എഐ ആക്ഷന്‍ ഉച്ചകോടി: പ്രധാനമന്ത്രി സംസാരിക്കുന്നു - PM MODI IN AI ACTION SUMMIT

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : February 11, 2025 at 3:14 PM IST

Updated : February 11, 2025 at 3:43 PM IST

1 Min Read
ഫ്രാന്‍സില്‍ നടക്കുന്ന എഐ ആക്ഷന്‍ ഉച്ചകോടിക്ക് തുടക്കമായി. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉച്ചകോടിയില്‍ സഹ അധ്യക്ഷ സ്ഥാനം വഹിക്കുന്നത്. പ്രധാനമന്ത്രി മോദി തിങ്കളാഴ്‌ച ഫ്രാൻസിലെത്തിലെത്തിയിരുന്നു.മൂന്ന് ദിവസത്തെ ദ്വിരാഷ്‌ട്ര സന്ദർശനത്തിനായാണ് മോദി ഫ്രാന്‍സിലെത്തിയത്. ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണുമായി മോദി ചര്‍ച്ച നടത്തും.ലോക നേതാക്കളും ആഗോള ടെക് സിഇഒമാരുമാണ് എഐ ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. സന്ദർശനത്തിനെത്തുന്ന നേതാക്കളെ ആദരിക്കാന്‍ പ്രസിഡന്‍റ് മാക്രോൺ, എലിസി കൊട്ടാരത്തിൽ അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്. മോദി അടക്കമുള്ള ഉച്ചകോടിയിലെ വിശിഷ്‌ടാതിഥികള്‍ അത്താഴ വിരുന്നിൽ പങ്കെടുക്കും. മാർസെയിൽ ഇന്ത്യൻ കോൺസുലേറ്റിന്‍റെ ഉദ്ഘാടനവും മാക്രോണും നരേന്ദ്ര മോദിയും ചേർന്ന് നിർവ്വഹിക്കും.ഒന്നാം ലോക മഹായുദ്ധത്തിൽ ഇന്ത്യൻ സൈനികർ നടത്തിയ ത്യാഗങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി ബുധനാഴ്‌ച ഇരു നേതാക്കളും മാർസെയിലിലെ കോമൺ‌വെൽത്ത് വാർ ഗ്രേവ്സ് കമ്മിഷന്‍റെ കീഴിലുള്ള മസാർഗസ് യുദ്ധ സ്‌മാരകം സന്ദർശിക്കും.ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കിയ ശേഷം പ്രധാനമന്ത്രി മോദി ഫെബ്രുവരി 12 മുതൽ രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമേരിക്കയിലേക്ക് പോകും. അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപുമായും പുതിയ യുഎസ് ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുമായും മോദി ചര്‍ച്ച നടത്തും. ഇറക്കുമതി തീരുവ ഉള്‍പ്പെടെ അമേരിക്ക ഏര്‍പ്പെടുത്തുന്ന പശ്ചാത്തലത്തില്‍ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ടും മോദി ചര്‍ച്ച നടത്തും.
Last Updated : February 11, 2025 at 3:43 PM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.