ETV Bharat / automobile-and-gadgets

വരുന്നു, ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകൾ

ഓപ്പോ റെനോ 15 5G, 15 പ്രോ 5G, പ്രോ മിനി എന്നീ ഫോണുകളാണ് ഈ ലൈനപ്പിൽ ലഭ്യമാവുക. കമ്പനി സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകളും പ്രതീക്ഷിക്കാവുന്ന വിലയും പരിശോധിക്കാം.

OPPO RENO 15 PRO MINI  OPPO RENO 15 SERIES  ഓപ്പോ റെനോ 15 സീരിസ്  OPPO RENO 14 PRICE
Oppo Reno 15 Series to Launch in India on January 8 (Image credit: OPPO)
author img

By ETV Bharat Tech Team

Published : January 2, 2026 at 4:34 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: ഓപ്പോ റെനോ 14 പ്രോ, ഓപ്പോ റെനോ 14 മോഡലുകളുമായി 2025 ജൂലൈയിലാണ് ഓപ്പോ റെനോ 14 സീരിസ് പുറത്തിറക്കിയത്. ഈ സീരിസ് പുറത്തിറക്കിയിട്ട് വെറും നാല് മാസങ്ങൾ മാത്രമായിട്ടുള്ളുവെങ്കിലും സ്‌മാർട്ട്‌ഫോൺ ആരാധകർക്കായി വീണ്ടും സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് ഓപ്പോ. മാസങ്ങൾക്കിപ്പുറം ഓപ്പോ റെനോ 15 സീരിസിന്‍റെ ലോഞ്ച് തീയതി വെളിപ്പെടുത്തിയിരിക്കുകയാണ് കമ്പനി.

ഓപ്പോ റെനോ 15 സീരിസ് ജനുവരി 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചു. റെനോ 15, റെനോ 15 പ്രോ, പ്രോ മിനി ഉൾപ്പെടെ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നതാണ് റെനോ 15 സീരിസ്. കഴിഞ്ഞ ആഴ്‌ചകളിലായി ഈ സീരിസിൽ പുതിയ ഫോണുകൾ പുറത്തിറക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

ഇതിലെ പോർട്രെയിറ്റ് ഫോട്ടോഗ്രാഫി, വീഡിയോ റെക്കോർഡിങ് സവിശേഷതകളും കമ്പനി പ്രചരിപ്പിച്ചിട്ടുണ്ട്. ഇത് മൂന്ന് മോഡലുകളിലും പുതിയ ക്യാമറ ഹാർഡ്‌വെയറും അപ്‌ഡേറ്റ് ചെയ്‌ത എഐ അധിഷ്ഠിത ഇമേജിങ് ഉപകരണങ്ങളും ഉണ്ടായിരിക്കുമെന്ന് സ്ഥിരീകരിക്കുന്നു. വരാനിരിക്കുന്ന ഫോണുകളുടെ വിലയും ലഭ്യതയും സംബന്ധിച്ച വിശദാംശങ്ങൾ ഔദ്യോഗിക ലോഞ്ചിനോടടുപ്പിച്ച് വെളിപ്പെടുത്തും.

ഓപ്പോ റെനോ 15 സീരിസ്: സ്ഥിരീകരിച്ച ഫീച്ചറുകൾ
ഓപ്പോ റെനോ 15 പ്രോ 5G, ഓപ്പോ റെനോ 15 പ്രോ മിനി 5G, ഓപ്പോ റെനോ 15 5G എന്നീ ഫോണുകളാണ് ഈ ലൈനപ്പിൽ ലഭ്യമാവുക. പുതിയ ക്യാമറ ഹാർഡ്‌വെയർ ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്. പോർട്രെയിറ്റ് ഫോട്ടോഗ്രാഫി, വീഡിയോ സവിശേഷതകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനി ഒരു പുതിയ ക്യാമറ സിസ്റ്റം അവതരിപ്പിച്ചേക്കും.

50 എംപി 3.5x ടെലിഫോട്ടോ പോർട്രെയിറ്റ് ക്യാമറ, 200 എംപി അൾട്രാ ക്ലിയർ മെയിൻ ക്യാമറ, 50 എംപി അൾട്രാവൈഡ് സെൽഫി ക്യാമറ, ഓൾ-ഫോക്കൽ ലെങ്‌ത് 4K 60fps HDR അൾട്രാസ്റ്റെഡി വീഡിയോ എന്നിവയടങ്ങുന്ന എഐ പോർട്രെയിറ്റ് ക്യാമറ സംവിധാനം, മീഡിയാടെക് ഡയമെൻസിറ്റി 8450, 6500mAh വരെ ബാറ്ററി, കളർഒഎസ്16 ഓപ്പറേറ്റിങ് സിസ്റ്റം എന്നിവയാണ് വരാനിരിക്കുന്ന സീരിസിൽ കമ്പനി സ്ഥിരീകരിച്ച ഫീച്ചറുകൾ. വെളിച്ചം കുറവാണെങ്കിൽ പോലും ഡൈനാമിക് റേഞ്ച് മെച്ചപ്പെടുത്തുന്നതിന് പ്രധാന പിൻ ക്യാമറയിൽ ഡ്യുവൽ കൺവേർഷൻ ഗെയിൻ വീഡിയോയ്ക്കുള്ള പിന്തുണയും ഓപ്പോ സ്ഥിരീകരിച്ചിട്ടുണ്ട്.

OPPO RENO 15 PRO MINI  OPPO RENO 15 SERIES  ഓപ്പോ റെനോ 15 സീരിസ്  OPPO RENO 14 PRICE
Oppo Reno 15 Series launched date confirmed in India (Image credit: OPPO)

ഓപ്പോ റെനോ 15 സീരിസ്: പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ
റെനോ 15 സീരിസിൽ എഐ എഡിറ്റർ 3.0 അവതരിപ്പിക്കും. അതിൽ എഐ പോർട്രെയിറ്റ് ഗ്ലോ, മോഷൻ ഫോട്ടോ എഡിറ്റിങ് സവിശേഷതകളും ഉണ്ടായിരിക്കും. വരാനിരിക്കുന്ന ഓപ്പോ റെനോ 15 പ്രോ, റെനോ 15 പ്രോ മിനി മോഡലുകൾ ഫ്രണ്ട്, മെയിൻ, അൾട്രാ-വൈഡ്, ടെലിഫോട്ടോ ക്യാമറകളിൽ സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 4K HDR വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കും. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷൻ, തെരഞ്ഞെടുത്ത ക്യാമറകളിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ, ഡ്യുവൽ-വ്യൂ വീഡിയോ റെക്കോർഡിങ്, വീഡിയോ റെക്കോർഡിങ് സമയത്ത് ഫോട്ടോകൾ പകർത്താനുള്ള കഴിവ് എന്നിവ വീഡിയോ സവിശേഷതകളിൽ ഉൾപ്പെടും.

സ്റ്റാൻഡേർഡ് ഓപ്പോ റെനോ 15ൽ പോലും മിക്ക എഐ ക്യാമറ സവിശേഷതകളും ലഭിച്ചേക്കാം. ഹോളോഫ്യൂഷൻ സാങ്കേതികവിദ്യയുള്ള എയ്‌റോസ്‌പേസ്-ഗ്രേഡ് അലുമിനിയം ഫ്രെയിം ഫോണുകളിൽ ഉണ്ടായിരിക്കും. പൊടി, ജല പ്രതിരോധത്തിനായി IP66, IP68, IP69 റേറ്റിങുകൾ പ്രതീക്ഷിക്കാം.

ഓപ്പോ റെനോ 15 സീരിസ്: പ്രതീക്ഷിക്കാവുന്ന വില
നേരത്തെ ചോർന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ, ഓപ്പോ റെനോ 15 പ്രോ മിനിയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്‍റിന് 64,999 രൂപ വില പ്രതീക്ഷിക്കാം. സാധ്യമായ ബാങ്ക് ഓഫറുകൾക്ക് ശേഷം 59,999 രൂപ വില പ്രതീക്ഷിക്കാം. ഓപ്പോ റെനോ 15 സീരിസ് ഫ്ലിപ്‌കാർട്ട്, ആമസോൺ, ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ എന്നിവ വഴിയാവും വിൽപ്പനയ്‌ക്കെത്തും.

ഓപ്പോ റെനോ 15 പ്രോ മിനിയിൽ 93.35 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതമുള്ള 6.32 ഇഞ്ച് AMOLED ഡിസ്‌പ്ലേ ഉണ്ടാകുമെന്നാണ് സൂചന. അതേസമയം റെനോ 15 പ്രോയിൽ 6.78 ഇഞ്ച് AMOLED പാനലും സ്റ്റാൻഡേർഡ് റെനോ 15ൽ 6.59 ഇഞ്ച് AMOLED ഡിസ്‌പ്ലേയും ഉണ്ടായിരിക്കാം. എല്ലാ മോഡലുകളും പ്രോ വേരിയന്‍റുകളിൽ ഉയർന്ന പീക്ക് ബ്രൈറ്റ്‌നസോടെ ഫുൾ-എച്ച്ഡി+ റെസല്യൂഷൻ വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

ഓപ്പോ റെനോ 15 പ്രോ മിനിയിൽ മീഡിയടെക് ഡൈമെൻസിറ്റി 8450 ചിപ്‌സെറ്റിനൊപ്പം 80W ഫാസ്റ്റ് ചാർജിങുള്ള 6,200mAh ബാറ്ററി പ്രതീക്ഷിക്കാം. കളർ ഓപ്ഷനുകൾ ഒരുപക്ഷേ ലൈനപ്പിലുടനീളം വ്യത്യാസപ്പെട്ടേക്കാം.

Also Read:

  1. ഓപ്പോ ഫൈൻഡ് എക്‌സ് 9 കുടുംബത്തിലേക്ക് പുതിയൊരാൾ കൂടെ: ലോഞ്ച് എപ്പോൾ? പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
  2. വിവോ വി70 വരുന്നു: അടുത്ത വർഷം പുറത്തിറക്കുമെന്ന് സൂചന: ലിസ്റ്റിങ് വിശദാംശങ്ങളിലേക്ക്
  3. പുതുവർഷത്തിൽ പുറത്തിറക്കുന്നത് പ്രീമിയം ഫോൺ: മോട്ടോറോള സിഗ്നേച്ചറിന്‍റെ ലോഞ്ച് ഉടൻ; വിശദാംശങ്ങൾ
  4. മിഡ്-റേഞ്ച് ഫോണുകൾക്കായി മീഡിയാടെക്കിന്‍റെ പുതിയ ചിപ്‌സെറ്റ്: നിരവധി സവിശേഷതകളുമായി 'ഡയമെൻസിറ്റി 7100'
  5. മോട്ടോറോള എഡ്‌ജ് 60 ഫ്യൂഷൻ മുതൽ വൺപ്ലസ് 13 ആർ വരെ: ഫ്ലാഗ്‌ഷിപ്പിനെ വെല്ലും ഫീച്ചറുകൾ; 2025ൽ വിപണിയിലെത്തിയ മികച്ച 10 ഫ്ലാഗ്ഷിപ്പ് കില്ലർ ഫോണുകൾ