തത്സമയം: രേഖ ഗുപ്‌ത ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു, ഒപ്പം ഉപമുഖ്യമന്ത്രിയടക്കം ആറ് മന്ത്രിമാരും - REKHA GUPTA DELHI CHIEF MINISTER
🎬 Watch Now: Feature Video


Published : February 20, 2025 at 12:24 PM IST
1 Min Read
ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തിന്‍റെ ഒന്‍പതാമത് മുഖ്യമന്ത്രിയായി ബിജെപിയില്‍ നിന്നുള്ള രേഖ ഗുപ്‌ത സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്റു. ലഫ്റ്റനന്‍റ് ഗവര്‍ണര്‍ വി. കെ. സക്‌സേന സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് എബിവിപിയുടെ മുന്‍ തീപ്പൊരി നേതാവായ രേഖ. ബിജെപിയുടെ രാജ്യത്തെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ. ഡല്‍ഹിയിലെ ബിജെപിയുടെ ശക്തമായ വോട്ട് ബാങ്കായ ബനിയ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് രേഖ. ആം ആദ്‌മി പാര്‍ട്ടി ദേശീയ കണ്‍വീനറും മുന്‍മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ പരാജയപ്പെടുത്തിയ പര്‍വേശ് ഉപ മുഖ്യമന്ത്രിയായി ചുമതലയേറ്റു. ആശിഷ് സൂദ്, പങ്കജ് സിങ്, മന്‍ജീന്ദര്‍ സിങ് സിര്‍സ, കപില്‍മിശ്ര, രവീന്ദര്‍ ഇന്ദ്രജ് എന്നിവരും അധികാരമേറ്റു. 27 കൊല്ലത്തിന് ശേഷമാണ് ബിജെപി രാജ്യതലസ്ഥാനത്ത് ഭരണത്തിലെത്തുന്നത്. ആദ്യമായി നിയമസഭയിലെത്തുന്ന രേഖ ഗുപ്‌ത തലസ്ഥാനത്തെ ഒന്‍പതാമത്തെ മുഖ്യമന്ത്രിയും നാലാമത്തെ വനിതാ മുഖ്യമന്ത്രിയുമാണ്. ഷാലിമാര്‍ ബാഗില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട രേഖയെ ബിജെപി നിയമസഭാ കക്ഷിയോഗം ഏകകണ്‌ഠമായാണ് മുഖ്യമന്ത്രിയായി നാമനിര്‍ദേശം ചെയ്‌തത്. മുതിര്‍ന്ന ബിജെപി നേതാവും പാര്‍ലമെന്‍റംഗവുമായ രവിശങ്കറാണ് അവരുടെ പേര് പ്രഖ്യാപിച്ചത്.പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത്ഷാ, ഗോവ മുഖ്യമന്ത്രി, മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഉപമുഖ്യമന്ത്രി തുടങ്ങിയ ഉന്നതര്‍ ചടങ്ങില്‍ പങ്കെടുത്തു.