ETV Bharat / automobile-and-gadgets

ഡിസൈനിലും ടെക്‌നോളജിയിലും മാറ്റങ്ങളുമായി XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പ്: മഹീന്ദ്ര XUV 7XO ഇന്ത്യൻ വിപണിയിൽ; വേരിയന്‍റുകളും വിലയും

ചില സ്റ്റൈലിങ് അപ്‌ഡേറ്റുകളുമായാണ് മഹീന്ദ്ര XUV 700ന്‍റെ ഫേസ്‌ലിഫ്‌റ്റ് പതിപ്പായ XUV 7XO വിപണിയിലെത്തിയത്. വിശദമായി അറിയാം.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
New Mahindra XUV 7XO SUV Launched (Photo - Mahindra & Mahindra)
author img

By ETV Bharat Tech Team

Published : January 6, 2026 at 8:52 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്രയുടെ പ്രീമിയം എസ്‌യുവി ആയ മഹീന്ദ്ര XUV 7XO ഒടുവിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. പഴയ മഹീന്ദ്ര XUV 700 മോഡലിന്‍റെ അതേ പ്രാരംഭവിലയിലാണ് (എക്‌സ്-ഷോറൂം) കമ്പനി അതിന്‍റെ പുനർനാമകരണം ചെയ്‌ത ഫേസ്‌ലിഫ്‌റ്റ് പതിപ്പ് പുറത്തിറക്കിയത്. ചില സ്റ്റൈലിങ് അപ്‌ഡേറ്റുകളുമായാണ് ഈ മോഡൽ വന്നിരിക്കുന്നത്. കൂടാതെ മഹീന്ദ്രയുടെ പുതിയ ഇലക്ട്രിക് എസ്‌യുവികളിൽ നിന്നെടുത്ത പുതിയ സാങ്കേതികവിദ്യകളും ക്യാബിനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിശദാംശങ്ങളിലേക്ക്....

മഹീന്ദ്ര XUV 7XO: എക്‌സ്റ്റീരിയർ ഡിസൈൻ
പുതിയ മഹീന്ദ്ര XUV 7XOയുടെ മുൻഭാഗം ഇപ്പോൾ മുമ്പത്തേക്കാൾ ചതുരാകൃതിയിൽ കാണപ്പെടുന്നു. ഇതിനുപുറമെ, ഗ്രില്ലിന് പുതിയ രൂപം നൽകിയിട്ടുണ്ട്. ഇരുവശത്തും പുതിയതും കൂടുതൽ ആംഗുലാറുമായ ഡ്യുവൽ-ബാരൽ LED പ്രൊജക്‌ടർ ഹെഡ്‌ലൈറ്റുകളും പുതിയ LED ഡേടൈം റണ്ണിങ് ലാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ കമ്പനി അതിന്‍റെ ബമ്പറും പുനർരൂപകൽപ്പന ചെയ്‌തിട്ടുണ്ട്. കൂടാതെ സെൻട്രൽ എയർ ഇൻടേക്കിന്‍റെ ഇരുവശങ്ങളിലുമായി പ്രത്യേക ഇരട്ട LED ഫോഗ് ലാമ്പുകളും ഉണ്ട്.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
Side Profile of New Mahindra XUV 7XO (Photo - Mahindra & Mahindra)

സൈഡ് പ്രൊഫൈൽ നോക്കുമ്പോൾ, പറയേണ്ട മാറ്റം പുതുതായി രൂപകൽപ്പന ചെയ്ത അലോയ് വീലുകളാണ്. പിൻവശത്ത് പുതിയ ടെയിൽ ലാമ്പുകളും പുനർരൂപകൽപ്പന ചെയ്‌ത പിൻ ബമ്പറും ലഭിക്കും.

മഹീന്ദ്ര XUV 7XO: ഇന്‍റീരിയർ ഡിസൈൻ
പുതിയ മഹീന്ദ്ര XUV 7XOയുടെ ഇന്‍റീരിയർ ഡിസൈനിലേക്ക് പോകുമ്പോൾ, ഏറ്റവും വലിയ മാറ്റം പുതിയ രൂപത്തിലുള്ള ഡാഷ്‌ബോർഡ് ലേഔട്ടാണ്. ഇതിന്‍റെ ടോപ്പ് വേരിയന്‍റിന്‍റെ ഡാഷ്‌ബോർഡ് മഹീന്ദ്ര XEV 9E, 9S എന്നിവയോട് സാമ്യമുള്ളതായി കാണപ്പെടുന്നു. വൈഡ്-സ്‌ക്രീൻ ട്രൈ-ഡിസ്‌പ്ലേ സജ്ജീകരണമാണ് ദൃശ്യമാകുന്നത്. ഈ ഡിസ്‌പ്ലേകൾ ഏറ്റവും പുതിയ അഡ്രിനോഎക്‌സ് പ്ലസിൽ പ്രവർത്തിക്കും. അതിൽ കോ-ഡ്രൈവർക്ക് ഡിസ്‌പ്ലേ ഉള്ളടക്കം സ്ട്രീം ചെയ്യാൻ കഴിയും.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
New Mahindra XUV 7XO Seating Layout (Photo - Mahindra & Mahindra)

കാറിന്‍റെ മുൻ സീറ്റുകൾ പവർ അഡ്‌ജസ്റ്റ് ചെയ്യാവുന്നതാണ്. കൂടാതെ ഡ്രൈവർ സീറ്റിൽ ഒരു മെമ്മറി ഫങ്‌ഷനും ഉണ്ട്. കോ-ഡ്രൈവർ സീറ്റിൽ ഒരു പവർഡ് ബോസ് മോഡും ഉണ്ട്. ഇത് പിൻസീറ്റിൽ ഇരിക്കുന്ന ആളുകൾക്ക് സീറ്റ് പിന്നിലേക്ക് സ്ലൈഡ് ചെയ്യാനും കാലുകൾ നീട്ടാൻ ഇടം നൽകാനും അനുവദിക്കുന്നു.

പിൻ സീറ്റിലെ യാത്രക്കാർക്കായുള്ള ഫീച്ചറിനെ കുറിച്ച് പറയുകയാണെങ്കിൽ, സെൻട്രൽ ഫ്ലോർ കൺസോളിന്‍റെ അടിഭാഗത്ത് വയർലെസ് ചാർജിങ് പാഡ്, ഡോറുകളിൽ സൺ ബ്ലൈൻഡുകൾ, മൂന്നാം നിരയിലേക്ക് എളുപ്പത്തിൽ പ്രവേശിക്കുന്നതിനായി കോ-ഡ്രൈവറുടെ സൈഡ് സീറ്റിനായി ഒരു ടംബിൾ ഫംഗ്ഷൻ എന്നിവ പിൻ സീറ്റ് യാത്രക്കാർക്ക് ലഭിക്കും. കൂടാതെ വേരിയന്‍റിനനുസരിച്ച്, രണ്ടാം നിരയിൽ ബെഞ്ച് സീറ്റുകളോ പ്രത്യേക ക്യാപ്റ്റൻ കസേരകളോ തിരഞ്ഞെടുക്കാം. AX, AX3, AX5, AX7, AX7T, AX7 L എന്നിവയുൾപ്പെടെ ആകെ 6 ട്രിം ലെവലുകളിലാണ് കമ്പനി പുതിയ മഹീന്ദ്ര XUV 7XO പുറത്തിറക്കിയത്.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
New Mahindra XUV 7XO Price List (Photo - Mahindra & Mahindra)

മഹീന്ദ്ര XUV 7XO: ഫീച്ചറുകൾ
ലെവൽ-2 ADAS സാങ്കേതികവിദ്യ, ഓട്ടോ ഹെഡ്‌ലൈറ്റുകളും വൈപ്പറുകളും, മൾട്ടിസോൺ ക്ലൈമറ്റ് കൺട്രോൾ, പവർഡ് ഫ്രണ്ട് സീറ്റുകൾ, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, പവർഡ് ബോസ് മോഡ്, ഡോൾബി അറ്റ്‌മോസുള്ള ഹർമൻ കാർഡൺ സൗണ്ട് സിസ്റ്റം, 540-ഡിഗ്രി ക്യാമറ, മഹീന്ദ്രയുടെ ബ്രിംഗ് യുവർ ഓൺ ഡിവൈസ് വഴി മൾട്ടി-ഡിവൈസ് സ്ട്രീമിങ് ഇന്‍റഗ്രേഷൻ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. വാലി റോ 65W ടൈപ്പ് സി യുഎസ്ബി ഔട്ട്‌ലെറ്റ്, പനോരമിക് സൺറൂഫ്, മറ്റ് നിരവധി സവിശേഷതകൾ എന്നിവയും വാഗ്‌ദാനം ചെയ്യുന്നു.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
Dashboard of New Mahindra XUV 7XO (Photo - Mahindra & Mahindra)

മഹീന്ദ്ര XUV 7XO: പവർട്രെയിൻ
മഹീന്ദ്ര XUV 7XOയുടെ പവർട്രെയിൻ 7XO മോഡലിന് സമാനമാണ്. XUV700ലെ അതേ 2.0 ലിറ്റർ ടർബോ-പെട്രോൾ, 2.2 ലിറ്റർ ഡീസൽ എഞ്ചിൻ ഓപ്ഷനുകൾ ഇതിൽ നൽകിയിട്ടുണ്ട്. രണ്ട് യൂണിറ്റുകളും മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷനുകളോടെയാണ് വരുന്നത്. കൂടാതെ ഉയർന്ന ഡീസൽ ട്രിമ്മുകളിൽ ഓൾ-വീൽ ഡ്രൈവ് ഓപ്ഷനും ലഭിക്കും. അതേസമയം പുതിയ മഹീന്ദ്ര XUV 7XO യുടെ സസ്‌പെൻഷൻ സജ്ജീകരണത്തിൽ കമ്പനി കാര്യമായി പ്രവർത്തിച്ചിട്ടുണ്ടെന്നും, പുതിയ 'ഡാവിഞ്ചി' ഡാംപറുകൾ ഘടിപ്പിച്ചിട്ടുണ്ടെന്നും മഹീന്ദ്ര പറയുന്നു. ഇത് റൈഡ് നിലവാരം മെച്ചപ്പെടുത്തുമെന്നാണ് കമ്പനി പറയുന്നത്.

MAHINDRA XUV 7XO PRICE  MAHINDRA XUV 7XO FEATURES  MAHINDRA XUV 7XO DESIGN  MAHINDRA XUV 700
Rear Profile of New Mahindra XUV 7XO (Photo - Mahindra & Mahindra)

Also Read:

  1. കിയ സെൽറ്റോസിന്‍റെ ഏത് വേരിയന്‍റ് വാങ്ങുമെന്ന് കൺഫ്യൂഷനുണ്ടോ? വേരിയന്‍റ് തിരിച്ചുള്ള ഫീച്ചറുകൾ നോക്കൂ....
  2. ഇനി എതിരാളികൾക്ക് കാര്യം അത്ര സിംപിളാകില്ല! പുത്തൻ ഇലക്‌ട്രിക് സ്‌കൂട്ടറുകളുമായി സിംപിൾ എനർജി; വിശദമായി
  3. വിജയകരമായ 25 വർഷങ്ങൾ: പൾസർ മോഡലുകൾക്ക് 7,000 രൂപ വരെ ഡിസ്‌ക്കൗണ്ടും ഫ്രീ സർവീസും പ്രഖ്യാപിച്ച് ബജാജ് ഓട്ടോ
  4. മഹീന്ദ്ര XUV 7XO മുതൽ ഇ-വിറ്റാര വരെ: പുതുവർഷത്തിൽ ഒരു മാസത്തിനുള്ളിൽ വരാനിരിക്കുന്നത് നിരവധി കാറുകൾ; 2026 ജനുവരിയിലെ കാർ ലോഞ്ചുകൾ