ETV Bharat / automobile-and-gadgets

സാംസങ് കുടുംബത്തിലേക്ക് പുതിയ ഫോൺ വരുന്നു: ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തി; ലോഞ്ച് ഉടനെന്ന് സൂചന

ഗാലക്‌സി എ57 2026ന്‍റെ തുടക്കത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന മുൻ റിപ്പോർട്ടുകളും ബിഐഎസ് സർട്ടിഫിക്കേഷൻ വിവരങ്ങളും കൂടെ ചേർത്ത് വായിക്കുമ്പോൾ ലോഞ്ച് വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

SAMSUNG GALAXY A57 5G  GALAXY A57 LEAK  GALAXY A57 LAUNCH BIS LISTING  സാംസങ് ഗാലക്‌സി എ57
Samsung Galaxy A56 as representational image (Image credit: Samsung)
author img

By ETV Bharat Tech Team

Published : January 2, 2026 at 5:20 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറക്കിയ സാംസങിന്‍റെ ഗാലക്‌സി എ 56 മോഡലിന്‍റെ പിൻഗാമിയായ ഗാലക്‌സി എ57 5ജി ഉടൻ പുറത്തിറക്കുമെന്ന് സൂചന. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് സർട്ടിഫിക്കേഷൻ വെബ്‌സൈറ്റിൽ ഇത് പ്രത്യക്ഷപ്പെട്ടതായാണ് സൂചന. ഈ ഫോണിന്‍റെ ലോഞ്ച് അടുത്തുവരുന്നതായാണ് ഇത് സൂചന നൽകുന്നത്.

അതേസമയം പുതിയ ഫോണിന്‍റെ ലോഞ്ചിനെ കുറിച്ച് സാംസങ് ഔദ്യോഗികമായി വിവരങ്ങളൊന്നും തന്നെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഗാലക്‌സി എ57 2026ന്‍റെ തുടക്കത്തിൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുമെന്ന മുൻ റിപ്പോർട്ടുകളും ബിഐഎസ് സർട്ടിഫിക്കേഷൻ വിവരങ്ങളും കൂടെ ചേർത്ത് വായിക്കുമ്പോൾ ലോഞ്ച് വൈകാതെയുണ്ടാകുമെന്ന് പ്രതീക്ഷിക്കാം. വരും ആഴ്‌ചകളിലെയോ മാസങ്ങളിലെയോ ലോഞ്ചിലേക്കാണ് ഇത് സൂചന നൽകുന്നത്.

മെച്ചപ്പെട്ട ക്യാമറയും ഡിസ്‌പ്ലേ ഹാർഡ്‌വെയറും ഫോണിനൊപ്പം ഗാലക്‌സി എ37 മോഡലും പുറത്തിറങ്ങിയേക്കാം. SM-A576B/DS എന്ന മോഡൽ നമ്പറുള്ള ഒരു സാംസങ് സ്‌മാർട്ട്‌ഫോൺ ബിഐഎസ് ലിസ്റ്റിങിൽ കാണിക്കുന്നുണ്ട്. 2025 ഡിസംബർ 31ന് ഇതിന് അംഗീകാരം ലഭിച്ചു. 'DS' എന്ന പ്രത്യയം ഉപകരണം ഡ്യുവൽ സിം പ്രവർത്തനത്തെ പിന്തുണയ്ക്കുമെന്നതാണ് സൂചിപ്പിക്കുന്നത്. സർട്ടിഫിക്കേഷനിൽ മാർക്കറ്റിങ് പേര് പരാമർശിക്കുന്നില്ലെങ്കിലും, സാംസങിന്‍റെ മോഡൽ നമ്പറിങ് പാറ്റേൺ സൂചിപ്പിക്കുന്നത് വരാനിരിക്കുന്ന ഫോൺ ഗാലക്‌സി A57 5G ആണെന്നാണ്.

ഒരു ഉപകരണം ഇന്ത്യയിൽ പ്രഖ്യാപിക്കാനൊരുങ്ങുമ്പോഴാണ് സാധാരണയായി ബിഐഎസ് അംഗീകാരം നൽകുകയും ലിസ്റ്റിങിൽ വരികയും ചെയ്യുക. അതിനാൽ തന്നെ ഔദ്യോഗിക പ്രഖ്യാപനത്തോടടുക്കുന്നു എന്നതിന്‍റെ സൂചനയാണിത്. വരും മാസങ്ങളിൽ കമ്പനി ലോഞ്ച് സ്ഥിരീകരിക്കുമെന്ന് പ്രതീക്ഷിക്കാം. ഗാലക്‌സി എസ് 26 സീരീസിനൊപ്പം അല്ലെങ്കിൽ അതിന് തൊട്ടുപിന്നാലെ ഫോൺ 2026 ഫെബ്രുവരിയിൽ എത്തുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2026ന്‍റെ തുടക്കത്തിൽ ലോഞ്ച് ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ചില റിപ്പോർട്ടുകം നേരത്തെ പുറത്തുവന്നിരുന്നു.

വരാനിരിക്കുന്ന സാംസങ് ഗാലക്‌സി എ57 5ജി, എക്‌സ്‌ക്ലിപ്‌സ് 550 ജിപിയുവുമായി ജോടിയാക്കിയ സാംസങിന്‍റെ എക്‌സിനോസ് 1680 ചിപ്‌സെറ്റിൽ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് ആൻഡ്രോയിഡ് 16 ഔട്ട് ഓഫ് ബോക്‌സിനൊപ്പം ലഭ്യമാകുകയും 12 ജിബി വരെ റാം വാഗ്‌ദാനം ചെയ്യുകയും ചെയ്യും. ഉയർന്ന നിലവാരമുള്ള മിഡ് റേഞ്ച് ഉപകരണമായി ഇതിനെ സ്ഥാപിക്കുകയും ചെയ്യും.

പുതിയ ഫോൺ ഡിസ്‌പ്ലേയിൽ ചില മാറ്റങ്ങളോടെ വരാമെന്നും പ്രതീക്ഷിക്കുന്നു. ഫോണിൽ ഒരു ഫ്ലെക്സിബിൾ AMOLED പാനൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സാംസങ് ഡിസ്‌പ്ലേയ്‌ക്കൊപ്പം ഇനി ഫോണുകൾക്കായി ഡിസ്‌പ്ലേ വിതരണക്കാരായി TCL CSOT-യെ സാംസങ് ചേർത്തതായും റിപ്പോർട്ടുണ്ട്. ഈ മാറ്റം ബെസലുകൾ മെലിഞ്ഞതാക്കാനും നിർമ്മാണ ചെലവ് കുറയ്‌ക്കാനും സഹായിക്കും.

സാംസങ് ഗാലക്‌സി എ57ൽ 50 എംപി പ്രധാന ക്യാമറ ഉണ്ടായേക്കാം. അതിന്‍റെ മുൻഗാമിയേക്കാൾ വലിയ സെൻസർ ഉണ്ടായിരിക്കാനാണ് സാധ്യത. 13 എംപി അൾട്രാ-വൈഡ് ക്യാമറ, 5 എംപി മാക്രോ സെൻസർ, 12 എംപി ഫ്രണ്ട് ക്യാമറ എന്നിവയും പ്രതീക്ഷിക്കാം. വരാനിരിക്കുന്നത് ഗാലക്‌സി എ57 5ജി തന്നെയാണെങ്കതിൽ ഇതിന്‍റെ ലോഞ്ചുമായി ബന്ധപ്പെട്ട വിവരങ്ങൾ വരും ആഴ്‌ചകളിൽ കമ്പനി പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

Also Read:

  1. വരുന്നു, ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകൾ
  2. ഓപ്പോ ഫൈൻഡ് എക്‌സ് 9 കുടുംബത്തിലേക്ക് പുതിയൊരാൾ കൂടെ: ലോഞ്ച് എപ്പോൾ? പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
  3. വിവോ വി70 വരുന്നു: അടുത്ത വർഷം പുറത്തിറക്കുമെന്ന് സൂചന: ലിസ്റ്റിങ് വിശദാംശങ്ങളിലേക്ക്
  4. പുതുവർഷത്തിൽ പുറത്തിറക്കുന്നത് പ്രീമിയം ഫോൺ: മോട്ടോറോള സിഗ്നേച്ചറിന്‍റെ ലോഞ്ച് ഉടൻ; വിശദാംശങ്ങൾ
  5. മിഡ്-റേഞ്ച് ഫോണുകൾക്കായി മീഡിയാടെക്കിന്‍റെ പുതിയ ചിപ്‌സെറ്റ്: നിരവധി സവിശേഷതകളുമായി 'ഡയമെൻസിറ്റി 7100'