ETV Bharat / automobile-and-gadgets

വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ സവിശേഷതകൾ: സ്റ്റൈലിഷ് ലുക്കിൽ ടാറ്റ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്

പുനർനിർമ്മിച്ച ബമ്പറുകൾ, പുതിയ കണക്റ്റഡ് LED ടെയിൽലാമ്പ് ക്ലസ്റ്റർ എന്നിങ്ങനെ സൗന്ദര്യവർദ്ധക മാറ്റങ്ങൾ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാണാം. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, 2-സ്‌പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീൽ, ഗ്ലോസ്-ബ്ലാക്ക് സെന്റർ കൺസോൾ ഉൾപ്പെടെ ഇന്‍റീരിയറിലും മാറ്റങ്ങളുണ്ട്.

TATA PUNCH EV FACELIFT PRICE  TATA PUNCH EV FACELIFT FEATURES  TATA PUNCH EV FACELIFT BATTERY  TATA PUNCH EV FACELIFT COLORS
Tata Punch EV Facelift launched in India (Image credit: X/@TATA.ev)
author img

By ETV Bharat Tech Team

Published : February 20, 2026 at 1:19 PM IST

4 Min Read
Choose ETV Bharat

ഹൈദരാബാദ്: തദ്ദേശീയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് കഴിഞ്ഞ ജനുവരിയിലാണ് മൈക്രോ എസ്‌യുവിയായ ടാറ്റ പഞ്ചിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് പുറത്തിറക്കിയത്. ICE പതിപ്പ് പുറത്തിറക്കിയതിന് പിന്നാലെ, കമ്പനി ഇപ്പോൾ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് കൂടെ പുറത്തിറക്കിയിരിക്കുകയാണ് കമ്പനി. വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ സവിശേഷതകൾ, കൂടുതൽ മികച്ച ലുക്ക് എന്നിവയാണ് പുതിയ ഫെയ്‌സ്ലിഫ്‌റ്റ് പതിപ്പിൽ എടുത്തുപറയേണ്ടത്.

പുനർനിർമ്മിച്ച ബമ്പറുകൾ, പുതിയ കണക്റ്റഡ് LED ടെയിൽലാമ്പ് ക്ലസ്റ്റർ, പുതുക്കിയ കളർ പാലറ്റ് എന്നിങ്ങനെ ചെറിയ സൗന്ദര്യവർദ്ധക മാറ്റങ്ങൾ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ കാണാം. ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡ്, 2-സ്‌പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീൽ, ഗ്ലോസ്-ബ്ലാക്ക് സെന്റർ കൺസോൾ ഉൾപ്പെടെ ഇന്‍റീരിയറിലും ചെറിയ മാറ്റങ്ങളുണ്ട്. 40 kWh ബാറ്ററി ഉപയോഗിച്ച് 468 കിലോമീറ്റർ വരെ ദൂരം വർധിപ്പിക്കാനും സാധിക്കും.

TATA PUNCH EV FACELIFT PRICE  TATA PUNCH EV FACELIFT FEATURES  TATA PUNCH EV FACELIFT BATTERY  TATA PUNCH EV FACELIFT COLORS
Tata Punch EV Facelift (Image credit: X/@TATA.ev)

40 kWh, 30 kWh എന്നിങ്ങനെ രണ്ട് ബാറ്ററി ഓപ്‌ഷനുകളിലാണ് ഈ ഫോൺ വരുന്നത്. BaaS ഇല്ലാതെ 9.69 ലക്ഷം രൂപ പ്രാരംഭവിലയിൽ പുതിയ ഫെയ്‌സ്ലിഫ്‌റ്റ് പതിപ്പ് വാങ്ങാനാവും. സ്മാർട്ട്, സ്മാർട്ട്+, അഡ്വഞ്ചർ, എംപവേർഡ്, എംപവേർഡ്+S എന്നിങ്ങനെ 5 വേരിയന്‍റുകളിൽ ഇത് ലഭ്യമാകും. ഇതിന്‍റെ ഡിസൈനും ഫീച്ചറും വിലയും ഉൾപ്പെടെയുള്ള മറ്റ് സവിശേഷതകൾ പരിശോധിക്കാം.

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: വിലയും വേരിയന്‍റുകളും

വേരിയന്‍റ്ബാറ്ററി ഓപ്‌ഷൻ
30 kWh40 kWh
സ്മാർട്ട്Rs 9.69 lakh-
സ്മാർട്ട്+Rs 10.29 lakhRs 10.89 lakh
അഡ്വഞ്ചർ-Rs 11.59 lakh
എംപവേർഡ്-Rs 12.29 lakh
എംപവേർഡ്+S-Rs 12.59 lakh

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: എക്‌സ്റ്റീരിയർ
പഞ്ച് ഇവിയുടെ പുറം ഡിസൈനിൽ നിന്ന് അൽപ്പം വ്യത്യസ്‌തമാണ് ഫെയ്‌സ്‌ലിഫ്‌റ്റ് പതിപ്പിന്‍റെ എക്‌സ്റ്റീരിയർ ഡിസൈൻ. പുതിയ ഡിസൈൻ കൂടുതൽ പുതുമയുള്ളതായി തോന്നുന്നു. ഇതിലെ ഏറ്റവും വലിയ അപ്‌ഡേറ്റ് വരുന്നത് മുൻവശത്താണെന്ന് വ്യക്തമാണ്. പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിൽ മുമ്പ് ഹെഡ്‌ലാമ്പുകളെ ബന്ധിപ്പിച്ചിരുന്ന കറുത്ത ട്രിം ഒഴിവാക്കിയിട്ടുണ്ട്. ഇത് ക്ലീനർ, ക്ലോസ്ഡ്-ഓഫ് ഗ്രിൽ സെക്ഷൻ ഉപയോഗിച്ചാണ് മാറ്റിസ്ഥാപിച്ചത്.

എൽഇഡി ലൈറ്റ് ബാർ ഇപ്പോൾ ഡിആർഎല്ലുകളെ ബന്ധിപ്പിക്കുന്നതാണ്. അതേസമയം ഫ്രണ്ട് ബമ്പറിന്‍റെ താഴത്തെ സ്‌കഫ് പ്ലേറ്റിൽ കൂടുതൽ ആധുനികമായ ഒരു സ്റ്റാൻസിനായി നേരിയ രീതിയിൽ പുനർനിർമ്മിച്ച ഡിസൈൻ ഉണ്ട്. വലിയ നെക്‌സോൺ ഇവിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എയറോ-ഒപ്റ്റിമൈസ് ചെയ്ത അലോയ് വീലുകളും ടാറ്റ അവതരിപ്പിച്ചിട്ടുണ്ട്. ഹാരിയറിന്‍റെ 'സൺലിറ്റ് യെല്ലോ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ എക്സ്റ്റീരിയർ ഷേഡിലാണ് ഫെയ്‌സ്‌ലിഫ്റ്റ് വരുന്നത്. ഇത് കൂടുതൽ ആകർഷകത നൽകുന്നു. കറുത്ത നിറത്തിലുള്ള റൂഫാണ് ഉള്ളത്.

TATA PUNCH EV FACELIFT PRICE  TATA PUNCH EV FACELIFT FEATURES  TATA PUNCH EV FACELIFT BATTERY  TATA PUNCH EV FACELIFT COLORS
Tata Punch EV Facelift price (Image credit: X/@TATA.ev)

പിൻഭാഗത്ത് നൽകിയിരിക്കുന്ന ഡിസൈനും മുൻ മോഡലിൽ നിന്ന് വ്യത്യസ്‌തമാണ്. ICE-പവർഡ് പഞ്ചിൽ നിന്നുള്ള ഒരു പുതിയ കണക്റ്റഡ് എൽഇഡി ടെയിൽലാമ്പ് ക്ലസ്റ്റർ ഇതിൽ ഉണ്ട്. ടെക്സ്ചർ ചെയ്ത സിൽവർ സ്‌കിഡ് പ്ലേറ്റും കട്ടിയുള്ള ക്ലാഡിംഗും ഉള്ള ഒരു മിനിമലിസ്റ്റ് സമീപനം പിന്തുടരുന്ന ഒരു പുനർനിർമ്മിച്ച ബമ്പറും കാണാം. കളർ പാലറ്റും പുതിയതാണ്. ബംഗാൾ റൂഷ്, കാരമൽ, ഫിയർലെസ് യെല്ലോ, എംപവേർഡ് ഓക്സൈഡ്, പ്രിസ്റ്റൈൻ വൈറ്റ്, സൂപ്പർനോവ കോപ്പർ, പ്യുവർ ഗ്രേ എന്നിങ്ങനെ ഏഴ്‌ നിറങ്ങളിൽ പുതിയ ഇവി ലഭിക്കും.

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: ഇന്‍റീരിയർ
ടച്ച് അധിഷ്‌ഠിത ക്ലൈമറ്റ് കൺട്രോൾ പാനലും ഫ്രീ-സ്റ്റാൻഡിങ് ഇൻഫോടെയ്ൻമെന്‍റ് സ്‌ക്രീനും ഉള്ള അതേ ഡാഷ്‌ബോർഡ് ലേഔട്ട് ഇപ്പോഴും നിലനിർത്തുന്നുണ്ട്. പ്രീ-ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ രണ്ട്-സ്‌പോക്ക് ഇല്യൂമിനേറ്റഡ് സ്റ്റിയറിംഗ് വീലും സെന്‍റർ കൺസോളിന് ഗ്ലോസ്-ബ്ലാക്ക് ഫിനിഷും ഇതിൽ നിലനിർത്തിയിട്ടുണ്ട്. എന്നിരുന്നാലും, പുതിയ വൈറ്റ്-ഗ്രേ തീമിന്‍റെ രൂപത്തിൽ ഇതിന് ചെറിയ മെച്ചപ്പെടുത്തലുകൾ ലഭിക്കുന്നു.

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: ഫീച്ചറുകൾ
പുതിയ പഞ്ച് ഇവിയിൽ 10.25 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്‍റ് ക്ലസ്റ്റർ, വെന്‍റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, വയർലെസ് ചാർജർ, അപ്‌ഡേറ്റ് ചെയ്ത ഗ്രാഫിക്സുള്ള 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്‍റ് സിസ്റ്റം,ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, വോയ്‌സ്-എനേബിൾഡ് ഇലക്ട്രിക് സൺറൂഫ്, എയർ പ്യൂരിഫയർ, ഓട്ടോ-ഹെഡ്‌ലാമ്പുകൾ, റെയിൻ സെൻസിംഗ് വൈപ്പറുകൾ തുടങ്ങിയ സവിശേഷതകൾ ഉണ്ട്. സുരക്ഷാ ഫീച്ചറുകളായി 6 എയർബാഗുകൾ, ഓട്ടോ-ഹോൾഡുള്ള ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, ഫ്രണ്ട്, റിയർ പാർക്കിംഗ് സെൻസറുകൾ, 360-ഡിഗ്രി ക്യാമറ എന്നിവ യും ഉണ്ട്.

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: പവർട്രെയിൻ

ബാറ്ററി പായ്‌ക്ക് 30 kWh40 kWh
റേഞ്ച് (MIDC Part 1 + Part 2)365-375 km468 km
പവർ (PS)88 PS129 PS
ടോർക്ക് (Nm)154 Nm154 Nm

പുതിയ പഞ്ച് EV വെറും 26 മിനിറ്റിനുള്ളിൽ 20-80% വരെ ചാർജ് ചെയ്യാൻ കഴിയുമെന്ന് ടാറ്റ അവകാശപ്പെടുന്നു. പരിധിയില്ലാത്ത കിലോമീറ്ററുകൾക്ക് ആജീവനാന്ത വാറന്‍റിയും കമ്പനി നൽകുന്നു.

2026 ടാറ്റ പഞ്ച് ഇവി ഫെയ്‌സ്‌ലിഫ്റ്റ്: എതിരാളികൾ
സിട്രോൺ eC3 ആണ് പുതിയ പഞ്ച് ഇവിയുടെ പ്രധാന എതിരാളി. മാത്രമല്ല MG വിൻഡ്‌സർ EV, മഹീന്ദ്ര XUV 3XO EV, ടാറ്റ നെക്സോൺ ഇ.വി എന്നിവയോടും മത്സരിക്കും.

Also Read:

  1. എക്‌സ്റ്റീരിയറിലും ഇന്‍റീരിയറിലും ട്രൈബർ ടച്ച്: 'നിസ്സാൻ ഗ്രാവൈറ്റ്' പുറത്തിറക്കി; ആദ്യ 5,000 ബുക്കിങുകൾക്ക് ഫ്രീ സർവീസും മറ്റ് ആനുകൂല്യങ്ങളും
  2. കരുത്തൻ എഞ്ചിനിൽ പെർഫോമൻസ് ഓറിയന്‍റഡ് ആഢംബര എസ്‌യുവി: ബിഎംഡബ്ല്യു X3 30 xDrive എം സ്‌പോർട്ട് പ്രോ വേരിയന്‍റിനെ കുറിച്ചറിയാം
  3. 6 വർഷം വാറന്‍റി, 1 ലക്ഷം കീ.മി ഫ്രീ സർവീസ്: 200 കി.മീ റേഞ്ചിൽ പുതുപുത്തൻ ഡിസൈനിൽ മഹീന്ദ്രയുടെ 'ഉഡോ' ഇലക്ട്രിക് ഓട്ടോ: പ്രത്യേക ലോഞ്ച് ഓഫറും
  4. ഗ്ലോസ്റ്ററിന് കരുത്തനായ പിൻഗാമിയെ സമ്മാനിച്ച് എംജി മോട്ടോർസ്: പുതിയ മജസ്റ്ററിന്‍റെ ഡിസൈൻ വെളിപ്പെടുത്തി