ETV Bharat / automobile-and-gadgets

6,000mAh ബാറ്ററി, 13 എംപി ക്യാമറ: യൂണിസോക്ക് ചിപ്‌സെറ്റിന്‍റെ കരുത്തിൽ ലാവയുടെ പുതിയ ബജറ്റ് സ്‌മാർട്ട്‌ഫോൺ

6.75 ഇഞ്ച് ഡിസ്‌പ്ലേ, 6000mAh ബാറ്ററി, ഒക്ടാ കോർ യൂണിസോക്ക് T8200 ചിപ്‌സെറ്റ് ഉൾപ്പെടെ നിരവധി സവിശേഷതകൾ ലാവ ഷാർക്ക് 2 5G ഫോണിലുണ്ട്.

LAVA SHARK 2 5G PRICE  LAVA SHARK 2 5G FEATURES  CHEAPEST BATTERY PHONE  ലാവ ഷാർക്ക് 2 5ജി
Lava Shark 2 5G Launched in India With 6,000mAh Battery (Image credit: Lava Mobiles)
author img

By ETV Bharat Tech Team

Published : May 27, 2026 at 12:49 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: കുറഞ്ഞ ചെലവിൽ മികച്ച ഫീച്ചറുകളുള്ള സ്‌മാർട്ട്‌ഫോണുകൾ നിർമ്മിക്കുന്ന ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ കമ്പനിയാണ് ലാവ. ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ബജറ്റ് 5G സ്‌മാർട്ട്‌ഫോൺ പുറത്തിറക്കിയിരിക്കുകയാണ് ലാവ ഇപ്പോൾ. 'ലാവ ഷാർക്ക് 2 5G' എന്ന പേരിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്.

കുറഞ്ഞ വിലയിൽ മികച്ച 5G സവിശേഷതകളും വലിയ ബാറ്ററിയും ലാവ ഷാർക്ക് 2 5G നൽകുന്നു. 4G എതിരാളിയേക്കാൾ വലിയ ബാറ്ററിയാണ് ഇതിന്‍റെ സവിശേഷത. 6.75 ഇഞ്ച് ഡിസ്‌പ്ലേ, 6000mAh ബാറ്ററി, മികച്ച പ്രോസസ്സർ എന്നിവയാണ് ഇതിലെ പ്രധാന സവിശേഷതകൾ. പുതിയ ഷാർക്ക് 2 5G അടുത്ത മാസം ആദ്യം രാജ്യത്ത് വിൽപ്പനയ്‌ക്കെത്തും.

രണ്ട് കളർ ഓപ്ഷനുകളിലും ഒരു റാമും സ്റ്റോറേജ് കോൺഫിഗറേഷനിലും ആയിരിക്കും വിൽക്കുക. യൂണിസോക്ക് ചിപ്‌സെറ്റിന്‍റെ കരുത്തിൽ പ്രവർത്തിക്കുന്ന ഫോണിൽ യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴി 18W വയർഡ് ചാർജിങ് പിന്തുണയുമുണ്ട്. ഇതിന് ഇന്ത്യൻ വിപണിയിൽ എത്ര രൂപ വില വരുമെന്നും എന്തൊക്കെ സവിശേഷതകൾ ഉണ്ടായിരിക്കുമെന്നും വിശദമായി പരിശോധിക്കാം.

ലാവ ഷാർക്ക് 2 5G: ഇന്ത്യയിലെ വില, ലഭ്യത
4GB റാമും 64GB ഓൺബോർഡ് സ്റ്റോറേജും ഉള്ള ഒരൊറ്റ സ്റ്റോറേജ് ഓപ്‌ഷനിൽ മാത്രമേ ലാവ ഷാർക്ക് 2 5G വിൽക്കൂ. ഇതിന് 11,999 രൂപ വില വരും. ജൂൺ 10 മുതലാണ് പുതിയ ഫോണിന്‍റെ വിൽപ്പന ആരംഭിക്കുക. ഓഫ്‌ലൈൻ റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ വഴിയാണ് രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുക. ആര്യ ബ്ലൂ, സോണാർ ഗോൾഡ് എന്നീ കളർ ഓപ്‌ഷനുകളിൽ ഇവ ലഭ്യമാവും.

LAVA SHARK 2 5G PRICE  LAVA SHARK 2 5G FEATURES  CHEAPEST BATTERY PHONE  ലാവ ഷാർക്ക് 2 5ജി
Lava Shark 2 5G available in two color options (Image credit: Lava Mobiles)

മാത്രമല്ല, ലാവ മൊബൈൽസ് ഉപയോക്താക്കൾക്കായി പ്രത്യേകം 'സർവീസ് അറ്റ് ഹോം' എന്ന പേരിൽ ഹോം സർവീസും നൽകുന്നുണ്ട്. അതായത് ഫോണിന് എന്തെങ്കിലും തകരാറ് ഉണ്ടെങ്കിൽ സർവീസ് അറ്റ് ഹോം സേവനത്തിലൂടെ വീട്ടുപടിക്കൽ വെച്ച് തന്നെ മൊബൈൽ ഫോൺ റിപ്പയർ ചെയ്‌ത് നൽകും. സർവീസ് സെന്‍ററുകളിൽ പോയി ക്യൂ നിൽക്കുന്നത് ഒഴിവാക്കാൻ ഇത് സഹായിക്കുന്നു.

LAVA SHARK 2 5G PRICE  LAVA SHARK 2 5G FEATURES  CHEAPEST BATTERY PHONE  ലാവ ഷാർക്ക് 2 5ജി
Lava Shark 2 5G (Image credit: Lava Mobiles)

ലാവ ഷാർക്ക് 2 5G: സ്പെസിഫിക്കേഷനുകൾ
ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം സ്മാർട്ട്‌ഫോണാണ് ലാവ ഷാർക്ക് 2 5G. ഇത് ഉപയോക്താക്കൾക്ക് "ബ്ലോട്ട്‌വെയർ രഹിതവും പരസ്യരഹിതവുമായ" അനുഭവം വാഗ്‌ദാനം ചെയ്യുമെന്നാണ് കമ്പനി പറയുന്നത്. ഈ ഫോണിന് ഒരു OS അപ്‌ഗ്രേഡും രണ്ട് വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കും. 120Hz വരെ റിഫ്രഷ് റേറ്റ് നൽകുന്ന 6.75-ഇഞ്ച് HD+ LCD ടച്ച്‌സ്‌ക്രീൻ ആണ് ഇതിലുള്ളത്.

പുതിയ ലാവ ഷാർക്ക് 2 5G ഫോണിന് കരുത്തേകുന്നത് 6nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ കോർ യൂണിസോക്ക് T8200 ചിപ്‌സെറ്റാണ്. 4GB റാമിനും 64GB ഇന്‍റേണൽ സ്റ്റോറേജിനും പുറമെ, 4GB വെർച്വൽ റാം വിപുലീകരണവും ഉണ്ട്. AnTuTu ബെഞ്ച്മാർക്കിങ് പ്ലാറ്റ്‌ഫോമിൽ ഹാൻഡ്‌സെറ്റിന് 5,00,00-ത്തിലധികം പോയിന്‍റുകൾ നേടാൻ കഴിഞ്ഞെന്നും കമ്പനി പറയുന്നു.

LAVA SHARK 2 5G PRICE  LAVA SHARK 2 5G FEATURES  CHEAPEST BATTERY PHONE  ലാവ ഷാർക്ക് 2 5ജി
Lava Shark 2 5G has IP64 rating (Image credit: Lava Mobiles)

ഒപ്റ്റിക്‌സിനെ സംബന്ധിച്ചിടത്തോളം, ലാവ ഷാർക്ക് 2 5G-യിൽ 13 എംപി AI ഷൂട്ടർ ഉൾക്കൊള്ളുന്ന സിംഗിൾ റിയർ ക്യാമറ സിസ്റ്റം ആണ് സജ്ജീകരിച്ചിരിക്കുന്നത്. ഇതിനുപുറമെ, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 5 എംപിയുടെ ഫ്രണ്ട് ക്യാമറയുമുണ്ട്. പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ഫോണിന് സംരക്ഷണം നൽകുന്നതിന് IP64 റേറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്.

6,000mAh ബാറ്ററിയാണ് ലാവ ഷാർക്ക് 2 5G-യിൽ ഉള്ളത്. ഇത് 13 മണിക്കൂർ 35 മിനിറ്റ് യൂട്യൂബ് പ്ലേബാക്കും 12 മണിക്കൂർ 23 മിനിറ്റ് വരെ സ്‌ക്രീൻ-ഓൺ സമയവും നൽകുമെന്ന് അവകാശപ്പെടുന്നു. മാത്രമല്ല, 18W വയർഡ് ഫാസ്റ്റ് ചാർജിങ് പിന്തുണയോടെയാണ് ഈ ഫോൺ ലഭ്യമാവുക.

Also Read:

  1. ഇന്ധനവില കൂടുമ്പോൾ ഇലക്‌ട്രിക് കാറിലേക്ക് മാറിയാലോ? 15 ലക്ഷം രൂപയ്‌ക്ക് താഴെ മികച്ച ഓപ്‌ഷനുകൾ, വിലയും വിശദാംശങ്ങളും
  2. 7,000mAh ബാറ്ററിയുള്ള ബജറ്റ്‌ സ്‌മാർട്ട്‌ഫോണുമായി ഓപ്പോ: വിലയും പ്രത്യേകതകളും അറിയാം
  3. റിയൽമി പി4 സീരിസിലേക്ക് പുതിയ അതിഥി കൂടെ, ലോഞ്ച് ജൂണിൽ? ചോർന്ന വിവരങ്ങൾ
  4. മോട്ടോറോള എഡ്‌ജ് 70 പ്രോപ്ലസ് വരുന്നു, ലോഞ്ച് ജൂണിൽ: ക്യാമറ വിശദാംശങ്ങൾ വെളിപ്പെടുത്തി