ETV Bharat / automobile-and-gadgets

വിജയകരമായ 25 വർഷങ്ങൾ: പൾസർ മോഡലുകൾക്ക് 7,000 രൂപ വരെ ഡിസ്‌ക്കൗണ്ടും ഫ്രീ സർവീസും പ്രഖ്യാപിച്ച് ബജാജ് ഓട്ടോ

7,000 രൂപ വരെ മൊത്തം ലാഭം, സീറോ പ്രോസസ്സിങ് ഫീസ്, അഞ്ച് സൗജന്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് 25-ാം വാർഷികത്തിന്‍റെ ഭാഗമായി ബജാജ് ഓട്ടോ നൽകുക.

BAJAJ PULSAR LINEUP IN INDIA  BAJAJ PULSAR 25 YEARS IN INDIA  BAJAJ PULSAR  ബജാജ് പൾസർ
Bajaj Pulsar N160 (Photo - Bajaj Auto)
author img

By ETV Bharat Tech Team

Published : January 5, 2026 at 6:14 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: ഇന്ത്യയിലെ ജനപ്രിയ ബൈക്കായ പൾസറിന് 25-ാം പിറന്നാൾ. ഇന്ത്യൻ വിപണിയിൽ 25 വർഷം പൂർത്തിയാക്കിയതിന്‍റെ ഭാഗമായി തെരഞ്ഞെടുത്ത ബജാജ് പൾസർ മോഡലുകൾക്ക് കമ്പനി 7,000 രൂപ വരെ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. 7,000 രൂപ വരെ മൊത്തം ലാഭം, സീറോ പ്രോസസ്സിങ് ഫീസ്, അഞ്ച് സൗജന്യ സേവനങ്ങൾ എന്നിവയുൾപ്പെടെയുള്ള ആനുകൂല്യങ്ങളാണ് വാർഷികാഘോഷ വേളയിൽ ലഭ്യമാവുക. ഈ ഓഫർ പരിമിത കാലയളവിലേക്ക് മാത്രമാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

പൾസർ പോർട്ട്‌ഫോളിയോ
മികച്ച പെർഫോമൻസ് നൽകുന്ന ബൈക്കുകൾ കുറവായിരുന്ന കാലത്ത് ഇന്ത്യൻ യുവത്വത്തിന്‍റെ മനംകവരാനെത്തിയ ബ്രാൻഡാണ് ബജാജ് പൾസർ. ബജാജ് പൾസർ നിരയിൽ ഇന്ത്യൻ വിപണിയിൽ നിലവിൽ 125 സിസി മുതൽ 400 സിസി വരെ എഞ്ചിൻ ശേഷിയുള്ള 11 മോഡലുകളാണ് കമ്പനിക്കുള്ളത്. ഇതിൽ എൻട്രി ലെവലിൽ ബജാജ് പൾസർ 125 ആണ് ഉള്ളത്. തുടർന്ന് പൾസർ N150, പൾസർ 150, പൾസർ N160 എന്നിവ ഉൾപ്പെടുന്നു.

ഉയർന്ന റേഞ്ചിലേക്ക് പോകുമ്പോൾ, പൾസർ NS160, പൾസർ NS200, ഫുള്ളി ഫെയേർഡ് പൾസർ RS200 എന്നിവ ഉൾപ്പെടുന്നു. ഇതിനുപുറമെ, 250cc ശ്രേണിയിൽ പൾസർ N250, പൾസർ F250 എന്നിവ ഉൾപ്പെടുന്നു. അതേസമയം അടുത്തിടെ പുറത്തിറക്കിയ ബജാജ് പൾസർ NS400Z പൾസർ ലൈനപ്പിൽ ഒന്നാമതാണ്. ഇത് ഇതുവരെ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും ശക്തമായ പൾസറാണ്.

"കഴിഞ്ഞ രണ്ടര പതിറ്റാണ്ടുകളായി ഇന്ത്യയുടെ സ്‌പോർട്‌സ്, നേക്കഡ് മോട്ടോർസൈക്കിൾ വിഭാഗത്തെ രൂപപ്പെടുത്തുന്നതിൽ പൾസർ ബ്രാൻഡ് ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കമ്പനിയുടെ തുടക്കത്തിൽ അവതരിപ്പിച്ച DTS-i പോലുള്ള സാങ്കേതികവിദ്യകളുടെ പിന്തുണയോടെ ഉയർന്ന പ്രകടനവും സ്‌പോർടി രൂപകൽപ്പനയും ജനങ്ങളിലേക്ക് എത്തിച്ചതിന് ഈ മോഡൽ റേഞ്ചിനെ കമ്പനി പ്രശംസിക്കുന്നു";ബജാജ് ഓട്ടോ പറഞ്ഞു.

കമ്പനിയുടെ ഈ പാരമ്പര്യത്തിന്‍റെ തുടർച്ചയെന്നോണമാണ് ബജാജ് പൾസർ NS400Z അവതരിപ്പിച്ചത്. പൾസർ ബാഡ്‌ജ് ചെയ്‌ത ഈ മോട്ടോർസൈക്കിളിൽ ഇതുവരെയില്ലാത്ത ഉയർന്ന ഔട്ട്‌പുട്ട് നൽകുകയും കമ്പനിയുടെ നിലവിലുള്ള പെർഫോമൻസ് കേന്ദ്രീകൃത പോർട്ട്‌ഫോളിയോ ശക്തിപ്പെടുത്തുകയും ചെയ്‌തു. "കഴിഞ്ഞ 25 വർഷമായി ഇന്ത്യയുടെ പെർഫോമൻസ് മോട്ടോർസൈക്ലിങിൽ പൾസർ ഒരു നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ഉപഭോക്താക്കൾക്ക് വ്യക്തമായ മൂല്യം നൽകുന്നതിനാണ് ഈ വാർഷിക ഓഫർ ലക്ഷ്യമിടുന്നത്. അതേസമയം പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള ഉൽപ്പന്നങ്ങളിൽ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും." ബജാജ് ഓട്ടോ ലിമിറ്റഡിന്‍റെ മോട്ടോർസൈക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്‍റെ സാരംഗ് കനാഡെ പറഞ്ഞു.

Also Read:

  1. മഹീന്ദ്ര XUV 7XO മുതൽ ഇ-വിറ്റാര വരെ: പുതുവർഷത്തിൽ ഒരു മാസത്തിനുള്ളിൽ വരാനിരിക്കുന്നത് നിരവധി കാറുകൾ; 2026 ജനുവരിയിലെ കാർ ലോഞ്ചുകൾ
  2. 998 സിസിയുടെ കരുത്തൻ എഞ്ചിൻ, ചീറിപ്പായും സൂപ്പർബൈക്കുമായി ഡ്യുക്കാട്ടി: പാനിഗേൽ V4 R ഇന്ത്യൻ വിപണിയിൽ
  3. റോഡിൽ കരുത്ത് കാണിക്കാൻ പുതിയ വേരിയന്‍റ്, ഹ്യുണ്ടായ് വെന്യു HX5 പ്ലസ് കളത്തിലിറക്കി; സവിശേഷതകളിലേക്ക്
  4. ഈ വർഷത്തെ വിപണി തൂക്കാൻ ഇവരെത്തും: വരും ആഴ്‌ചകളിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾ