ഇടതൂര്‍ന്ന മരങ്ങളും വള്ളിപ്പടര്‍പ്പുകളും അതിലൂടെ മണ്‍പാതകളിലേക്ക് ഊര്‍ന്നു വീഴുന്ന മഴത്തുള്ളികളും. കണ്ണിന് കുളിര്‍മ നല്‍കുന്ന ശാന്തമായ അന്തരീക്ഷം ആസ്വദിച്ച് നടക്കുമ്പോള്‍ കുന്നിന്‍ചരുവിലെ പച്ചപ്പുകള്‍ മികച്ച ഫ്രെയിമുകളാണ് ഓരോ സഞ്ചാരിക്കും സമ്മാനിക്കുന്നത്. എത്ര കിലോമീറ്റര്‍ നടന്നാലും ക്ഷീണം അനുഭവപ്പെടുകയില്ല. പോകാന്‍ ടാറിട്ട റോഡുകളോ വണ്ടികളോ ഇല്ല. യാത്രയില്‍ കുതിര സവാരി കാണാം. വനമേഖലയാണെങ്കിലും വന്യമൃഗ ഭീതിയില്ലാതെ നടക്കാം. നടത്തം സുഖമമാക്കാന്‍ വേണ്ടി ചിലയിടത്ത് വെട്ടുക്കല്ലുകള്‍ പാകിയിട്ടുണ്ട്. അതിലൂടെ കാഴ്‌ചകള്‍ കണ്ട് ശുദ്ധവായു ശ്വസിച്ച് പ്രകൃതിയോട് ഇണങ്ങി യാത്ര ചെയ്യാം. പറഞ്ഞു വരുന്നത് ഏഷ്യയിലെ തന്നെ ഏക വാഹനരഹിത പ്രദേശമായ മഹാരാഷ്‌ട്രയിലെ മാതേരനെ കുറിച്ചാണ്.
ഇന്ത്യയിലെ ചെറിയ ഹില്‍സ്റ്റേഷനുകളില്‍ ഏറ്റവും മനോഹരം. 7.2 സ്ക്വയര്‍ കിലോമീറ്റര്‍ അതിശയിപ്പിക്കുന്ന കാഴ്‌ചകളാണ് സമ്മാനിക്കുന്നത്. മഹാരാഷ്‌ട്രയിലെ റായ്‌ഗഡ് ജില്ലയില്‍ സമുദ്രനിരപ്പില്‍ നിന്ന് 800 കിലോമീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നതാണ് മാതേരന്‍.

1850 ലാണ് സഹ്യാദ്രി മലനിരകളോട് ചേര്‍ന്ന് കിടക്കുന്ന മാതേരന്‍ ബ്രിട്ടീഷുകാരനായ റായ്‌ഗഡ് കലക്‌ടര്‍ ഫഗ് പോയിന്‍റ് മാലെറ്റ് കണ്ടെത്തിയത്. മാതേരനില്‍ യൂറോപന്യന്‍ കാലാവസ്ഥയായതിനാല്‍ ബോംബെ ഗവര്‍ണറായിരുന്ന മൗണ്ട് സ്റ്റുവര്‍ട്ട് എല്‍ഫിന്‍സ്റ്റണ്‍ ഇതൊരു ഹില്‍സ്റ്റേഷനായി വികസിപ്പിച്ചു.
വാഹനങ്ങള്‍ക്ക് പ്രവേശനമില്ല
മാതേരനെ ഹരിത ഉദ്യാനമായി പ്രഖ്യാപിച്ചതാണ്, വാഹനങ്ങള്‍ക്ക് ഇവിടെ പ്രവേശനമില്ല. നെരേല്‍ റെയില്‍വേസ്റ്റേഷില്‍ നിന്ന് ടോയ് ട്രെയിനില്‍ യാത്ര ചെയ്യാം. പക്ഷേ മണ്‍സൂണ്‍ കാലത്ത് നെരേലില്‍ നിന്ന് ടോയ് ട്രെയിന്‍ സര്‍വീസില്ല. ദസ്‌തൂരി നാക്കയിലെത്തി മാതേരിനിലേക്ക് എന്‍ട്രി ടിക്കറ്റ് എടുക്കാം. മാതേരിലേക്ക് എത്തിപ്പെടാന്‍ പല മാര്‍ഗങ്ങളുണ്ട്. മൂന്ന് കിലോമീറ്ററോളം നടന്നു പോകാം. കുതിര സവാരിയുണ്ട്, കൈ റിക്ഷകളും ലഭ്യമാണ്. ഇപ്പോള്‍ ഇലക്‌ട്രിക് ഓട്ടോറിക്ഷയുമുണ്ട്.

ലഗേജ് എടുക്കണമെങ്കില്‍ പോര്‍ട്ടര്‍മാരുണ്ട്. ഇതിന് പുറമെ എന്‍ട്രി പോയന്‍റില്‍ നിന്നും 500 മീറ്റര്‍ നടന്ന് അമന്‍ ലോഡ്‌ജ് സ്റ്റേഷനിലെത്തി ടോയ് ട്രെയിനില്‍ യാത്ര തുടരാം. ഇവിടു നിന്ന് രണ്ട് കിലോമീറ്റര്‍ ദൂരം മാത്രമേയുള്ളു . നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്ല കുതിര സവാരിയും നടത്താം. എന്നാല്‍ കൈവശമുള്ള വസ്തുക്കള്‍ കുരുങ്ങുകള്‍ തട്ടിയെടുക്കാതെ ശ്രദ്ധിക്കണം.
മാതേരന്‍ ടോയ് ട്രെയിന്‍
1907-ൽ ആരംഭിച്ചതാണ് നെറൽ-മതേരന്‍ റെയിൽവേ ലൈൻ: 100 വർഷത്തിലേറെ പഴക്കമുള്ള ഒരു റെയിൽവേ സർവീസാണ് നെരേൽ-മതേരനില്‍ ടോയ് ട്രെയിൻ. 1907-ൽ ആരംഭിച്ച നെരേല്‍-മതേരന്‍ റെയിൽവേ ലൈൻ പീർബോയ് കുടുംബത്തിന്‍റെ കുടുംബ സംരംഭമായിട്ടാണ് ഇത് നിർമ്മിച്ചത്. ആദംജി പീർബോയ് പതിവായി മതേരൻ സന്ദർശിക്കാറുണ്ടായിരുന്നു, അതിനാൽ അവിടെ എത്തിച്ചേരുന്നത് എളുപ്പമാക്കുന്നതിന് ഒരു റെയിൽവേ നിർമ്മിക്കാൻ അദ്ദേഹം ആഗ്രഹിച്ചു.

മതേരൻ ഹിൽ റെയിൽവേയ്ക്കുള്ള ഹുസൈന്‍റെ പദ്ധതി 1900-ൽ തയ്യാറാക്കി. തുടർന്ന് 1904-ൽ നിർമ്മാണം ആരംഭിച്ചു. 1907-ൽ ഈ പാത ഗതാഗതത്തിനായി തുറന്നുകൊടുത്തു. വിനോദസഞ്ചാരികളെ മതേരാനിലേക്ക് കൊണ്ടുപോകുന്ന ഏക ഗതാഗത മാർഗ്ഗം ടോയ് ട്രെയിൻ മാത്രമാണ്.
ഈ ട്രെയിനിന്‍റെ ഘടന
നാലു ടോയ് ട്രെയിനുകളാണുള്ളത് ഈ ട്രെയിനുകളിലും അത്യാധുനിക സൗകര്യങ്ങൾ ഉണ്ട്. ട്രെയിനിൽ ആകെ ആറ് കോച്ചുകൾ ഉണ്ടാകും. മൂന്ന് സെക്കൻഡ് ക്ലാസ്, ഒരു വിസ്റ്റാഡോം കോച്ച്, രണ്ട് സെക്കൻഡ് ക്ലാസ് കം ലഗേജ് വാനുകൾ എന്നിവ ഉണ്ടാകും. അതിനാൽ ഈ മിനി ട്രെയിൻ വിനോദസഞ്ചാരികൾക്ക് നെരേലിൽ നിന്ന് മതേരാനിലേക്ക് യാത്ര ചെയ്യാൻ വളരെ സൗകര്യപ്രദമാണ്. അതിനാൽ ഇത് അടച്ചിട്ടാൽ മതേരാനിലേക്ക് പോകുന്നതിന് വിനോദസഞ്ചാരികൾക്ക് വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. ഈ സർവീസ് പുനരാരംഭിക്കുമ്പോള്‍ വിനോദസഞ്ചാരികൾക്കിടയിൽ ആവേശം വര്‍ധിക്കും.
താമസ സൗകര്യം, ഭക്ഷണം
മാതേരനില്‍ താമസസൗകര്യങ്ങള്‍ ധാരാളം ഉണ്ട്. എങ്കിലും മുന്‍കൂട്ടി ഉറപ്പുവരുത്തുന്നതാണ് നല്ലത്. മറാത്തി രുചിയിലുള്ള നല്ല ഭക്ഷണവും ലഭ്യമാണ്. ചുവന്ന ബെറിയില്‍ നിന്നുണ്ടാക്കുന്ന കൊക്കം സര്‍ബത്ത് കുടിക്കാം. ഇന്‍റര്‍നെറ്റ് ലഭ്യമാണെങ്കിലും നെറ്റ്‌വര്‍ക്ക് പ്രശ്‌നമാണ്,അതുകൊണ്ട് തന്നെ കയ്യില്‍ കാശ് കരുതുന്നത് നല്ലതായിരിക്കും.
കാഴ്‌ചകളേറെ
30 ലദികം വ്യൂപോയന്‍റുകള്‍, ഒട്ടേറെ വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍. തടാകങ്ങള്‍, എന്നിങ്ങനെ ഒട്ടേറെ ആസ്വദിക്കാനുണ്ട്. സൂര്യോദയം കാണാന്‍ ലിറ്റില്‍ ചൗക്ക് പോയന്‍റ്, ലൂസിയ പോയന്‍റ് മുനമ്പുകളില്‍ നിന്നുള്ള 360 ഡിഗ്രിയിലുള്ള കാഴ്‌ചകളും താഴ്‌വാരങ്ങളും വിദൂര ദൃശ്യങ്ങളും കാണാം. കോളൊണിയല്‍ കാലത്തെ കെട്ടിടങ്ങളും കാണാം. സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്ക് ട്രെക്കിംഗും പാതകളും ഇവിടെ ഉണ്ട്.

ഒക്ടോബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് പോകാന്‍ അനുയോജ്യമായ സമയം. മണ്‍സൂണും മഞ്ഞുകാലവും നല്‍കുന്ന വൈബ് വേറെയാണ്. മാതേരനിലേക്ക് പനവേലില്‍ നിന്നും 50 കിലോമീറ്ററും മുംബൈയില്‍ നിന്ന 90 കിലോമീറ്ററും പൂനയില്‍ നിന്ന് 120 കിലോമീറ്ററും ദൂരമാണുള്ളത്. ഈ മതേരന്‍ കുന്നുകളില്‍ ഏകദേശം ആറായിരം ജനങ്ങള്‍ മാത്രമാണുള്ളത്.
ടോയ് ട്രെയിൻ ഷെഡ്യൂൾ ഇതാ:

- 52103 നമ്പർ വിമാനം രാവിലെ 8.50 ന് നെരലിൽ നിന്ന് പുറപ്പെട്ട് 11.30 ന് മതേരനിൽ എത്തും.
- 52105 എന്ന നമ്പർ ട്രെയിൻ ആയിരിക്കും രണ്ടാമത്തെ ട്രെയിൻ. ഇത് രാവിലെ 10.25 ന് നെരലിൽ നിന്ന് പുറപ്പെട്ട് പുലർച്ചെ 01.05 ന് മതേരനിൽ എത്തിച്ചേരും. ഈ രണ്ട് ട്രെയിനുകളും ദിവസവും സർവീസ് നടത്തും.
- 52104 നമ്പർ ട്രെയിൻ മതേരനിൽ നിന്ന് 02.45 മിനിറ്റിന് പുറപ്പെട്ട് 05.30 മിനിറ്റിന് നേരലിൽ എത്തും.
- രണ്ടാമത്തെ ട്രെയിൻ 52106 മതേരനിൽ നിന്ന് രാവിലെ 04.00 ന് പുറപ്പെട്ട് 06.40 ന് നേരലിൽ എത്തും. ഈ ട്രെയിനുകളുടെ സർവീസും ദിവസേനയായിരിക്കും.
- റെയിൽവേ നൽകിയ വിവരങ്ങൾ അനുസരിച്ച്, ജൂൺ മുതൽ ഓഗസ്റ്റ് വരെ 1,13,887 യാത്രക്കാർ ഈ മിനി ട്രെയിനിൽ യാത്ര ചെയ്തിട്ടുണ്ട്.