ETV Bharat / automobile-and-gadgets
50 എംപി ക്യാമറയും 7900mAh ബാറ്ററിയും: ആഗോള ലോഞ്ചിന് പിന്നാലെ 'റെഡ്‌മി 17 5G' ഇന്ത്യൻ വിപണിയിലും
45W വയർഡ് ഫാസ്റ്റ് ചാർജിങും 22.5W റിവേഴ്‌സ് വയർഡ് ചാർജിങും പിന്തുണയ്‌ക്കുന്ന 7,900mAh ബാറ്ററിയാണ് റെഡ്‌മി 17 5G ഫോണിന് ലഭിക്കുന്നത്. കൂടുതൽ സവിശേഷതകൾ അറിയാം.

Published : September 3, 2026 at 1:35 PM IST
ഹൈദരാബാദ്: ഷവോമിയുടെ സബ് ബ്രാൻഡായ റെഡ്‌മിയിൽ നിന്ന് ഇന്ത്യൻ വിപണിക്കായി പുത്തൻ സ്‌മാർട്ട്‌ഫോൺ. 'റെഡ്‌മി 17 5G' ആണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴിയാണ് ഈ സ്‌മാർട്ട്‌ഫോൺ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുക. ഔദ്യോഗികമായി പുറത്തിറക്കിയെങ്കിലും ഈ മാസം അവസാനം മാത്രമേ ഇതിന്‍റെ വിൽപ്പന ആരംഭിക്കൂ.
കഴിഞ്ഞ മാസം ആഗോളതലത്തിൽ പുറത്തിറക്കിയ റെഡ്‌മി 17 5G ഇപ്പോൾ ഇന്ത്യൻ വിപണിയിലും എത്തിയിരിക്കുകയാണ്. ആഗോള മോഡലിന് സമാനമായ ഇന്ത്യൻ വേരിയന്‍റിനും മൂന്ന് വ്യത്യസ്ത കളർ ഓപ്ഷനുകൾ ലഭിക്കുന്നു. 7,900mAh ബാറ്ററി ആണ് ഇതിലെ ഒരു പ്രധാന സവിശേഷത. ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 4 സീരിസ് ചിപ്‌സെറ്റാണ് ഈ ഫോണിന് കരുത്തേകുന്നത്.
50-മെഗാപിക്സൽ മെയിൻ ഷൂട്ടർ ഉള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഇതിലുണ്ട്. പുതിയ ഫോണിന് ഇന്ത്യൻ വിപണിയിൽ എത്ര രൂപ വില വരുമെന്നും എന്തൊക്കെ സവിശേഷതകൾ ലഭിക്കുമെന്നും പരിശോധിക്കാം.
Unstoppable performance wrapped in show-stopping design. Introducing the #REDMI17 5G:
— Redmi India (@RedmiIndia) September 3, 2026
✅Massive 7900mAhximum Battery
✅Snapdragon® 4 Gen 5 5G Processor
✅Sleek & Stylish Dynamic RGB Light
Starting at ₹23,999. Sale Starts On 10th September.
Know More: https://t.co/R2xgqxGirX pic.twitter.com/wPNrV8ym3o
റെഡ്‌മി 17 5G: ഇന്ത്യയിലെ വില, ലഭ്യത
6 ജിബി+ 128 ജിബി, 8 ജിബി + 128 ജിബി എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ഈ ഫോൺ ലഭ്യമാവും. ഇതിന്‍റെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്‍റിന് ഇന്ത്യയിൽ 39,999 രൂപ മുതലാണ് വില. അതേസമയം, 8 ജിബി + 128 ജിബി മോഡലിന് 41,999 രൂപയാണ് വില. എങ്കിലും ഫലപ്രദമായ വില യഥാക്രമം 23,999 രൂപയും 26,999 രൂപയുമായി കമ്പനി നിശ്ചയിച്ചിട്ടുണ്ട്. സെപ്റ്റംബർ 10ന് ആമസോൺ വഴിയും ഷവോമി ഓൺലൈൻ സ്റ്റോർ വഴിയും ഇന്ത്യയിൽ ഇത് വിൽപ്പനയ്‌ക്കെത്തും. അബ്സൊല്യൂട്ട് ബ്ലാക്ക്, എൻഡ്‌ലെസ് ബ്ലൂ, എറ്റേണൽ ഓറഞ്ച് എന്നിങ്ങനെ മൂന്ന് കളർ ഓപ്ഷനുകളിലാണ് ഇത് വാഗ്‌ദാനം ചെയ്യുന്നത്.

റെഡ്‌മി 17 5G: സ്പെസിഫിക്കേഷനുകൾ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഷവോമിയുടെ ഏറ്റവും പുതിയ ഹൈപ്പർഒഎസ് 3 ഉള്ള ഒരു ഡ്യുവൽ സിം ഫോണാണ് റെഡ്‌മി 17 5G. 6.9 ഇഞ്ച് HD+ (720 x 1,600 പിക്സലുകൾ) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഈ ഡിസ്‌പ്ലേ 120Hz വരെ റിഫ്രഷ് റേറ്റ്, 825 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 16.7 ദശലക്ഷം നിറങ്ങൾ, 83 ശതമാനം NTSC കവറേജ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ, TÜV റൈൻലാൻഡ് ലോ ബ്ലൂ ലൈറ്റ് എന്നിവയെ പിന്തുണയ്‌ക്കുന്നു. ഇത് സർക്കാഡിയൻ ഫ്രണ്ട്‌ലി ആണ്. ഫ്ലിക്കർ ഫ്രീ സർട്ടിഫിക്കേഷനുകളും ഇതിന് ലഭിക്കുന്നു.
4nm പ്രോസസ്സിൽ നിർമ്മിച്ച ക്വാൽകോമിന്‍റെ ഒക്ടാ-കോർ സ്‌നാപ്ഡ്രാഗൺ 4 ജെൻ 5 ചിപ്‌സെറ്റ് ആണ് റെഡ്‌മി 17 5G ഫോണിന് കരുത്തേകുന്നത്. ഇത് 2.4GHz വരെ പീക്ക് ക്ലോക്ക് സ്പീഡ് നൽകുന്നു. അഡ്രിനോ ജിപിയു, 8 ജിബി വരെ എൽപിഡിഡിആർ4എക്സ് റാം, 256 ജിബി വരെ യുഎഫ്എസ് 2.2 ഓൺബോർഡ് സ്റ്റോറേജ് എന്നിവയെയും ഈ പ്രോസസർ പിന്തുണയ്‌ക്കുന്നു. മൈക്രോ എസ്ഡി കാർഡ് വഴി 2 ടിബി വരെ സ്റ്റോറേജ് വികസിപ്പിക്കാം. വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിന് സംരക്ഷണമേകാൻ IP64 റേറ്റിങ് ഉണ്ട്.
ഡ്യുവൽ റിയർ ക്യാമറ സിസ്റ്റം ആണ് റെഡ്‌മി 17 5G-യിൽ സജ്ജീകരിച്ചിരിക്കുന്നത്. 50 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, എഫ്/1.8 അപ്പേർച്ചർ, വ്യക്തമാക്കാത്ത സെക്കൻഡറി ക്യാമറ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എഫ്/2.05 അപ്പേർച്ചറുള്ള 8 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയും ഹാൻഡ്‌സെറ്റിലുണ്ട്. 1080p/30 fps വരെ വീഡിയോകൾ റെക്കോർഡുചെയ്യാൻ ഫോണിന് കഴിയും.

45W വയർഡ് ഫാസ്റ്റ് ചാർജിങും 22.5W റിവേഴ്‌സ് വയർഡ് ചാർജിങും പിന്തുണയ്‌ക്കുന്ന 7,900mAh ബാറ്ററിയാണ് ഇതിലുള്ളത്. 5G, 4G LTE, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, ബ്ലൂടൂത്ത്, NFC, ഒരു USB ടൈപ്പ്-സി പോർട്ട്, GPS, 3.5mm ഓഡിയോ ജാക്ക് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്‌ഷനുകൾ. സുരക്ഷയ്ക്കായി സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സ്‌കാനറുംഫേസ് അൺലോക്ക് പിന്തുണയും ലഭിക്കുന്നു. 232 ഗ്രാം ആണ് പുതിയ ഫോണിന്‍റെ ഭാരം.
Also Read:
- സ്‌മാർട്ട്‌ഫോൺ വിപണിയിലേക്ക് അരങ്ങേറ്റം കുറിച്ച് ഫിലിപ്‌സ്: 5700mAh ബാറ്ററിയിൽ 5ജി ഫോൺ പുറത്തിറക്കി
- 7,050mAh ബാറ്ററി, 3D കർവ്‌ഡ് ഡിസ്‌പ്ലേ: നാല് സ്റ്റോറേജ് ഓപ്‌ഷനുകളിൽ വിവോ ടി5 സീരിസിലേക്ക് പുതിയ ഫോൺ
- പുത്തൻ ഫോണുകൾക്ക് വില കൂടിയതോടെ പുതുക്കിയ സെക്കൻഡ് ഹാൻഡ് ഫോണുകൾക്ക് ഡിമാൻഡേറുന്നു: നേട്ടം കൊയ്‌ത് ആപ്പിളും സാംസങും
- വീട്ടുപകരണങ്ങളിൽ മാത്രമല്ല, സ്‌മാർട്ട്‌ഫോൺ വിപണിയിലും തിളങ്ങാൻ ഫിലിപ്‌സ്: ആദ്യ സ്‌മാർട്ട്‌ഫോൺ നാളെ പുറത്തിറക്കും

