ETV Bharat / automobile-and-gadgets

പുതിയ ടാബ്‌ലെറ്റ് വാങ്ങാൻ പ്ലാനുണ്ടോ? M4 ചിപ്‌സെറ്റുമായി ആപ്പിളിന്‍റെ പുതിയ ഐപാഡ് എയർ; വിലയും സവിശേഷതകളും

സ്‌പേസ് ഗ്രേ, ബ്ലൂ, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നീ നിറങ്ങളിലാണ് ഏറ്റവും പുതിയ ഐപാഡ് എയർ ലഭ്യമാവുക. നാല് റാമിലും സ്റ്റോറേജ് ഓപ്ഷനുകളിലും ഇത് ലഭ്യമാവും. മാർച്ച് 11 മുതൽ വിൽപ്പനയ്ക്ക് ലഭ്യമാകും.

ആപ്പിൾ ഐപാഡ് എയർ 2026  ഐപാഡ് എയർ വില  ഐപാഡ് എയർ ഫീച്ചറുകൾ  ആപ്പിൾ ടാബ്‌ലെറ്റ്
The iPad Air (2026) will be available from March 11, 2026. (Image Credit: Apple)
author img

By ETV Bharat Tech Team

Published : March 3, 2026 at 1:32 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യയുൾപ്പെടെയുള്ള ആഗോള വിപണികളിൽ ഏറ്റവും പുതിയ ഐപാഡ് എയറുമായി ആപ്പിൾ. 11 ഇഞ്ച്, 13 ഇഞ്ച് എന്നിങ്ങനെ രണ്ട് വലിപ്പത്തിൽ ഐപാഡ് എയറിന്‍റെ 2026 മോഡൽ ലഭ്യമാവും. ഈ ടാബ്‌ലെറ്റിന്‍റെ രണ്ട് മോഡലുകളിലും 60Hz ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേ, ഒരു M4 ചിപ്‌സെറ്റ്, 12GB റാം, 1TB വരെ സ്റ്റോറേജ്, ഒരു സിംഗിൾ 12MP പിൻ ക്യാമറ എന്നിവയുണ്ട്. 13 ഇഞ്ച് വേരിയന്‍റിൽ 36.59 Wh ബാറ്ററിയും 11 ഇഞ്ച് മോഡലിൽ 28.93 Wh ബാറ്ററിയുമുണ്ട്.

രണ്ട് മോഡലുകളും iOS26 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് (OS) പ്രവർത്തിപ്പിക്കുക. വൈഫൈ മാത്രമുള്ള മോഡലുകളും, വൈഫൈ + സെല്ലുലാർ മോഡലുകളും ലഭ്യമാണ്. ഏറ്റവും പുതിയ ടാബ്‌ലെറ്റിനൊപ്പം കമ്പനി ഐഫോൺ 17 സീരിസിലെ താങ്ങാനാവുന്ന വിലയിലുള്ള ഐഫോൺ 17e മോഡലും പുറത്തിറക്കി. 2026 ഐപാഡ് എയറിന്‍റെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഐപാഡ് എയർ 2026: വില, ലഭ്യത
പുതിയ ഐപാഡ് എയറിന്‍റെ എല്ലാ മോഡലുകളും നാല് റാം, സ്റ്റോറേജ് കോൺഫിഗറേഷനുകളിലാണ് ലഭ്യമാവുക. 13 ഇഞ്ച് ഐപാഡ് എയറിന്‍റെ വൈഫൈ മാത്രമുള്ള മോഡലിന്‍റെ 128 ജിബി വേരിയന്‍റിന് 84,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജിബി മോഡൽ 94,900 രൂപയ്ക്കും, 512 ജിബി മോഡൽ 1.14 ലക്ഷം രൂപയ്ക്കും, 1 ടിബി വേരിയന്‍റ് 1.34 ലക്ഷം രൂപയ്ക്കും ലഭ്യമാണ്.

അതേസമയം 13 ഇഞ്ച് ഐപാഡ് എയറിന്‍റെ വൈഫൈ + സെല്ലുലാർ മോഡലിന്‍റെ 128 ജിബി വേരിയന്‍റിന് 99,900 രൂപയിലാണ് വില ആരംഭിക്കുന്നത്. 256 ജിബി വേരിയന്‍റിന് 1.09 ലക്ഷം രൂപയും, 512 ജിബി മോഡലിന് 1.29 ലക്ഷം രൂപയും, 1 ടിബി വേരിയന്‍റിന് 1.49 ലക്ഷം രൂപയുമാണ് വില. 11 ഇഞ്ച് മോഡലിന്‍റെ വില ചുവടെയുള്ള പട്ടികയിൽ നിന്നും പരിശോധിക്കാം. എല്ലാ മോഡലുകളും സ്പേസ് ഗ്രേ, ബ്ലൂ, പർപ്പിൾ, സ്റ്റാർലൈറ്റ് എന്നീ കളർ ഓപ്ഷനുകളിൽ ലഭ്യമാണ്. മാർച്ച് 4ന് (നാളെ) ആപ്പിളിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് (apple.com) വഴി മുൻകൂട്ടി ഓർഡർ ചെയ്യാം. 2026 മാർച്ച് 11 മുതൽ ഇത് വിൽപ്പനയ്ക്ക് ലഭ്യമാകും.

മോഡൽവേരിയന്‍റ്വില (11 ഇഞ്ച്)വില (13 ഇഞ്ച്)
WiFi only12GB + 128GBRs 64,900Rs 84,900
12GB + 256GBRs 74,900Rs 94,900
12GB + 512GBRs 94,900Rs 1,14,900
12GB + 1TBRs 1,14,900Rs 1,34,900
WiFi + Cellular12GB + 128GBRs 79,900Rs 99,900
12GB + 256GBRs 89,900Rs 1,09,900
12GB + 512GBRs 1,09,900Rs 1,29,900
12GB + 1TBRs 1,29,900Rs 1,49,900

ഐപാഡ് എയർ 2026: സ്‌പെസിഫിക്കേഷനുകൾ

60Hz റിഫ്രഷ് റേറ്റ്, 600 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 264 ppi പിക്‌സൽ ഡെൻസിറ്റി, P3 വൈഡ് കളർ, ട്രൂ ടോൺ എന്നിവയുള്ള 13 ഇഞ്ച് ലിക്വിഡ് റെറ്റിന ഐപിഎസ് ഡിസ്‌പ്ലേയാണ് പുതിയ ഐപാഡ് എയറിൽ ഉള്ളത്. 3 പെർഫോമൻസ് കോറുകളും 5 എഫിഷ്യൻസി കോറുകളും ഉള്ള ഒക്ടാ-കോർ ആപ്പിൾ എം4 പ്രോസസറാണ് ഇതിന് കരുത്ത് പകരുന്നത്. സിപിയു 9-കോർ ജിപിയുവും 16-കോർ ന്യൂറൽ എഞ്ചിനുമായി ജോടിയാക്കിയിരിക്കുന്നു. ഇത് ഹാർഡ്‌വെയർ-ആക്സിലറേറ്റഡ് റേ ട്രെയ്‌സിങിനെയും പിന്തുണയ്ക്കുന്നു. ഐപാഡ് എയറിൽ 12GB റാമും 1TB വരെ സ്റ്റോറേജും ഉണ്ട്.

f/1.8 അപ്പർച്ചർ, 5x വരെ ഡിജിറ്റൽ സൂം, സ്മാർട്ട് HDR 4, ഓട്ടോ ഇമേജ് സ്റ്റെബിലൈസേഷൻ എന്നിവയുള്ള സിംഗിൾ 12MP പ്രധാന ക്യാമറ ഇതിനുണ്ട്. പിൻ ക്യാമറയ്ക്ക് 60 fps വരെ 4K വീഡിയോകൾ പകർത്താൻ കഴിയും. ഇതിന് 12MP ഫ്രണ്ട് ഫേസിങ് ക്യാമറയുണ്ട്. 13 ഇഞ്ച് വേരിയന്‍റിൽ 36.59 Wh ലിഥിയം-പോളിമർ ബാറ്ററിയും 11 ഇഞ്ച് മോഡലിൽ 28.93 Wh ലിഥിയം-പോളിമർ ബാറ്ററിയും ഉൾപ്പെടുന്നു. എല്ലാ മോഡലുകൾക്കും വൈഫൈയിൽ 10 മണിക്കൂർ വെബ് സർഫിംഗും സെല്ലുലാർ ഡാറ്റ നെറ്റ്‌വർക്ക് ഉപയോഗിച്ച് 9 മണിക്കൂർ വെബ് സർഫിങും നീണ്ടുനിൽക്കും. എല്ലാ മോഡലുകളും 20W വയർഡ് ചാർജിങിനെ പിന്തുണയ്ക്കുന്നു. മാത്രമല്ല, എല്ലാ മോഡലുകളും iOS26-ൽ പ്രവർത്തിക്കുകയും ആപ്പിൾ ഇന്‍റലിജൻസ് സവിശേഷതകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

ഫീച്ചറുകൾവിശദാംശങ്ങൾ
ഡിസ്‌പ്ലേ60Hz, 13 ഇഞ്ച് വരെ, ലിക്വിഡ് റെറ്റിമന് IPS
പ്രൊസസർM4
റാം+ സ്റ്റോറേജ്12GB + 128GB (WiFi only and WiFi + Cellular)
12GB + 256GB (WiFi only and WiFi + Cellular)
12GB + 512GB (WiFi only and WiFi + Cellular)
12GB + 1TB (WiFi only and WiFi + Cellular)
റിയർ ക്യാമറ12MP
ഫ്രണ്ട് ക്യാമറ12MP
ബാറ്ററി 36.59 Wh (13 ഇഞ്ച്) | 28.93 Wh (11 ഇഞ്ച്)
ചാർജിങ് കപ്പാസിറ്റി20W
ഓപ്പറേറ്റിങ് സിസ്റ്റംiOS26

Also Read:

  1. മാഗ്‌സേഫ് ചാർജിങും ശക്തിയേറിയ A19 ചിപ്‌സെറ്റും: ഐഫോൺ 17 സീരിസിലേക്ക് വില കുറഞ്ഞ ഫോണുമായി ആപ്പിൾ
  2. ചന്ദ്രൻ ചുവന്ന് തുടുക്കും! പൂർണ ചന്ദ്രഗ്രഹണം ഇന്ന്; ഇന്ത്യയിൽ ദൃശ്യമാകുമോ?
  3. പുതിയ സ്‌മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് സ്‌കൂട്ടർ വരെ: മൊബൈൽ വേൾഡ് കോൺഗ്രസിൽ തിളങ്ങി ഷവോമി
  4. യാത്രാ സൗകര്യങ്ങളേറെ! മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസിന്‍റെ പുതിയ പതിപ്പെത്തി; ഈ ആഡംബര വാഹനത്തിന്‍റെ വില അറിഞ്ഞോ?