അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന് വിദ്യാർഥി; രക്ഷപ്പെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലിൽ - STUDENT ESCAPES FROM ACCIDENT
🎬 Watch Now: Feature Video


Published : December 20, 2024 at 10:09 PM IST
|Updated : December 20, 2024 at 10:39 PM IST
കാസർകോട്: കെഎസ്ആർടിസി ഡ്രൈവറുടെ ഇടപെടലിൽ വിദ്യാർഥിക്ക് അത്ഭുത രക്ഷപെടൽ. അശ്രദ്ധമായി റോഡ് മുറിച്ച് കടന്ന കുട്ടി ബസ് ഇടിക്കുന്നതിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. കാഞ്ഞങ്ങാട് കൊവ്വൽപള്ളി ജങ്‌ഷനിൽ ഇന്ന് (ഡിസംബർ 20) വൈകിട്ട് 4.27നാണ് സംഭവം. കുട്ടി റോഡ് മറികടക്കുന്നത് കണ്ട് കെഎസ്ആർടിസി ഡ്രൈവർ ബസ് പെട്ടെന്ന് വെട്ടിച്ച് ബ്രേക്ക് ചെയ്‌തതിനാലാണ് വലിയ ദരന്തം വഴിമാറിയത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ നിന്ന് പതിഞ്ഞിരുന്നു. കുട്ടി ഓടി റോഡ് മുറിച്ച് കടക്കുകയായിരുന്നു. ബസ് ഉടൻ വെട്ടിച്ചെങ്കിലും അൽപം മാറിയാണ് നിർത്താൻ കഴിഞ്ഞത്. ബസിൽ നിറയെ യാത്രക്കാരും ഉണ്ടായിരുന്നു. ഡ്രൈവറുടെ ഇടപെടൽ കാരണം വലിയ ദുരന്തമാണ് ഒഴിവായത്. അതേസമയം കുന്ദമംഗലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഡിസംബർ 18 ന് ഒരു യുവാവ് മരിച്ചിരുന്നു. ബൈക്ക് യാത്രികന്‍ താമരശേരി ചമ്മൽ കെടവൂർ സ്വദേശി ജിബിൻ ജോസാണ് (22) മരിച്ചത്. ഡിസംബർ 17ന് രാത്രി പത്തരയോടെയാണ് അപകടമുണ്ടായത്. കുന്ദമംഗലം ബസ് സ്‌റ്റാൻഡിനോട് ചേർന്ന് സ്വകാര്യ മാളിന് മുൻവശത്ത് വച്ചാണ് അപകടമുണ്ടായത്.