ETV Bharat / automobile-and-gadgets

മാഗ്‌സേഫ് ചാർജിങും ശക്തിയേറിയ A19 ചിപ്‌സെറ്റും: ഐഫോൺ 17 സീരിസിലേക്ക് വില കുറഞ്ഞ ഫോണുമായി ആപ്പിൾ

6.1 ഇഞ്ച് OLED സ്‌ക്രീൻ, 48 മെഗാപിക്‌സൽ ക്യാമറ, 512ജിബി വരെ സ്റ്റോറേജ്, A19 ചിപ്പ്, മാഗ്‌സേഫ് പിന്തുണ, സെറാമിക് ഷീൽഡ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിങ്ങനെ നിരവധി ഫീച്ചറുകൾ പുതിയ ഐഫോൺ 17ഇയിലുണ്ട്. കൂടുതലറിയാം...

APPLE IPHONE 17E PRICE  APPLE IPHONE 17E FEATURES  ഐഫോൺ 17ഇ വില  ആപ്പിൾ
iPhone 17e Launched in India With MagSafe, Ceramic Shield and A19 Chip (Apple)
author img

By ETV Bharat Tech Team

Published : March 2, 2026 at 8:46 PM IST

3 Min Read
Choose ETV Bharat

ഹൈദരാബാദ്: ആപ്പിളിന്‍റെ പുതുതലമുറ ഐഫോൺ സീരിസിലെ താങ്ങാനാവുന്ന വിലയുള്ള മോഡലായ ഐഫോൺ 17ഇ പുറത്തിറക്കി. ഐഫോൺ 17 പരമ്പരയിലെ കമ്പനിയുടെ ഏറ്റവും താങ്ങാനാവുന്ന വിലയിലുള്ള സ്‌മാർട്ട്‌ഫോണാണ് ഇത്. കഴിഞ്ഞ വർഷം പുറത്തിറക്കിയ ഐഫോൺ 16eയുടെ പിൻഗാമിയായ ഐഫോൺ 17e പുതിയ A19 ചിപ്പ്, മാഗ്‌സേഫ് പിന്തുണ, സെറാമിക് ഷീൽഡ് ഡിസ്‌പ്ലേ പ്രൊട്ടക്ഷൻ എന്നിവയുൾപ്പെടെ ചില ശ്രദ്ധേയമായ അപ്‌ഗ്രേഡുകളുമായാണ് വരുന്നത്.

നോച്ച് ഉള്ള 60Hz 6.1 ഇഞ്ച് OLED സ്‌ക്രീനും 48 മെഗാപിക്‌സൽ പിൻ ക്യാമറയും ഇതിലുണ്ട്. 256GBയുടെ സ്റ്റോറേജ് വേരിയന്‍റിലാണ് ഇത് ആരംഭിക്കുന്നത്. അതായത് ഇത് മുൻ മോഡലിനേക്കാൾ കൂടുതലാണ്. ഐഫോൺ 17eയുടെ വിലയും സവിശേഷതകളും പരിശോധിക്കാം.

ഐഫോൺ 17e: വില
ആപ്പിളിന്‍റെ ഐഫോൺ 17eയുടെ 256 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന് 64,900 രൂപയാണ് ഇന്ത്യയിലെ വില. 512 ജിബി സ്റ്റോറേജ് ഓപ്ഷന് 84,900 രൂപയാണ് വില. കറുപ്പ്, സോഫ്റ്റ് പിങ്ക്, വെള്ള എന്നിങ്ങനെ മൂന്ന് കളർ ഓപ്‌ഷനിൽ ഇത് ലഭ്യമാകും. ഉപഭോക്താക്കൾക്ക് ഇതിനകം തന്നെ ഐഫോൺ 17e മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും. കൂടാതെ ആപ്പിളിന്‍റെ വെബ്‌സൈറ്റ് വഴിയും ഇന്ത്യയിലെ അംഗീകൃത റീട്ടെയിലർമാർ വഴിയും മാർച്ച് 11 മുതൽ വിൽപ്പന ആരംഭിക്കും.

APPLE IPHONE 17E PRICE  APPLE IPHONE 17E FEATURES  ഐഫോൺ 17ഇ വില  ആപ്പിൾ
iPhone 17e delivers powerful features at an incredible value, including Apple’s latest-generation A19, a 48MP 2-in-1 camera system, storage starting at 256GB, and the magic of MagSafe. (Apple)

ഐഫോൺ 17e: സ്‌പെസിഫിക്കേഷനുകൾ
മുൻഗാമിയെപ്പോലെ ഐഫോൺ 17e ഒരു ഡ്യുവൽ സിം (നാനോ+ഇസിം) സ്മാർട്ട്‌ഫോണാണ്. ഇത് പ്രവർത്തിക്കുന്നത് iOS 26 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ്. ഐഫോൺ 16e മോഡലിന്‍റെ അതേ 6.1-ഇഞ്ച് (1,170×2,532 പിക്‌സൽ) സൂപ്പർ റെറ്റിന XDR (OLED) ഡിസ്‌പ്ലേ, ട്രൂ ടോൺ, 800 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് എന്നിവ ഇതിലുണ്ട്. ആപ്പിൾ ഐഫോൺ 17e-യിൽ സെറാമിക് ഷീൽഡ് 2 സംരക്ഷണം സജ്ജീകരിച്ചിരിക്കുന്നു. ഇത് ഐഫോൺ 16e-യിലെ ഗ്ലാസുമായി താരതമ്യപ്പെടുത്തുമ്പോൾ 3 മടങ്ങ് മികച്ച സ്‌ക്രാച്ച് പ്രതിരോധം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഐഫോൺ 17e ഫോണിന് കരത്തേകുന്നത് ആപ്പിളിന്‍റെ ഏറ്റവും പുതിയ A19 ചിപ്പ്സെറ്റ് ആണ്. ഇതിന് 8 ജിബി റാം ഉണ്ട്. ഇത് 256 ജിബി, 512 ജിബി സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ലഭ്യമാണ്. മുൻ മോഡലിനെ പോലെ പൊടിയെയും വെള്ളത്തെയും പ്രതിരോധിക്കുന്നതിന് IP68 റേറ്റിങാണ് ഈ ഫോണിനും ഉള്ളത്. ആക്ഷൻ ബട്ടണും ഇതിലുണ്ട്. കൂടാതെ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളും പിന്തുണയ്ക്കും.

ക്യാമറയിലേക്ക് പോകുമ്പോൾ f/1.6 അപ്പേർച്ചറുള്ള 48-മെഗാപിക്സൽ പിൻ ക്യാമറയാണ് ഇതിലുള്ളത്. ഇതേ ക്യാമറ തന്നെയാണ് ഐഫോൺ 16ഇ മോഡലിലും ഉള്ളത്. ഇത് ഡിഫോൾട്ടായി 24 എംപിയുടെ ഫോട്ടോയും നൽകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ പിന്തുണയ്ക്കുന്നതാണ് ഇതിലെ ക്യാമറ. ഐഫോൺ 17e "ഒപ്റ്റിക്കൽ ക്വാളിറ്റി" 2x സൂമിനെ പിന്തുണയ്ക്കുന്നുവെന്ന് ആപ്പിൾ പറയുന്നു. ഇത് 12-മെഗാപിക്സൽ ചിത്രങ്ങൾ നൽകാൻ ഇൻ-സെൻസർ ക്രോപ്പ് ഉപയോഗിക്കുന്നു. മുൻവശത്ത്, am f/1.9 അപ്പേർച്ചറുള്ള 12-മെഗാപിക്സൽ ട്രൂഡെപ്‌ത് ക്യാമറയാണ് ഉള്ളത്. ഇതിനേക്കാൾ വിലകൂടിയ ഐഫോൺ 17ൽ ലഭ്യമായ ആക്ഷൻ മോഡ്, സിനിമാറ്റിക് വീഡിയോ തുടങ്ങിയ സവിശേഷതകൾ 17ഇ മോഡലിൽ ലഭ്യമല്ലെന്നത് ശ്രദ്ധിക്കേണ്ടതാണ്.

APPLE IPHONE 17E PRICE  APPLE IPHONE 17E FEATURES  ഐഫോൺ 17ഇ വില  ആപ്പിൾ
iPhone 17e supports MagSafe for fast wireless charging and connects to a wide ecosystem of chargers, cases, wallets, and other accessories. (Apple)

ഐഫോൺ 16e-യിൽ ഇല്ലാതിരുന്ന സവിശേഷതയായ മാഗ്‌സേഫ് ചാർജിങ് പിന്തുണ ഇതിൽ ലഭിക്കും. 20W ചാർജർ (വയർഡ്), 7.5W MagSafe (വയർലെസ്) ചാർജർ എന്നിവ ഉപയോഗിച്ച് ഇത് ചാർജ് ചെയ്യാം.5G, 4G LTE, Wi-Fi 6, ബ്ലൂടൂത്ത് 5.3, NFC, GPS, GLONASS, ഗലീലിയോ, BeiDou, NavIC എന്നിവയാണ് ഇതിലെ കണക്‌റ്റിവിറ്റി ഓപ്‌ഷനുകൾ. ഇതിന് ആക്‌സിലറോമീറ്റർ, ഗൈറോസ്‌കോപ്പ്, ബാരോമീറ്റർ, പ്രോക്‌സിമിറ്റി സെൻസർ എന്നിവയുണ്ട്.

അതേസമയം കമ്പനിയുടെ വെബ്‌സൈറ്റിൽ ഇതുവരെ ബാറ്ററി ശേഷി രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ ഒറ്റ ചാർജിൽ 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്‌ദാനം ചെയ്യുമെന്ന് കമ്പനി അവകാശപ്പെടുന്നു. അതേസമയം ഐഫോൺ 17 30 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്‌ദാനം ചെയ്യുമെന്ന് കമ്പനി നേരത്തെ പറഞ്ഞിരുന്നു. ബയോമെട്രിക് സംവിധാനവും ഫേസ് ഐഡി പിന്തുണയും അടങ്ങുന്ന സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്. ഏകദേശം 169 ഗ്രാം ഭാരവുമുണ്ട്.

Also Read:

  1. പുതിയ സ്‌മാർട്ട്ഫോണുകൾ മുതൽ ഇലക്ട്രിക് സ്‌കൂട്ടർ വരെ: മൊബൈൽ വേൾഡ് കോൺഗ്രസിൽ തിളങ്ങി ഷവോമി
  2. യാത്രാ സൗകര്യങ്ങളേറെ! മെഴ്‌സിഡസ്-ബെൻസ് വി-ക്ലാസിന്‍റെ പുതിയ പതിപ്പെത്തി; ഈ ആഡംബര വാഹനത്തിന്‍റെ വില അറിഞ്ഞോ?
  3. റെട്രോ പ്രേമികൾക്കായി യമഹയുടെ പുത്തൻ സമ്മാനം: കറുപ്പഴകിൽ തിളങ്ങി പുതിയ XSR155
  4. മഹീന്ദ്രയുടെ ഇലക്‌ട്രിക് സമ്മാനം: XEV 9e മോഡലിന്‍റെ പുതിയ എഡിഷൻ പുറത്തിറക്കി