ETV Bharat / automobile-and-gadgets

മീഡിയാടെക് ഡൈമെൻസിറ്റി കരുത്തിൽ റിയൽമിയുടെ പുതിയ ഫോൺ വരുന്നു, ടീസർ പുറത്ത്: വില 30,000 രൂപയിൽ താഴെ

ഡ്യുവൽ ചിപ്‌സെറ്റ് സാങ്കേതികവിദ്യയിലാണ് റിയൽമി P4R 5G പുറത്തിറക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 30,000 രൂപയിൽ താഴെയായിരിക്കും വില വരുന്നതെന്നും കമ്പനി സൂചിപ്പിക്കുന്നു.

REALME P4R 5G PROCESSOR  റിയൽമി പി4ആർ 5ജി  REALME P4R 5G PRICE RANGE  REALME P4R EXPECTED SPECIFICATIONS
Realme P4R 5G will come with dual chipset (Image credit: X/@Realme)
author img

By ETV Bharat Tech Team

Published : June 2, 2026 at 1:57 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യൻ വിപണിയിൽ ജനപ്രിയമായ പി-സീരിസിലേക്ക് പുതിയ സ്‌മാർട്ട്‌ഫോൺ പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ് റിയൽമി. പുതിയ ഫോണായ റിയൽമി P4R 5G-യുടെ ലോഞ്ച് സ്ഥിരീകരിക്കുന്ന ടീസറും കമ്പനി വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ലോഞ്ച് തീയതിയൊന്നും പുറത്തുവിട്ടിട്ടില്ല. ഫ്ലിപ്‌കാർട്ട് വഴിയായിരിക്കും റിയൽമി P4R 5G വിൽപ്പനയ്‌ക്കെത്തുക.

വരാനിരിക്കുന്ന ഫോണിന്‍റെ ചിപ്‌സെറ്റും വില സൂചിപ്പിക്കുന്ന വിവരങ്ങളും കമ്പനി വെളിപ്പെടുത്തി. ഡ്യുവൽ ചിപ്‌സെറ്റ് സാങ്കേതികവിദ്യയിലാണ് റിയൽമി P4R 5G പുറത്തിറക്കുകയെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 30,000 രൂപയിൽ താഴെയായിരിക്കും വില വരുന്നതെന്നും കമ്പനി സൂചിപ്പിക്കുന്നു.

മിഡ്-റേഞ്ച് വിഭാഗത്തിൽ ശക്തമായ മത്സരം സൃഷ്‌ട്ടിക്കാൻ പുതിയ ഫോണിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദീർഘനേരം നീണ്ടുനിൽക്കുന്ന ബാറ്ററി, വിശ്വസനീയമായ പ്രകടനം, ആധുനിക ഡിസൈൻ തുടങ്ങിയ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും പ്രതീക്ഷിക്കുന്നു. മീഡിയാടെക് ഡൈമെൻസിറ്റി 7400 ചിപ്‌സെറ്റും ഹൈപ്പർ വിൺൻ പ്ലസ് എഐ ചിപ്‌സെറ്റും അടങ്ങുന്ന ഡ്യുവൽ സാങ്കേതികവിദ്യയിലാണ് പുതിയ ചിപ്‌സെറ്റ് പുറത്തിറക്കുകയെന്നും കമ്പനി സ്ഥിരീകരിക്കുന്നു. റിയൽമി P4R 5G-യിൽ എന്തൊക്കെ സവിശേഷതകൾ പ്രതീക്ഷിക്കാമെന്ന് പരിശോധിക്കാം.

റിയൽമി P4R 5G: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
വരാനിരിക്കുന്ന ഫോണിന്‍റെ പ്രൊസസർ ഒഴികെ മറ്റ് വിവരങ്ങളൊന്നും തന്നെ കമ്പനി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സ്‌പെസിഫിക്കേഷനുകൾ ചോർന്നിട്ടുണ്ട്. ചോർന്ന വിവരങ്ങൾ പ്രകാരം, റിയൽമി P4R 5G-യിൽ 144Hz റിഫ്രഷ് റേറ്റ് ഉള്ള 6.8 ഇഞ്ച് HD+ ഡിസ്‌പ്ലേ ഉണ്ടാകും. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 8,000mAh ബാറ്ററി ഉണ്ടാകുമെന്ന് സൂചനയുണ്ട്.

റിയൽമി P4R 5G-യിൽ 2MP സെക്കൻഡറി സെൻസറും ജോടിയാക്കിയ 50MP പ്രൈമറി ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ ക്യാമറ സജ്ജീകരം ഉണ്ടായിരിക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഫ്രണ്ട് ക്യാമറയെ കുറിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതിന് 8.8 വണ്ണവും 224 ഗ്രാം ഭാരവും ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 4GB RAM + 128GB, 6GB RAM + 128GB, 6GB RAM + 256GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്‍റുകളിൽ ഇത് ലഭ്യമാവുമെന്നും പ്രതീക്ഷിക്കുന്നു.

സിൽവർ ഗ്ലെയർ, ടൈറ്റാനിയം ഗ്ലെയർ, ലാവെൻഡർ ഗ്ലെയർ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിൽ ലഭിക്കുമെന്നും സൂചനയുണ്ട്. മോട്ടറോള എഡ്‌ജ് 60 ഫ്യൂഷൻ ഫോണിലുള്ള അതേ മീഡിയടെക് ഡൈമെൻസിറ്റി 7400 SoC ചിപ്‌സെറ്റാണ് റിയൽമി P4R 5G സ്‌മാർട്ട്‌ഫോണിനും ലഭിക്കുക. ഈ വർഷം ആദ്യം പുറത്തിറക്കിയ റിയൽമിയുടെ P4 പവറിനും ഇതേ പ്രൊസസറാണ് നൽകിയിരിക്കുന്നത്.

റിയൽമി പങ്കിട്ട ടീസർ ചിത്രത്തിൽ മുകളിൽ ഇടത് വശത്ത് കോണിലായി ലംബവും ചതുരാകൃതിയിലുള്ളതുമായ ക്യാമറ ഐലണൻഡ് ഉള്ള ഫോൺ കാണിക്കുന്നു. ലംബമായി അടുക്കിയിരിക്കുന്ന ക്യാമറകൾക്ക് പുറമേ, ക്യാമറ ഐലൻഡിനുള്ളിൽ ഒരു പച്ച നിറത്തിലുള്ള റിങ് പോലെ തോന്നിപ്പിക്കുന്ന രൂപവും ഫോൺ കാണിക്കുന്നു. ഒരുപക്ഷേ ഇൻഫിനിക്‌സ്, നത്തിങ് പോലുള്ള കമ്പനികൾ നൽകുന്നതിന് സമാനമായ പൾസ് ലൈറ്റ് ആയിരിക്കാം കാണിക്കുന്നത്. ഇത് നോട്ടിഫിക്കേഷൻ, കോളുകൾ പോലുള്ളവ ഉപയോക്താക്കളെ എളുപ്പത്തിൽ അറിയിക്കാൻ സഹായിച്ചേക്കും.

Also Read:

  1. ലോഞ്ചിന് ദിവസങ്ങൾ മാത്രം: മൂന്ന് കളർ ഓപ്‌ഷനിൽ ആകർഷക ഡിസൈനിൽ മോട്ടോറോള എഡ്‌ജ് 70 പ്രോ പ്ലസ്, സവിശേഷതകൾ അറിഞ്ഞോ...
  2. കുറഞ്ഞ വിലയിലുള്ള ലാപ്‌ടോപ്പുകൾക്കായി 'സ്‌നാപ്ഡ്രാഗൺ സി': ക്വാൽകോമിന്‍റെ പുതിയ പ്രോസസറിനെ കുറിച്ചറിയാം
  3. മികച്ച ക്യാമറയും കരുത്തുറ്റ പ്രൊസസ്സറുമായി 'ഷവോമി 17T സീരിസ്' ആഗോള വിപണിയിൽ: പുറത്തിറക്കിയത് രണ്ട് കിടിലൻ പെർഫോമൻസ് ഫോണുകൾ
  4. 6,000mAh ബാറ്ററി, 13 എംപി ക്യാമറ: യൂണിസോക്ക് ചിപ്‌സെറ്റിന്‍റെ കരുത്തിൽ ലാവയുടെ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ