ETV Bharat / automobile-and-gadgets

തൊട്ടടുത്ത് ഇരിക്കുന്നവർക്ക് പോലും സ്‌ക്രീനിൽ എന്തെന്ന് കാണില്ല! പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയുമായി സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ്

ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്രാ മോഡലുകൾ അടങ്ങുന്നതാണ് സാംസങ് ഗാലക്‌സി എസ് 26 സീരിസ്. ഇതിനുപുറമെ, ഗാലക്‌സി ബഡ്‌സ്4 സീരിസും കമ്പനി പുറത്തിറക്കിയിട്ടുണ്ട്.

SAMSUNG GALAXY S26 ULTRA PRICE  SAMSUNG GALAXY S26 PLUS PRICE  GALAXY S26 ULTRA CAMERA  GALAXY S26 ULTRA FEATURES
Samsung Launches Galaxy S26, Galaxy S26 Plus, Galaxy S26 Ultra In India: Prices, Specifications (Samsung)
author img

By ETV Bharat Tech Team

Published : February 26, 2026 at 9:28 AM IST

4 Min Read
Choose ETV Bharat

ഹൈദരാബാദ്: മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സാംസങ് ഗാലക്‌സി എസ് 26 സീരിസ് ഇന്ത്യ ഉൾപ്പെടെയുള്ള ആഗോള വിപണികളിൽ പുറത്തിറക്കി. ഇന്നലെ (ഫെബ്രുവരി 25) ഇന്ത്യൻ സമയം രാത്രി 11.30ന് യുണൈറ്റഡ് സ്റ്റേറ്റ്സിലെ (യുഎസ്) സാൻ ഫ്രാൻസിസ്കോയിൽ വെച്ച് നടന്ന ഗാലക്‌സി അൺപാക്ക്ഡ് ഇവന്‍റിലാണ് ഗാലക്‌സി എസ് 26 സീരീസ്, ഗാലക്‌സി ബഡ്‌സ് 4 സീരീസ് എന്നിവ പുറത്തിറക്കിയത്.

ഗാലക്‌സി എസ് 26, ഗാലക്‌സി എസ് 26 പ്ലസ്, ഗാലക്‌സി എസ് 26 അൾട്രാ മോഡലുകൾ അടങ്ങുന്നതാണ് സാംസങ് ഗാലക്‌സി എസ് 26 സീരിസ്. ഗാലക്‌സിയ്‌ക്കായി കസ്റ്റമൈസ് ചെയ്‌ത സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്ലാറ്റ്‌ഫോമിൽ നിന്നാണ് ഈ സീരിസിലെ ടോപ്പ്-സ്‌പെക്ക് മോഡലായ എസ് 26 അൾട്രാ പുറത്തിറക്കിയത്. കൂടാതെ അപ്‌ഗ്രേഡുചെയ്‌ത 200 എംപി ക്വാഡ് റിയർ ക്യാമറ സജ്ജീകരണവുമുണ്ട്.

SAMSUNG GALAXY S26 ULTRA PRICE  SAMSUNG GALAXY S26 PLUS PRICE  GALAXY S26 ULTRA CAMERA  GALAXY S26 ULTRA FEATURES
Samsung Launches Galaxy S26, Galaxy S26 Plus, Galaxy S26 Ultra In India: Prices, Specifications (Samsung)

അതേസമയം സ്റ്റാൻഡേർഡ്, പ്ലസ് വേരിയന്‍റുകളിൽ 2nm എക്‌സിനോസ് 2600 ചിപ്‌സെറ്റും 50 എംപി ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണവുമുണ്ട്. ഏറ്റവും പുതിയ ആൻഡ്രോയിഡ് 16 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പുതിയ ലൈനപ്പ് പ്രവർത്തിക്കുക. സാംസങിന്‍റെ വൺ യുഐ 8.5 ഇന്‍റർഫേസും ലഭിക്കും.

ഫ്ലാഗ്‌ഷിപ്പ് ഫോൺ സീരിസിനൊപ്പം കമ്പനി ഗാലക്‌സി ബഡ്‌സ്4 സീരീസും പുറത്തിറക്കി. ണ്ട് TWSലും സുതാര്യമായ ക്ലാംഷെൽ-ടൈപ്പ് ക്രാഡിൽ ചാർജിങ് കേസും ഇയർപീസുകളിൽ പിച്ച് കൺട്രോൾ ഏരിയയും ഉണ്ട്. ബഡ്‌സ്4 പ്രോയിൽ എൻഹാൻസ്ഡ് എഎൻസിക്കൊപ്പം അഡാപ്റ്റീവ് എഎൻസി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ബഡ്‌സ്4ൽ രണ്ടാമത്തേത് മാത്രമേ ഉള്ളൂ. പ്രോ മോഡലിൽ ഹാൻഡ്‌സ്-ഫ്രീ ജെസ്റ്റർ കൺട്രോളും പുതിയ വൈഡർ വൂഫറും ഉണ്ട്.

SAMSUNG GALAXY S26 ULTRA PRICE  SAMSUNG GALAXY S26 PLUS PRICE  GALAXY S26 ULTRA CAMERA  GALAXY S26 ULTRA FEATURES
Samsung Launches Galaxy Buds4 And Galaxy Buds4 Pro TWS In India: Prices, Specifications (Samsung)

സാംസങ് ഗാലക്‌സി എസ്‌26 സീരിസ്: വില, ലഭ്യത
സാംസങ് ഗാലക്‌സി എസ് 26ന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 87,999 രൂപയാണ് പ്രാരംഭ വില. സാംസങ് ഗാലക്‌സി എസ് 26 പ്ലസിന്‍റെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 1,19,999 രൂപയാണ് വില. അതേസമയം ടോപ്‌ സ്‌പെക് മോഡലായ സാംസങ് ഗാലക്‌സി എസ് 26 അൾട്രയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള വേരിയന്‍റിന് 1,39,999 രൂപയാണ് വില.

മോഡൽറാംസ്റ്റോറേജ്വില (INR)
സാംസങ് ഗാലക്‌സി എസ്26 അൾട്ര12GB256GBRs 1,39,999
സാംസങ് ഗാലക്‌സി എസ്26 അൾട്ര12GB512GBRs 1,59,999
സാംസങ് ഗാലക്‌സി എസ്26 അൾട്ര16GB1TBRs 1,89,999
സാംസങ് ഗാലക്‌സി എസ്2612GB256GBRs 87,999
സാംസങ് ഗാലക്‌സി എസ്2612GB512GBRs 1,07,999
സാംസങ് ഗാലക്‌സി എസ്26 പ്ലസ്12GB256GBRs 1,19,999
സാംസങ് ഗാലക്‌സി എസ്26 പ്ലസ്12GB512GBRs 1,39,999

ഗാലക്‌സി എസ് 26 സീരിസിലെ മുഴുവൻ മോഡലുകളും പ്രീ-ഓർഡർ ചെയ്യാനാകും. കോബാൾട്ട് വയലറ്റ്, വെള്ള, കറുപ്പ്, സ്കൈ ബ്ലൂ എന്നിവയുൾപ്പെടെയുള്ള കളർ ഓപ്ഷനുകളിൽ ലഭ്യമാകും. Samsung.com വെബ്‌സൈറ്റിൽ മാത്രം ഇത് പിങ്ക് ഗോൾഡ്, സിൽവർ ഷാഡോ നിറങ്ങളിൽ ലഭ്യമാവും.

സാംസങിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ്, ആമസോൺ, വിജയ് സെയിൽസ്, ക്രോമ എന്നിവയുൾപ്പെടെയുള്ള ഓൺലൈൻ, ഓഫ്‌ലൈൻ പ്ലാറ്റ്‌ഫോമുകളിൽ എസ്‌ 26 സീരിസ് പ്രീ-ഓർഡറുകൾക്ക് ലഭ്യമാണ്. 2026 മാർച്ച് 6 മുതൽ ഡെലിവറി ആരംഭിക്കും. മുൻകൂട്ടി ഓർഡർ ചെയ്യുന്നവർക്ക് സൗജന്യ സ്റ്റോറേജ് അപ്‌ഗ്രേഡ് ലഭിക്കും. അതായത് 256GB വേരിയന്‍റ് ബുക്ക് ചെയ്യുന്നവർക്ക് അതേ വിലയിൽ തന്നെ 512GB സ്റ്റോറേജ് മോഡലിലേക്ക് അപ്‌ഗ്രേഡ് ലഭിക്കും. ഇതുവഴി 20,000 രൂപ ലാഭിക്കാം. അൾട്രാ വേരിയന്റ് വാങ്ങുമ്പോൾ 9 മാസത്തെ നോ-കോസ്റ്റ് ഇഎംഐയും 9,000 രൂപ വരെ ക്യാഷ്ബാക്കും സാംസങ് നൽകും.

സാംസങ് ഗാലക്‌സി എസ്‌26 സീരിസ്: പുതിയതെന്ത്?
ഗാലക്‌സി എസ് 26 സീരീസിന് ഭാരം കുറഞ്ഞതും കൂടുതൽ ഭംഗിയുള്ളതുമായ രൂപകൽപ്പനയാണ് നൽകിയിരിക്കുന്നത്. ലൈനപ്പിലുടനീളം ഏകീകൃത ഡിസൈൻ ആണ് ഉള്ളത്. ഗാലക്‌സി എസ് 26 അൾട്ര മുൻ മോഡലിനേക്കാൾ 0.3 മില്ലീമീറ്റർ കനംകുറഞ്ഞതും 214 ഗ്രാം ഭാരമുള്ളതുമാണ്. പ്രത്യേക സ്‌ക്രീൻ പ്രൊട്ടക്‌ടറിന്‍റെ ആവശ്യമില്ലാതെ തന്നെ സൈഡ് ആംഗിളിൽ നിന്നുള്ള കാഴ്ച പരിമിതപ്പെടുത്തുന്ന പുതിയ പ്രൈവസി ഡിസ്‌പ്ലേയും സാംസങ് അവതരിപ്പിച്ചിട്ടുണ്ട്. ഗാലക്‌സി എസ് 26 സീരിസിലെ ഗാലക്‌സി ആർടിഫിഷ്യൽ ഇന്‍റലിജൻസ് ഫീച്ചറുകൾ കൂടുതൽ മെച്ചപ്പെട്ട സന്ദർഭ അവബോധത്തോടെയാണ് വരുന്നത്.

SAMSUNG GALAXY S26 ULTRA PRICE  SAMSUNG GALAXY S26 PLUS PRICE  GALAXY S26 ULTRA CAMERA  GALAXY S26 ULTRA FEATURES
Samsung Launches Galaxy S26, Galaxy S26 Plus, Galaxy S26 Ultra In India: Prices, Specifications (Samsung)

എന്താണ് പ്രൈവസി ഡിസ്‌പ്ലേ?
വശങ്ങളിൽ നിന്നുള്ള ദൃശ്യപരത നിയന്ത്രിക്കുന്നതാണ് പ്രൈവസി ഡിസ്‌പ്ലേ. ഇത് ഗാലക്‌സി എസ് 26 അൾട്രയിൽ മാത്രമേ ലഭ്യമാവൂ. ഇത് സമീപത്തുള്ള കാഴ്‌ചക്കാരിൽ നിന്ന് ഓൺ-സ്‌ക്രീൻ ഉള്ളടക്കം സംരക്ഷിക്കും. അതായത് ഉപയോക്താവ് ഫോൺ ഉപയോഗിക്കുമ്പോൾ, തൊട്ടടുത്ത് ഇരിക്കുന്ന വ്യക്തിക്ക് പോലും സ്‌ക്രീനിൽ എന്താണ് കാണിക്കുന്നതെന്ന് കാണാൻ സാധിക്കില്ല. തിരക്കേറിയ പൊതുഗതാഗത സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുമ്പോൾ ഇത് പ്രത്യേകിച്ചും ഉപയോഗപ്രദമാകും. കൂടുതൽ സൗകര്യത്തിനായി ഉപയോക്താക്കൾക്ക് സൈഡ് ബട്ടണിൽ ഡബിൾ-പ്രസ്സ് ചെയ്‌ത് പ്രൈവസി ഡിസ്‌പ്ലേ ആക്‌ടിവേറ്റ് ചെയ്യാം.

സാംസങ് ഗാലക്‌സി എസ്‌26 സീരിസ്: സ്‌പെസിഫിക്കേഷനുകൾ

വിഭാഗം ഗാലക്‌സി എസ്‌26 അൾട്രഗാലക്‌സി എസ്‌26 +ഗാലക്‌സി എസ്‌26
ഡിസ്‌പ്ലേ6.9-ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X | 120Hz6.7-ഇഞ്ച് QHD+ ഡൈനാമിക് AMOLED 2X | 120Hz6.3-ഇഞ്ച് FHD+ ഡൈനാമിക് AMOLED 2X | 120Hz
പ്രത്യേക ഡിസ്‌പ്ലേ ഫീച്ചർ10-ബിറ്റ് നിറം, പ്രൈവസി ഡിസ്‌പ്ലേ (30° restriction)
സംരക്ഷണം കോർണിംഗ് ഗൊറില്ല ആർമർ 2
പ്രോസസർസ്നാപ്ഡ്രാഗൺ 8 എലൈറ്റ് Gen 5 (Galaxy custom)എക്സിനോസ് 2600എക്സിനോസ് 2600
റാം16GB വരെ12GB വരെ12GB വരെ
സ്റ്റോറേജ് 1TB വരെ 256GB / 512GB256GB / 512GB
സോഫ്‌റ്റ്‌വെയർ One UI 8.5 (ആൻഡ്രോയിഡ് 16)
റിയർ ക്യാമറ200MP + 50MP (5x) + 50MP (UW) + 10MP (3x)50MP + 10MP (3x) + 12MP (UW)
ഫ്രണ്ട് ക്യാമറ 12MP
ബാറ്ററി5,000mAh4,900mAh4,300mAh
വയേർഡ് ചാർജിങ്60W45W25W
വയർലെസ് ചാർജിങ് സൂപ്പർ ഫാസ്റ്റ് വയർലെസ് ചാർജിംഗ്ഫാസ്റ്റ് വയർലെസ് ചാർജിംഗ് 2.0

Also Read:

  1. സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
  2. പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്
  3. പെട്ടന്ന് ചാർജാകും, ബാറ്ററി ലൈഫും കൂടുതൽ: സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിന്‍റെ കരുത്തിൽ 50MP സോണി ക്യാമറയുമായി iQOO 15R