജിൻഒഎസ് 6 പുറത്തിറക്കിയത്. ഇതിൽ ഒറിജിൻ സ്‌മൂത്ത് എഞ്ചിൻ ഉൾപ്പെടുന്നു. ഇത് അൾട്രാ-കോർ കമ്പ്യൂട്ടിങ്, മെമ്മറി ഫ്യൂഷൻ സാങ്കേതികവിദ്യ എന്നിവയെ പിന്തുണയ്‌ക്കും. പുതിയ OS അപ്‌ഡേറ്റ് ഉപയോക്താക്കളെ നിമിഷങ്ങൾക്കുള്ളിൽ 5,000 ഫോട്ടോകൾ അടങ്ങിയ ആൽബം തുറക്കാൻ അനുവദിക്കും.

ചൈനയിൽ മാത്രം ലഭ്യമായിരുന്ന OriginOS 5നെ അപേക്ഷിച്ച് OriginOS 6, 106 ശതമാനം വേഗതയിൽ ഡാറ്റ ലോഡിങ് വാഗ്‌ദാനം ചെയ്യും. ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിലെ Funtouch OS 15നെ മാറ്റിസ്ഥാപിക്കും.

കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനായി ഒറിജിൻഒഎസ് 6 അപ്‌ഡേറ്റിൽ ഡ്യുവൽ-റെൻഡറിങ് ആർക്കിടെക്‌ചർ ഉണ്ട്. ഇതിൽ പുനർരൂപകൽപ്പന ചെയ്‌ത ഉപയോക്തൃ ഇന്‍റർഫേസ് (UI) ഉണ്ടാകും. ഇത് "സോഫ്റ്റ് സ്പ്രിങ് ഇഫക്റ്റ്" ഉപയോഗിച്ച് ഘടകങ്ങൾ വലിച്ചുനീട്ടാൻ അനുവദിക്കുന്നു.

വിജറ്റ് വലുപ്പത്തെ ആശ്രയിച്ച് ആപ്പ് ഐക്കണുകൾ ചലനാത്മകമായി ക്രമീകരിക്കാനും പുതിയ ഒഎസിൽ സാധിക്കും. ഇതിനുപുറമെ, ഒഎസിൽ മോർഫിങ് ആനിമേഷനുകൾ, വൺ-ഷോട്ട് ആനിമേഷനുകൾ, ലൈറ്റ് ആൻഡ് ഷാഡോ സ്പേസ്, ഡൈനാമിക് ഗ്ലോ, സിസ്റ്റം ലൈറ്റിങ് എന്നിവ ഉണ്ടായിരിക്കും.

40-ലധികം ഭാഷകളെ പിന്തുണയ്ക്കുന്ന വിവോ സാൻസ് ഫോണ്ടും വിവോ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കൾക്ക് സ്‌മാർട്ട് നിർദ്ദേശങ്ങളും തത്സമയ പ്രവർത്തന വിവരങ്ങളും നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന ഒറിജിൻ ഐലൻഡും അപ്‌ഡേറ്റിൽ ഉൾപ്പെടുന്നു. ഒറിജിൻ ഐലൻഡിൽ ഉപയോക്താക്കൾക്ക് മ്യൂസിക് കൺട്രോൾ, ജോടിയാക്കിയ ബ്ലൂടൂത്ത് ഡിവൈസ് സ്റ്റാറ്റസ്, കോൾ റെക്കോർഡിങ്, മറ്റ് വിശദാംശങ്ങൾ എന്നിവ കാണാനാകും. ഒറിജിൻഒഎസ് 6 അപ്‌ഡേറ്റ് ഉപയോക്താക്കളെ വിവിധ ആപ്പിൾ ഉപകരണങ്ങളുമായി കണക്റ്റുചെയ്യാൻ പ്രാപ്‌തമാക്കുമെന്നും വിവോ അവകാശപ്പെടുന്നു.

Also Read:

  1. OLED സ്‌ക്രീനും M5 ചിപ്പും! തകര്‍പ്പന്‍ എന്‍ട്രിയുമായി ആപ്പിള്‍ ഐപാഡ്‌ പ്രോ
  2. ആപ്പിൾ വിഷൻ പ്രോയെ വെല്ലുമോ സാംസങിന്‍റെ എക്‌സ്‌ആർ ഹെഡ്‌സെറ്റ് 'പ്രൊജക്‌ട് മൂഹൻ'? ലോഞ്ച് തീയതിയും വിശദാംശങ്ങളും
  3. 200 എംപി ക്യാമറയുമായി ഓപ്പോ ഫൈൻഡ് X9 സീരിസ്; ഇന്ത്യയിലെ ലോഞ്ച് സ്ഥിരീകരിച്ചു: സാധ്യമായ സ്‌പെസിഫിക്കേഷനുകൾ
  4. ബുള്ളറ്റിനും കെടിഎമ്മിനും എതിരാളി; നിരത്ത് വാഴാന്‍ ടിവിഎസ്‌ അപ്പാച്ചെ RTX 300