ETV Bharat / automobile-and-gadgets
പെട്ടന്ന് ചാർജാകും, ബാറ്ററി ലൈഫും കൂടുതൽ: സ്‌നാപ്‌ഡ്രാഗൺ ചിപ്‌സെറ്റിന്‍റെ കരുത്തിൽ 50MP സോണി ക്യാമറയുമായി iQOO 15R
6.59 ഇഞ്ച് ഡിസ്‌പ്ലേ, 50 എംപി സോണിക്യാമറ, 7600mAh ബാറ്ററി, 100 വാട്ട് ചാർജിങ്, സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ്, ഒറിജിൻ ഒഎസ് 6 എന്നിവയാണ് iQOO 15Rന്‍റെ പ്രധാന സവിശേഷതകൾ.

Published : February 24, 2026 at 12:47 PM IST
ഹൈദരാബാദ്: വിവോയുടെ സബ് ബ്രാൻഡായ iQOO ഇന്ത്യൻ വിപണിയിൽ പുതിയ ഫ്ലാഗ്ഷിപ്പ് സ്‌മാർട്ട്‌ഫോൺ പുറത്തിറക്കി. iQOO 15ആർ എന്ന പേരിലാണ് പുതിയ ഫോൺ പുറത്തിറക്കിയത്. 6.59 ഇഞ്ച് ഡിസ്‌പ്ലേ, 50 എംപി സോണിLYT-700V മെയിൻ ക്യാമറ, 7600 mAh ബാറ്ററി, 100 വാട്ട് ഫ്ലാഷ് ചാർജിങ്, മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകൾ, സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റ്, ഒറിജിൻ ഒഎസ് 6 എന്നിവയാണ് iQOO 15Rന്‍റെ പ്രധാന സവിശേഷതകൾ. പുതിയ ഫോണിന്‍റെ വിലയും സവിശേഷതകളും ഉൾപ്പെടെയുള്ള വിശദാംശങ്ങളിലേക്ക്...
iQOO 15ആർ: വില, ലഭ്യത, ബുക്കിങ്
iQOO 15R 8GB+256GB, 12GB+256GB, 12GB+512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും. 8GB+256GB സ്റ്റോറേജ് മോഡലിന് 44,999 രൂപയാണ് വില. അതേസമയം 12GB+256GB സ്റ്റോറേജ് മോഡലിന് 47,999 രൂപയും, 12GB+512GB മോഡലിന് 52,999 രൂപയുമാണ് വില. ആമസോൺ, iQOO ഇന്ത്യ സ്റ്റോർ, വിവോ റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിലൂടെ ഇന്ന് (ഫെബ്രുവരി 24) ഉച്ചയ്ക്ക് 1 മണി മുതൽ പ്രീ-ബുക്ക് ചെയ്യാം. മാർച്ച് 2ന് ഇന്ത്യൻ സമയം രാവിലെ 10 മണി മുതൽ ആണ് ഇതിന്‍റെ വിൽപ്പന ആരംഭിക്കുക. ലോഞ്ച് ഓഫറുകളുടെ ഭാഗമായി, HDFC, Axia ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ്, EMI ഇടപാടുകളിൽ ഉപഭോക്താക്കൾക്ക് 4,000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.

| വേരിയന്റ് | യഥാർത്ഥ വില | ഡിസ്ക്കൗണ്ട് വില |
| 8GB + 256GB | Rs 44,999 | Rs 40,999 |
| 12GB + 256GB | Rs 47,999 | Rs 43,999 |
| 12GB + 512GB | Rs 52,999 | Rs 48,999 |
iQOO 15ആർ: സ്‌പെസിഫിക്കേഷനുകൾ
ഡിസ്‌പ്ലേ: 120Hz റിഫ്രഷ് റേറ്റ്, 5000 നിറ്റ്‌സ് വരെ ലോക്കൽ പീക്ക് ബ്രൈറ്റ്‌നസ്, എച്ച്‌ഡിആർ 10+ സർട്ടിഫിക്കേഷൻ, 4320Hz പിഡബ്ല്യുഎം ഡിമ്മിംഗ് റേറ്റ് എന്നിവയുള്ള 6.59 ഇഞ്ച് 1.5K (1,260 x 2,750 പിക്‌സൽ) AMOLED സ്‌ക്രീൻ ഇതിൽ ഉണ്ട്.
ക്യാമറ: iQOO 15R ഡ്യുവൽ ക്യാമറ സജ്ജീകരണത്തോടെയാണ് വരുന്നത്. OIS ഉള്ള 50 എംപി സോണിLYT-700V മെയിൻ ക്യാമറയാണ് ഈ ഫോണിലുള്ളത്. ഇതിനുപുറമെ, 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും പുതിയ ഫോണിലുണ്ട്. 32 എംപി വൈഡ് ആംഗിൾ ക്യാമറയാണ് ഫോണിന്‍റെ മുൻവശത്തുള്ളത്. നിരവധി എഐ ക്യാമറ ഫീച്ചറുകളും ഇതിലുണ്ട്. ഓരോ സീസണിന് അനുസരിച്ചും നൽകിയ ചിത്രത്തെ എഡിറ്റ് ചെയ്യാവുന്ന എഐ ഫീച്ചറും ഇതിലുണ്ട്.
ബാറ്ററി, ചാർജിങ്: 100 വാട്ട് ഫാസ്റ്റ് ചാർജിങ്, ബൈപാസ് ചാർജിങ് പിന്തുണയുള്ള 7600 mAh ബാറ്ററിയാണ് iQOO 15R ഫോണിലുള്ളത്. ഇത് മികച്ച ചാർജിങ് വേഗതയും, ബാറ്ററി ലൈഫും നൽകും. വെറും 10 മിനിറ്റിൽ 20 ശതമാനത്തിൽ നിന്ന് 44 ശതമാനം ചാർഡ് ചെയ്യാൻ സാധിക്കുന്നതാണ് ഈ ഫോൺ. കൂടാതെ പൂജ്യത്തിൽ നിന്ന് 50 ശതമാനത്തിലേക്ക് ചാർജ് ചെയ്യാൻ 33 മിനിറ്റ് സമയമെടുക്കും.
20 ശതമാനത്തിലുള്ളപ്പോൾ ഫോൺ 10 മിനിറ്റ് ചാർജ് ചെയ്‌താൽ 3.14 മണിക്കൂർ ബിജിഎംഐ ഗെയിം കളിക്കാമെന്നും, 16.8 മണിക്കൂർ വരെ കോളിങ് ചെയ്യാമെന്നും, 4,4 മണിക്കൂർ വരെ വീഡിയോ കോൾ ചെയ്യാമെന്നും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 16.3 മണിക്കൂർ യൂട്യൂബ് ഉപയോഗിക്കാനാവും. ഇനി പാട്ട് കേൾക്കാൻ ഇഷ്‌ട്ടമുള്ളവരാണെങ്കിൽ, 23.6 മണിക്കൂർ സ്‌പോട്ടിഫൈയിൽ പാട്ട് കേൾക്കാനും 16.8 മണിക്കൂർ ഇൻസ്റ്റാഗ്രാം ഉപയോഗിക്കാനും കഴിയുമെന്ന് കമ്പനി പറയുന്നു.
സ്റ്റോറേജ്: 8GB+256GB, 12GB+256GB, 12GB+512GB എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് iQOO 15R ലഭ്യമാവുക.
കളർ ഓപ്‌ഷനുകൾ: ഡാർക്ക് നൈറ്റ്, ട്രയംഫ് സിൽവർ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിൽ iQOO 15R ലഭ്യമാണ്.
പ്രോസസർ: സ്‌നാപ്‌ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് iQOO 15R ഫോണിന് കരുത്ത് പകരുന്നത്. ഇത് ഹെവി ആപ്പുകൾ പ്രവർത്തിക്കുമ്പോഴും, ഗെയിം കളിക്കുമ്പോളും തടസ്സങ്ങളില്ലാതെ മികച്ച പെർഫോമൻസ് നൽകും. മൾട്ടിടാസ്‌കിങുകൾക്കും മികച്ച ഓപ്‌ഷനാണ് ഈ ചിപ്‌സെറ്റുള്ള ഫോൺ. 12 ജിബി വരെ എൽപിഡിഡിആർ 5x റാം, 512 ജിബി വരെ യുഎഫ്‌എസ് 4.1 ഓൺബോർഡ് സ്റ്റോറേജ്, അഡ്രിനോ 826 ജിപിയു എന്നിവയും ഈ ചിപ്‌സെറ്റ് പിന്തുണയ്‌ക്കുന്നു.
ഓപ്പറേറ്റിങ് സിസ്റ്റം: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻ ഒഎസ് 6 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് iQOO 15R പ്രവർത്തിക്കുക. ഇത് ഒരു ഡ്യുവൽ സിം (നാനോ + നാനോ) ഫോൺ ആണ്. ഇത് 4 വർഷത്തെ ആൻഡ്രോയ്‌ഡ് അപ്‌ഡേറ്റുകളും, 6 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും നൽകും. 5 വർഷം വരെ വളരെ സ്‌മൂത്തായ പെർഫോമൻസ് ഈ ഫോൺ നൽകുമെന്ന് കമ്പനി പറയുന്നു.
കണക്‌റ്റിവിറ്റി: 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6, GPS, ഒരു USB ടൈപ്പ്-സി പോർട്ട് എന്നിവയാണ് കണക്‌റ്റിവിറ്റി ഓപ്‌ഷനുകൾ
ഐപി റേറ്റിങ്: വെള്ളത്തിൽ നിന്നും പൊടിയിൽ നിന്നും ഫോണിന് സംരക്ഷണം നൽകുന്നതിന് IP68 + IP69 റേറ്റിങുകൾ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
Also Read:
- പുതിയ ഗ്ലിഫ് ബാർ, സിഗ്നേച്ചർ ഡിസൈൻ കൈവിടാതെ ട്രാൻസ്‌പാരന്‍റ് ലുക്കിൽ നത്തിങ് ഫോൺ 4a: ഫസ്റ്റ് ലുക്ക് പുറത്ത്
- വിവോ വി70 സീരിസിലെ മൂന്നാമൻ: 'വി70 എഫ്ഇ' വരുന്നു; ലോഞ്ച് എപ്പോൾ?
- മോട്ടറോള എഡ്‌ജ് 70 ഫ്യൂഷൻ വരുന്നു: ഇന്ത്യയിൽ ഉടൻ പുറത്തിറക്കുമെന്ന് സൂചന; എന്തൊക്കെ പ്രതീക്ഷിക്കാം?
- ബാറ്ററി ഹൈലൈറ്റ് തന്നെ! അഞ്ച് മിനിറ്റ് ചാർജിൽ അഞ്ച് മണിക്കൂർ മ്യൂസിക് പ്ലേബാക്ക്: 7,999 രൂപയ്‌ക്ക് റിയൽമിയുടെ പുതിയ ഫോൺ സ്വന്തമാക്കാം

