ETV Bharat / automobile-and-gadgets

റോഡിൽ കരുത്ത് കാണിക്കാൻ പുതിയ വേരിയന്‍റ്, ഹ്യുണ്ടായ് വെന്യു HX5 പ്ലസ് കളത്തിലിറക്കി; സവിശേഷതകളിലേക്ക്

പെട്രോൾ എഞ്ചിൻ ഓപ്‌ഷനിലാണ് പുതിയ വേരിയന്‍റ് ലഭ്യമാവുക. ഇതിന് പുറമെ, വെന്യുവിന്‍റെ HX4 വേരിയന്‍റിൽ ഡ്രൈവർ സീറ്റിന്‍റെ ഉയരം ക്രമീകരിക്കാവുന്ന സവിശേഷത കൂടെ ചേർത്തിട്ടുണ്ട്.

HYUNDAI VENUE NEW VARIANT  HYUNDAI VENUE HX5 PLUS PRICE  HYUNDAI VENUE HX5 PLUS FEATURES  ഹ്യുണ്ടായി വെന്യു HX5 പ്ലസ്
Hyundai Venue (Photo - Hyundai Motor India)
author img

By ETV Bharat Tech Team

Published : January 2, 2026 at 6:11 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: പുതുവർഷം ആരംഭിച്ചപ്പോൾ കാർ നിർമ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ തങ്ങളുടെ ഉപഭോക്താക്കൾക്കായി ഒരു പുതുവത്സര സമ്മാനവുമായി എത്തിയിരിക്കുകയാണ്. തങ്ങളുടെ കോംപാക്റ്റ് എസ്‌യുവിയായ ഹ്യുണ്ടായ് വെന്യുവിന്‍റെ പുതിയ വേരിയന്‍റാണ് കമ്പനി പുറത്തിറക്കിയത്. HX5+ എന്ന പേരിലാണ് കമ്പനി ഈ പുതിയ വേരിയന്‍റ് അവതരിപ്പിച്ചിരിക്കുന്നത്.

9.99 ലക്ഷം രൂപയാണ് ഇതിന്‍റെ എക്‌സ്-ഷോറൂം വില. ഒരൊറ്റ പവർട്രെയിൻ ഓപ്ഷനിലാണ് പുതിയ വേരിയന്‍റ് ലഭ്യമാവുക. മാനുവൽ ട്രാൻസ്‌മിഷനുമായി ജോഡിയാക്കിയ 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിനാണ് HX5+വേരിയന്‍രിലുള്ളത്. പുതിയ വേരിയന്‍റിന് ലഭിക്കുന്ന പ്രധാന സവിശേഷതകൾ പരിശോധിക്കാം.

ഹ്യുണ്ടായി വെന്യു HX5 പ്ലസ്: സവിശേഷതകൾ

  • റൂഫ് റെയിലുകൾ
  • ക്വാഡ് ബീം LED ഹെഡ്‌ലാമ്പ്
  • പിൻ വിൻഡോയിൽ സൺഷെയ്‌ഡ്
  • സ്‌മാർട്ട്‌ഫോൺ വയർലെസ് ചാർജർ
  • സ്റ്റോറേജുള്ള ഡ്രൈവർ കൺസോൾ ആംറെസ്റ്റ്
  • പിൻ വൈപ്പറും വാഷറും
  • ഓട്ടോ അപ്‌ ഡൗണും സുരക്ഷയുമുള്ള ഡ്രൈവർ പവർ വിൻഡോ

പുതിയ വേരിയന്‍റിന് പുറമെ, ഹ്യുണ്ടായ് വെന്യുവിന്‍റെ HX4 വേരിയന്‍റിലും ഒരൊറ്റ സവിശേഷത ചേർത്തിട്ടുണ്ട്. ഡ്രൈവർ സീറ്റിന്‍റെ ഉയരം ക്രമീകരിക്കാവുന്ന സവിശേഷതയാണ് ഇതിൽ പുതുതായി ചേർത്തിരിക്കുന്നത്. പുതിയ ഹ്യുണ്ടായി വെന്യു പുറത്തിറങ്ങിയതിനുശേഷം 50,000 ബുക്കിങുകളാണ് കമ്പനിക്ക് ലഭിച്ചത്. പുതിയ വേരിയന്‍റ് പുറത്തിറക്കി എന്നതൊഴിച്ചാൽ ഹ്യുണ്ടായി വെന്യുവിന്‍റെ പവർട്രെയിനിൽ കമ്പനി മെക്കാനിക്കൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ല.

1 ഡീസൽ എഞ്ചിനും 2 പെട്രോൾ എഞ്ചിൻ ഓപ്ഷനുകളിലും ഹ്യുണ്ടായി വെന്യു ലഭ്യമാണ്. 1.5 ലിറ്റർ ഡീസൽ എഞ്ചിന് പുറമെ, 1.2 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനിലും 1.0 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിനിലും ഇതിന് ലഭിക്കുന്നു. ഈ എഞ്ചിനുകളെല്ലാം ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്‌മിഷനുകളിൽ ലഭ്യമാണ്. വേരിയന്‍റും ഇന്ധന തരവും അനുസരിച്ച് ഹ്യുണ്ടായി വെന്യുവിന്‍റെ മൈലേജ് ലിറ്ററിന് 17.9 മുതൽ 20.99 കിലോമീറ്റർ വരെയാണ്. ഈ കോംപാക്റ്റ് എസ്‌യുവിക്ക് 3995 എംഎം നീളവും 1800 എംഎം വീതിയും 2520 എംഎം വീൽബേസുമുണ്ട്.

പ്രമുഖ കാർ നിർമാതാക്കളായ ഹ്യുണ്ടായി മോട്ടോറിന്‍റെ വാഹന നിരയിലെ മികച്ച പ്രകടനം കാഴ്‌ചവെയ്ക്കുന്ന മോഡലാണ് വെന്യൂ. അപ്‌ഗ്രേഡുകളുമായി ഇന്ത്യൻ വിപണിയിൽ രണ്ടാം തലമുറ ഹ്യുണ്ടായി വെന്യു 2025 നവംബറിലാണ് എത്തിയത്. കൂടുതൽ മികച്ച ഡിസൈൻ, പുത്തൻ സവിശേഷതകൾ, മെച്ചപ്പെട്ട കാര്യക്ഷമത എന്നിങ്ങനെ കൂടുതൽ ആകർഷകമായ ഫീച്ചറുകളുമായാണ് പുതിയ ഹ്യുണ്ടായി വെന്യു നവംബറിൽ പുറത്തിറക്കിയത്.

Also Read:

  1. ഹ്യുണ്ടായി ആരാധകർക്ക് പുതുവർഷത്തില്‍ പണികിട്ടി: വിവിധ മോഡലുകൾക്ക് വിലവർധനവ്; ഇന്ന് മുതൽ പ്രാബല്യത്തിൽ
  2. പുതിയ ഡിസൈനും കൂടുതൽ വലിപ്പവും: പുതിയ കിയ സെൽറ്റോസ് എത്തി മക്കളേ... ഇനി റോഡിലെ കളി മാറും! വിലയറിഞ്ഞോ?
  3. വാർഷിക വിൽപ്പന 2 ലക്ഷം കടന്നു, 2025ൽ ഓരോ ദിവസവും ശരാശരി വിറ്റഴിച്ചത് ഹ്യുണ്ടായി ക്രെറ്റയുടെ 550 യൂണിറ്റുകൾ; വിപണിയുടെ 44 ശതമാനവും പിടിച്ചെടുത്ത എഞ്ചിൻ ഓപ്ഷൻ ഏത്?
  4. ജിഎസ്‌ടി പരിഷ്‌കരണം അനുഗ്രഹമായി; 2025ൽ ഇരുചക്ര വാഹന വിൽപ്പനയിൽ വൻ കുതിപ്പ്: വിറ്റഴിച്ചത് 200 ലക്ഷത്തിലധികം യൂണിറ്റുകൾ