നാല് വാഹനങ്ങൾ കൂട്ടിയിടിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്- വീഡിയോ - KULANADA JUNCTION ROAD ACCIDENT
🎬 Watch Now: Feature Video


Published : January 29, 2025 at 12:42 PM IST
പത്തനംതിട്ട: എംസി റോഡിൽ കുളനട ജങ്ഷന് സമീപം നാല് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. തമിഴ്‌നാട് രജിസ്ട്രേഷനുള്ള ചരക്ക് ലോറി, ഒരു ഡെലിവറി വാൻ, രണ്ട് കാറുകൾ എന്നിവയാണു കൂട്ടിയിടിച്ചത്. ലോറിയുടെയും ഡെലിവറി വാനിൻ്റെയും ഡ്രൈവർമാർ, ഒരു കാർ ഡ്രൈവർ എന്നിവർക്കാണ് പരിക്കേറ്റത്.
രണ്ടുപേരെ അടൂർ ജനറൽ ആശുപത്രിയിലും ഒരാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ ഡെലിവറി വാനും എതിർ ദിശയിൽ നിന്നും വന്ന ചരക്ക് ലോറിയുമാണ് ആദ്യം കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട വാഹനങ്ങൾ സമീപത്തെ കടയിലേക്ക് ഇടിച്ചു കയറി.
അപകടത്തിൽ ഡെലിവറി വാനിനു പിന്നാലെ വന്ന രണ്ട് കാറുകളും കൂട്ടിയിടിക്കുകയായിരുന്നു. കുളനട ജങ്ഷന് സമീപം പെട്രോൾ പമ്പിനടുത്ത് ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമായിരുന്നു അപകടം. കൂട്ടിയിടിച്ച വാഹനങ്ങളിൽ നിന്നും ഓയിലും ഡീസലും റോഡിൽ പരന്നു. വിവരമറിഞ്ഞ് അടൂരിൽ നിന്നും അഗ്നി രക്ഷ സേനയെത്തി രക്ഷപ്രവർത്തനം നടത്തി. റോഡിൽ പരന്ന ഓയിലും ഡീസലും നീക്കം ചെയ്‌ത് അപകടാവസ്ഥ ഒഴിവാക്കി.