ETV Bharat / automobile-and-gadgets

മഹീന്ദ്ര XUV 7XO മുതൽ ഇ-വിറ്റാര വരെ: പുതുവർഷത്തിൽ ഒരു മാസത്തിനുള്ളിൽ വരാനിരിക്കുന്നത് നിരവധി കാറുകൾ; 2026 ജനുവരിയിലെ കാർ ലോഞ്ചുകൾ

മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ്, നിസ്സാൻ, റെനോ, മാരുതി സുസുക്കി തുടങ്ങിയ കമ്പനികൾ ജനുവരിയിൽ പുറത്തിറക്കാനിരിക്കുന്ന കാറുകളും ലോഞ്ച് തീയതി ഉൾപ്പെടെയുള്ള വിശദാംശങ്ങളും ചുവടെ നൽകുന്നു.

UPCOMING CARS IN JANUARY 2026  MAHINDRA XUV 7XO  2026 RENAULT DUSTER  MARUTI SUZUKI E VITARA
Upcoming Car Launches in January 2026 (Image credit: ETV Bharat via Tata Motors, Nissan, Maruti Suzuki)
author img

By ETV Bharat Tech Team

Published : January 5, 2026 at 4:05 PM IST

5 Min Read
Choose ETV Bharat

ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചപ്പോഴേക്കും പ്രമുഖ വാഹന കമ്പനികൾ അവരുടെ പുതിയ കാറുകൾ വിപണിയിലിറക്കാനുള്ള തയ്യാറെടുപ്പിലാണ്. നിരവധി കാറുകളാണ് 2026 ജനുവരിയി പുറത്തിറക്കാൻ പദ്ധതിയിട്ടിരിക്കുന്നത്. ആഭ്യന്തര കാർ നിർമ്മാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്രയുടെയും ടാറ്റ മോട്ടോഴ്‌സിന്‍റെയും മോഡലുകൾ മോഡലുകൾ വരും ദിവസങ്ങളിലായി പുറത്തിറങ്ങും. ഒരു ഇവി ഉൾപ്പെടെ ഒരു മാസത്തിനുള്ളിൽ നാല് മോഡലുകളാണ് ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കുക.

2026 വർഷത്തിൽ ഇന്ത്യൻ വിപണി കീഴടക്കാനുള്ള കമ്പനിയുടെ ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞതായാണ് ഇത് സൂചന നൽകുന്നത്. ഇതിനുപുറമെ, ആഭ്യന്തര കാർ നിർമ്മാതാക്കളായ മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് വാഹനവും പുറത്തിറക്കിയേക്കാം. കിയ ഇന്ത്യയും ഈ ജനുവരിയിൽ പുതിയ കാറുമായി ഇന്ത്യൻ നിരത്തിലേക്കെത്തും.

കൂടാതെ, നിസ്സാനും റെനോയും പുതിയ മോഡൽ അവതരിപ്പിക്കും. ഏകദേശം നാല് വർഷങ്ങൾക്ക് ശേഷം റെനോ അതിന്‍റെ ജനപ്രിയ മോഡലായ ഡസ്റ്റർ മിനുക്കിപ്പണിഞ്ഞ് വിപണിയിലിറക്കുകയാണ്. 2026 ജനുവരിയിൽ പുറത്തിറക്കുന്ന വിവിധ കമ്പനികളുടെ കാറുകൾ ഏതൊക്കെയെന്നും അവയുടെ ഫീച്ചറുകൾ എന്തൊക്കെയെന്നും പരിശോധിക്കാം.

1. മഹീന്ദ്ര XUV 7XO (ലോഞ്ച്: ജനുവരി 5, 2026)
മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി ആയ മഹീന്ദ്ര XUV700 ഇന്ന് (ജനുവരി 5) പുറത്തിറക്കാനിരിക്കുകയാണ്. 14 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ വിലയിലായിരിക്കാം ഇത് പുറത്തിറക്കുക. മഹീന്ദ്ര പരീക്ഷിച്ചു വിജയിച്ച 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ടർബോ-ഡീസൽ എഞ്ചിനുകൾ ഇതിൽ ഉപയോഗിച്ചേക്കാം. ഇത് നിലവിലെ ട്യൂണിങിൽ യഥാക്രമം 200hp ഉം 185hp ഉം വരെ ഉത്പാദിപ്പിക്കുന്നു.

ഡീസൽ ഓപ്‌ഷനിൽ മഹീന്ദ്ര XUV 7XO ഓൾ-വീൽ ഡ്രൈവ് സജ്ജീകരണവും, ട്രാൻസ്‌മിഷൻ ഓപ്ഷനുകളിൽ മാനുവൽ, ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക് ഓപ്ഷനുകളും കൊണ്ടുവരാം. മഹീന്ദ്ര XEV 9e, 9S മോഡലുകൾക്ക് സമാനമായ ഒരു ട്രിപ്പിൾ-സ്‌ക്രീൻ സജ്ജീകരണവും ഈ എസ്‌യുവിയിൽ ഉണ്ടായിരിക്കും. മുൻ പാസഞ്ചർ സീറ്റിനുള്ള പവർഡ് 'ബോസ്' മോഡ്, ടു-സ്‌പോക്ക് സ്റ്റിയറിങ് വീൽ, ഹർമൻ കാർഡൺ ഓഡിയോ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. XUV700 മോഡലിൽ നിന്ന് വ്യത്യസ്‌തമാക്കുന്ന 7XO മോഡലിൽ എക്സ്റ്റീരിയർ, ഇന്‍റീരിയർ ഡിസൈനിലും മാറ്റങ്ങൾ പ്രതീക്ഷിക്കാം. 2025 ഡിസംബർ 15ന് ഇതിന്‍റെ പ്രീബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

2. ടാറ്റ ഹാരിയർ, സഫാരി പെട്രോൾ പതിപ്പ് (ലോഞ്ച്: ജനുവരി ആദ്യ വാരം)
പുതിയ ടാറ്റ സിയറയിൽ അവതരിപ്പിച്ച ടാറ്റ മോട്ടോഴ്‌സിന്‍റെ പുതിയ 1.5 ലിറ്റർ 'ഹൈപ്പീരിയൻ' ടർബോ-പെട്രോൾ എഞ്ചിൻ ഇപ്പോൾ ടാറ്റ ഹാരിയറിലും സഫാരിയിലും ലഭ്യമാകും. ഇത് വരും ദിവസങ്ങളിലായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ രണ്ട് വാഹനങ്ങളിലും, 4 സിലിണ്ടർ പെട്രോൾ എഞ്ചിന്‍റെ ഔട്ട്‌പുട്ട് 170 എച്ച്പി പവറും 280 എൻഎം ടോർക്കും ആയി വർധിക്കും. ഇത് 6-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്‌പീഡ് ടോർക്ക്-കൺവെർട്ടർ ഓട്ടോമാറ്റിക്കുമായി ജോടിയാക്കാം.

പുതിയ ടാറ്റ ഹാരിയർ പെട്രോൾ ഓപ്‌ഷന് 13.00 ലക്ഷം മുതൽ 24.50 ലക്ഷം രൂപ വരെ വില വരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ടാറ്റ സഫാരി പെട്രോൾ വേരിയന്‍റിന് 14.00 ലക്ഷം മുതൽ 25.50 ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. ഈ എസ്‌യുവികളുടെ ടോപ്പ്-സ്പെക്ക് പെട്രോൾ വേരിയന്‍റിന് 14.5 ഇഞ്ച് QLED ടച്ച്‌സ്‌ക്രീൻ, ഫ്രണ്ട്, റിയർ ക്യാമറകൾക്കുള്ള 'വാഷർ' ഫംഗ്ഷൻ, ഒരു ഡിജിറ്റൽ IRVM, 10-സ്‌പീക്കർ JBL ഓഡിയോ സിസ്റ്റം എന്നിവ ലഭിക്കുന്നു.

3. ടാറ്റ പഞ്ച് ഫെയ്‌സ്‌ലിഫ്റ്റ് (ലോഞ്ച്: ജനുവരി 13)
ടാറ്റ പഞ്ചിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് ടാറ്റ മോട്ടോഴ്‌സ്. ജനുവരി 13ന് പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്‍റെ ടീസറും കമ്പനി പുറത്തുവിട്ടിട്ടുണ്ട്. പുതിയ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ കൂട്ടിച്ചേർക്കുന്നതിനൊപ്പം എക്‌സ്റ്റീരിയർ ഇന്‍റീരിയർ ഡിസൈനിലും പരിഷ്‌കാരങ്ങൾ പ്രതീക്ഷിക്കാം. 6 ലക്ഷം രൂപ മുതൽ 11 ലക്ഷം രൂപ വരെയാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. കൂടുതൽ ആധുനികമായ ലുക്ക് നൽകുന്നതിനായി വരാനിരിക്കുന്ന ഫേസ്‌ലിഫ്‌റ്റ് മോഡലിൽ പഞ്ച് ഇവിയിൽ നിന്നുള്ള ചില ഡിസൈൻ ഘടകങ്ങൾ ഉൾപ്പെടുത്തിയേക്കാം. കൂടാതെ പുതിയ സൗകര്യവും സാങ്കേതിക സവിശേഷതകളും ഉൾപ്പെടുത്തിയേക്കാം. ഇത് മൊത്തത്തിലുള്ള പ്രകടനം മെച്ചപ്പെടുത്തിയേക്കാം. 2026 ടാറ്റ പഞ്ച് നിലവിലുള്ള 1.2 ലിറ്റർ ത്രീ-സിലിണ്ടർ എഞ്ചിനുമായി വരുന്നു. ഇത് ഏകദേശം 88 എച്ച്പി പവറും 115 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. ഇത് 5 സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 5 സ്‌പീഡ് എഎംടി ഗിയർബോക്‌സുമായി ജോടിയാക്കും.

4. നിസ്സാൻ ഗ്രാവൈറ്റ് (ലോഞ്ച്: ജനുവരി പകുതിയോടെ)
ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസ്സാനും ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ എംപിവി പുറത്തിറക്കാനൊരുങ്ങുകയാണ്. ഈ മോഡൽ 2025 ഡിസംബറിൽ വെളിപ്പെടുത്തിയെങ്കിലും 2026 ജനുവരിയിൽ ഇന്ത്യൻ വിപണിയിലേക്ക് എത്തിക്കുകയാണ്. റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന CMF-A+ പ്ലാറ്റ്‌ഫോമിലാണ് പുതിയ നിസ്സാൻ ഗ്രാവൈറ്റ് നിർമ്മിക്കുന്നത്. 6 ലക്ഷം മുതൽ 9 ലക്ഷം രൂപ വരെയാണ് ഇതിന് വില പ്രതീക്ഷിക്കുന്നത്. ഇതിന്‍റെ എഞ്ചിനെ കുറിച്ച് പറയുകയാണെങ്കിൽ, റെനോ ട്രൈബറിൽ ഉപയോഗിക്കുന്ന അതേ 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിൻ തന്നെയായിരിക്കും വരാനിരിക്കുന്ന നിസ്സാൻ ഗ്രാവൈറ്റിലും ഉപയോഗിക്കുക. 72 എച്ച്പി പവറും 96 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതായിരിക്കും ഈ എഞ്ചിൻ. 5 സ്‌പീഡ് മാനുവൽ, 5 സ്‌പീഡ് എഎംടി ഗിയർബോക്‌സ് ഓപ്‌ഷനുകളും ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കാം.

UPCOMING CARS IN JANUARY 2026  MAHINDRA XUV 7XO  2026 RENAULT DUSTER  MARUTI SUZUKI E VITARA
Upcoming Nissan Gravite (Image credit: Nissan)

5. പുതുതലമുറ റെനോ ഡസ്റ്റർ (ലോഞ്ച്: ജനുവരി 26)
2022ലാണ് മുൻ തലമുറ റെനോ ഡസ്റ്റർ ഇന്ത്യയിൽ നിർത്തലാക്കിയത്. വിപണിയിലെ എതിരാളികളോടെ മല്ലിടാനാകാതെ വിൽപ്പന കുറഞ്ഞതും, കാലഹരണപ്പെട്ട സവിശേഷതകൾ ഉൾക്കൊള്ളുന്നതുമാണ് കാരണം. എന്നാൽ 2026 ജനുവരി 26ന് റിപ്പബ്ലിക് ദിനത്തിൽ മൂന്നാം തലമുറ മോഡലുമായി ഈ ഐക്കണിക് എസ്‌യുവി തിരിച്ചുവരവിനൊരുങ്ങുകയാണ്. പുതിയ ഡിസൈൻ, ആധുനിക സാങ്കേതികവിദ്യ, കൂടുതൽ ശക്തമായ പ്ലാറ്റ്‌ഫോം എന്നിവയിലാണ് പുതുതലമുറ റെനോ ഡസ്റ്റർ വരുന്നത്. പുതുതലമുറ റെനോ ഡസ്റ്ററിന്‍റെ ഉയർന്ന വേരിയന്‍റിന് 1.0 ലിറ്റർ മൂന്ന് സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് റെനോ കിഗറിൽ നിന്ന് കടമെടുത്തതാണ്. ഈ എഞ്ചിൻ 100 എച്ച്പി പവറും 160 എൻഎം ടോർക്കും നൽകുന്നു. എന്നിരുന്നാലും, പുതിയ ഡസ്റ്ററിന് കൂടുതൽ പവർ നൽകുന്നതിന് എഞ്ചിൻ ക്രമീകരിക്കാൻ സാധ്യതയുണ്ട്. 10 ലക്ഷം മുതൽ 20ലക്ഷം രൂപ വരെ വില പ്രതീക്ഷിക്കാം. കൂടാതെ ഇന്ത്യ-സ്പെക്ക് മോഡൽ അതിന്‍റെ ആഗോള എതിരാളിയിൽ നിന്ന് വ്യത്യസ്‌തമായി കാണപ്പെടാനും സാധ്യതയുണ്ട്.

6. മാരുതി സുസുക്കി ഇ-വിറ്റാര (ലോഞ്ച്: ജനുവരി അവസാനം)
മാസങ്ങളോളമായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഡലാണ് മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് കാറായ ഇ വിറ്റാര. ഇത് 2025 ഡിസംബറിൽ വെളിപ്പെടുത്തിയെങ്കിലും 2026 ജനുവരി അവസാനത്തോടെയാകും വിപണിയിലെത്തുക. 18 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഇതിന് വിലയുണ്ടായേക്കാം. ടു-വീൽ ഡ്രൈവ് (2WD), ഫോർ-വീൽ ഡ്രൈവ് (4WD) വേരിയൻ്റുകൾ ഉൾപ്പെടെ രണ്ട് ബാറ്ററി പായ്ക്ക് ഓപ്ഷനുകളിലാണ് ഇ-വിറ്റാര പുറത്തിറക്കുക. 49kWh, 61kWh എന്നിങ്ങനെ രണ്ട് ബാറ്ററി പാക്കുകളാണ് മാരുതി ഇ വിറ്റാരക്കുള്ളത്. ഒറ്റ ചാർജിൽ 500 കിലോമീറ്റർ ഡ്രൈവിങ് റേഞ്ച് കമ്പനി അവകാശപ്പെടുന്നു. DC ഫാസ്‌റ്റ് ചാർജർ വഴി 50 മിനിറ്റിനുള്ളിൽ ബാറ്ററി 80 ശതമാനം വരെ ചാർജ് ചെയ്യാൻ കഴിയും.

UPCOMING CARS IN JANUARY 2026  MAHINDRA XUV 7XO  2026 RENAULT DUSTER  MARUTI SUZUKI E VITARA
e Vitara (Image credit: Maruti Suzuki)

Also Read:

  1. റോഡിൽ കരുത്ത് കാണിക്കാൻ പുതിയ വേരിയന്‍റ്, ഹ്യുണ്ടായ് വെന്യു HX5 പ്ലസ് കളത്തിലിറക്കി; സവിശേഷതകളിലേക്ക്
  2. പുതിയ ഡിസൈനും കൂടുതൽ വലിപ്പവും: പുതിയ കിയ സെൽറ്റോസ് എത്തി മക്കളേ... ഇനി റോഡിലെ കളി മാറും! വിലയറിഞ്ഞോ?
  3. 998 സിസിയുടെ കരുത്തൻ എഞ്ചിൻ, ചീറിപ്പായും സൂപ്പർബൈക്കുമായി ഡ്യുക്കാട്ടി: പാനിഗേൽ V4 R ഇന്ത്യൻ വിപണിയിൽ
  4. വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ; വിപണിയുടെ 44 ശതമാനവും പിടിച്ചെടുത്ത എഞ്ചിൻ ഓപ്ഷൻ ഏത്?
  5. ജിഎസ്‌ടി പരിഷ്‌കരണം അനുഗ്രഹമായി; 2025ൽ ഇരുചക്ര വാഹന വിൽപ്പനയിൽ വൻ കുതിപ്പ്: വിറ്റഴിച്ചത് 200 ലക്ഷത്തിലധികം യൂണിറ്റുകൾ