ETV Bharat / automobile-and-gadgets

കരുത്തുറ്റ പെട്രോൾ എഞ്ചിനിൽ ടാറ്റ ഹാരിയറും സഫാരിയും: വേരിയന്‍റും വിലയും

ടർബോ-പെട്രോൾ എഞ്ചിന്‍റെ കരുത്തിൽ ടാറ്റ മോട്ടോഴ്‌സിന്‍റെ ജനപ്രിയ സഫാരി, ഹാരിയർ എസ്‌യുവികൾ. വേരിയന്‍റ് തിരിച്ചുള്ള വിലയും സവിശേഷതകളും.

TATA HARRIER PETROL PRICE  TATA SAFARI PETROL PRICE  TATA HARRIER FEATURES  TATA SAFARI FEATURES
Tata Harrier and Safari Petrol Version Launched (Photo - Tata Motors)
author img

By ETV Bharat Tech Team

Published : January 8, 2026 at 5:11 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: തദ്ദേശീയ കാർ നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സിന്‍റെ ജനപ്രിയ സഫാരി, ഹാരിയർ എസ്‌യുവികൾക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പെട്രോൾ പതിപ്പ് ഒടുവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ടാറ്റ സിയറയിൽ കാണപ്പെടുന്ന അതേ 1.5 ലിറ്റർ ഹൈപ്പീരിയൻ ടർബോ-പെട്രോൾ എഞ്ചിനിലാണ് രണ്ട് എസ്‌യുവികളിലും നൽകിയത്. എങ്കിലും ഉയർന്ന പവർ ഔട്ട്‌പുട്ട് നൽകാനായി ട്യൂൺ ചെയ്‌തതാണ് പുതിയ എഞ്ചിൻ.

ഇതിനുപുറമെ, ഹാരിയർ ഇവിയുടെ സവിശേഷതകളുള്ള പുതിയ ടോപ്പ് വേരിയന്‍റുകളും ചേർത്തിട്ടുണ്ട്. ടാറ്റ ഹാരിയറിന്‍റെ പെട്രോൾ എഞ്ചിൻ വേരിയന്‍റിന് 12.89 ലക്ഷം രൂപയും സഫാരിയുടേതിന് 13.29 ലക്ഷം രൂപയുമാണ് പ്രാരംഭവില (എക്‌സ്-ഷോറൂം). എഞ്ചിൻ ഫീച്ചറുമായി ബന്ധപ്പെട്ട വിശദാംശങ്ങളിലേക്ക്.

ടാറ്റ ഹാരിയർ, സഫാരി പെട്രോൾ വേരിയന്‍റ്
ടാറ്റ സിയറയെപ്പോലെ, ടാറ്റ ഹാരിയരിന്‍റെയും സഫാരിയുടെയും സഫാരി പെട്രോൾ മോഡലുകളിൽ ടാറ്റയുടെ പുതിയ 1.5 ലിറ്റർ ഹൈപ്പീരിയൻ T-GDI ടർബോ-പെട്രോൾ എഞ്ചിനാണ് ഉപയോഗിക്കുന്നത്. 168 ബിഎച്ച്‌പി പവറും 280 എൻഎം പീക്ക് ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ. അതേസമയം ടാറ്റ സിയറയിൽ ഈ എഞ്ചിൻ 158 bhp പവറും 255 Nm ടോർക്കും ആണ് ഉത്പാദിപ്പിക്കുന്നു. 6-സ്‌പീഡ് മാനുവൽ അല്ലെങ്കിൽ 6-സ്‌പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് വഴിയാണ് ഇത് വഴി പിൻ ചക്രങ്ങളിലേക്ക് പവർ അയയ്ക്കുന്നത്.

ടാറ്റ ഹാരിയർ പെട്രോൾ വേരിയന്‍റ് : വില

ടാറ്റ ഹാരിയർമാനുവൽഓട്ടോമാറ്റിക് DARK മാനുവൽDARK ഓട്ടോമാറ്റിക്
Smart   12.89 lakh  –
Pure X   Rs. 16 lakh17.53 lakh 16.63 lakh17.91 lakh
Adventure X   16.86 lakh18.47 lakh 17.38 lakh18.90 lakh
Adventure X+   17.14 lakh18.74 lakh17.66 lakh19.26 lakh
Fearless X   Rs 20 lakh21.79 lakh 20.65 lakh22.31 lakh
Fearless X+   22.12 lakh23.53 lakh 22.64 lakh24.06 lakh
Fearless Ultra   22.72 lakh24.14 lakh – –
Fearless Ultra Red DARK   23.27 lakhs24.69 lakh – –


ടാറ്റ സഫാരി പെട്രോൾ വേരിയന്‍റ് : വില

ടാറ്റ സഫാരിമാനുവൽഓട്ടോമാറ്റിക്DARK മാനുവൽDARK ഓട്ടോമാറ്റിക്
Smart13.29 lakh
Pure X16.49 lakh17.91 lakh17.01 lakh18.53 lakh
Adventure X+17.75 lakh19.36 lakh18.27 lakh19.88 lakh
Accomplished X20.84 lakh22.50 lakh21.36 lakh23.02 lakh
Accomplished X+22.73 lakh24.15 lakh23.07 lakh24.48 lakh
Accomplished X+ 6S22.83 lakh24.25 lakh23.16 lakh

24.58 lakh

Accomplished Ultra23.33 lakh24.75 lakh
Accomplished Ultra 6S23.43 lakh24.85 lakh
Accomplished Ultra Red DARK23.68 lakh25.10 lakh
Accomplished Ultra Red DARK 6S23.78 lakh25.20 lakh

ടാറ്റ ഹാരിയർ, സഫാരി പെട്രോൾ വേരിയന്‍റ്: ഫീച്ചറുകൾ
ടാറ്റ മോട്ടോഴ്‌സിന്‍റെ ഹാരിയർ, സിയറ എന്നീ വാഹനങ്ങളുടെ ശ്രേണിയിൽ ടർബോ-പെട്രോൾ എഞ്ചിൻ ഓപ്ഷൻ വാഗ്‌ദാനം ചെയ്യുന്നുണ്ടെങ്കിലും സ്റ്റെൽത്ത് എഡിഷൻ ഡീസൽ എഞ്ചിനിൽ മാത്രമാണ് വിൽക്കുന്നത്. ഇതിന്‍റെ അടിസ്ഥാന സ്മാർട്ട് ട്രിമ്മിൽ മാത്രമേ മാനുവൽ ഗിയർബോക്‌സുള്ള 1.5 T-GDi എഞ്ചിൻ ലഭിക്കൂ. അതേസമയം ബേസ്, പ്യുവർ എക്‌സ് ട്രിമ്മുകളിൽ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ലഭ്യമാണ്. ഈ ലൈനപ്പിൽ പുതുതായി ഹാരിയറിന് ഫിയർലെസ് അൾട്ര വേരിയന്‍റും, സഫാരിക്ക് അക്കംപ്ലിഷ്‌ഡ് അൾട്ര വേരിയന്‍റും ലഭിക്കും. ടാറ്റ ഹാരിയർ ഇവിയിൽ നിന്ന് കടമെടുത്ത പുതിയ സവിശേഷതകളും അൽപ്പം അധിക വിലയ്ക്ക് പുതിയ റെഡ് ഡാർക്ക് എഡിഷന്‍റെ ഓപ്ഷനും ഇതിൽ ലഭിക്കും.

പുതിയ അൾട്രാ വേരിയന്‍റിൽ ഇന്‍റഗ്രേറ്റഡ് ഡാഷ് കാമോടുകൂടിയ ഡിജിറ്റൽ റിയർ വ്യൂ മിറർ, 14.5 ഇഞ്ച് വലിയ QLED സെൻട്രൽ ടച്ച്‌സ്‌ക്രീൻ, 360-ഡിഗ്രി ക്യാമറ സിസ്റ്റത്തിന്‍റെ ഭാഗമായ ഫ്രണ്ട്, റിയർ ക്യാമറകൾക്കുള്ള വാഷറുകൾ തുടങ്ങിയ പുതിയ സാങ്കേതികവിദ്യ ഉൾപ്പെടുന്നു. ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, മെമ്മറിയുള്ള പവർഡ് ഡ്രൈവർ സീറ്റ്, ബോസ് മോഡുള്ള പവർഡ് കോ-ഡ്രൈവർ സീറ്റ്, 360-ഡിഗ്രി ക്യാമറകൾ, ലെവൽ 2+ ADAS സാങ്കേതികവിദ്യ എന്നിവയുൾപ്പെടെ ബാക്കിയുള്ള സവിശേഷതകൾ നിലവിലുള്ള ഫിയർലെസ്പ്ലസ് വേരിയന്‍റിൽ നിന്നാണ് എടുത്തത്.


Also Read:

  1. ടർബോ-പെട്രോൾ എഞ്ചിനിൽ ടാറ്റ പഞ്ചിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്: ലോഞ്ച് ജനുവരി 13ന്; പുതിയ ഡിസൈൻ കാണാം
  2. മഹീന്ദ്ര XUV 400ന് പകരക്കാരൻ, പുതിയ ഇലക്ട്രിക് എസ്‌യുവി എത്തി: ഒറ്റ ചാർജിൽ 285 കിലോമീറ്റർ റേഞ്ചുമായി 'XUV 3XO'
  3. ഡിസൈനിലും ടെക്‌നോളജിയിലും മാറ്റങ്ങളുമായി XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പ്: മഹീന്ദ്ര XUV 7XO ഇന്ത്യൻ വിപണിയിൽ; വേരിയന്‍റുകളും വിലയും
  4. കിയ സെൽറ്റോസിന്‍റെ ഏത് വേരിയന്‍റ് വാങ്ങുമെന്ന് കൺഫ്യൂഷനുണ്ടോ? വേരിയന്‍റ് തിരിച്ചുള്ള ഫീച്ചറുകൾ നോക്കൂ....