ബജറ്റ് അവതരണം- തത്സമയം - KERALA BUDGET 2025 LIVE

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : February 7, 2025 at 9:10 AM IST

Updated : February 7, 2025 at 11:39 AM IST

1 Min Read
തിരുവനന്തപുരം: 2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ സമ്പൂര്‍ണ ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നു. പെൻഷൻ വര്‍ധനവ് മുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പദ്ധതികള്‍ ഉള്‍പ്പെടെ ഇന്ന് ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. സംസ്ഥാന സര്‍ക്കാര്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനും വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ടുള്ള പ്രത്യേക പാക്കേജും ബജറ്റില്‍ ഉണ്ടാകാനാണ് സാധ്യത. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളും കണക്കിലെടുത്ത് ബജറ്റിൽ കൂടുതല്‍ ക്ഷേമ പദ്ധതികൾക്ക് ഊന്നല്‍ നല്‍കിയേക്കും. വ്യവസായ മേഖലയിലെ സ്‌റ്റാര്‍ട്ടപ്പുകള്‍, ഐടി പാർക്കുകൾ, വ്യവസായ ഹബ്ബുകൾ തുടങ്ങി പദ്ധതികൾക്ക് കൂടുതൽ പ്രോത്സാഹനം നൽകാനും സാധ്യതയുണ്ട്. വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകും. കര്‍ഷകരെയും പിന്തുണയ്‌ക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ട്. ധനകാര്യ മന്ത്രി എന്ന നിലയിലുള്ള അഞ്ചാമത്തെ സംസ്ഥാന ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നതെന്ന് ബാലഗോപാല്‍ വ്യക്തമാക്കി. സവിശേഷമായ ഒരു ഘട്ടത്തിലാണ് രണ്ടാം പിണറായി സർക്കാർ അധികാരമേറ്റെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ കേന്ദ്ര അവഗണന കേരളം ഇക്കാലത്ത് നേരിട്ടു. സംസ്ഥാനത്തിന്‍റെ തനത് വരുമാനത്തിൽ മികച്ച നിലയിൽ വർധനവുണ്ടാക്കിയിട്ടും കേന്ദ്രവിഹിതത്തിൽ വരുത്തിയ വെട്ടിക്കുറവ് മൂലം നമുക്ക് സാമ്പത്തിക ഞെരുക്കം അനുഭവിക്കേണ്ടിവന്നുവെന്നും അദ്ദേഹം പറഞ്ഞു. 
Last Updated : February 7, 2025 at 11:39 AM IST

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.