ETV Bharat / automobile-and-gadgets
കാറ് വാങ്ങുന്നുണ്ടെങ്കില്‍ 31 മുമ്പായിക്കോട്ടെ; പുതുവത്സരത്തില്‍ വിലയേറും, നിരക്ക് വര്‍ധിക്കുമെന്ന് നിർമാതാക്കൾ
വാഹനത്തിൻ്റെ നിക്ഷേപ, വിതരണ ചെലവുകൾ വർധിച്ചതാണ് വില വർധനവിന് കാരണമെന്ന് വാഹന നിർമാതാക്കൾ അറിയിച്ചു.

Published : December 29, 2025 at 8:10 PM IST
പുതുവത്സരത്തില്‍ വാഹനങ്ങൾക്ക് വില കൂടും. 2026 ജനുവരി 1 മുതൽ വില വർധിപ്പിക്കാൻ ഒരുങ്ങുകയാണ് ഇന്ത്യയിലെ വാഹന നിർമ്മാതാക്കൾ. വിതരണ ചെലവുകൾ വർധിച്ചതും വിദേശ കറൻസികൾക്കെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞതുമാണ് വില വർധനവിന് കാരണമായത് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
മെഴ്‌സിഡസ് ബെൻസ്:
ജർമൻ ആഢംബര കാർ നിർമ്മാതാക്കളായ മെഴ്‌സിഡസ്-ബെൻസ് 2 ശതമാനം വരെ വില ഉയർത്തും. നിക്ഷേപ ചെലവുകൾ, വിതരണ ചെലവുകൾ, യൂറോ-രൂപ വിനിമയ നിരക്ക് എന്നിവയാണ് വില വർധനവിന് കാരണമായതെന്ന് കമ്പനി അറിയിച്ചു. യൂറോ-രൂപ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ കൈകാര്യം ചെയ്യുന്നതിനായി ത്രൈമാസ അടിസ്ഥാനത്തിൽ വില പരിഷ്‌കരിക്കാനും മെഴ്‌സിഡസ്-ബെൻസ് പദ്ധതിയിടുന്നുണ്ട്.
മെഴ്‌സിഡസ് ബെൻസ് GLSൻ്റെ വിലയില്‍ ഏകദേശം 2.64 ലക്ഷം മുതൽ 2.68 ലക്ഷം രൂപ വരെ വര്‍ധനവുണ്ടാകാനും സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെഴ്‌സിഡസ് E-ക്ലാസിൻ്റെ വിലയില്‍ 1.57 ലക്ഷം മുതൽ 1.83 ലക്ഷം രൂപ വരെ വര്‍ധനവുണ്ടാകാം. എന്നാൽ മുൻ കാലത്തെ അപേക്ഷിച്ച് ഇത് വളരെ കുറവാണ്. GST 2.0 വന്നതോട് കൂടി GLSൻ്റെ വിലയില്‍ 9.4 ലക്ഷം മുതൽ 9.6 ലക്ഷം വരെ ഉയര്‍ന്നിരുന്നു. E-ക്ലാസ് വിലയില്‍ 4.5 ലക്ഷം മുതൽ 5.25 ലക്ഷം രൂപ വരെയും വര്‍ധനവുണ്ടായി.
ബിഎംഡബ്ല്യൂ:
2025 സെപ്റ്റംബറോട് കൂടി BMW 3 ശതമാനം വില വർധിപ്പിച്ചു. മികച്ച അസംസ്‌കൃത വസ്‌തുക്കൾ, നിക്ഷേപ ചെലവുകൾ, ഇന്ത്യൻ രൂപയുടെ മൂല്യം ദുർബലമാകുന്നത് തുടങ്ങിയവയാണ് വില വർധനവിന് കാരണമെന്ന് വാഹന നിർമാതാക്കള്‍ അറിയിച്ചു. ഈ വർധനവ് കമ്പനിയുടെ കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ (CKD), കംപ്ലീറ്റ്ലി ബിൽറ്റ് യൂണിറ്റ് (CBU) എന്നീ മോഡലുകളെ ബാധിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബിവൈഡി ഇന്ത്യ:
2026 ജനുവരി 1 മുതൽ തങ്ങളുടെ കാറുകളുടെ വില വർധിപ്പിക്കാൻ ചൈനീസ് വാഹന നിർമ്മാതാക്കൾ തീരുമാനിച്ചിട്ടുണ്ട്. കമ്പനിയുടെ പുതിയ മോഡൽ ബിവൈഡി സീലിയൻ 7ന് വില വർധിച്ചേക്കും. 2025 ഡിസംബർ 31ന് മുമ്പ് ഇലക്ട്രിക് വെഹിക്കിൾ (ഇവി) ബുക്ക് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഷോറൂം വിലയായ 48.90 ലക്ഷം രൂപയിൽ തന്നെ വാഹനം ലഭിക്കും. വില വർധനവിനുള്ള കാരണങ്ങൾ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
എംജി മോട്ടോർ ഇന്ത്യ:
ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ 2 ശതമാനം വരെ വില വർധിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. 2026 ജനുവരി 1 മുതൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും. വർധിച്ച് വരുന്ന നിക്ഷേപ, വിതരണ ചെലവുകൾ മൂലമാണ് വില വർധിക്കുന്നത് എന്നാണ് വാഹന നിർമ്മാതാക്കൾ പറയുന്നത്. പണപ്പെരുപ്പം, യൂറോ-രൂപ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങിയവും വിലവർധനവിന് കാരണമാവുന്നു. പെട്രോൾ, ഡീസൽ, ഇലക്‌ട്രിക് വാഹനങ്ങൾ എന്നിവയ്‌ക്കും വില വർധനവ് ബാധകമാണ്.
നിസാൻ:
ജാപ്പനീസ് കാർ നിർമ്മാതാക്കളായ നിസാൻ 2026 ജനുവരി 1 മുതൽ 3 ശതമാനം വരെ വില വർധിപ്പിക്കാൻ ഒരുങ്ങുന്നു. 2026 മാർച്ചോടെ ഷോറൂമുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്ന നിസാൻ ഗ്രാവിറ്റ് കോംപാക്റ്റ് എംപിവി പുറത്തിറക്കുന്നതിന് മുന്നോടിയായാണ് ഈ പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. ജിഎസ്‌ടി 2.0 നടപ്പിലാക്കിയതിനാൽ ഈ വർഷം ആദ്യം നിസാൻ മാഗ്നൈറ്റിൻ്റെ വില ₹52,000 മുതൽ 1 ലക്ഷം രൂപ വരെയായിരുന്നു.
5.62 ലക്ഷം മുതൽ 10.76 ലക്ഷം രൂപ വരെയാണ് നിലവിലെ വില. 2026 ജനുവരി മുതൽ ഈ വിലയിൽ ഏകദേശം 17,000 മുതൽ 32,000 രൂപ വർധനവ് ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇതോടുകൂടി വില 5.79 ലക്ഷം മുതൽ 11.08 ലക്ഷം രൂപ വരെയായി വർധിക്കും. തുടർച്ചയായ നിക്ഷേപ ചെലവുകൾ മൂലമാണ് വില വർധനവുണ്ടായതെന്ന് ജാപ്പനീസ് വാഹന നിർമ്മാതാക്കൾ പറഞ്ഞു.
ALSO READ: ഐഫോൺ ഫോൾഡ്, മാക്ബുക്ക് പ്രോ... 2026ൽ വരാനിരിക്കുന്ന ആപ്പിൾ ഉത്‌പന്നങ്ങൾ

