ETV Bharat / automobile-and-gadgets
മഹീന്ദ്രയുടെ ഇലക്‌ട്രിക് സമ്മാനം: XEV 9e മോഡലിന്‍റെ പുതിയ എഡിഷൻ പുറത്തിറക്കി
സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയർ ഫിനിഷുകളിലാണ് സിനലക്‌സ് എഡിഷൻ ലഭ്യമാവുക. ഡെലിവറി മാർച്ച് 10ന് ആരംഭിക്കും. കൂടുതലറിയാം....

Published : March 2, 2026 at 1:31 PM IST
ഹൈദരാബാദ്: തദ്ദേശീയ എസ്‌യുവി നിർമ്മാതാക്കളായ മഹീന്ദ്ര തങ്ങളുടെ ഇലക്ട്രിക് എസ്‌യുവിയായ മഹീന്ദ്ര XEV 9e യുടെ പുതിയ സിനലക്‌സ് പതിപ്പ് പുറത്തിറക്കി. 29.35 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് മഹീന്ദ്ര പുതിയ എഡിഷൻ പുറത്തിറക്കിയിരിക്കുന്നത്. മാർച്ച് 2 മുതൽ ഇതിന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡെലിവറികൾ 2026 മാർച്ച് 10ന് ആരംഭിക്കും.
ഇന്‍റീരിയർ ഡീറ്റെയിലിങിനും മൊത്തത്തിലുള്ള ഇൻ-കാബിൻ അനുഭവത്തിനും കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ടാണ് മഹീന്ദ്ര XEV 9e യുടെ പുതിയ സിനലക്‌സ് പതിപ്പ് പുറത്തിറക്കിയത്. ഇതിന്‍റെ ഡിസൈനും ഫീച്ചറും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ പരിശോധിക്കാം.
മഹീന്ദ്ര XEV 9e സിനലക്‌സ് എഡിഷൻ: എക്സ്റ്റീരിയർ ഡിസൈൻ
പുതിയ സ്പെഷ്യൽ എഡിഷന്‍റെ ഡിസൈനിനെ കുറിച്ച് പറയുമ്പോൾ സാറ്റിൻ ബ്ലാക്ക്, സാറ്റിൻ വൈറ്റ് എന്നിങ്ങനെ രണ്ട് എക്സ്റ്റീരിയർ ഫിനിഷുകളിലാണ് ഇത് ലഭ്യമാവുക. ചെസ്റ്റ്നട്ട് ബ്രൗൺ, നോക്റ്റേൺ ബ്ലാക്ക് മിനുസമാർന്ന ഗ്രെയിൻ ലെതറെറ്റ് നിറങ്ങളിൽ പുതുതായി അവതരിപ്പിച്ച ഇന്‍റീരിയർ തീമുമായി ഇത് വരുന്നു.

മഹീന്ദ്ര XEV 9e സിനലക്‌സ് എഡിഷൻ: ഇന്‍റീരിയർ ഡിസൈൻ
ഡാഷ്‌ബോർഡ്, സീറ്റുകൾ, ഡോർ പാനലുകൾ എന്നിവയിലെ ടെക്‌ച്ചറുകളും ഫിനിഷുകളും മികച്ചതാക്കാൻ കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഡാഷ്‌ബോർഡിൽ വീതിയിൽ വ്യാപിച്ചുകിടക്കുന്ന കോസ്റ്റ്-ടു-കോസ്റ്റ് ട്രിപ്പിൾ HD ഡിസ്‌പ്ലേ സജ്ജീകരണമാണ് ഉള്ളത്. ഡോൾബി അറ്റ്‌മോസ് പിന്തുണയുള്ള 16-സ്പീക്കർ ഹർമൻ കാർഡൺ ഓഡിയോ സിസ്റ്റം ഇതിൽ സജ്ജീകരിച്ചിരിക്കുന്നു. 16 ദശലക്ഷത്തിലധികം വർണ്ണ കോമ്പിനേഷനുകളുള്ള ഇൻഫിനിറ്റി റൂഫും ആംബിയന്‍റ് ലൈറ്റിങ് സിസ്റ്റവും കാറിന്‍റെ സവിശേഷതയാണ്.
മഹീന്ദ്ര XEV 9e സിനലക്‌സ് എഡിഷൻ: ഫീച്ചറുകൾ
ഈ പ്രത്യേക പതിപ്പ് സ്റ്റാൻഡേർഡ് മോഡലിന്‍റെ ടോപ്പ്-സ്പെക്ക് പാക്ക് 3 വേരിയന്‍റിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിൽ സ്ട്രെയിറ്റ്അഹെഡ് വിഷൻഎക്‌സ് ഓഗ്മെന്‍റഡ് റിയാലിറ്റി ഹെഡ്-അപ്പ് ഡിസ്പ്ലേ, ഐഡന്‍റിറ്റി ഡ്രൈവർ, ഒക്യുപന്‍റ് മോണിറ്ററിങ്, ഓട്ടോ പാർക്ക് അസിസ്റ്റുള്ള ഹാൻഡ്‌സ്-ഫ്രീ പാർക്ക്, സെക്യുർ 360 ക്യാമറ തുടങ്ങിയ സവിശേഷതകളുണ്ട്. ഇതിനുപുറമെ, ക്യാമ്പ്, കീപ്പ്, പോപ്പിൾ എച്ച്വിഎസി മോഡുകൾ, കസ്റ്റം ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ കീ ആക്‌സസ്, സെക്യുർ 360 പ്രോ, വ്യക്തിഗതമാക്കിയ ഉപയോക്തൃ പ്രൊഫൈലുകൾ എന്നിവയും ഈ പ്രത്യേക പതിപ്പിൽ ഉൾപ്പെടുന്നു.

മഹീന്ദ്ര XEV 9e സിനലക്‌സ് എഡിഷൻ: പവർട്രെയിൻ
79 kWh ബാറ്ററി പായ്ക്കാണ് സ്‌പെഷ്യൽ എഡിഷനിൽ നൽകിയിരിക്കുന്നത്. ഇത് പൂർണ്ണ ചാർജിൽ 500 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കാൻ അനുവദിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഇതിന്‍റെ പവർ ഔട്ട്പുട്ട് 210 kW ഉം പീക്ക് ടോർക്ക് 380 Nm ഉം ആണ്. റിയർ-വീൽ ഡ്രൈവ് മാത്രമേ നിലവിൽ ഈ പതിപ്പ് ലഭ്യമാകൂ,
Also Read:
- പഴയതിലും ശക്തിയിൽ തിരിച്ചുവരുന്നു: ഇന്ത്യൻ നിരത്തുകളിൽ കരുത്ത് കാണിക്കാൻ പുതിയ ഡസ്റ്റർ; ലോഞ്ച് മാർച്ചിൽ
- സാഹസികതയ്‌ക്ക് ഇവൻ മതി! ഓഫ് റോഡിങിൽ കരുത്ത് കാണിക്കാൻ ഇസുസു വി-ക്രോസ്
- ഇന്ത്യൻ വിപണിയിലേക്ക് പുതിയ ഫ്ലാഗ്‌ഷിപ്പ് എസ്‌യുവിയുമായി ഫോക്‌സ്‌വാഗൺ: ടെയ്‌റോൺ ആർ-ലൈൻ വാങ്ങാൻ പ്ലാനുണ്ടോ? അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ
- വലിയ ബാറ്ററി പായ്ക്ക്, കൂടുതൽ സവിശേഷതകൾ: സ്റ്റൈലിഷ് ലുക്കിൽ ടാറ്റ പഞ്ച് ഇവിയുടെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ്

