ETV Bharat / automobile-and-gadgets

പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്

നത്തിങ് ഫോൺ 4a, നത്തിങ് 4a പ്രോ എന്നീ രണ്ട് മോഡലുകൾ ഉൾപ്പെടുന്ന നത്തിങിന്‍റെ ഫോൺ 4എ സീരിസ് മാർച്ച് 5ന് പുറത്തിറക്കും.

NOTHING PHONE 4A SERIES  നത്തിങ് ഫോൺ 4എ  NOTHING PHONE 4A DESIGN  NOTHING PHONE 4A LAUNCH DATE
Nothing Phone 4a will feature a new Glyph Bar and a transparent design and will be launched in India in March. (Image Credit: Nothing)
author img

By ETV Bharat Tech Team

Published : February 24, 2026 at 12:04 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യൻ വിപണി കീഴടക്കാൻ മിഡ്‌ റേഞ്ച് വിഭാഗത്തിലേക്ക് യുകെ ടെക് ബ്രാൻഡായ നത്തിങിന്‍റെ ഫോൺ 4എ സീരിസ് വരാനിരിക്കുകയാണ്. അടുത്ത മാസം ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും നത്തിങ് ഫോൺ 4എ സീരിസ് ലോഞ്ച് ചെയ്യുമെന്ന് യുകെ ആസ്ഥാനമായുള്ള സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 5ന് ആയിരിക്കും പുതിയ ഫോണുകൾ പുറത്തിറക്കുക.

നത്തിങ് ഫോൺ 4a, നത്തിങ് 4a പ്രോ എന്നീ രണ്ട് മോഡലുകൾ ഈ സീരിസിൽ ഉണ്ടായിരിക്കും. ലോഞ്ചിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ലോഞ്ചിന് കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ഈ സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ നത്തിങ് ഫോൺ 4a യുടെ ഡിസൈൻ കമ്പനി ഔദ്യോഗികമായി വെളിപ്പെടുത്തി. ബ്രാൻഡിന്‍റെ സിഗ്നേച്ചർ ഡിസൈനായ ട്രാൻസ്‌പാരന്‍റ് ലുക്കിലാണ് ഫോണിന്‍റെ പിൻഭാഗം ദൃശ്യമാകുന്നത്.

പിന്നിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇത് ഇത് തിരശ്ചീനമായി പിൽ ആകൃതിയിലുള്ള മൊഡ്യൂളിൽ ഘടിപ്പിച്ചിരിക്കുന്നു. ക്യാമറ ഐലൻഡിന് പുറത്തായി ഒരു എൽഇഡി ഫ്ലാഷും കാണാം. സാധാരണ മോഡലുകൾക്ക് സമാനമായി വെള്ള നിറത്തിലാണ് ഫോൺ വരുന്നത്.

നത്തിങ് ഫോൺ 4 എ ഫോണിനായി കമ്പനി ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമിൽ മൈക്രോസൈറ്റ് ലൈവ് ചെയ്തിട്ടുണ്ട്, ലോഞ്ച് കഴിഞ്ഞാലുടൻ ഓൺലൈൻ വിൽപ്പന ആരംഭിക്കും. ഫോണിന്‍റെ പിൻഭാഗത്ത് ബ്രാൻഡിന്‍റെ സിഗ്നേച്ചർ ട്രാൻസ്‌പരന്‍റ് ഇൻഡസ്ട്രിയൽ ലുക്ക് ദൃശ്യമാണ്.

ലൈറ്റിങ് സിസ്റ്റത്തിലും വലിയ മാറ്റം
ഇത്തവണ പുതിയ ഫോണിന്‍റെ ലൈറ്റിങ് സിസ്റ്റത്തിൽ കമ്പനി വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ക്യാമറയുടെ വലതുവശത്ത് ഒരു പുതിയ "ഗ്ലിഫ് ബാർ" ചേർത്തിട്ടുണ്ട്. ഏഴ് ചതുരത്തിലുള്ള ലൈറ്റുകളുടെ ഒരു വരി പോലെ കാണപ്പെടുന്ന ഒമ്പത് ചെറിയ എൽഇഡി ലൈറ്റുകൾ ഇതിലുണ്ട്. ഇതിൽ 6 വെള്ള ലൈറ്റും ഒരു ചുവപ്പ് ലൈറ്റും ഉൾപ്പെടുന്നു. ഈ പുതിയ ഗ്ലിഫ് ബാർ മുൻ എ-സീരീസിനേക്കാൾ 40 ശതമാനം തെളിച്ചമുള്ളതാണെന്നും പ്രകാശം കൂടുതൽ സ്വാഭാവികവും വ്യാപിക്കുന്നതുമായി ദൃശ്യമാക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.

സ്‌പെസിഫിക്കേഷനുകൾ
സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ, 2.71GHz പീക്ക് ക്ലോക്ക് സ്‌പീഡുള്ള ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ ഈ ഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 50W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 5,400mAh ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 120Hz വരെ പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം. അതേസമയം വരാനിരിക്കും നത്തിങ് ഫോൺ 4aയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാൽ തന്നെ വിശദാംശങ്ങൾ അറിയാൻ ലോഞ്ചിന് തൊട്ടുമുൻപുള്ള ദിവസം വരെയോ, ലോഞ്ച് വരെയോ കാത്തിരിക്കണം.

ഇന്ത്യയിൽ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറന്ന് നത്തിങ്
നത്തിങിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഫെബ്രുവരി 14നാണ് തുറന്നത്. കാൾ പെ, കമ്പനിയുടെ ഇന്ത്യയുടെ ചുമതലയുള്ള സഹസ്ഥാപകനും ആയ അകിസ് ഇവാഞ്ചലിഡിസ് എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം ചെയ്‌തത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് റീട്ടെയിൽ സ്റ്റോർ സ്ഥിതി ചെയ്യുന്നത്.

രാജ്യത്ത് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകളിലേക്കുള്ള നീക്കം ഇന്ത്യൻ വിപണി പിടിക്കാനുള്ള കമ്പനിയുടെ ചുവടുവയ്പ്പായി കണക്കാക്കാം. എല്ലാ ദിവസവും രാവിലെ 11:00 മുതൽ രാത്രി 9:00 വരെ നത്തിങ് സ്റ്റോർ തുറന്ന് പ്രവർത്തിക്കും. 5,032 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോർ ആണ് ബെംഗളൂരുവിൽ ആരംഭിച്ചത്.

നത്തിങിന്‍റെ ഏറ്റവും ശക്തമായ വിപണിയാണ് ഇന്ത്യയെന്ന് വിശകലന സ്ഥാപനമായ ഐഡിസി ആഗോള മാധ്യമമായ ടെക്‌ക്രഞ്ചിനോട് പറഞ്ഞു. 2025 ലെ രണ്ടാം പാദത്തിൽ രാജ്യത്ത് ഏറ്റവും വേഗത്തിൽ വളരുന്ന ബ്രാൻഡ് നത്തിങ് ആയിരുന്നെന്നും, വർഷം തോറും കയറ്റുമതിയിൽ 85% വളർച്ചയുണ്ടായെന്നും അവർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പുതിയ റീട്ടെയിൽ സ്റ്റോർ ഡിമാൻഡ് മനസിലാക്കി വിപണി വിപുലീകരിക്കാനുള്ള കമ്പനിയുടെ ശ്രമങ്ങളുടെ ഭാഗമാണെന്ന് കരുതാം. ഭാവിയിൽ ഇന്ത്യയുടെ പ്രമുഖ നഗരങ്ങളിൽ കമ്പനി കൂടുതൽ റീട്ടെയിൽ സ്റ്റോറുകൾ തുറന്നേക്കാം.


Also Read:

  1. നത്തിങിന് വ്യാജന്മാർ, പിടിച്ചെടുത്തത് ആയിരത്തിലധികം ഇയർബഡ്‌സും ചാർജറും: ഒറിജിനൽ എങ്ങനെ തിരിച്ചറിയാം; നുറുങ്ങുവിദ്യകൾ
  2. നത്തിങ് ഫോൺ 4എ സീരിസ് പുറത്തിറക്കാൻ ദിവസങ്ങൾ മാത്രം: വിലയും സവിശേഷതകളും ചോർന്നു
  3. ബ്രിട്ടീഷ് കമ്പനിക്ക് ഇനി ഇന്ത്യയിലും റീട്ടെയിൽ സ്റ്റോർ: നത്തിങിന്‍റെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ബെംഗളൂരുവിൽ
  4. വിവോ വി70 സീരിസിലെ മൂന്നാമൻ: 'വി70 എഫ്ഇ' വരുന്നു; ലോഞ്ച് എപ്പോൾ?