ETV Bharat / automobile-and-gadgets
ഇനി അൽപ്പം വെറൈറ്റി പിടിക്കാം! പിങ്കിഷ് ലുക്കിൽ നത്തിങ് ഫോൺ 4എ; ലോഞ്ചിന് ദിവസങ്ങൾ മാത്രം
വെള്ള നിറത്തിന് പുറമെ, വരാനിരിക്കുന്ന നത്തിങ് ഫോൺ 4എ പിങ്ക് നിറത്തിലും പുറത്തിറക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു. ഇതുവരെ പുറത്തിറക്കിയ മോഡലുകൾ ബ്ലൂ, ബ്ലാക്ക്, ഗ്രേ, വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിലാണ് ഉള്ളത്.

Published : February 27, 2026 at 11:09 AM IST
ഹൈദരാബാദ്: ഇന്ത്യൻ വിപണി കീഴടക്കാൻ മിഡ് റേഞ്ച് വിഭാഗത്തിലേക്ക് യുകെ ടെക് ബ്രാൻഡായ നത്തിങിന്‍റെ ഫോൺ 4എ സീരിസ് വരാനിരിക്കുകയാണ്. മാർച്ച് 5ന് ഇന്ത്യയിലും മറ്റ് ആഗോള വിപണികളിലും നത്തിങ് ഫോൺ 4എ സീരിസ് ലോഞ്ച് ചെയ്യുമെന്ന് യുകെ ആസ്ഥാനമായുള്ള സ്‌മാർട്ട്‌ഫോൺ നിർമ്മാതാക്കളായ നത്തിങ് പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ലോഞ്ച് അടുത്തിരിക്കെ കമ്പനി വരാനിരിക്കുന്ന ഫോൺ 4aയുടെ പിങ്ക് കളർ വേരിയന്‍റ് വെളിപ്പെടുത്തിരിക്കുകയാണ്.
ഡിസൈനിന് എപ്പോഴും പ്രാധാന്യം നൽകുന്ന ബ്രാൻഡാണ് നത്തിങ്. എപ്പോഴും എന്തെങ്കിലും വെറൈറ്റി കണ്ടുപിടിക്കാനും നത്തിങ് ശ്രമിക്കാറുണ്ട്. സിഗ്നേച്ചർ ലൈറ്റിങ് ഇന്‍റർഫേസ് ഇതിന് ഉദാഹരണമാണ്. നത്തിങ് ഇതുവരെ പുറത്തിറക്കിയ മോഡലുകൾ ബ്ലൂ, ബ്ലാക്ക്, ഗ്രേ, വൈറ്റ്, ഡാർക്ക് ഗ്രേ എന്നീ നിറങ്ങളിലാണ് ഉള്ളത്. ഇത്തവണ പതിവ് പാറ്റേണിൽ നിന്നും വ്യത്യസ്‌തമായി പിങ്ക് കളർ ഓപ്‌ഷൻ കൊണ്ടുവരുമെന്ന് നത്തിങ് സ്ഥിരീകരിച്ചിരിക്കുകയാണ്.
സുതാര്യമായ പിൻ പാനലും സിഗ്നേച്ചർ ലൈറ്റിങ് ഇന്‍റർഫേസും നത്തിങ് ഫോൺ 4എ സീരിസിലും തുടരുമെന്ന് സ്ഥിരീകരിക്കുന്ന പ്രധാന ഡിസൈൻ വിശദാംശങ്ങളും കമ്പനി പങ്കിട്ടു. പുതിയ കളർ വേരിയന്‍റിനൊപ്പം ഇന്ത്യൻ വേരിയന്‍റിലെ ചിപ്‌സെറ്റും ലഭ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങളും നത്തിങ് സ്ഥിരീകരിച്ചു. മാർച്ച് ആദ്യ വാരത്തിൽ കമ്പനിയുടെ ലോഞ്ച് ഇവന്‍റിൽ അപ്‌ഗ്രേഡ് ചെയ്‌ത ഹാർഡ്‌വെയറും പരിഷ്‌ക്കരിച്ച ഡിസൈൻ ഘടകങ്ങളും ഉപയോഗിച്ച് ഫോൺ 4a സീരിസ് വരുമെന്ന് പ്രതീക്ഷിക്കാം. നത്തിങ് ഫോൺ 4a, നത്തിങ് 4a പ്രോ എന്നീ രണ്ട് മോഡലുകൾ ഈ സീരിസിൽ ഉണ്ടായിരിക്കും. കൂടുതൽ വിശദാംശങ്ങളിലേക്ക്...
പിങ്കിഷ് ലുക്കിൽ നത്തിങ് ഫോൺ 4എ
മുമ്പ് ടീസ് ചെയ2തിരുന്ന വെള്ള ഓപ്ഷനോടൊപ്പം പിങ്ക് നിറത്തിലും നത്തിങ് ഫോൺ 4എ ലഭ്യമാകുമെന്ന് കമ്പനി വെളിപ്പെടുത്തിയിരിക്കുകയാണ്. പുതിയ ഫിനിഷ് ഉപയോഗിച്ചാണ് കമ്പനി തങ്ങളുടെ സ്മാർട്ട്‌ഫോൺ പോർട്ട്‌ഫോളിയോയിൽ പുതിയ പിങ്ക് വേരിയന്‍റ് അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. കല, ഫാഷൻ, പോപ്പ് സംസ്‌ക്കാരം എന്നിവയുടെ സ്വാധീനം ഈ ഡിസൈനിൽ പ്രകടമാകുന്നു.
It's pink now.
— Nothing India (@nothingindia) February 25, 2026
Phone (4a). 5 March, 4 PM. pic.twitter.com/jTayIydGlS
പ്രഖ്യാപനത്തിന്‍റെ ഭാഗമായി, ലണ്ടനിലും ബെംഗളൂരുവിലും നത്തിങ് തീം പ്രമോഷണൽ പ്രവർത്തനങ്ങൾ നടത്തും. മാർച്ച് 5ന് കമ്പനിയുടെ "ബിൽറ്റ് ഡിഫറന്‍റ്" ലോഞ്ച് ഇവന്‍റിൽ ഫോൺ 4a മോഡലുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവിടും.
വെള്ള നിറത്തിലും നത്തിങ് ഫോൺ 4എ
നത്തിങ് ഫോൺ 4എ സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ നത്തിങ് ഫോൺ 4aയുടെ ഡിസൈൻ കമ്പനി നേരത്തെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു. ബ്രാൻഡിന്‍റെ സിഗ്നേച്ചർ ഡിസൈനായ ട്രാൻസ്‌പാരന്‍റ് ലുക്കിലാണ് ഫോണിന്‍റെ പിൻഭാഗം ദൃശ്യമാകുന്നത്.പിന്നിൽ ഒരു ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമുണ്ട്. ഇത് ഇത് തിരശ്ചീനമായി പിൽ ആകൃതിയിലുള്ള മൊഡ്യൂളിൽ ഘടിപ്പിച്ചിരിക്കുന്നു. ക്യാമറ ഐലൻഡിന് പുറത്തായി ഒരു എൽഇഡി ഫ്ലാഷും കാണാം. സാധാരണ മോഡലുകൾക്ക് സമാനമായി വെള്ള നിറത്തിലാണ് ഫോൺ വരുന്നത്.
ഇത്തവണ പുതിയ ഫോണിന്‍റെ ലൈറ്റിങ് സിസ്റ്റത്തിൽ കമ്പനി വലിയ മാറ്റം വരുത്തിയിട്ടുണ്ട്. ക്യാമറയുടെ വലതുവശത്ത് ഒരു പുതിയ "ഗ്ലിഫ് ബാർ" ചേർത്തിട്ടുണ്ട്. ഏഴ് ചതുരത്തിലുള്ള ലൈറ്റുകളുടെ ഒരു വരി പോലെ കാണപ്പെടുന്ന ഒമ്പത് ചെറിയ എൽഇഡി ലൈറ്റുകൾ ഇതിലുണ്ട്. ഇതിൽ 6 വെള്ള ലൈറ്റും ഒരു ചുവപ്പ് ലൈറ്റും ഉൾപ്പെടുന്നു. ഈ പുതിയ ഗ്ലിഫ് ബാർ മുൻ എ-സീരീസിനേക്കാൾ 40 ശതമാനം തെളിച്ചമുള്ളതാണെന്നും പ്രകാശം കൂടുതൽ സ്വാഭാവികവും വ്യാപിക്കുന്നതുമായി ദൃശ്യമാക്കുന്ന സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ടെന്നും കമ്പനി അവകാശപ്പെടുന്നു.
Built different.
— Nothing (@nothing) February 23, 2026
Phone (4a). 5 March, 10:30 GMT. pic.twitter.com/n3ZtbTmYIv
സ്‌പെസിഫിക്കേഷനുകൾ
സ്പെസിഫിക്കേഷനുകളെക്കുറിച്ച് പറയുമ്പോൾ, 2.71GHz പീക്ക് ക്ലോക്ക് സ്‌പീഡുള്ള ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7s Gen 4 പ്രോസസർ ഈ ഫോണിന് കരുത്ത് പകരുമെന്ന് പ്രതീക്ഷിക്കുന്നു. 50W വയർഡ് ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്ന ഒരു വലിയ 5,400mAh ബാറ്ററിയാണ് ഇതിൽ പ്രതീക്ഷിക്കുന്നത്. 120Hz വരെ പുതുക്കൽ നിരക്കുള്ള 6.7 ഇഞ്ച് 1.5K AMOLED സ്‌ക്രീനാണ് ഡിസ്‌പ്ലേയും പ്രതീക്ഷിക്കാം. അതേസമയം വരാനിരിക്കും നത്തിങ് ഫോൺ 4aയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. അതിനാൽ തന്നെ വിശദാംശങ്ങൾ അറിയാൻ ലോഞ്ചിന് തൊട്ടുമുൻപുള്ള ദിവസം വരെയോ, ലോഞ്ച് വരെയോ കാത്തിരിക്കണം.
ന്ത്യയിൽ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ തുറന്ന് നത്തിങ്
നത്തിങിന്‍റെ ഇന്ത്യയിലെ ആദ്യത്തെ ഫ്ലാഗ്ഷിപ്പ് സ്റ്റോർ ഫെബ്രുവരി 14നാണ് തുറന്നത്. കാൾ പെ, കമ്പനിയുടെ ഇന്ത്യയുടെ ചുമതലയുള്ള സഹസ്ഥാപകനും ആയ അകിസ് ഇവാഞ്ചലിഡിസ് എന്നിവർ ചേർന്നാണ് ഉദ്‌ഘാടനം ചെയ്‌തത്. ബെംഗളൂരുവിലെ ഇന്ദിരാനഗറിലെ 100 ഫീറ്റ് റോഡിലാണ് റീട്ടെയിൽ സ്റ്റോർ സ്ഥിതി ചെയ്യുന്നത്.
രാജ്യത്ത് ഓൺലൈൻ സ്റ്റോറുകളിൽ നിന്ന് ഫിസിക്കൽ റീട്ടെയിൽ സ്റ്റോറുകളിലേക്കുള്ള നീക്കം ഇന്ത്യൻ വിപണി പിടിക്കാനുള്ള കമ്പനിയുടെ ചുവടുവയ്പ്പായി കണക്കാക്കാം. എല്ലാ ദിവസവും രാവിലെ 11:00 മുതൽ രാത്രി 9:00 വരെ നത്തിങ് സ്റ്റോർ തുറന്ന് പ്രവർത്തിക്കും. 5,032 ചതുരശ്ര അടി വിസ്തീർണ്ണമുള്ള സ്റ്റോർ ആണ് ബെംഗളൂരുവിൽ ആരംഭിച്ചത്.
Also Read:
- തൊട്ടടുത്ത് ഇരിക്കുന്നവർക്ക് പോലും സ്‌ക്രീനിൽ എന്തെന്ന് കാണില്ല! പ്രൈവസി ഡിസ്‌പ്ലേയും 200 എംപി ക്യാമറയുമായി സാംസങിന്‍റെ ഗാലക്‌സി എസ് 26 സീരിസ്
- സാംസങ് ഗാലക്‌സി എസ് 26 സീരീസ്: എവിടെ നിന്ന് വാങ്ങുന്നതാണ് നല്ലത്? ഏറ്റവും വില കുറവ് ഇവിടെ
- തലയൊന്ന് കുലുക്കിയാൽ മതി, ഇൻകമിങ് കോൾ കട്ടാവും! 'ഹെഡ് ജെസ്റ്റർ' പിന്തുണയുമായി ഗാലക്‌സി ബഡ്‌സ് 4 സീരിസിൽ രണ്ട് ഇയർബഡ്‌സ്
- പൂജാരിയുടെ ജോലിയും എഐ ഏറ്റെടുക്കും! ആത്മീയ ഉപദേശങ്ങൾ പകർന്ന് റോബോട്ട് സന്യാസി; ജപ്പാനിലെ 'ബുദ്ധറോയിഡി'നെ കുറിച്ചറിയാം

