ETV Bharat / automobile-and-gadgets
200MP ക്യാമറയും 7,000mAh ബാറ്ററിയുമായി റിയൽമി 16 പ്രോ സീരിസിൽ രണ്ട് ഫോണുകൾ; വിലയറിഞ്ഞോ..?
റിയൽമി 16 പ്രോ+ 5G, 16 പ്രോ 5G എന്നീ ഫോണുകളാണ് ഈ സീരിസിലുള്ളത്. വിലയും സവിശേഷതകളും.

Published : January 6, 2026 at 5:44 PM IST
ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ റിയൽമിയുടെ ഏറ്റവും പുതിയ സ്‌മാർട്ട്‌ഫോൺ സീരിസ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. റിയൽമി 16 പ്രോ 5ജി സീരിസാണ് വിപണിയിൽ പുറത്തിറക്കിയത്. റിയൽമി 16 പ്രോ+ 5G, 16 പ്രോ 5G എന്നീ ഫോണുകളാണ് ഈ സീരിസിലുള്ളത്. രണ്ട് ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കളർ ഓപ്ഷനുകൾ ഉൾപ്പെടെ മൊത്തം മൂന്ന് നിറങ്ങളിൽ ഇവ ലഭ്യമാവും.
പുതിയ ഹാൻഡ്‌സെറ്റുകൾ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ഉടൻ തന്നെ രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും. 144Hz കർവ്ഡ് AMOLED ഡിസ്‌പ്ലേ, സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 പ്രോസസർ, 200MP ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണം, 12GB വരെ റാമും 256GB സ്റ്റോറേജും, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവ ഉൾപ്പെടുന്നതാണ് റിയൽമി 16 പ്രോ+ 5G. അതേസമയം, റിയൽമി 16 പ്രോ 5Gയിൽ 144Hz AMOLED ഡിസ്‌പ്ലേ, മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്‌സ് 5G ചിപ്‌സെറ്റ്, 200MP ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 80W ഫാസ്റ്റ് ചാർജിംഗ് പിന്തുണയുള്ള 7,000mAh ബാറ്ററി എന്നിവയുണ്ട്.

റിയൽമി 16 പ്രോ സീരിസ്: ഇന്ത്യയിലെ വില, ലഭ്യത
റിയൽമി 16 പ്രോയുടെ 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന് 31,999 രൂപയാണ് വില. അതേസമയം, 8 ജിബി റാം + 256 ജിബി സ്റ്റോറേജുള്ള വേരിയന്‍റിന് 33,999 രൂപ വിലവരും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 36,999 രൂപയാണ് വില. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് കമ്പനി 3,000 രൂപ തൽക്ഷണ ബാങ്ക് കിഴിവ് നൽകും.
അതേസമയം റിയൽമി 16 പ്രോ+ 5G യുടെ 8 ജിബി റാം+128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന വേരിയന്‍റിന് 39,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് ഓപ്ഷന് 41,999 രൂപയുമാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജും ഉള്ള ടോപ്പ്-എൻഡ് വേരിയന്‍റിന് 44,999 രൂപയാണ് വില. തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾക്ക് 2,000 രൂപയുടെ ബാങ്ക് കിഴിവും ലഭിക്കും.
രണ്ട് ഫോണുകളും ഫ്ലിപ്കാർട്ട് വഴിയും റിയൽമി ഓൺലൈൻ സ്റ്റോർ വഴിയുമാണ് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. ജനുവരി 16ന് ഉച്ചയ്‌ക്ക് 12 മണിക്ക് ഇതിന്‍റെ വിൽപ്പന ആരംഭിക്കും. റിയൽമി 16 പ്രോ 5G മാസ്റ്റർ ഗോൾഡ്, പെബിൾ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് ഓർക്കിഡ് പർപ്പിൾ എന്നീ നിറങ്ങളിൽ ലഭ്യമാകും. അതേസമയം, റിയൽമി 16 പ്രോ+ 5G മാസ്റ്റർ ഗോൾഡ്, മാസ്റ്റർ ഗ്രേ, ഇന്ത്യ-എക്‌സ്‌ക്ലൂസീവ് കാമെലിയ പിങ്ക് നിറങ്ങളിൽ ലഭ്യമാകും.
| റിയൽമി 16 പ്രോ+ 5G | |||
| റാം + സ്റ്റോറേജ് | യഥാർത്ഥ വില | ഡിസ്ക്കൗണ്ട് വില | കളർ ഓപ്ഷനുകൾ |
| 8GB + 128GB | Rs 39,999 | Rs 35,999 |
|
| 8GB + 256GB | Rs 41,999 | Rs 37,999 | |
| 12GB + 256GB | Rs 44,999 | Rs 40,999 | |
| റിയൽമി 16 പ്രോ 5G | |||
| റാം + സ്റ്റോറേജ് | യഥാർത്ഥ വില | ഡിസ്ക്കൗണ്ട് വില | ഡിസ്ക്കൗണ്ട് വില |
| 8GB + 128GB | Rs 31,999 | Rs 28,999 |
|
| 8GB + 256GB | Rs 33,999 | Rs 30,999 | |
| 12GB + 256GB | Rs 36,999 | Rs 33,999 | |
റിയൽമി 16 പ്രോ സീരിസ്: സ്‌പെസിഫിക്കേഷനുകൾ
ഈ സീരിസിലെ രണ്ട് ഫോണുകളും ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള റിയൽമി യുഐ 7.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുക. ഇതിന് ഡ്യുവൽ സിം പിന്തുണ ലഭിക്കും. പ്രോ+ മോഡലിന് 6.8 ഇഞ്ച് 1,280x2,800 പിക്‌സൽ AMOLED ഡിസ്പ്ലേ ഉണ്ട്. 144Hz വരെ റിഫ്രഷ് റേറ്റ്, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 6,500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 1.07 ബില്യൺ നിറങ്ങൾ എന്നിവയുള്ളതാണ് ഈ ഡിസ്‌പ്ലേ.അതേസമയം, റിയൽമി 16 പ്രോ 5Gയിൽ 6.78 ഇഞ്ച് 1,272x2,772 പിക്‌സൽ ഡിസ്പ്ലേയാണ് ഉള്ളത്. 1,400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 450 പിപിഐ പിക്‌സൽ ഡെൻസിറ്റി, പ്രോ+ മോഡലിന്‍റെ അത്ര തന്നെ പരമാവധി റിഫ്രഷ് റേറ്റ്, കളർ ഗാമറ്റ് എന്നിവയുള്ളതാണ് റിയൽമി 16 പ്രോ 5G.
റിയൽമി 16 പ്രോ+ 5Gൽ, ക്വാൽകോമിന്‍റെ ഒക്‌ട കോർ 4nm സ്‌നാപ്ഡ്രാഗൺ 7 ജെൻ 4 ചിപ്‌സെറ്റാണ് നൽകുന്നത്. ഒരു പ്രൈം കോർ, നാല് പെർഫോമൻസ് കോറുകൾ, മൂന്ന് എഫിഷ്യൻസി കോറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് 2.8GHz പീക്ക് ക്ലോക്ക് സ്‌പീഡ് നൽകുന്നു. SoC ഒരു അഡ്രിനോ 722 GPU-യുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം, റിയൽമി 16 പ്രോ 5G മോഡലിൽ ഒക്‌ട കോർ 4nm മീഡിയടെക് ഡൈമെൻസിറ്റി 7300 മാക്‌സ് 5G ചിപ്‌സെറ്റ് ആണ് ഉള്ളത്. ഇത് ആം മാലി G615 ജിപിയു ആയി ജോഡിയാക്കിയിരിക്കുന്നു.
പൊടി, ജല പ്രതിരോധം എന്നിവയ്ക്കായി IP66 + IP68 + IP69 + IP69K റേറ്റിങുകൾ ഫോണിന് ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ക്യാമറയിലേക്ക് പോകുമ്പോൾ, റിയൽമി 16 പ്രോ+ 5Gയിൽ 200 എംപി (f/1.8) പ്രൈമറി റിയർ ക്യാമറയും, 8 എംപി (f/2.2) അൾട്രാവൈഡ് ക്യാമറയും, 50 എംപി (f/2.8) ടെലിഫോട്ടോ ക്യാമറയും നൽകിയിട്ടുണ്ട്. അതേസമയം റിയൽമി 16 പ്രോയിൽ 200 എംപി പ്രൈമറി റിയർ ക്യാമറയും, 8 എംപി അൾട്രാവൈഡ് ക്യാമറയും ആണ് ഉള്ളത്. രണ്ട് ഫോണിലും 50 എംപി (f/2.4) സെൽഫി ക്യാമറകളും ഉണ്ട്. പ്രോ+ മോഡലിന് 60fps വരെ 4K റെസല്യൂഷൻ വീഡിയോകൾ റെക്കോർഡുചെയ്യാൻ കഴിയും.
Also Read:
- 108 മാസ്റ്റർപിക്‌സൽ ഹൈ റെസല്യൂഷൻ ക്യാമറയുമായി റെഡ്‌മി നോട്ട് 15: വിലയും സവിശേഷതകളും
- 12 മണിക്കൂർ ഗെയിം കളിക്കാം: ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയുമായി ഓപ്പോയുടെ പുതിയ ഫോൺ; വില 21,999 രൂപ\
- ഐഫോൺ 18 സീരിസ് പുറത്തിറക്കുന്നത് രണ്ട് തവണകളായി, ഒപ്പം ആപ്പിളിന്‍റെ ഫോൾഡബിൾ ഫോണും: റിപ്പോർട്ടുകൾ
- ഈ വർഷത്തെ വിപണി തൂക്കാൻ ഇവരെത്തും: വരും ആഴ്‌ചകളിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾ

