ETV Bharat / automobile-and-gadgets

ഐഫോൺ 18 സീരിസ് പുറത്തിറക്കുന്നത് രണ്ട് തവണകളായി, ഒപ്പം ആപ്പിളിന്‍റെ ഫോൾഡബിൾ ഫോണും: റിപ്പോർട്ടുകൾ

ഐഫോൺ 18ന്‍റെ ലോഞ്ചിൽ കാലതാമസമുണ്ടായേക്കാം. ലൈനപ്പിന്‍റെ റിലീസ് രണ്ട് വ്യത്യസ്‌ത സമയങ്ങളിലായി നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം പുറത്തിറക്കുക പ്രോ മോഡലുകൾ. വാനില മോഡലുകൾ 2027ന്‍റെ തുടക്കത്തിൽ പുറത്തിറക്കുമെന്നും സൂചനയുണ്ട്.

APPLE IPHONE 18  IPHONE 18 LEAK  APPLE IPHONE FOLD  ഐഫോൺ 18
In picture: iPhone 17 Pro, iPhone Air, iPhone 17, and iPhone 16e (Image Inputs: Apple)
author img

By ETV Bharat Tech Team

Published : January 3, 2026 at 6:23 PM IST

2 Min Read
Choose ETV Bharat

ഹൈദരാബാദ്: എല്ലാ വർഷവും സെപ്‌റ്റംബർ മാസത്തിൽ നടക്കുന്ന ആപ്പിളിന്‍റെ വാർഷിക ഇവന്‍റിലാണ് ഐഫോണുകൾ അടക്കമുള്ള ആപ്പിൾ ഉപകരണങ്ങൾ പുറത്തിറക്കുന്നത്. ലൈനപ്പിലെ എല്ലാ ഫോണുകളും ഒന്നിച്ച് പുറത്തിറക്കുന്നതാണ് പതിവ്. എന്നാൽ ഈ വർഷം വാർഷിക ഐഫോൺ റിലീസ് സൈക്കിളിൽ കമ്പനി ചില മാറ്റങ്ങൾ വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അടുത്തതായി വരാനിരിക്കുന്ന ഐഫോൺ 18 സീരിസിലെ സ്റ്റാൻഡേർഡ് മോഡലായ ഐഫോൺ 18ന്‍റെ ലോഞ്ചിൽ കാലതാമസമുണ്ടായേക്കാമെന്ന് ഒന്നിലധികം റിപ്പോർട്ടുകൾ വരുന്നു. ഐഫോൺ ലൈനപ്പിന്‍റെ റിലീസ് രണ്ട് വ്യത്യസ്‌ത സമയങ്ങളിലായി നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതായത് പ്രോ മോഡലുകൾ അല്ലെങ്കിൽ പ്രീമിയം മോഡലുകൾ ആദ്യം പുറത്തിറക്കും. വാനില മോഡലുകൾ പിന്നീട് ആയിരിക്കും റിലീസ് ചെയ്യുക.

ഐഫോൺ 18 സീരിസ് ലോഞ്ച് എപ്പോൾ?
2026 സെപ്റ്റംബറിൽ ഐഫോൺ 18 പ്രോയും ഐഫോൺ 18 പ്രോ മാക്‌സും, കൂടാതെ ആപ്പിൾ ആരാധകർ വളരെക്കാലമായി കാത്തിരിക്കുന്ന ഫോൾഡബിൾ ഡിവൈസായ ഐഫോൺ ഫോൾഡും പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കാം. അതേസമയം ബേസ് മോഡലായ ഐഫോൺ 18, ഈ സീരിസിലെ പ്രോ മോഡലുകളെ അപേക്ഷിച്ച് താരതമ്യേന വിലക്കുറവുള്ള ഐഫോൺ 18e, ഐഫോൺ എയർ 2 മോഡലുകൾക്കൊപ്പം 2027 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിനിടയിൽ പുറത്തിറക്കിയേക്കാം.

എല്ലാ വർഷവും ശരത്കാലത്തിലാണ് പുതിയ ഐഫോൺ ലൈനപ്പ് പുറത്തിറക്കാറ്. ഇതിൽ സ്റ്റാൻഡേർഡ് മോഡൽ, മിനി അല്ലെങ്കിൽ പ്ലസ് വേരിയന്‍റുകൾ, പ്രോ മോഡലുകൾ എന്നിവ ഉൾപ്പെടുന്നു. 2020ലാണ് ആപ്പിൾ ആദ്യമായി ഐഫോൺ 12 സീരിസിനൊപ്പം മിനി മോഡൽ അവതരിപ്പിച്ചത്. തുടർന്ന് 2021ൽ ഐഫോൺ 13 മിനിയും അവതരിപ്പിച്ചു. പിന്നീട് കോം‌പാക്റ്റ് മോഡൽ ഉപേക്ഷിച്ചു.

2014ൽ പുറത്തിറങ്ങിയ പ്ലസ് മോഡൽ ആപ്പിൾ തിരികെ കൊണ്ടുവന്നു. പ്രോ മാക്‌സ് മോഡലിന്‍റെ അത്രയും ചിലവില്ലാതെ വലിയ സ്‌ക്രീൻ ആഗ്രഹിക്കുന്നവർക്കായി 2022ൽ ഐഫോൺ 14 പ്ലസ് അവതരിപ്പിച്ചു. തുടർന്ന് ഐഫോൺ 16 പ്ലസ് വരെയുള്ള ലൈനപ്പിൽ പ്ലസ് മോഡൽ തുടർന്നു. എന്നാൽ സീരിസിലെ മറ്റ് മോഡലുകളുടെ ആവശ്യകതയുമായി പൊരുത്തപ്പെടാൻ അതിന് കഴിഞ്ഞില്ല. തുടർന്ന് 2025ൽ ആപ്പിൾ പ്ലസ് മോഡലിന് പകരം സൂപ്പർ-സ്ലിം എയർ പതിപ്പ് കൊണ്ടുവന്നു. ഇത് ഐഫോൺ 17 സീരിസിനൊപ്പമാണ് പുറത്തിറക്കിയത്.

പിന്നീട് 2025ലെ വസന്തകാലത്താണ് ആപ്പിൾ ഐഫോൺ 16e പുറത്തിറക്കിയത്. ഐഫോൺ SE ലൈനപ്പിന്‍റെ പിൻഗാമിയായി ആണ് ഈ ഫോണെത്തുന്നത്. ഐഫോൺ 16 ലൈനപ്പിലെ താങ്ങാവുന്ന വിലയിലുള്ള മോഡലെന്ന ഖ്യാതിയിലാണ് ഐഫോൺ 16e എത്തുന്നത്. എന്നാൽ 'e' വേരിയന്‍റിനും 'എയർ' വേരിയന്‍റിനും ഡിമാൻഡ് കുറവായിരുന്നു എന്നതാണ് യാഥാർത്ഥ്യം.

രണ്ട് തവണകളിലായുള്ള റിലീസിന് കാരണമെന്തായിരിക്കും?
ഫോൾഡബിൾ അടക്കമുള്ള ഡിവൈസുകൾ ചേർത്ത് പോർട്ട്‌ഫോളിയോ വികസിക്കുന്നതിനൊപ്പം അത് കൃത്യമായി വിപണനം ചെയ്യുകയെന്ന വിൽപ്പന തന്ത്രത്തിന്‍റെ ഭാഗമാകാം ഐഫോൺ 18 സീരിസിന്‍റെ രണ്ട് തവണകളിലായുള്ള റിലീസ്. മാത്രമല്ല ആപ്പിളിന്‍റെ തന്നെ പ്രോ, നോൺ-പ്രോ മോഡലുകൾ തമ്മിലുള്ള ആന്തരിക മത്സരം കുറയ്ക്കുക എന്നതും ആപ്പിൾ ലക്ഷ്യമിടുന്നുണ്ടാകാം. ഒരുപക്ഷേ റിലീസ് രണ്ട് സമയങ്ങളിലായി നടത്തുന്നത് 'e' വേരിയന്‍റിന്‍റെയും 'എയർ' വേരിയന്‍റിന്‍റെയും വിൽപ്പന വർധിപ്പിക്കാനും കമ്പനിയെ സഹായിച്ചേക്കാം.

Also Read:

  1. ഈ വർഷത്തെ വിപണി തൂക്കാൻ ഇവരെത്തും: വരും ആഴ്‌ചകളിൽ പുറത്തിറങ്ങുന്ന സ്‌മാർട്ട്‌ഫോണുകൾ
  2. സാംസങ് കുടുംബത്തിലേക്ക് പുതിയ ഫോൺ വരുന്നു: ബിഐഎസ് ലിസ്റ്റിങിൽ കണ്ടെത്തി; ലോഞ്ച് ഉടനെന്ന് സൂചന
  3. വരുന്നു, ഓപ്പോ റെനോ 15 സീരിസ്: ഇന്ത്യയിലെ ലോഞ്ച് തീയതി പ്രഖ്യാപിച്ചു; സ്ഥിരീകരിച്ച സ്പെസിഫിക്കേഷനുകൾ
  4. ഓപ്പോ ഫൈൻഡ് എക്‌സ് 9 കുടുംബത്തിലേക്ക് പുതിയൊരാൾ കൂടെ: ലോഞ്ച് എപ്പോൾ? പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ
  5. വിവോ വി70 വരുന്നു: അടുത്ത വർഷം പുറത്തിറക്കുമെന്ന് സൂചന: ലിസ്റ്റിങ് വിശദാംശങ്ങളിലേക്ക്