ETV Bharat / automobile-and-gadgets
ബാറ്ററി ഹൈലൈറ്റ് തന്നെ! അഞ്ച് മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ മ്യൂസിക് പ്ലേബാക്ക്: 7,999 രൂപയ്‌ക്ക് റിയൽമിയുടെ പുതിയ ഫോൺ സ്വന്തമാക്കാം
6300mAh ബാറ്ററിയാണ് ഇതിലെ ഹൈലൈറ്റ്. 6.67 ഇഞ്ച് HD+ സ്‌ക്രീൻ, യൂണിസോക്ക് T7250 ഒക്ടാ-കോർ ചിപ്‌സെറ്റ്, റിയൽമി UI 6.0, 13MP പിൻ ക്യാമറ, 5MP മുൻ ക്യാമറ എന്നിവയാണ് മറ്റ് ഫീച്ചറുകൾ.

Published : February 20, 2026 at 12:37 PM IST
ഹൈദരാബാദ്: അടുത്തിടെ നിരവധി കമ്പനികൾ ബജറ്റ് സ്‌മാർട്ട്‌ഫോണുമായി ഇന്ത്യൻ വിപണിയിലെത്തിയിട്ടുണ്ട്. ലാവ ബോൾഡ് എൻ2, ലാവ യുവ സ്റ്റാർ 3, ഐടെൽ എ100 തുടങ്ങിയവ ഫെബ്രുവരിയിൽ പുറത്തിറങ്ങിയ ബജറ്റ് സ്‌മാർട്ട്‌ഫോണുകളാണ്. ഇക്കൂട്ടത്തിലേക്ക് മറ്റൊരു വില കുറഞ്ഞ ഫോണുമായി എത്തിയിരിക്കുകയാണ് റിയൽമി.
P4 സീരീസിലെ ഏറ്റവും പുതിയ ഫോണാണ് ഇപ്പോൾ പുറത്തിറക്കിയ റിയൽമി പി4 ലൈറ്റ് 4G. 6.67 ഇഞ്ച് HD+ 120Hz LCD സ്‌ക്രീൻ, 6GB വരെ റാമും 12GB വരെ വെർച്വൽ റാമും ഉള്ള Unisoc T7250 Octa-Core പ്രോസസർ, ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയൽമി UI 6.0, 13MP പിൻ ക്യാമറ, 5MP മുൻ ക്യാമറ, IP54 റേറ്റിങ് എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. ഒൻപത് നിറങ്ങളും, അഞ്ച് ഇഷ്ടാനുസൃതമാക്കാവുന്ന ഗ്ലോയിങ് മോഡുകളെയും പിന്തുണയ്ക്കുന്ന ഒരു പൾസ് ലൈറ്റ് ഡിസൈൻ ആണ് ഇതിനുള്ളത്. കോളുകൾ, സന്ദേശങ്ങൾ, ചാർജിംഗ് സ്റ്റാറ്റസ് എന്നിവയോട് പ്രതികരിക്കുന്ന ലൈറ്റുകളാണ് ഇവ.
6300mAh ബാറ്ററിയാണ് ഇതിലെ എടുത്തുപറയേണ്ട ഫീച്ചർ. 15W ഫാസ്റ്റ് ചാർജിങും 6W റിവേഴ്‌സ് വയർഡ് ചാർജിങും പിന്തുണയ്‌ക്കുന്ന ബാറ്ററിയാണിത്. അഞ്ച് മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ മ്യൂസിക് പ്ലേബാക്ക് കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ആർമർഷെൽ പ്രൊട്ടക്ഷൻ ഉള്ള ഈ ഫോണിന് 1.8 മീറ്റർ ഡ്രോപ്പ്, 33 കിലോഗ്രാം പ്രഷർ ടെസ്റ്റ് എന്നിവയുൾപ്പെടെ മിലിട്ടറി-ഗ്രേഡ് ഡ്രോപ്പ്, കംപ്രഷൻ ടെസ്റ്റുകൾ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. ഇത് ഏത് സാഹചര്യങ്ങളിലും ഈട് ഉറപ്പാക്കും.
റിയൽമി പി4 ലൈറ്റ് 4ജി: വില, ലഭ്യത
റിയൽമി പി4 ലൈറ്റ് 4Gയുടെ 4 GB+64 GB സ്റ്റോറേജ് വേരിയന്‍റിന് 9999 രൂപയാണ് വില. അതേസമയം 4GB+128 GB വേരിയന്‍റിന് 11999 രൂപയാണ് വില. ബാങ്ക് ഓഫറുകൾക്ക് ശേഷം 4 GB+64 GB സ്റ്റോറേജ് വേരിയന്‍റ് 7999 രൂപയ്‌ക്കും, 4GB+128 GB വേരിയന്‍റ് 9999 രൂപയ്‌ക്കും ലഭ്യമാവും. ഫെബ്രുവരി 24 മുതൽ റിയൽമി പി4 ലൈറ്റ് 4ജിയുടെ വിൽപ്പന ആരംഭിക്കും. ഫ്ലിപ്കാർട്ട്, realme.com, ഓഫ്‌ലൈൻ സ്റ്റോറുകൾ എന്നിവ വഴി ലഭ്യമാകും.
| റിയൽമി പി4 ലൈറ്റ് 4ജി | |||
| വേരിയന്‍റ് | യഥാർത്ഥ വില | ഓഫർ | ഓഫർ വില |
| 4+64 GB | INR 9999 | 1,000 ബാങ്ക് ഓഫർ + 1,000 കൂപ്പൺ | INR 7999 |
| 4+128 GB | INR 11999 | INR 9999 | |
റിയൽമി പി4 ലൈറ്റ് 4ജി: സ്‌പെസിഫിക്കേഷനുകൾ
- 6.67 ഇഞ്ച് HD+ IPS LCD സ്ക്രീൻ, 90Hz റിഫ്രഷ് റേറ്റ്
- 1.8 GHz ഒക്‌ട-കോർ UNISOC T7250 12nm പ്രൊസസർ, Mali-G57 MP1 GPU
- 4GB LPDDR4X റാം, 64GB / 128GB സ്റ്റോറേജ്, മൈക്രോ എസ്‌ഡി ഉപയോഗിച്ച് 2TB വരെ മെമ്മറി വികസിപ്പിക്കാം
- ഡ്യുവൽ സിം (നാനോ + നാനോ + മൈക്രോ എസ്ഡി)
- റിയൽമി UI 6.0 ഉള്ള ആൻഡ്രോയിഡ് 15
- ഓമ്‌നിവിഷൻ OV13B സെൻസറുള്ള 13MP പിൻ ക്യാമറ, f/2.2 അപ്പേർച്ചർ, LED ഫ്ലാഷ്
- f/2.2 അപ്പേർച്ചറുള്ള 5MP ഫ്രണ്ട് ക്യാമറ
- സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്‍റ് സെൻസർ
- 3.5mm ഓഡിയോ ജാക്ക്, അൾട്രാ-ലീനിയർ ബോട്ടം-പോർട്ടഡ് സ്‌പീക്കർ
- ഭാരം: 201 ഗ്രാം
- IP54 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് പ്രൊട്ടക്ഷൻ (MIL-STD 810H)
- ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.2, GPS, GLONASS, ഗലീലിയോ, QZSS, USB ടൈപ്പ്-C
- 15W ഫാസ്റ്റ് ചാർജിങുള്ള 6300mAh ബാറ്ററി, 6W റിവേഴ്‌സ് വയർഡ് ചാർജിങ്
Also Read:
- മെറ്റ സ്‌മാർട്ട്‌വാച്ച് വിപണിയിലേക്ക്: ലോഞ്ച് ഈ വർഷം; റിപ്പോർട്ട്
- നത്തിങിന് വ്യാജന്മാർ, പിടിച്ചെടുത്തത് ആയിരത്തിലധികം ഇയർബഡ്‌സും ചാർജറും: ഒറിജിനൽ എങ്ങനെ തിരിച്ചറിയാം; നുറുങ്ങുവിദ്യകൾ
- ടെക്‌സ്റ്റൈൽസിലെ ട്രയൽ റൂമുകൾക്ക് ബൈ; വസ്‌ത്രം സ്‌പർശിക്കുക പോലും വേണ്ട! ഒറ്റ ക്ലിക്കിൽ ട്രയൽ നോക്കാം
- ശക്തമായ പെർഫോമൻസും നൂതന ഫോട്ടോഗ്രാഫി ഫീച്ചറും: ആകർഷക ഡിസൈനിൽ വിവോ V70 സീരിസിൽ രണ്ട് ഫോണുകൾ
- 5,100mAh ബാറ്ററി, 48 എംപി ക്യാമറ: ഗൂഗിളിൻ്റെ പിക്‌സൽ 10 സീരിസിലേക്ക് പുതിയ ഫോൺ; വില അറിയാം

