ETV Bharat / automobile-and-gadgets

വൺപ്ലസ് 15T വരുന്നു: സ്പെസിഫിക്കേഷനുകൾ ചോർന്നു; പ്രധാന അപ്‌ഗ്രേഡ് ബാറ്ററിയിൽ, വിശദമായി...

വരാനിരിക്കുന്ന വൺപ്ലസ് 15T ഫോണിന് വൺപ്ലസ് 13T മോഡലിൽ നിന്ന് മികച്ച ബാറ്ററി അപ്‌ഗ്രേഡ് ലഭിക്കുമെന്നാണ് ചോർന്ന വിവരം. 7,500mAh ബാറ്ററിയാണ് പ്രതീക്ഷിക്കുന്നത്.

OnePlus 15T Specifications Leaked
OnePlus 15s as representational (Image credit: OnePlus)
author img

By ETV Bharat Tech Team

Published : January 8, 2026 at 11:07 AM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: 2025 ഏപ്രിലിൽ ആണ് വൺപ്ലസ് 13T ആഗോളതലത്തിൽ പുറത്തിറക്കിയത്. സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിന്‍റെ കരുത്തിലാണ് ഈ ഫോൺ വന്നത്. കമ്പനി ഇപ്പോൾ അതിന്‍റെ പിൻഗാമിയായ വൺപ്ലസ് 15T ഫോണിന്‍റെ ലോഞ്ചിന് തയ്യാറെടുക്കുന്നതായാണ് വിവരം. വരാനിരിക്കുന്ന വൺപ്ലസ് 15T ഫോണിൽ 7,500mAh ബാറ്ററി ഉണ്ടായിരിക്കാമെന്നും പറയപ്പെടുന്നു.

ഇത് വൺപ്ലസ് 13T മോഡലിനേക്കാൾ അപ്‌ഡേറ്റുകളുമായി പുറത്തിറക്കും. 165Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് വൺപ്ലസ് 15T ഫോണിൽ ഉണ്ടായിരിക്കുക. പുറത്തിറക്കാനായാൽ വൺപ്ലസ് 15 ലൈനപ്പിലെ മൂന്നാമത്തെ ഫോണായിരിക്കും വൺപ്ലസ് 15T. നിലവിൽ വൺപ്ലസ് 15, വൺപ്ലസ് 15R എന്നീ ഫോണുകളാണ് ഈ ലൈനപ്പിൽ ഉള്ളത്. വരാനിരിക്കുന്ന വൺപ്ലസ് 15Tയെ കുറിച്ചുള്ള നിരവധി വിവരങ്ങൾ ചോർന്നിട്ടുണ്ട്.

വൺപ്ലസ് 15T: ചോർന്ന സ്പെസിഫിക്കേഷനുകൾ
വെയ്‌ബോയിലെ ടിപ്‌സ്റ്റർ ഡിജിറ്റൽ ചാറ്റ് സ്റ്റേഷൻ വരാനിരിക്കുന്ന വൺപ്ലസ് 15Tൽ ഉണ്ടായേക്കാവുന്ന സവിശേഷതകൾ പങ്കുവെച്ചിരുന്നു. 1.5K റെസല്യൂഷനും 165Hz ഉം ഉള്ള 6.3 ഇഞ്ച് LTPS പാനൽ ഈ ഫോണിലുണ്ടാകുമെന്നാണ് ടിപ്‌സ്റ്റർ പറയുന്നത്. 3D അൾട്രാസോണിക് ഫിംഗർപ്രിന്‍റ് സെൻസറും ഒരു മെറ്റൽ ഫ്രെയിമും ഇതിൽ നൽകിയേക്കാം.

വൺപ്ലസ് 15Tയിൽ 50 മെഗാപിക്‌സൽ സാംസങ് ജെഎൻ5 ടെലിഫോട്ടോ ക്യാമറ ഉണ്ടാകുമെന്നാണ് സൂചന. കൂടാതെ, ഇതിൽ 7,500 എംഎഎച്ച് ബാറ്ററിയും ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നു. ഈ വിവരങ്ങൾ ശരിയാണെങ്കിൽ, വൺപ്ലസ് 13Tയിൽ ലഭ്യമായ 6,260 എംഎഎച്ച് ബാറ്ററിയുമായി താരതമ്യപ്പെടുത്തുമ്പോൾ വാരനിരിക്കുന്ന ഫോണിൽ ലഭിക്കുക വലിയ അപ്‌ഗ്രേഡ് ആയിരിക്കും. വൺപ്ലസ് 15ന് 7,300 എംഎഎച്ച് ബാറ്ററിയും വൺപ്ലസ് 15Rന് 7,400 എംഎഎച്ച് ബാറ്ററിയുമാണ് ഉള്ളത്. വൺപ്ലസ് 15Tയിൽ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റും, രണ്ട് 50 മെഗാപിക്‌സൽ സെൻസറുകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഉണ്ടായിരിക്കുമെന്നാണ് മുൻകാല ചോർച്ചകൾ സൂചിപ്പിക്കുന്നത്.

വൺപ്ലസ് 15T: ഇന്ത്യ ലോഞ്ച്
വൺപ്ലസ് 13T കഴിഞ്ഞ വർഷം ഏപ്രിലിൽ ആണ് ചൈനയിൽ പുറത്തിറക്കിയത്. ഇത് 'വൺപ്ലസ് 13s' എന്ന പേരിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയത്. ഈ പേരിടൽ രീതി വരാനിരിക്കുന്ന ഫോണിനും തുടരുകയാണെങ്കിൽ വൺപ്ലസ് 15T ഫോൺ വൺപ്ലസ് 15s എന്ന പേരിലായിരിക്കും ഇന്ത്യയിൽ പുറത്തിറക്കുക.

വൺപ്ലസ് 13T: സ്പെസിഫിക്കേഷനുകൾ
വൺപ്ലസ് 13Tയുടെ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള അടിസ്ഥാന മോഡലിന് CNY 3,399 (ഏകദേശം 39,000 രൂപ) ആണ് വില. ഇത് സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് ചിപ്‌സെറ്റിലാണ് പ്രവർത്തിക്കുന്നത്. കൂടാതെ 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.32 ഇഞ്ച് ഫുൾ-എച്ച്ഡി+ ഡിസ്‌പ്ലേയും ഉണ്ട്. രണ്ട് 50 എംപി സെൻസറുകൾ ഉൾപ്പെടുന്ന ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണം, 16 എംപി സെൽഫി ഷൂട്ടർ, 80W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, പൊടി, ജല പ്രതിരോധത്തിനായി IP65-റേറ്റുചെയ്‌ത ബിൽഡ് എന്നിവയാണ് വൺപ്ലസ് 13Tയുടെ മറ്റ് പ്രധാന സവിശേഷതകൾ.

അതിനാൽ വൺപ്ലസ് 15T കൂടുതൽ മികച്ച സ്‌പെസിഫിക്കേഷനുകളുമായി പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. വരാനിരിക്കുന്ന ഫോണിനെ കുറിച്ചുള്ള വിവരങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വൈകാതെ ലോഞ്ച് ഉണ്ടാകുമെങ്കിൽ കമ്പനി വൺപ്ലസ് 15T ഫോണിനെ സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടുമെന്ന് പ്രതീക്ഷിക്കാം.

Also Read:

  1. ലോഞ്ചിന് മണിക്കൂറുകൾ മാത്രം: ഓപ്പോ റെനോ 15 സീരിസിന്‍റെ വില ചോർന്നു; വരാനിരിക്കുന്നത് മൂന്ന് സ്‌മാർട്ട്‌ഫോണുകൾ
  2. 200MP ക്യാമറയും 7,000mAh ബാറ്ററിയുമായി റിയൽമി 16 പ്രോ സീരിസിൽ രണ്ട് ഫോണുകൾ; വിലയറിഞ്ഞോ..?
  3. 108 മാസ്റ്റർപിക്‌സൽ ഹൈ റെസല്യൂഷൻ ക്യാമറയുമായി റെഡ്‌മി നോട്ട് 15: വിലയും സവിശേഷതകളും
  4. 12 മണിക്കൂർ ഗെയിം കളിക്കാം: ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 7,000 എംഎഎച്ച് ബാറ്ററിയുമായി ഓപ്പോയുടെ പുതിയ ഫോൺ; വില 21,999 രൂപ