ETV Bharat / automobile-and-gadgets

കൂടുതൽ കാലം ഈടുനിൽക്കുന്ന ബാറ്ററിയുമായി സുസുക്കിയുടെ ഇലക്‌ട്രിക് സ്‌കൂട്ടർ: ഇ-ആക്‌സസിന്‍റെ വിലയും സവിശേഷതകളും

നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് ഇ-ആക്‌സസ് ലഭ്യമാവുക. ആറ് മണിക്കൂറും 40 മിനിറ്റും കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്ന 3.07 കിലോവാട്ട് ബാറ്ററിയാണ് ഇ-ആക്‌സസിലുള്ളത്.

SUZUKI E ACCESS PRICE  E ACCESS RANGE  E ACCESS BATTERY CHARGING  SUZUKI ELECTRIC SCOOTER
Suzuki E-Access Launched At Rs 1.88 Lakh (Image credit: Suzuki Motorcycle India)
author img

By ETV Bharat Tech Team

Published : January 10, 2026 at 1:57 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇരുചക്ര വാഹന നിർമ്മാതാക്കളായ സുസുക്കി മോട്ടോർസൈക്കിൾ ഒടുവിൽ തങ്ങളുടെ ഇലക്‌ട്രിക് സ്‌കൂട്ടറായ ഇ-ആക്‌സസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. 1.88 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് കമ്പനിയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറിന്‍റെ എൻട്രി. 2025 ജനുവരിയിൽ ന്യൂഡൽഹിയിൽ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് സുസുക്കി ഇ-ആക്‌സസ് ആദ്യമായി വെളിപ്പെടുത്തിയത്.

2025 ജൂണിൽ ലോഞ്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും, ഇതിന്‍റെ ലോഞ്ച് വീണ്ടും വൈകി. ഇപ്പോൾ ഒടുവിൽ വിപണിയിലെത്തിയിരിക്കുകയാണ്. സുസുക്കി മോട്ടോർസൈക്കിളിന്‍റെ എല്ലാ ഡീലർഷിപ്പുകളിലും പുതിയ ഇ-ആക്‌സസിനായുള്ള ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ വ്യത്യസ്‌ത നഗരങ്ങളിൽ വാഹനം എന്ന് വിൽപ്പനയ്‌ക്ക് ലഭ്യമാവുമെന്ന് കമ്പനി അറിയിച്ചിട്ടില്ല.

ബ്ലാക്ക്/ റെഡ്, വൈറ്റ്/ഗ്രേ, ഗ്രീൻ/ഗ്രേ, ബ്ലൂ/ഗ്രേ എന്നിവയുൾപ്പെടെ ആകെ നാല് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളിലാണ് കമ്പനി ഈ സ്‌കൂട്ടർ പുറത്തിറക്കിയിരിക്കുന്നത്.

സുസുക്കി ഇ-ആക്‌സസ്: ഡിസൈൻ
പരമ്പരാഗത സ്റ്റെപ്പ്-ത്രൂ ഇലക്ട്രിക് സ്കൂട്ടറിന്‍റെ ആകൃതിയിലാണ് സുസുക്കി ഇ-ആക്‌സസ് ഡിസൈൻ ചെയ്‌തിരിക്കുന്നത്. ആധുനികവും പ്രായോഗികവുമായ ഷാർപ്പ് ഡിസൈനിലാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. പ്രധാനമായും നഗര യാത്രികർക്കായാണ് ഇത് ഡിസൈൻ ചെയ്‌തിരിക്കുന്നത്. സ്പോർട്ടി അല്ലെങ്കിൽ ഫ്യൂച്ചറിസ്റ്റിക് ആയതിനേക്കാൾ മികച്ച ഡിസൈനും ഇതിന് ലഭിക്കുന്നു.

ഇ-ആക്‌സസിന് അതിന്‍റെ പെട്രോൾ പവർ മോഡലുമായി യാതൊരു ബന്ധവുമില്ല. ഇത് വളരെ വ്യത്യസ്‌തമായി കാണപ്പെടുന്നു. മുൻഭാഗം താഴ്ന്നതും ഷാർപ്പുമാണ്. പൂർണ്ണ എൽഇഡി ലൈറ്റിങ് സജ്ജീകരണവുമുണ്ട്. അതിന്‍റെ വലുപ്പത്തെക്കുറിച്ച് പറയുകയാണെങ്കിൽ, സുസുക്കി ഇ-ആക്‌സസിന്‍റെ നീളം 1,860 എംഎം ആണ്. വീൽബേസ് 1,305 എംഎം ആണ്. ഗ്രൗണ്ട് ക്ലിയറൻസ് 160 എംഎം ആണ്. സീറ്റ് ഉയരം 765 എംഎം ഉണ്ട്. ഭാരം 122 കിലോഗ്രാം ആണ്.

സുസുക്കി ഇ-ആക്‌സസ്: ബാറ്ററി, പെർഫോമൻസ്, റേഞ്ച്
സ്‌കൂട്ടറുകളിൽ ലിഥിയം-ഫെറോ ഫോസ്ഫേറ്റ് (LFP) സെല്ലുകൾ ഉപയോഗിക്കുന്ന ചുരുക്കം ചില ഇലക്ട്രിക് ഇരുചക്ര വാഹന നിർമ്മാതാക്കളിൽ ഒന്നാണ് സുസുക്കി. പുതിയ സുസുക്കി ഇ-ആക്സസിൽ കമ്പനി 3.07 kWh LFP ബാറ്ററിയാണ് നൽകിയിരിക്കുന്നത്. ആറ് മണിക്കൂറും 40 മിനിറ്റും കൊണ്ട് ബാറ്ററി പൂർണ്ണമായും ചാർജ് ചെയ്യാൻ കഴിയുന്ന ഒരു പോർട്ടബിൾ ചാർജറാണ് സുസുക്കി ഇ-ആക്‌സസിൽ നൽകിയിരിക്കുന്നത്. ഈ ബാറ്ററി കൂടുതൽ കാലം നിലനിൽക്കുമെന്നാണ് കമ്പനി പറയുന്നത്.

NMC ബാറ്ററിയേക്കാൾ കുറഞ്ഞ ഊർജ്ജ സാന്ദ്രതയാണ് LFP ബാറ്ററിക്കുള്ളത്. അതിനാൽ അതിനാൽ പുതിയ സുസുക്കി ഇ-ആക്‌സസിന് റേഞ്ച് വളരെ കുറവാണ്. ഇ-ആക്‌സസിന് 95 കിലോമീറ്റർ (IDC) വരെ സഞ്ചരിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. റിയൽ ടൈം റേഞ്ച് 65നും 75നും ഇടയിലായിരിക്കാനാണ് സാധ്യത.

ഇ- ആക്‌സസിന്‍റെ ബാറ്ററി വാറണ്ടിയെക്കുറിച്ച് സുസുക്കി മോട്ടോർസൈക്കിൾ ഇതുവരെ വിവരങ്ങളൊന്നും നൽകിയിട്ടില്ല. വൈകാതെ കമ്പനി ഇതുസംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം. 5.5 bhp പവറും 15 Nm ടോർക്കും നൽകുന്ന മാഗ്നറ്റ് മോട്ടോർ സുസുക്കി ഈ ഇലക്‌ട്രിക് സ്‌കൂട്ടറിൽ ഉപയോഗിക്കുന്നു. ഇതിന്‍റെ പരമാവധി വേഗത മണിക്കൂറിൽ 71 കിലോമീറ്ററാണ്.

Also Read:

  1. കരുത്തുറ്റ പെട്രോൾ എഞ്ചിനിൽ ടാറ്റ ഹാരിയറും സഫാരിയും: വേരിയന്‍റും വിലയും
  2. 200 എംപി ക്യാമറയിൽ പ്രോ മോഡൽ ഉൾപ്പെടെ നാല് പുതിയ സ്‌മാർട്ട്‌ഫോണുകൾ: ഓപ്പോ റെനോ 15 സീരിസ് പുറത്തിറക്കി: അറിയേണ്ടതെല്ലാം
  3. ഇനി എതിരാളികൾക്ക് കാര്യം അത്ര സിംപിളാകില്ല! പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി സിംപിൾ എനർജി; വിശദമായി