ETV Bharat / automobile-and-gadgets
108 മാസ്റ്റർപിക്‌സൽ ഹൈ റെസല്യൂഷൻ ക്യാമറയുമായി റെഡ്‌മി നോട്ട് 15: വിലയും സവിശേഷതകളും
108 മാസ്റ്റർപിക്‌സൽ ക്യാമറ, 5520mAh ബാറ്ററി, 45W ഫാസ്റ്റ് ചാർജിങ്, 18W റിവേഴ്‌സ് ചാർജിങ്, ഹൈപ്പർഒഎസ് 2 , സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ് എന്നിവയാണ് റെഡ്‌മി നോട്ട് 15യുടെ പ്രധാന സവിശേഷതകൾ.

Published : January 6, 2026 at 1:26 PM IST
ഹൈദരാബാദ്: ഷവോമിയുടെ ഉപ ബ്രാൻഡായ റെഡ്‌മി ഇന്ത്യയിൽ പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി. റെഡ്‌മി നോട്ട് 15 5ജി എന്ന പേരിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്. '108 മാസ്റ്റർപിക്‌സൽ എഡിഷൻ' എന്നാണ് കമ്പനി പുതിയ ഫോണിനെ വിശേഷിപ്പിക്കുന്നത്. 2024 ഡിസംബറിൽ രാജ്യത്ത് ലോഞ്ച് ചെയ്‌ത റെഡ്‌മി നോട്ട് 14 5Gയുടെ പിൻഗാമിയായാണ് ഇത്.
ക്വാൽകോമിന്‍റെ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റാണ് റെഡ്‌മി നോട്ട് 15 5ജിക്ക് കരുത്ത് പകരുന്നത്. കൂടാതെ മുൻതലമുറ മോഡലിനേക്കാൾ 30 ശതമാനത്തിലധികം വേഗതയേറിയ മൾട്ടിടാസ്‌കിങ് പെർഫോമൻസ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു. 108 എംപി ക്യാമറയും 5,520mAh ബാറ്ററിയും ഉൾക്കൊള്ളുന്നതാണ് പുതിയ ഫോൺ. കൂടുതൽ സവിശേഷതകളിലേക്ക്....
റെഡ്‌മി നോട്ട് 15 5ജി: ഇന്ത്യയിലെ വില, ലഭ്യത
റെഡ്‌മി നോട്ട് 15 5ജി ഫോണിന്‍റെ 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജുമുള്ള വേരിയന്‍റിന് 22,999 രൂപയാണ് ഇന്ത്യയിലെ വില. അതേസമയം 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് 24,999 രൂപയാണ് വില. ബ്ലാക്ക്, ഗ്ലേഷ്യൽ ബ്ലൂ, മിസ്റ്റ് പർപ്പിൾ എന്നീ നിറങ്ങളിൽ ഈ ഫോൺ ലഭ്യമാവും. ഇതിനുപുറമെ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ കാർഡ് ഇടപാടുകൾക്ക് ഉപഭോക്താക്കൾക്ക് 3,000 രൂപ വരെ ബാങ്ക് കിഴിവ് ലഭിക്കും. അധിക പണം നൽകാതെ രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം, മൂന്ന് മാസത്തെ സ്പോട്ടിഫൈ പ്രീമിയം സ്റ്റാൻഡേർഡ്, ആറ് മാസത്തെ ഗൂഗിൾ വൺ ആക്‌സസ് എന്നിവയും ലഭിക്കും. ഷവോമി ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ വഴിയും ആമസോൺ വഴിയുമാണ് ഈ സ്‌മാർട്ട്‌ഫോൺ വിൽക്കുക. റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാനാവും.
റെഡ്‌മി നോട്ട് 15 5ജി: സ്പെസിഫിക്കേഷനുകൾ
റെഡ്‌മി നോട്ട് 15 5G ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഡ്യുവൽ സിം (നാനോ + നാനോ) പിന്തുണയുള്ളതാണ് ഈ ഫോൺ. നാല് വർഷത്തെ ഓപ്പറേറ്റിങ് സിസ്റ്റവും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ഇതിന് ലഭിക്കും. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 3 ലേക്ക് ഭാവിയിൽ OTA അപ്‌ഡേറ്റും ലഭിക്കുമെന്ന് കമ്പനി പറയുന്നു.

120Hz റിഫ്രഷ് റേറ്റ്, 3,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.77 ഇഞ്ച് കർവ്‌ഡ് AMOLED ഡിസ്‌പ്ലേ ഇതിലുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i സംരക്ഷണം നൽകുന്നതാണ് ഈ ഡിസ്‌പ്ലേ. 8GB LPDDR4X റാമും 256GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമായി ജോടിയാക്കിയ സ്‌നാപ്ഡ്രാഗൺ 6 ജെൻ 3 ചിപ്‌സെറ്റ് ഉപയോഗിച്ചാണ് ഈ ഫോൺ പ്രവർത്തിക്കുക. ഇത് മൈക്രോ എസ്ഡി സ്റ്റോറേജ് വർധിപ്പിക്കാനുള്ള പിന്തുണയും നൽകുന്നു.

108MP പിൻ ക്യാമറ അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരണമാണ് ഇതിലുള്ളത്. 108-മെഗാപിക്സൽ പ്രധാന ക്യാമറയും 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഉൾപ്പെടുന്നതാണ് ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഇതിലുണ്ട്. പിൻ ക്യാമറകൾ 4K 30 fps വരെ വീഡിയോ റെക്കോർഡിങിനെ പിന്തുണയ്ക്കുന്നു. 45W ഫാസ്റ്റ് ചാർജിംഗും 18W റിവേഴ്‌സ് ചാർജിംഗും ഉള്ള 5,520mAh ബാറ്ററിയാണ് ഈ ഹാൻഡ്‌സെറ്റിൽ ഉള്ളത്.

പൊടി, ജലം എന്നിവയെ പ്രതിരോധിക്കുന്നതിന് IP66-റേറ്റഡ് ബിൽഡ് ഈ ഫോണിലുണ്ട്. ഇത് AI ഫേസ് അൺലോക്ക് സവിശേഷതയെ പിന്തുണയ്ക്കുന്നു. കൂടാതെ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്‍റ് സെൻസറും ഉൾപ്പെടുന്നു. ഈ ഫോണിന് 178 ഗ്രാം ഭാരവുമുണ്ട്. 5G, 4G LTE, Wi-Fi, USB ടൈപ്പ്-സി പോർട്ട്, ബ്ലൂടൂത്ത് 5.1, GPS, NFC എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകൾ. ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോയും ഉള്ള സ്റ്റീരിയോ സ്പീക്കറുകളും ഇതിലുണ്ട്.
റെഡ്‌മി പാഡ് 2 പ്രോ 5G:
റെഡ്‌മി നോട്ട് 15 5ജി ഫോണിനൊപ്പം കമ്പനി പുതിയ രണ്ട് ടാബ്‌ലെറ്റുകളും പുറത്തിറക്കിയിട്ടുണ്ട്. പാഡ് 2 പ്രോ, പാഡ് 2 പ്രോ 5G എന്നിവയാണ് ഇവ. 120Hz ക്രിസ്റ്റൽ-ക്ലിയർ ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7s ജെൻ 4 പ്രോസസർ, 8GB റാം, 256GB വരെ സ്റ്റോറേജ്, 8MP പിൻ ക്യാമറ, 33W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 12,000mAh ബാറ്ററി എന്നിവ ഇതിന്‍റെ സവിശേഷതകൾ. Xiaomi HyperOS 2 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് രണ്ട് ടാബ്‌ലെറ്റുകളും പ്രവർത്തിക്കുക.

റെഡ്‌മി പാഡ് 2 പ്രോ 5G രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിലും ലഭ്യമാണ്. 8GB RAM + 128GB സ്റ്റോറേജുള്ള പാഡ് 2 പ്രോ (Wi-Fi-മാത്രം) മോഡലിന് 24,999 രൂപയും, ഇതേ കോൺഫിഗറേഷനിലുള്ള Wi-Fi + 5G മോഡലിന് 27,999 രൂപയുമാണ് വില. 8GB RAM + 256GB സ്റ്റോറേജുള്ള 5G, Wi-Fi വേരിയന്‍റിന് 29,999 രൂപയാണ് വില. ഗ്രാഫൈറ്റ് ഗ്രേ, ക്വിക്ക് സിൽവർ കളർ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാവുക. ഷവോമി ഇന്ത്യയുടെ ഓൺലൈൻ സ്റ്റോർ വഴി റെഡ്‌മി പാഡ് 2 പ്രോ ലഭ്യമാകും.
Also Read:
- 12 മണിക്കൂർ ഗെയിം കളിക്കാം: ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയുമായി ഓപ്പോയുടെ പുതിയ ഫോൺ; വില 21,999 രൂപ
- ഐഫോൺ 18 സീരിസ് പുറത്തിറക്കുന്നത് രണ്ട് തവണകളായി, ഒപ്പം ആപ്പിളിന്‍റെ ഫോൾഡബിൾ ഫോണും: റിപ്പോർട്ടുകൾ
- ഈ വർഷത്തെ വിപണി തൂക്കാൻ ഇവരെത്തും: വരും ആഴ്‌ചകളിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾ
- മഹീന്ദ്ര XUV 7XO മുതൽ ഇ-വിറ്റാര വരെ: പുതുവർഷത്തിൽ ഒരു മാസത്തിനുള്ളിൽ വരാനിരിക്കുന്നത് നിരവധി കാറുകൾ; 2026 ജനുവരിയിലെ കാർ ലോഞ്ചുകൾ

