ETV Bharat / automobile-and-gadgets
6.77 ഇഞ്ച് 3D കർവ്ഡ് ഡിസ്‌പ്ലേയിൽ പോകോയുടെ പുതിയ സ്‌മാർട്ട്‌ഫോൺ: ആദ്യ 12 മണിക്കൂറിൽ ഓഫർ വിലയിൽ വാങ്ങാം
6.77 ഇഞ്ച് 3D കർവ്ഡ് ഡിസ്‌പ്ലേ, ഹൈപ്പർഒഎസ്2.0, സ്‌നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റ്, IP65 + IP66 റേറ്റിങ്, ഡ്യുവൽ റിയർ ക്യാമറ, 5520mAh ബാറ്ററി എന്നിവയാണ് പോക്കോ എം8ന്‍റെ പ്രധാന സവിശേഷതകൾ,

Published : January 8, 2026 at 1:29 PM IST
ഹൈദരാബാദ്: പോകോ എം8 5ജി ഇന്ത്യൻ വിപണിയിൽ. മൂന്ന് കളർ ഓപ്‌ഷനുകളിൽ ഇ-കൊമേഴ്‌ഷ്യൽ വെബ്‌സൈറ്റായ ഫ്ലിപ്പ്കാർട്ട് വഴിയാവും പോകോ എം8 വിൽപ്പനയ്‌ക്കെത്തുക. 6.77 ഇഞ്ച് 3D കർവ്ഡ് ഡിസ്‌പ്ലേയുമായി വരുന്ന ഫോൺ 3,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസും 120Hz വരെ റിഫ്രഷ് റേറ്റും വാഗ്‌ദാനം ചെയ്യും.
ക്വാൽകോമിന്‍റെ ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 6 സീരിസ് ചിപ്‌സെറ്റ് ആണ് ഈ ഫോണിന് കരുത്ത് പകരുക. 8GB വരെ റാമുമായി ആണ് ചിപ്‌സെറ്റ് ജോടിയാക്കിയിരിക്കുന്നത്. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി IP65 + IP66 റേറ്റിങുകളും ഈ ഫോണിൽ ലഭിക്കും. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിലുണ്ട്. പോകോ എം8 5ജിയുടെ ഇന്ത്യയിലെ വിലയും മറ്റ് ഫീച്ചറുകളും പരിശോധിക്കാം...
പോക്കോ എം8 5ജി: ഇന്ത്യയിലെ വില, ലഭ്യത
പോക്കോ എം8 5ജിയുടെ 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന വേരിയന്‍റിന് 18,999 രൂപയാണ് വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 19,999 രൂപയുമാണ് വില. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ടോപ്പ്- സ്‌പെക്ക് വേരിയന്‍റിന് 21,999 രൂപയുമാണ് വില. ആദ്യ 12 മണിക്കൂറിനുള്ളിൽ ഈ ഫോൺ ഓർഡർ ചെയ്യുന്നവർക്ക് ലോഞ്ച് ഓഫറായി 15,999 രൂപ പ്രാരംഭവിലയിൽ ഫോൺ നൽകുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 2,000 രൂപയുടെ ബാങ്ക് ഓഫറുകൾക്ക് പുറമെ 1,000 രൂപ അധിക കിഴിവ് കൂടെ ലഭിക്കുന്നതിനാലാണ് ആദ്യ 12 മണിക്കൂറിൽ 3,000 രൂപ കുറയുക.
POCO M8 5G | #DesignedToSlay
— POCO India (@IndiaPOCO) January 8, 2026
7.35mm slim | 178g light
6.77” curved 3D display | 3200 nits
Snapdragon 6 Gen 3
5520mAh EV-grade Si-C battery
Starting at ₹15,999*
⏱️ 12-hr Special launch price#POCOM85G pic.twitter.com/31qCVklZTE
ജനുവരി 13ന് ഫ്ലിപ്പ്കാർട്ട് വഴിയാണ് ഈ ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുക. കാർബൺ ബ്ലാക്ക്, ഗ്ലേഷ്യൽ ബ്ലൂ, ഫ്രോസ്റ്റ് സിൽവർ എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനുകളിൽ പോക്കോ എം8 5ജി ലഭ്യമാകും.
പോക്കോ എം8 5ജി: സ്പെസിഫിക്കേഷനുകൾ
ഷവോമിയുടെ ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഹൈപ്പർഒഎസ് 2.0 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പോക്കോ എം8 5ജി പ്രവർത്തിക്കുക. ഡ്യുവൽ സിം പിന്തുണയുള്ള സ്‌മാർട്ട്‌ഫോണാണ് ഇത്. നാല് വർഷത്തെ ഒഎസ് അപ്‌ഗ്രേഡുകളും ആറ് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളുമായാണ് ഈ ഫോൺ പുറത്തിറക്കിയത്. 6.77 ഇഞ്ച് (1,080x2,392 പിക്‌സൽ) 3D കർവ്ഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz വരെ റിഫ്രഷ് റേറ്റ്, 3,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 387 ppi പിക്‌സൽ ഡെൻസിറ്റി, 240Hz വരെ ടച്ച് സാമ്പിൾ റേറ്റ്, 100 ശതമാനം DCI-P3 കളർ ഗാമട്ട്, 68.7 ബില്യൺ നിറങ്ങൾ എന്നിവ പിന്തുണയ്‌ക്കുന്ന ഡിസ്‌പ്ലേയാണിത്. വെറ്റ് ടച്ച് 2.0 പിന്തുണയും ഫോണിലുണ്ട്. അതിനാൽ നനഞ്ഞ കൈ ഉപയോഗിച്ചും ഫോൺ പ്രവർത്തിപ്പിക്കാൻ കഴിയും.
POCO M8 5G | #DesignedToSlay ⚔️ ft. EPR & Gopika
— POCO India (@IndiaPOCO) January 8, 2026
7.35mm slim. 178g light.
Curved AMOLED. Snapdragon 6 Gen 3.
IP66 + MIL-STD-810H tough.
🚀 Sale: 13 Jan | 12 PM
💰 ₹15,999 (12-hr launch price)*#POCOM85G #DesignedToSlay pic.twitter.com/svR6uyBvzy
പെർഫോമൻസിന്‍റെ കാര്യത്തിലേക്ക് പോകുമ്പോൾ, പോക്കോയുടെ പുതിയ M8 5G വരുന്നത് ഒക്‌ട കോർ സ്‌നാപ്ഡ്രാഗൺ 6 Gen 3 ചിപ്‌സെറ്റിലാണ്. ഇത് 2.4GHz വരെ പീക്ക് ക്ലോക്ക് സ്പീഡ് നൽകും. അഡ്രിനോ GPU, 8GB വരെ LPDDR4x റാം, 256GB വരെ UFS 2.2 ഇന്‍റേണൽ സ്റ്റോറേജ് എന്നിവയുള്ള ഡിസ്‌പ്ലേയാണ് ഇതിലുള്ളത്. ഇത് AnTuTu ബെഞ്ച്മാർക്കിങ് പ്ലാറ്റ്‌ഫോമിൽ ഹാൻഡ്‌സെറ്റ് 8,25,000 പോയിന്‍റുകൾ നേടിയതായി കമ്പനി അവകാശപ്പെടുന്നു. പൊടി, ജല പ്രതിരോധം എന്നിവയ്‌ക്കായി ഇത് IP65 + IP66 റേറ്റിങുകളും നൽകുന്നു.
ഒപ്റ്റിക്‌സിലേക്ക് പോകുമ്പോൾ, ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം കാണാം. 50 എംപി പ്രൈമറി ഷൂട്ടർ, 2 എംപി ലൈറ്റ് ഫ്യൂഷൻ 400 സെൻസർ എന്നിവ ഇതിൽ ഉൾപ്പെടുന്നു. 20 എംപിയുടെ ഫ്രണ്ട് ക്യാമറയാണ് ഇതിലുള്ളത്. 4K റെസല്യൂഷൻ വീഡിയോകൾ വരെ റെക്കോർഡ് ചെയ്യാൻ ഇതിന് കഴിയും. ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്‍റ് സെൻസറാണ് സുരക്ഷയ്‌ക്കായി നൽകിയിരിക്കുന്നത്.
45W വയർഡ് ഫാസ്റ്റ് ചാർജിംഗും 18W വയർഡ് റിവേഴ്‌സ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 5,520mAh ബാറ്ററി ഫോണിലുണ്ട്. 5G, 4G LTE, ബ്ലൂടൂത്ത് 5.1, Wi-Fi 5, USB ടൈപ്പ്-സി പോർട്ട് എന്നീ കണക്റ്റിവിറ്റി ഓപ്‌ഷനുകളെ പിന്തുണയ്‌ക്കുന്നതാണ് പോക്കോ എം8 5ജി. ഇതിന് ഏകദേശം 178 ഗ്രാം ഭാരമുണ്ട്.
Also Read:
- വൺപ്ലസ് 15T വരുന്നു: സ്പെസിഫിക്കേഷനുകൾ ചോർന്നു; പ്രധാന അപ്‌ഗ്രേഡ് ബാറ്ററിയിൽ, വിശദമായി...
- ടർബോ-പെട്രോൾ എഞ്ചിനിൽ ടാറ്റ പഞ്ചിന്‍റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്: ലോഞ്ച് ജനുവരി 13ന്; പുതിയ ഡിസൈൻ കാണാം
- 200MP ക്യാമറയും 7,000mAh ബാറ്ററിയുമായി റിയൽമി 16 പ്രോ സീരിസിൽ രണ്ട് ഫോണുകൾ; വിലയറിഞ്ഞോ..?
- ഇനി എതിരാളികൾക്ക് കാര്യം അത്ര സിംപിളാകില്ല! പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി സിംപിൾ എനർജി; വിശദമായി

