ഈനാടു സുവര്‍ണ ജൂബിലി- തത്സമയം - Eenadu Golden Jubilee celebration
Published : Aug 10, 2024, 4:22 PM IST
|Updated : Aug 10, 2024, 5:36 PM IST
ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ വായിക്കുന്ന തെലുഗു ദിനപത്രമായ ഈനാടു ഇന്ന് സുവർണ ജൂബിലി ആഘോഷിക്കുകയാണ്. തെലങ്കാനയിലെ പ്രധാന ഓഫീസിലാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ഒരു വാര്‍ത്ത മാധ്യമം എന്നതിലുപരി വർഷങ്ങളായി, ശബ്‌ദമില്ലാത്തവരുടെ ശബ്‌ദമായും ദുരിതബാധിതർക്ക് കൈത്താങ്ങായും ഈനാടു നിലകൊണ്ടു. സമകാലിക വാർത്തകളുടെ പ്രസിദ്ധീകരണത്തിനൊപ്പം സാമൂഹിക ഉത്തരവാദിത്തം നിറവേറ്റുക എന്നതുകൂടി പത്രങ്ങളുടെ കടമയാണ്. ഒരു പത്രം ഒരിക്കലും ഒരു വാർത്ത ദാതാവായി ഒതുങ്ങരുത്. സമൂഹത്തിലെ പ്രശ്‌നങ്ങൾ മനസിലാക്കി ദുരിതമനുഭവിക്കുന്നവർക്ക് തണലാവുക കൂടി ചെയ്യേണ്ടതുണ്ട്. 50 വർഷം പിന്നിടുമ്പോഴും ഈനാടു ദിനപത്രം തുടർന്നുപോരുന്ന രീതിയും ഇത് തന്നെ. പത്ര പ്രവർത്തനത്തിനപ്പുറം ഈനാടുവിന്‍റെ 50 വർഷ ചരിത്രത്തിന് നന്മയുടെ ഒരുപാട് കഥകൾ പറയാനുണ്ടാകും. തുടർച്ചയായി വന്ന പ്രകൃതി ദുരന്തങ്ങൾ ആന്ധ്രയേയും തെലങ്കാനയേയും ബാധിച്ചപ്പോൾ ദുരന്ത ബാധിതർക്കൊപ്പം നിന്ന മാധ്യമമാണ് ഈനാടു. തെലങ്കാനയിലുണ്ടായ തുടർച്ചയായ മൂന്ന് കൊടുങ്കാറ്റിൽ വ്യാപക നാശനഷ്‌ടങ്ങളാണ് ഉണ്ടായത്. ലക്ഷക്കണക്കിന് ഏക്കർ കൃഷി നശിച്ചു. പലരുടെയും ജീവിതം തന്നെ അവതാളത്തിലായി. ഈ ദുരന്തത്തിൽ നിന്നും കരകയറാൻ ഈനാടുവിന്‍റെ ദുരിധാശ്വാസനിധി വഴി സമാഹരിച്ച പണം സർക്കാരിന് കൈമാറി.
Last Updated : Aug 10, 2024, 5:36 PM IST