ETV Bharat / automobile-and-gadgets
നത്തിങ് ഫോൺ (4b) നാളെ പുറത്തിറക്കും, ഒപ്പം ആർസിബി ആരാധകർക്കായി പ്രത്യേക മോഡലും: പ്രതീക്ഷിക്കുന്ന സവിശേഷതകൾ
തുടർച്ചയായ ഐപിഎൽ കിരീട നേട്ടത്തിന്‍റെ ഓർമ്മയ്‌ക്കായാണ് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ആരാധകർക്കായി പ്രത്യേക ആർസിബി പതിപ്പ് പുറത്തിറക്കുന്നത്. ലോഞ്ച് ജൂലൈ 7ന് ഇന്ത്യൻ സമയം വൈകീട്ട് 3:30ന്.

Published : July 6, 2026 at 2:41 PM IST
ഹൈദരാബാദ്: ലണ്ടൻ ആസ്ഥാനമായുള്ള പ്രമുഖ ടെക് കമ്പനിയായ നത്തിങിന്‍റെ ബി-സീരിസിലെ ആദ്യ സ്‌മാർട്ട്‌ഫോണായ 'നത്തിങ് ഫോൺ (4b)' ഇന്ത്യ ഉൾപ്പെടെയുള്ള സ്‌മാർട്ട്‌ഫോൺ വിപണികളിൽ നാളെ (ജൂലൈ 7) പുറത്തിറക്കും. ഇതിനൊപ്പം റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിൻ്റെ തുടർച്ചയായ ഐപിഎൽ കിരീട നേട്ടത്തിന്‍റെ ഓർമ്മയ്‌ക്കായി പ്രത്യേക ആർസിബി പതിപ്പും കമ്പനി പുറത്തിറക്കും. വരാനിരിക്കുന്ന നത്തിങ് ഫോൺ 4b-യുടെ ഡിസൈനും ചിപ്‌സെറ്റും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അടുത്തിടെ ചോർന്നിരുന്നു.
വരാനിരിക്കുന്ന ഫോണിൽ സ്‌നാപ്ഡ്രാഗൺ ചിപ്‌സെറ്റ് നൽകുമെന്ന് കമ്പനി സ്ഥിരീകരിച്ചു. എന്നാൽ ഇത് സ്‌നാപ്ഡ്രാഗണിന്‍റെ ഏത് ചിപ്‌സെറ്റാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും മറ്റ് ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് വരാനിരിക്കുന്നത് സ്‌നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് ആണെന്നാണ്. വരാനിരിക്കുന്ന ഫോണിൽ മറ്റെന്തെല്ലാം സവിശേഷതകൾ പ്രതീക്ഷിക്കാമെന്ന് പരിശോധിക്കാം.
ഇന്ത്യയിലെ ലോഞ്ച് വിശദാംശങ്ങൾ
ജൂലൈ 7ന് ഇന്ത്യൻ സമയം വൈകീട്ട് 3:30ന് നത്തിങ് ഫോൺ 4b ഇന്ത്യയിൽ ലോഞ്ച് ചെയ്യും. നത്തിങിന്‍റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ലോഞ്ച് തത്സമയം സംപ്രേഷണം ചെയ്യും. പ്രത്യേക ആർസിബി പതിപ്പ് പരിമിതം എണ്ണം മാത്രമേ പുറത്തിറക്കൂ. ഇത് നത്തിങിന്‍റെ ബെംഗളൂരു സ്റ്റോറിൽ എക്സ്ക്ലൂസീവ് ഡ്രോപ്പ് വഴി മാത്രമേ ലഭ്യമാകൂ. ഇന്ത്യൻ സമയം വൈകുന്നേരം 4 മണിക്ക് ആണ് വിൽപ്പന ആരംഭിക്കുക. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിൽ ആർസിബി പതിപ്പ് വിൽക്കപ്പെടും.
പ്രതീക്ഷിക്കുന്ന സ്‌പെസിഫിക്കേഷനുകൾ
പ്രതീക്ഷിക്കുന്ന വില, സ്റ്റോറേജ്: നാളെ നടക്കുന്ന ലോഞ്ച് ഇവന്‍റിലായിരിക്കും കമ്പനി വില വെളിപ്പെടുത്തുക. 8GB + 128GB, 8GB + 256GB RAM എന്നീ സ്റ്റോറേജ് ഓപ്‌ഷനിൽ ഈ ഫോണുകൾ പുറത്തിറക്കുമെന്ന് ചോർന്ന വിവരങ്ങൾ സൂചിപ്പിക്കുന്നു. ഇതിന്‍റെ വില വില 30,000 രൂപയ്ക്ക് മുകളിലായിരിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡിസൈൻ, ഡിസ്‌പ്ലേ: മുകളിൽ ഇടത് മൂലയിലായി ഇതിൽ ഡ്യുവൽ-റിയർ-ക്യാമറ സജ്ജീകരണമുള്ള ഒരു ഫ്ലാറ്റ് റിയർ പാനൽ ഉണ്ടാകുമെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. എൽഇഡിക്കൊപ്പം പിൻ പാനലിലെ കമ്പനിയുടെ ഗ്ലിഫ് ബാർ ഇന്‍റർഫേസും നിലനിർത്തും. പവർ ബട്ടണും വോളിയം നിയന്ത്രണങ്ങളും വലതുവശത്ത് സ്ഥാപിച്ചിരിക്കുന്നു. അതേസമയം ഇടതുവശത്ത് മറ്റൊരു ബട്ടൺ ഉണ്ട്.
മധ്യഭാഗത്തുള്ള ഹോൾ പഞ്ച് കട്ടൗട്ടിൽ സെൽഫി ക്യാമറ സ്ഥാപിക്കും. ചുവന്ന ഫിനിഷുള്ള ആർസിബി പതിപ്പിനൊപ്പം നീല ഫിനിഷിലായിരിക്കും ഫോൺ (4b) പുറത്തിറക്കുക. മറ്റ് നിറങ്ങളിലും ലഭ്യമായേക്കാം. കറുപ്പ്, വെള്ള, പർപ്പിൾ നിറങ്ങളിൽ കൂടെ അവതരിപ്പിച്ചേക്കാം. 120Hz വരെ റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഫ്ലെക്സിബിൾ AMOLED ഡിസ്‌പ്ലേ നത്തിംഗ് ഫോൺ 4bയിൽ ഉണ്ടാകുമെന്ന് സൂചനയുണ്ട്.
പെർഫോമൻസ്, ഒഎസ്: എഐ സവിശേഷതകൾ പിന്തുണയ്‌ക്കുന്ന സ്നാപ്ഡ്രാഗൺ പ്രൊസസറാണ് ഫോൺ 4b-യിൽ ഉള്ളതെന്ന് കമ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ക്വാൽകോമിന്‍റെ ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 6 ജെൻ 4 ചിപ്‌സെറ്റ് ആയിരിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 8 ജിബി റാമും 128 ജിബി ഓൺബോർഡ് സ്റ്റോറേജും ഇതിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള Nothing OS 4.1 ആണ് ഇത് പ്രവർത്തിപ്പിക്കുക എന്നും സൂചനയുണ്ട്.
ക്യാമറ: ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനോടുകൂടിയ 50 എംപി പ്രൈമറി സെൻസർ അടങ്ങുന്ന ഡ്യുവൽ-റിയർ-ക്യാമറ സിസ്റ്റമാണ് ഈ ഫോണിൽ ഉണ്ടായിരിക്കുകയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രധാന ക്യാമറയ്‌ക്കൊപ്പം 8 എംപി സെക്കൻഡറി സെൻസറും ഉണ്ടായിരിക്കാം. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 16 എംപി ഫ്രണ്ട് ക്യാമറ ഉൾപ്പെടുമെന്നും സൂചനയുണ്ട്.
ബാറ്ററി: 5,400mAh അല്ലെങ്കിൽ 6,000mAh ബാറ്ററിയായിരിക്കും നത്തിങ് ഫോൺ 4b-ൽ ഉണ്ടാവുക.
Also Read:

