ETV Bharat / travel-and-food

ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം നേടാൻ ഊട്ടി ടോയ് ട്രെയിൻ യാത്ര; ടിക്കറ്റ് ബുക്ക് ചെയ്യേണ്ടത് ഇങ്ങനെ... - OOTY TOY TRAIN

ടിക്കറ്റ് നിരക്ക് സമയം തുടങ്ങിയ വിശദാംശങ്ങളറിയാം...

SUMMAR SPECIAL TRIP  TRIP PLANNING OOTY  OOTY SPECIALS  TRIP GUID OOTY
summar special toy tain (Ooty Tourism)
author img

By ETV Bharat Kerala Team

Published : April 18, 2025 at 3:10 PM IST

2 Min Read

വേനലവധിയ്‌ക്ക് ചുട്ടുപൊള്ളുന്ന ചൂടിൽ നിന്ന് ആശ്വാസം നേടാൻ ഊട്ടിക്കൊരു ട്രിപ്പ് പോയാലോ... കാഴ്‌ചകൾ കാണാനും കോടമഞ്ഞിൻ്റെ തണുപ്പ് ആസ്വദിക്കാനും ഇതിലും നല്ല അവസരം വേറെയില്ല. കുട്ടികളെയും കൂട്ടി ഊട്ടിയ്‌ക്ക് പോകാൻ ആഗ്രഹിക്കുന്നവർക്ക് ഊട്ടി ടോയ്‌ ട്രെയിൻ യാത്രയും ആസ്വദിക്കാം. തണുത്തുറച്ച ഊട്ടിയുടെ പ്രകൃതി ആസ്വദിക്കാൻ പറ്റിയ യാത്രയാണിത്.

ഊട്ടിക്കും മേട്ടുപ്പാളത്തിനും ഇടയിലായി സർവീസ് നടത്തുന്ന ടോയ് ട്രെയിനിൽ അവധിക്കാലത്തെ യാത്രക്കാരിലധികവും കുട്ടികളായിരിക്കും. അതിനാൽ തന്നെ ഈ സീസണിലെ തിരക്ക് പരിഗണിച്ച് സമ്മർ സ്പെഷ്യൽ ഊട്ടി - മേട്ടുപ്പാളയം നീലഗിരി മൗണ്ടെൻ റെയിൽവേ അധിക സർവീസ് നടത്തുന്നുണ്ട്.

SUMMAR SPECIAL TRIP  TRIP PLANNING OOTY  OOTY SPECIALS  TRIP GUID OOTY
OOTY TOY TRAIN (Ooty Tourism)

ഊട്ടിയിലേക്ക് പോകുന്ന ഭൂരിഭാഗം വിനോദ സഞ്ചാരികള്‍ക്കും ടോയ്‌ ട്രെയിൻ യാത്രയെ കുറിച്ച് ധാരണയില്ല. ഊട്ടിയിലെത്തുമ്പോള്‍ ഇതിനെ കുറിച്ച് ഓര്‍മ വരുമെങ്കിലും ടിക്കറ്റ് ലഭിക്കാതെ സങ്കടപ്പെടേണ്ടി വരുന്നവരും ഏറെയാണ്. അതുകൊണ്ട് ഈ യാത്രയ്‌ക്ക് ഒരുങ്ങുന്നതിന് മുമ്പ് തന്നെ ഇതിനെ കുറിച്ച് കൂടുതലറിയാം...

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

ടോയ്‌ ട്രെയിൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഇവയാണ്...

ടിക്കറ്റ് നിരക്ക്

  • ഫസ്റ്റ് ക്ലാസ് ടിക്കറ്റ് ഒരാൾക്ക് - 600 രൂപ
  • സെക്കൻഡ് ക്ലാസ് ഒരാൾക്ക് - 295 രൂപ
  • റിസർവ് ചെയ്യാതെയുള്ള യാത്ര - 175 രൂപ

ടോയ്‌ട്രെയിൻ സമയക്രമം : മേട്ടുപ്പാളയം മുതൽ ഊട്ടി വരെയുള്ള ടോയ് ട്രെയിൻ:

ട്രെയിൻ റൂട്ട്സ്ഥലംസമയംസ്ഥലംസമയംദൈർഘ്യം
സമ്മർ സ്പെഷ്യൽ മേട്ടുപ്പാളയം-ഊട്ടി മേട്ടുപ്പാളയം7:10 രാവിലെഊട്ടി11:55 രാവിലെ4h 45m / 46 കി.മി

കൂർണൂരിൽ നിന്ന് ഊട്ടിയിലേക്ക് വിവിധ സമയങ്ങളിലെ ടോയ് ട്രെയിൻ വിശദാംശങ്ങള്‍:

ട്രെയിൻ റൂട്ട്സ്ഥലംസമയംസ്ഥലംസമയംദൈർഘ്യം
കൂർണൂർ - ഉടകമണ്ഡലം കൂർണൂർ7:45 രാവിലെഊട്ടി9:00 രാവിലെ1h 15m /19 കി.മി
മേട്ടുപാളയം - ഊട്ടികൂർണൂർ10:40 രാവിലെഊട്ടി11:55 രാവിലെ1h 15m / 19 കി.മി
കൂർണൂർ - ഉടകമണ്ഡലം കൂർണൂർ12:35 ഉച്ചയ്‌ക്ക്ഊട്ടി13:45 ഉച്ചയ്‌ക്ക്1h 10m / 19 കി.മി
കൂർണൂർ - ഉടകമണ്ഡലം കൂർണൂർ16:00 വൈകീട്ട്ഊട്ടി17:10 വൈകീട്ട്1h 10m / 19 കി.മി

എങ്ങനെ സിമ്പിളായി ടിക്കറ്റ് ബുക്ക് ചെയ്യാം?

ഊട്ടി ടോയ്‌ ട്രെയിൻ ടിക്കറ്റ് ഓണ്‍ലൈനായും ഓഫ്‌ലെനായും ബുക്ക് ചെയ്യാൻ സാധിക്കും. നിങ്ങളുടെ യാത്രയുടെ ദിവസം ട്രെയിന്‍ പുറപ്പെടുന്നതിനു ഒരു മണിക്കൂർ മുൻപ് സ്റ്റേഷനിലെത്തി നേരിട്ട് കൗണ്ടറിൽ നിന്ന് ഓഫ്‌ലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. പക്ഷേ, തിരക്കു മൂലം ഓഫ്‌ലൈനായി ടിക്കറ്റ് എടുക്കുന്നത് പ്രയാസകരമാണ്. അവധിക്കാലമായതിനാല്‍ തന്നെ ടിക്കറ്റ് കിട്ടാനുള്ള സാധ്യത വളരം കുറവാണ്. തിരക്ക് പരിഗണിച്ച് മുൻകൂട്ടി ഓൺലൈൻ വഴി ടിക്കറ്റ് എടുക്കുകയാണ് ഏറ്റവും നല്ലതെന്ന് ഊട്ടി ടൂറിസം വകുപ്പ് അറിയിക്കുക.

എങ്ങനെ ഓണ്‍ലൈനായി ടിക്കറ്റ് എടുക്കാം?

  • ടോയ് ട്രെയിൻ ബുക്ക് ചെയ്യാനായി ഐആർസിടിസി https://www.irctc.co.in/nget/ വെബ്സൈറ്റ് സന്ദർശിക്കുക.
  • നിങ്ങളുടെ ഐആർസിടിസി അക്കൗണ്ട് ഉണ്ടെങ്കിൽ അത് വഴി സൈറ്റിലേക്ക് കയറാവുന്നതാണ്.
  • അക്കൗണ്ട് ഇല്ലാത്തവർ ക്രിയേറ്റ് അക്കൗണ്ട് എന്ന ഓപ്‌ഷൻ വഴി അക്കൗണ്ട് ക്രിയേറ്റ് ചെയ്യാവുന്നതാണ്.
  • പോകേണ്ട റൂട്ട് സെലക്‌ട് ചെയ്‌ത് ക്ലാസ്, ജനറൽ എന്നിവയിൽ ഏത് കാറ്റഗറി വേണമെന്ന് സെലക്‌ട് ചെയ്യുക.
  • ഓണ്‍ലൈൻ പേയ്‌മെൻ്റ് ഓപ്‌ഷൻ സെലക്‌ട് ചെയ്‌ത് പണം അടക്കുക.
  • ടിക്കറ്റ് നിങ്ങളുടെ ഫോണിലേക്ക് എത്തുന്നതാണ്.

Also Read: 'തെക്കിന്‍റെ കശ്‌മീര്‍' മുതല്‍ 'കിഴക്കിന്‍റെ വെനീസ്' വരെ; കുട്ടിക്കുറുമ്പന്മാരെ തണുപ്പിക്കാന്‍ കിടിലനൊരു 'സമ്മര്‍ ട്രിപ്പ്' - SUMMER TOURIST DESTINATIONS KERALA

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.