ശബരിമലയില്‍ മകരവിളക്ക് ദർശനം- തത്സമയം - SABARIMALA MAKARAVILAKKU
🎬 Watch Now: Feature Video


Published : January 14, 2025 at 6:30 PM IST
|Updated : January 14, 2025 at 6:49 PM IST
1 Min Read
ശബരിമലയിൽ മകര വിളക്ക് ദർശിച്ച് സായൂജ്യമടയാൻ ഭക്ത ലക്ഷങ്ങൾ. ദിവ്യജ്യോതി ദർശിക്കാൻ സന്നിധാനത്തും പരിസരത്തും ഭക്തജന പ്രവാഹമാണ്. രണ്ട് ലക്ഷത്തോളം ഭക്തർ മകരവിളക്ക് ദർശനത്തിനായി സന്നിധാനത്തും പരിസരത്തുമായുള്ളത്. ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. തിരുവാഭരണ ഘോഷയാത്ര ആറ് മണിയോടെ സന്നിധാനത്തെത്തും. തിരുവാഭരണങ്ങൾ ദീപാരാധനയ്ക്കായി ശ്രീകോവിലിലേക്ക് കൊണ്ടുപോകും. ആറരയോടെ തിരുവാഭരണം ചാർത്തി മഹാദീപാരാധന നടക്കും. ഈ സമയത്ത് ആകാശത്ത് മകര ജ്യോതി ദൃശ്യമാകും. സന്നിധാനം ശരണ മന്ത്രങ്ങളാൽ നിറഞ്ഞ് നിൽക്കുമ്പോൾ പൊന്നമ്പലമേട്ടിൽ മകര വിളക്കും തെളിയും. നിലയ്ക്കലില്‍ ഇലവുങ്കല്‍, അട്ടത്തോട്, പടിഞ്ഞാറേ കോളനി, നെല്ലിമല, അയ്യന്‍മല എന്നീ അഞ്ച് സ്‌പോട്ടുകളില്‍ ഭക്തര്‍ക്ക് മകര ജ്യോതി വീക്ഷിക്കാം. പമ്പയിലും മൂന്ന് സ്‌പോട്ടുകള്‍ സജ്ജമാണ്. ഹില്‍ടോപ്പ്, ഹില്‍ടോപ്പ് മധ്യ ഭാഗം വലിയാനവട്ടം എന്നിവിടങ്ങളില്‍ നിന്ന് ഭക്തര്‍ക്ക് മകരജ്യോതി ദര്‍ശിക്കാം. സന്നിധാനത്ത് തിരുമുറ്റത്തിന്‍റെ തെക്കു ഭാഗം, അന്നദാന മണ്ഡപത്തിന്‍റെ മുന്‍വശം, പാണ്ടിത്താവളം, ജ്യോതിനഗര്‍, ഫോറസ്‌റ്റ് ഓഫിസ് പരിസരം, വാട്ടര്‍ അതോറിറ്റി ഓഫിസ് പരിസരം എന്നിവിടങ്ങളിലും മകര ജ്യോതി ദര്‍ശിക്കാം.
Last Updated : January 14, 2025 at 6:49 PM IST