ETV Bharat / automobile-and-gadgets

ഓപ്പോ കെ14 സീരിസിലേക്ക് മറ്റൊരു ഫോൺ കൂടെ, ലോഞ്ച് ഉടൻ; വിശദാംശങ്ങൾ

ഓപ്പോ കെ14 5ജി മാർച്ച് രണ്ടാം വാരത്തിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ലോഞ്ച് തീയതിയും, ലഭ്യതയും, പ്രതീക്ഷിക്കാവുന്ന സവിശേഷതകളും പരിശോധിക്കാം.

ഓപ്പോ കെ14 5ജി  ഓപ്പോ കെ14 സീരിസ്  ഓപ്പോ  OPPO UPCOMING PHONE
Representative image of Oppo K14x 5G (Image Credit: OPPO)
author img

By ETV Bharat Tech Team

Published : March 3, 2026 at 8:54 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ചൈനീസ് സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഓപ്പോയുടെ പുതിയ കെ14 ലൈനപ്പിലെ ആദ്യ ഫോണായ ഓപ്പോ കെ14എക്‌സ് 5ജി അടുത്തിടെ ഇന്ത്യയിൽ ലോഞ്ച് ചെയ്‌തിരുന്നു. 6.75 ഇഞ്ച് എച്ച്‌ഡി+ എൽസിഡി സ്‌ക്രീനും 6.75 ഇഞ്ച് എച്ച്‌ഡി+ എൽസിഡി സ്‌ക്രീനും 6,500എംഎഎച്ച് ബാറ്ററിയും ഉള്ള ഈ ഫോണിൽ ഒക്ടാ കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 ചിപ്‌സെറ്റും ഉണ്ട്. ഇപ്പോൾ ഈ ലൈനപ്പിലേക്ക് മറ്റൊരു ഫോൺ കൂടെ കൊണ്ടുവരാനൊരുങ്ങുകയാണ് കമ്പനി.

ഓപ്പോ കെ14 5ജി എന്ന് വിളിക്കപ്പെടുന്ന ഈ ഫോൺ മാർച്ച് രണ്ടാം വാരത്തിൽ ലോഞ്ച് ചെയ്യുമെന്ന് ടെക് സ്ഥാപനം പ്രഖ്യാപിച്ചു. മാത്രമല്ല, വരാനിരിക്കുന്ന ഹാൻഡ്‌സെറ്റിനായുള്ള ഒരു സമർപ്പിത മൈക്രോസൈറ്റും ഇപ്പോൾ ഒരു ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ ലൈവായിട്ടുണ്ട്. ഡിസൈൻ, കളർ ഓപ്ഷനുകൾ, ബാറ്ററി ശേഷി എന്നിവയുൾപ്പെടെ വരാനിരിക്കുന്ന ഫോണിനെ കുറിച്ചുള്ള വിശദാംശങ്ങൾ കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധിക്കാം.

ഓപ്പോ കെ14 5ജി: ലോഞ്ച് തീയതി
ഓപ്പോ കെ14 5ജി മാർച്ച് 9ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഫ്ലിപ്‌കാർട്ടിൽ ഇതിനായി ഒരു സമർപ്പിത മൈക്രോസൈറ്റ് ലൈവ് ചെയ്‌തിട്ടുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വഴി രാജ്യത്ത് അതിന്‍റെ ലഭ്യത സ്ഥിരീകരിക്കുന്നു. ഓപ്പോ ഇന്ത്യ ഓൺലൈൻ സ്റ്റോർ വഴിയും ഇത് വാങ്ങാൻ ലഭ്യമാകും. വരാനിരിക്കുന്ന ഫോൺ പർപ്പിൾ, വെള്ള എന്നീ നിറങ്ങളിലാവും ലഭ്യമാവുക.

45W വയർഡ് ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണ ഈ ഫോണിൽ ഉണ്ടായിരിക്കും. ഇത് ColorOSന്‍റെ ഓപ്പറേറ്റിങ് സിസ്റ്റത്തിലായിരിക്കും പുറത്തിറക്കുക. എന്നാൽ ഇത് ഏത് പതിപ്പായിരിക്കുമെന്ന് വ്യക്തമല്ല. ഓപ്പോ കെ14 5ജിയിൽ 7,000mAh ബാറ്ററിയായിരിക്കും ഉണ്ടാവുക. ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിൽ സ്ഥാപിച്ചിരിക്കുന്ന LED ഫ്ലാഷും ഉള്ളതായി കാണിക്കുന്നു.

അതേോസമയം പിൻവശത്ത് ക്രിസ്റ്റൽ പോലുള്ള പാറ്റേണും ഉണ്ടാകും. ഫ്ലാറ്റ് റിയർ പാനലിന്‍റെ താഴെ ഇടത് മൂലയിലും ഓപ്പോ ബ്രാൻഡിങ് ദൃശ്യമാകും. ഇതിന്‍റെ വലതുവശത്ത് ഒരു പവർ ബട്ടണും വോളിയം കൺട്രോളും സ്ഥാപിക്കും. വൃത്താകൃതിയിലുള്ള കോണുകളുള്ള ഒരു ഫ്ലാറ്റ് മെറ്റൽ ഫ്രെയിമും ഇതിന് ഉണ്ടായിരിക്കാം. ഫോണിന്‍റെ ഇടതുവശത്തായിരിക്കും സിം ട്രേ സ്ലോട്ട്.

ഓപ്പോ K14x 5G
2026 ഫെബ്രുവരി 10നാണ് ഇന്ത്യയിൽ ഓപ്പോ K14 സീരിസിലെ ആദ്യ ഫോണായ ഓപ്പോ K14x 5G പുറത്തിറക്കിയത്. 14,999 പ്രാരംഭ വിലയിലാണ് ഇത് പുറത്തിറക്കിയത്. 6500mAh ബാറ്ററി, 45W വയേർഡ് സൂപ്പർവൂക് ഫ്ലാഷ് ചാർജിങ്, 120 Hz അൾട്രാ ബ്രൈറ്റ് ഡിസ്‌പ്ലേ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ ഇതിലുണ്ട്. 4GB+128GB, 6GB +128GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് ഓപ്‌ഷനിലാണ് ഓപ്പോ K14x ലഭ്യമാവുക.

Also Read:

  1. ഐഫോൺ 17ഇ vs ഐഫോൺ 16ഇ: ഏത് വാങ്ങണം? രണ്ട് ഫോണുകളും താരതമ്യം ചെയ്യാം
  2. പുതിയ ടാബ്‌ലെറ്റ് വാങ്ങാൻ പ്ലാനുണ്ടോ? M4 ചിപ്‌സെറ്റുമായി ആപ്പിളിന്‍റെ പുതിയ ഐപാഡ് എയർ; വിലയും സവിശേഷതകളും
  3. മാഗ്‌സേഫ് ചാർജിങും ശക്തിയേറിയ A19 ചിപ്‌സെറ്റും: ഐഫോൺ 17 സീരിസിലേക്ക് വില കുറഞ്ഞ ഫോണുമായി ആപ്പിൾ
  4. പുതിയ സ്‌മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് സ്‌കൂട്ടർ വരെ: മൊബൈൽ വേൾഡ് കോൺഗ്രസിൽ തിളങ്ങി ഷവോമി