ETV Bharat / automobile-and-gadgets
സിൽവർ മെറ്റാലിക് പെയിന്‍റിൽ 2026 കെടിഎം 250 ഡ്യൂക്കും, അറ്റ്ലാന്‍റിക് ബ്ലൂ ഷേഡിൽ 200 കെടിഎം 250 ഡ്യൂക്കും: വിലയറിഞ്ഞോ?
50 ഡ്യൂക്കിന് സ്ലേറ്റ് ഗ്രേ, സിൽവർ മെറ്റാലിക് പെയിന്‍റ് സ്‌കീമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം 200 ഡ്യൂക്കിന് ഇപ്പോൾ പുതിയ പുതിയ അറ്റ്ലാന്‍റിക് ബ്ലൂ ഷേഡ് ലഭിക്കുന്നു. കൂടുതലറിയാം....

Published : February 25, 2026 at 11:07 AM IST
ഹൈദരാബാദ്: യുവാക്കളുടെ ഡ്രീം ബൈക്കുകളിൽ ഒന്നാണ് കെടിഎമ്മിന്‍റെ ഡ്യൂക്ക് ശ്രേണി. 160 സിസി മുതൽ 1350 സിസിയുടെ ഫ്ലാഗ്‌ഷിപ്പ് മോഡൽ വരെ നീണ്ടുനിൽക്കുന്ന ഡ്യൂക്കിന്‍റെ ഒരു നിര തന്നെ ഇന്ത്യൻ വിപണിയിൽ കെടിഎമ്മിന് ഉണ്ട്. പെർഫോമൻസിന്‍റെ കാര്യത്തിലും വലിയ ശ്രദ്ധ നേടിയ മോഡലാണ് ഇത്.
ഇന്ത്യൻ വിപണിയിൽ ഏറ്റവും പുതിയ ഡ്യൂക്ക് 200, ഡ്യൂക്ക് 250 മോഡലുകൾ അവതരിപ്പിച്ചിരിക്കുകയാണ് കെടിഎം. പുതിയ അപ്‌ഡേറ്റിനൊപ്പം രണ്ട് മോഡലുകൾക്കും പുതിയ നിറങ്ങളും ലഭിക്കും. അന്താരാഷ്ട്ര വിപണിയിൽ അവതരിപ്പിച്ച അതേ കളർ സ്‌കീമുകളാണ് കമ്പനി ഇന്ത്യൻ വിപണിയിലും നൽകിയത്.
250 ഡ്യൂക്കിന് സ്ലേറ്റ് ഗ്രേ, സിൽവർ മെറ്റാലിക് പെയിന്‍റ് സ്‌കീമാണ് ലഭിച്ചിരിക്കുന്നത്. അതേസമയം 200 ഡ്യൂക്കിന് ഇപ്പോൾ പുതിയ അറ്റ്ലാന്‍റിക് ബ്ലൂ ഷേഡ് ലഭിക്കുന്നു. വിശദമായി പരിശോധിക്കാം.
2026 കെടിഎം 250 ഡ്യൂക്ക്: വില, കളർ ഓപ്‌ഷൻസ്
പുതിയ കെടിഎം 250 ഡ്യൂക്ക് സിൽവർ മെറ്റാലിക്, സ്ലേറ്റ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്‌ഷനുകളിലാണ് ലഭ്യമാവുക. സിൽവർ മെറ്റാലിക് ഓപ്ഷനിൽ സിൽവർ-ഫിനിഷ്ഡ് ടാങ്ക് എക്സ്റ്റൻഷനുകളുള്ള ഒരു ഡാർക്ക് ഗ്രേ ഇന്ധന ടാങ്ക് ഉണ്ട്. ഇതിനു വിപരീതമായി, സ്ലേറ്റ് ഗ്രേ പതിപ്പിൽ ഡാർക്ക് ഗ്രേ ടാങ്ക് പാനലുകളുള്ള ഓറഞ്ച് ഫിനിഷ്ഡ് ഇന്ധന ടാങ്ക് ഉണ്ട്. ഇത് ഒരു സ്പോർട്ടി ലുക്ക് നൽകുന്നു.
പുതുക്കിയ കെടിഎം 250 ഡ്യൂക്കിന്‍റെ വില കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ രണ്ട് പുതിയ കളർ ഓപ്‌ഷനുകൾക്കും ₹2.14 ലക്ഷം (എക്സ്-ഷോറൂം) വില പ്രതീക്ഷിക്കാം.

2026 കെടിഎം 200 ഡ്യൂക്ക്: വില, കളർ ഓപ്‌ഷൻസ്
പുതിയ കെടിഎം 200 ഡ്യൂക്ക് അറ്റ്ലാന്‍റിക് ബ്ലൂ ഷേഡ് കളർ ഓപ്‌ഷനിൽ കൂടെ ലഭ്യമാകും. ഓറഞ്ച് പ്രാഥമിക നിറമായി തുടരുന്നു. ഇന്ധന ടാങ്ക്, ഹെഡ്‌ലാമ്പ് സറൗണ്ട്, സബ്ഫ്രെയിം എന്നിവയിൽ അറ്റ്ലാന്‍റിക് ബ്ലൂ കളർ നൽകുമെങ്കിലും വീലുകൾ കറുപ്പ് നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. ടാങ്ക് എക്സ്റ്റൻഷനുകൾ, ഫ്രണ്ട് മഡ്‌ഗാർഡ്, ചില ബോഡി പാനലുകൾ എന്നിവയിൽ ബ്ലൂ നൽകിയിട്ടുണ്ട്.
ചെയ്‌ത പതിപ്പിന്റെ എക്‌സ്-ഷോറൂം വില ₹1.94 ലക്ഷമാണ്. ഇത് ഇലക്ട്രോണിക് ഓറഞ്ച്, ഡാർക്ക് ഗാൽവാനോ, സിൽവർ മെറ്റാലിക് എന്നിവയുൾപ്പെടെ ലഭ്യമായ മറ്റ് നിറങ്ങളുമായി പൊരുത്തപ്പെടുന്നപ്പെടുന്നു.
2026 കെടിഎം 250 ഡ്യൂക്ക്: സവിശേഷതകൾ
പുതിയ കെടിഎം 250 ഡ്യൂക്കിന് കരുത്തേകുന്നത് 248.8 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ്. ഇത് 9,250 ആർപിഎമ്മിൽ 30.75 bhp കരുത്തും 7,250 ആർപിഎമ്മിൽ 25 Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. സ്ലിപ്പർ ക്ലച്ച് ഉൾപ്പെടുന്ന 6-സ്‌പീഡ് ട്രാൻസ്മിഷൻ, WP APEX സസ്‌പെൻഷൻ (മുൻവശത്ത് 43 mm അപ്‌സൈഡ്-ഡൗൺ ഫോർക്കുകളും പിന്നിൽ ഒരു ഓഫ്‌സെറ്റ് മോണോഷോക്കും), 32 mm ഫ്രണ്ട് ഡിസ്‌ക്കും 240 mm റിയർ ഡിസ്‌ക്കും അടങ്ങുന്ന ബൈബ്രെ ബ്രേക്കിംഗ് സിസ്റ്റം, ഡ്യുവൽ-ചാനൽ ABS എന്നിവയ്‌ക്കൊപ്പം. 110/70 ഫ്രണ്ട്, 150/60 റിയർ ടയറുകൾ ഘടിപ്പിച്ച 17 ഇഞ്ച് വീലുകൾ എന്നിവ പുതിയ കെടിഎം 250 ഡ്യൂക്കിലുണ്ട്. 800 mm സീറ്റ് ഉയരവും ഏകദേശം 163 കിലോഗ്രാം കെർബ് ഭാരവും ഇതിനുണ്ട്. ഇന്ത്യൻ വിപണിയിൽ MT-25, ബജാജ് ഡൊമിനാർ 250, സുസുക്കി ഗിക്‌സർ 250 തുടങ്ങിയ മോഡലുകളുമായി മത്സരിക്കുന്നു.
2026 കെടിഎം 200 ഡ്യൂക്ക്: സവിശേഷതകൾ
199.5 സിസി, ലിക്വിഡ്-കൂൾഡ്, സിംഗിൾ-സിലിണ്ടർ എഞ്ചിനാണ് പുതിയ കെടിഎം 200 ഡ്യൂക്കിലുള്ളത്. ഇത് 10,000 ആർപിഎമ്മിൽ 24.68 bhp കരുത്തും 8,000 ആർപിഎമ്മിൽ 19.3 Nm ടോർക്കും ഉത്‌പാദിപ്പിക്കുന്നു. -സ്പീഡ് ട്രാൻസ്മിഷനും സ്ലിപ്പർ ക്ലച്ചും ഇതിൽ ഉൾപ്പെടുന്നു. WP സസ്‌പെൻഷൻ, ഡ്യുവൽ-ചാനൽ ABS സഹിതം 300 mm ഫ്രണ്ട്, 230 mm റിയർ ഡിസ്ക് ബ്രേക്കുകൾ, 110/70 ഫ്രണ്ട്, 150/60 റിയർ ടയറുകളുള്ള 17 ഇഞ്ച് വീലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ബജാജ് പൾസർ NS200, യമഹ FZ25, ടിവിഎസ് അപ്പാച്ചെ RTR 200 4V തുടങ്ങിയ മോഡലുകളുമായാണ് 2026 കെടിഎം 200 ഡ്യൂക്ക് മത്സരിക്കുക.

