ETV Bharat / automobile-and-gadgets

മണിക്കൂറിൽ 322 കി.മീ വരെ വേഗത, കരുത്തുറ്റ എഞ്ചിൻ: പുതുക്കിയ പോർഷെ 911 ടർബോ എസ് വിപണിയിൽ: വില 3.8 കോടി

3.6 ലിറ്റർ ഫ്ലാറ്റ്-സിക്‌സ് ടർബോചാർജ്‌ഡ് ഹൈബ്രിഡ് എഞ്ചിനിൽ വരുന്ന പുതിയ പോർഷെ 911 ടർബോ എസിന് 8.4 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-200 കിലോമീറ്റർ വേഗത കൈവരിക്കാനാകും.

PORSCHE 911 TURBO S ENGINE  PORSCHE 911 TURBO S RANGE  PORSCHE 911 TURBO S DESIGN  പോർഷെ
New-generation Porsche 911 Turbo S launched (Photos - Porsche)
author img

By ETV Bharat Tech Team

Published : November 13, 2025 at 4:22 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: സ്‌പോർട്‌സ് കാർ നിർമ്മാതാക്കളായ പോർഷെ ഏറ്റവും പുതിയ സവിശേഷതകളുമായി പുതുതലമുറ പോർഷെ 911 ടർബോ എസ് (992.2) ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുകയാണ്. 3.8 കോടി രൂപ എക്‌സ്‌-ഷോറൂം വിലയിലാണ് കമ്പനി ഈ ആഢംബര കാർ പുറത്തിറക്കിയത്. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ശക്തമായ റോഡ്-ഗോയിങ് 911 മോഡൽ ആണെന്നതാണ് ഇതിന്‍റെ പ്രത്യേകത.

പുതിയ പോർഷെ 911 ടർബോ എസ് സ്റ്റാൻഡേർഡ് കൂപ്പെ പതിപ്പിൽ ലഭ്യമാണ്. കൂടാതെ പോർഷെ എക്‌സ്‌ക്ലൂസീവായി നൽകുന്ന വ്യക്തിഗതമാക്കിയ രീതിയിലും ലഭിക്കും. മൂന്ന് കോടിയിലധികം വില വരുന്ന പോർഷെയുടെ ഈ ആഢംബര കാറിന്‍റെ ഡെലിവറി അടുത്ത വർഷം ആരംഭിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന്‍റെ ഡിസൈനും, എഞ്ചിനും, ഫീച്ചറും ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിക്കാം.

PORSCHE 911 TURBO S ENGINE  PORSCHE 911 TURBO S RANGE  PORSCHE 911 TURBO S DESIGN  പോർഷെ
Side profile of New Generation Porsche 911 Turbo S (Photos - Porsche)

പുതിയ പോർഷെ 911 ടർബോ എസ്: എഞ്ചിൻ
പുതുതലമുറ പോർഷെ 911 ടർബോ എസിന്‍റെ എഞ്ചിനിലേക്ക് പോകുമ്പോൾ, ഉത് ജിടിഎസിലേതിന് സമാനമായ എഞ്ചിനുമായാണ് വരുന്നത്. അയായത് 3.6 ലിറ്റർ ഫ്ലാറ്റ്-സിക്‌സ് ടർബോചാർജ്‌ഡ് ഹൈബ്രിഡ് എഞ്ചിനാണ് ഈ കൂപ്പെയ്‌ക്ക് കരുത്തേകുന്നത്. ഇതുകൂടാതെ, അധിക ഇ-ടർബോചാർജറും ലഭിക്കും. 711 ബിഎച്ച്‌പി പവറും 800 എൻഎം ടോർക്കും ഉത്‌പാദിപ്പിക്കുന്നതാണ് ഈ എഞ്ചിൻ.

ടർബോ എസിന്‍റെ മുൻ മോഡലിനെ അപേക്ഷിച്ച്, പുതിയ പതിപ്പിലെ എഞ്ചിൻ 60 ബിഎച്ച്‌പി കൂടുതൽ പവർ നൽകുന്നു. ഈ എഞ്ചിന്‍റെ മുഴുവൻ പവറും നിയന്ത്രണത്തിലാക്കാൻ ഇതിന് ഒരു ഓൾ-വീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കും. 8-സ്‌പീഡ് PDK ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷനുമായാണ് ഇത് ജോഡിയാക്കിയത്.

PORSCHE 911 TURBO S ENGINE  PORSCHE 911 TURBO S RANGE  PORSCHE 911 TURBO S DESIGN  പോർഷെ
Back profile of New Generation Porsche 911 Turbo S (Photos - Porsche)

വെറും 2.5 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയുമെന്നാണ് കമ്പനിയുടെ അവകാശവാദം. 8.4 സെക്കൻഡിനുള്ളിൽ മണിക്കൂറിൽ 0-200 കിലോമീറ്റർ വേഗത കൈവരിക്കാനും പുതുതലമുറ പോർഷെ 911 ടർബോ എസിന് കഴിയുമെന്ന് കമ്പനി പറയുന്നു. മണിക്കൂറിൽ പരമാവധി 322 കിലോമീറ്റർ വേഗത കൈവരിക്കാനും കഴിയും.

PORSCHE 911 TURBO S ENGINE  PORSCHE 911 TURBO S RANGE  PORSCHE 911 TURBO S DESIGN  പോർഷെ
Interior of New Generation Porsche 911 Turbo S (Photos - Porsche)

പുതിയ പോർഷെ 911 ടർബോ എസ്: ഡിസൈൻ
ഒരു ചെറിയ പിൻ സ്‌പോയിലർ, വലിയ ഫ്രണ്ട്/റിയർ 420mm/410mm കാർബൺ സെറാമിക് ഡിസ്‌ക് ബ്രേക്കുകൾ, ടൈറ്റാനിയം മഫ്‌ളറുള്ള ലൈറ്റ്‌വെയ്റ്റ് സ്‌പോർട്‌സ് എക്‌സ്‌ഹോസ്റ്റ് സിസ്റ്റം അടങ്ങുന്ന ഒരു ഡിസൈനാണ് പുതുക്കിയ പോർഷെ 911 ടർബോ എസിന് ലഭിക്കുന്നത്. സെൻട്രൽ-നട്ട് ലോക്കിങുള്ള 21 ഇഞ്ച് വീലുകളും ആക്റ്റീവ് എയർ ഡിഫ്യൂസറും ഇതിലുണ്ട്. ക്യാബിൻ കമ്പനി പുതുക്കിയിട്ടുണ്ട്. എല്ലാ ആധുനിക സുഖസൗകര്യങ്ങളും അടങ്ങുന്ന പുതിയ ക്യാബിനാണ് പുതിയ പോർഷെ ടർബോ എസിൽ കമ്പനി നൽകിയത്.

PORSCHE 911 TURBO S ENGINE  PORSCHE 911 TURBO S RANGE  PORSCHE 911 TURBO S DESIGN  പോർഷെ
Interior of New Generation Porsche 911 Turbo S (Photos - Porsche)

Also Read:

  1. കൂടുതൽ സുഖസൗകര്യങ്ങളും സവിശേഷതകളും, പക്ഷേ പെർഫോമൻസിൽ വിട്ടുവീഴ്‌ചയില്ല: ടാറ്റ കർവ്വിൽ അപ്‌ഡേറ്റ്; പുതിയ വിലയറിഞ്ഞോ?
  2. ഒറ്റ ചാർജിൽ 160 കിലോമീറ്റർ റേഞ്ച്: കരുത്തുറ്റ ബാറ്ററിയുമായി യമഹയുടെ രണ്ട് ഇലക്‌ട്രിക് സ്‌കൂട്ടറുകൾ
  3. മാരുതിയുടെ ആദ്യ ഇലക്ട്രിക് കാർ: ഇ-വിറ്റാരയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; കൂടുതലറിയാം
  4. ഒറ്റ ചാർജിൽ 100 ​​കിലോമീറ്റർ സഞ്ചരിക്കാം: പുതിയ ഇലക്‌ട്രിക് സ്‌കൂട്ടറുമായി വിഡ; വിശദാംശങ്ങൾ