ETV Bharat / automobile-and-gadgets
സാംസങിന്‍റെ ഏഴ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്ക് വില കൂടും: പുതുക്കിയ നിരക്ക് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ, റിപ്പോർട്ടുകൾ
പുതുക്കിയ നിരക്ക് ജൂലൈ 4 മുതൽ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഏതൊക്കെ മോഡലുകൾക്ക് വില വർധിച്ചെന്നും, എത്ര രൂപ വർധിച്ചെന്നും, വർധനവിന് പിന്നിലെ കാരണം എന്തെന്നും പരിശോധിക്കാം.

Published : July 8, 2026 at 8:33 PM IST
ഹൈദരാബാദ്: രാജ്യത്തെ മിക്ക സ്‌മാർട്ട്‌ഫോൺ കമ്പനികളും ബജറ്റ്, മിഡ്-റേഞ്ച് സെഗ്‌മെന്‍റിലെ സ്‌മാർട്ട്‌ഫോണുകൾക്ക് വില വർധിപ്പിക്കുകയാണ്. റിയൽമി 16 സീരിസിലെ റിയൽമി 16, റിയൽമി 16 പ്രോ മോഡലുകൾക്ക് അടുത്തിടെ വില വർധിപ്പിച്ചിട്ടുണ്ട്. രണ്ട് ദിവസങ്ങൾക്കിപ്പുറം സാംസങിന്‍റെ ഏഴ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകൾക്കും രാജ്യത്ത് വില വർധിപ്പിച്ചതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഒരു ജനപ്രിയ ടിപ്‌സ്റ്റർ എക്‌സിൽ പങ്കുവെച്ച വിവരമനുസരിച്ച്, സാംസങ് ഗാലക്‌സിയുടെ എ, എഫ്, എം സീരീസിലെ ചില ഫോണുകളുടെ വിലയാണ് വർധിപ്പിച്ചത്. ചോർത്തിയ ആന്തരിക രേഖകൾ പ്രകാരം ജൂലൈ 4 മുതൽ പുതുക്കിയ നിരക്ക് പ്രാബല്യത്തിൽ വരുമെന്ന് എക്‌സിൽ പങ്കുവെച്ചിട്ടുണ്ട്. വില വർധനവിനെ കുറിച്ച് സാംസങ് ഔദ്യോഗികമായി പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ലെങ്കിലും, പുതുക്കിയ നിരക്കുകൾ സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ദൃശ്യമാണ്.
ഏഴ് ഗാലക്‌സി സ്‌മാർട്ട്‌ഫോണുകളുടെയും മിക്ക വകഭേദങ്ങൾക്കും 1,000 രൂപ വർധിച്ചതായാണ് കാണുന്നത്. ഏതൊക്കെ മോഡലുകൾക്ക് വില വർധിക്കുമെന്നും, എത്ര രൂപ വർധിച്ചെന്നും, പുതുക്കിയ വില എത്രയാണെന്നും പരിശോധിക്കാം.
ഏതൊക്കെ മോഡലുകൾക്ക് വില വർധിച്ചു?
സാംസങിന്‍റെ ഗാലക്‌സി A07, ഗാലക്‌സി A07 5G, ഗാലക്‌സി A06, ഗാലക്‌സി M07, ഗാലക്‌സി F07, ഗാലക്‌സി A17 5G, ഗാലക്‌സി F17 5G എന്നീ മോഡലുകൾക്കാണ് വില വർധിച്ചത്.
പുതുക്കിയ നിരക്ക്
| മോഡൽ | സ്റ്റോറേജ് | പഴയ വില | പുതിയ വില |
| ഗാലക്‌സി A07 | 4GB+64GB | Rs 10,999 | Rs 11,999 |
| ഗാലക്‌സി A07 5G | 4GB+128GB | Rs 16,999 | Rs 17,999 |
| 6GB+128GB | Rs 18,999 | Rs 19,999 | |
| ഗാലക്‌സി A06 5G | 4GB+64GB | Rs 13,999 | Rs 14,999 |
| 4GB+128GB | Rs 15,999 | Rs 16,999 | |
| 6GB+128GB | Rs 17,999 | Rs 18,999 | |
| ഗാലക്‌സി M07 | 4GB+64GB | Rs 10,399 | Rs 11,399 |
| ഗാലക്‌സി F07 | 4GB+64GB | Rs 10,399 | Rs 11,399 |
| ഗാലക്‌സി A17 5G | 6GB+128GB | Rs 22,499 | Rs 23,499 |
| 8GB+128GB | Rs 24,499 | Rs 25,499 | |
| 8GB+256GB | Rs 28,999 | Rs 29,999 | |
| ഗാലക്‌സി F17 5G | 4GB+128GB | Rs 18,999 | Rs 19,999 |
| 6GB+128GB | Rs 20,999 | Rs 21,999 | |
| 8GB+128GB | Rs 22,999 | Rs 23,999 |
ഔദ്യോഗിക സ്ഥിരീകരണമില്ല
കമ്പനിയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനമൊന്നും ലഭിച്ചിട്ടില്ലെങ്കിലും ചില മോഡലുകളുടെ പുതുക്കിയ വലികൾ കമ്പനിയുടെ വെബ്‌സൈറ്റിൽ ദൃശ്യമാകുന്നുണ്ട്. എങ്കിലും ഇതുവരെ ഗാലക്‌സി A17 5G, F17 5G മോഡലുകളുടെ മുകളിൽ നൽകിയ പുതുക്കിയ വില (ചോർന്നത്) സാംസങ് ഇന്ത്യയുടെ വെബ്‌സൈറ്റിൽ ഇതുവരെ പ്രതിഫലിച്ചിട്ടില്ല.
Price Hike Alert 🚨
— Ahsan (@AhsanKharbai) July 4, 2026
Samsung hikes the prices of the below listed devices by ₹1000 effective today
A07 (4GB+64GB) : ₹10,999 → ₹11,999
A06 5G (4GB+64GB) : ₹13,999 → ₹14,999
A06 5G (4GB+128GB) : ₹15,999 → ₹16,999
A06 5G (6GB+128GB) : ₹17,999 → ₹18,999
A07 5G… pic.twitter.com/fYc7bRDtka
വില വർധിപ്പിച്ച് മറ്റ് കമ്പനികളും
സാംസങിന് പുറമേ, റിയൽമി, വിവോ എന്നിവയുൾപ്പെടെ നിരവധി സ്മാർട്ട്‌ഫോൺ കമ്പനികൾ വില വർധിപ്പിച്ചിട്ടുണ്ട്. ആപ്പിൾ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മാക്ബുക്ക്, ഐപാഡ് മുതലായവയുടെ വിലയും വർധിപ്പിച്ചിട്ടുണ്ട്. വരും മാസങ്ങളിലായി ഐഫോണുകളുടെ വിലയിലും വർധനവ് പ്രതീക്ഷിക്കുന്നു.
വില വർധനവിന് പിന്നിൽ
ഫോൺ നിർമ്മാണത്തിന് ആവശ്യമായ മെമ്മറി ഘടകങ്ങളുടെ ക്ഷാമമാണ് സ്‌മാർട്ട്‌ഫോൺ വില പ്രതീക്ഷിച്ചതിലുമപ്പുറം വേഗത്തിൽ കുതിച്ചുയരാൻ കാരണം. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ കടന്നുകയറ്റം ആണ് ഇതിന് പിന്നിലെ പ്രധാന കാരണമായി പറയപ്പെടുന്നത്. എഐ ഡാറ്റാ സെന്‍ററുകൾക്ക് DRAM മെമ്മറി ചിപ്പുകളുടെ വലിയ തോതിലുള്ള ആവശ്യകതയുണ്ട്. ഈ ആവശ്യകത നിറവേറ്റാനായി ഡാറ്റ സെന്‍ററുകൾ വലിയ തോതിൽ മെമ്മറി ഘടകങ്ങൾ സ്വീകരിക്കുന്നത് സ്‌മാർട്ട്‌ഫോൺ നിർമ്മിക്കുന്നതിലേക്ക് ആവശ്യമായ മെമ്മറി ഘടകങ്ങളുടെ പരിമിതിയിലേക്ക് നയിക്കുന്നു.
വൻകിട എഐ കമ്പനികൾക്കായി ഡൈനാമിക് റാൻഡം ആക്‌സസ് മെമ്മറി (DRAM), NOT-AND (NAND) സ്റ്റോറേജ് എന്നിവ നിർമ്മിക്കുന്നതിലേക്ക് മെമ്മറി നിർമ്മാതാക്കൾ മാറിയതോടെ ഇലക്‌ട്രോണിക്‌സ് മേഖല കടുത്ത ക്ഷാമം നേരിടുകയാണ്. ഇത് മെമ്മറിയുടെ വിലവർധനവിന് ഇടയാക്കുന്നുണ്ട്. ഡാറ്റ സെന്‍ററുകളുടെ ആവശ്യകത വർധിക്കുന്നതാണ് ആഗോള മെമ്മറി ക്ഷാമത്തിലേക്ക് നയിക്കുന്നതെന്ന് നത്തിങ് ഇന്ത്യയുടെ സഹസ്ഥാപകനും പ്രസിഡന്‍റുമായ അകിസ് ഇവാഞ്ചലിഡിസ് നേരത്തെ പറഞ്ഞിരുന്നു.
Also Read:
- ഒരു തവണ ചാർജ് ചെയ്‌താൽ പിന്നെ രണ്ട് ദിവസം ചാർജ് ചെയ്യുകയേ വേണ്ട! കരുത്തൻ ബാറ്ററിയിൽ മോട്ടറോള ജി77 പവർ
- ഒറ്റച്ചാർജിൽ 117 കിലോമീറ്റർ റേഞ്ച്, 3 കിലോവാട്ടിന്‍റെ ഊരിവെയ്‌ക്കാവുന്ന രണ്ട് ബാറ്ററികൾ: യമഹയുടെ പുതിയ ഇലക്‌ട്രിക് സ്‌കൂട്ടർ എത്തി
- ഗൂഗിൾ പിക്സൽ 11 സീരീസ് വരുന്നു; ലോഞ്ച് തീയതിയും ഫീച്ചറുകളും അറിയാം
- മടക്കാവുന്ന ഫോണുകളിൽ വിപ്ലവം തീർക്കാൻ സാംസങ്; അൺപാക്ക്ഡ് ഇവൻ്റ് തീയതി പ്രഖ്യാപിച്ചു

