ഹൈദരാബാദ്: ഇന്നത്തെ കാലത്ത് വാട്‌സ്‌ആപ്പ് ഇല്ലാത്തവരായി ആരുമുണ്ടായിരിക്കില്ലല്ലോ... ദിനംപ്രതി പല വാട്‌സ്‌ആപ്പ് ഗ്രൂപ്പുകളിലൂടെയോ വ്യക്തിഗത ചാറ്റിലൂടെയോ ആയി നിരവധി ചിത്രങ്ങളും വീഡിയോകളുമായിരിക്കും നിങ്ങളുടെ ഫോണിലേക്കെത്തുന്നത്. ഇത് പലപ്പോഴും ഫോണിന്‍റെ സ്റ്റോറേജ് പെട്ടെന്ന് തീർന്നുപോകുന്നതിന് കാരണമാവാറുണ്ട്.
പല ചിത്രങ്ങളും വീഡിയോകളും ഉയർന്ന ക്വാളിറ്റിയിലുള്ളതായതിനാൽ തന്നെ കൂടുതൽ സ്റ്റോറേജ് ഉപയോഗപ്പെടുത്തേണ്ടതായി വരും. ഇത് പലപ്പോഴും പല ഉപയോക്താക്കൾക്കും തലവേദനയായിട്ടുണ്ടാവും. ഉപയോക്താക്കളുടെ ഈ പ്രശ്‌നത്തിന് പരിഹാരമായി ഒരു പുതിയ ഫീച്ചർ അവതരിപ്പിക്കുകയാണ് വാട്‌സ്‌ആപ്പ് ഇപ്പോൾ.
എന്താണ് പുതിയ ഫീച്ചർ?
പുതിയ ഫീച്ചർ വഴി ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ് വഴി ലഭിക്കുന്ന ഫോട്ടോകളുടെയും വീഡിയോകളുടെയും ഗുണനിലവാരം ഫോണിൽ ഡൗൺലോഡ് ചെയ്യുന്നതിനോ, സേവ് ചെയ്യുന്നതിനോ മുമ്പ് തെരഞ്ഞെടുക്കാൻ കഴിയും. കൂടുതൽ നിലവാരമുള്ള (ഉയർന്ന റെസല്യൂഷനുള്ള) ചിത്രങ്ങൾ തെരഞ്ഞെടുക്കുമ്പോൾ കൂടുതൽ സ്റ്റോറേജ് ആവശ്യമായി വരുമെന്നതിനാൽ തന്നെ, ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ ഡൗൺലോഡ് ചെയ്യുന്നതിന് മുൻപ് എത്ര ക്വാളിറ്റിയിൽ വേണമെന്ന് ഉപയോക്താക്കൾക്ക് നിശ്ചയിക്കാമെന്ന് സാരം.
ഉപയോക്താക്കൾക്ക് സ്റ്റാൻഡേർഡ് അല്ലെങ്കിൽ എച്ച്ഡി നിലവാരം തിരഞ്ഞെടുക്കാം. സ്റ്റാൻഡേർഡ് നിലവാരത്തിലുള്ളവയ്‌ക്ക് കുറച്ച് ഫോൺ സ്റ്റോറേജ് ഉപയോഗിക്കും. അതേസമയം എച്ച്ഡി നിലവാരത്തിലുള്ള ചിത്രങ്ങൾക്ക് കൂടുതൽ ഫോൺ സ്റ്റോറേജ് ഉപയോഗിക്കേണ്ടി വരും.
വാട്ട്‌സ്ആപ്പിന്‍റെ വരാനിരിക്കുന്ന ഫീച്ചറുകൾ ട്രാക്ക് ചെയ്യുന്ന വെബ്‌സൈറ്റായ WABetaInfo ആണ് വരാനിരിക്കുന്ന പുതിയ ഫീച്ചറുകളെ കുറിച്ചുള്ള വിവരങ്ങൾ നൽകിയിരിക്കുന്നത്. ആൻഡ്രോയിഡ് പതിപ്പിനായി ആണ് ഈ ഫീച്ചർ പുറത്തിറക്കുന്നത്. ഇതിന്‍റെ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് പതിപ്പിലെ ചില ബീറ്റാ ടെസ്റ്റർമാർക്ക് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുണ്ടെന്നും വരും ആഴ്‌ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
📝 WhatsApp beta for Android 2.25.18.11: what's new?
— WABetaInfo (@WABetaInfo) June 6, 2025
WhatsApp is rolling out a feature to choose the quality for downloaded photos and videos, and it's available to some beta testers!https://t.co/vczyUfYlBM pic.twitter.com/HfV5apzWuq
ആൻഡ്രോയിഡിനുള്ള ഏറ്റവും പുതിയ വാട്ട്‌സ്ആപ്പ് ബീറ്റ പതിപ്പ് 2.25.18.11 അപ്‌ഡേറ്റ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കിയിട്ടുണ്ട്. ബീറ്റാ ടെസ്റ്റർമാർക്ക് വാട്‌സ്‌ആപ്പ് സെറ്റിങ്‌സ് സെലക്‌ട് ചെയ്‌ത് സ്റ്റോറേജ് ആൻഡ് ഡാറ്റ വിഭാഗം തെരഞ്ഞെടുത്തതിന് ശേഷം മീഡിയ ക്വാളിറ്റി നിയന്ത്രിക്കാൻ കഴിയും. ഇതിൽ സ്റ്റാൻഡേർ ക്വാളിറ്റി, എച്ച്ഡി ക്വാളിറ്റി എന്നിങ്ങനെ രണ്ട് ഓപ്‌ഷനുകളുണ്ടാകും.
സ്റ്റാൻഡേർഡ് ക്വാളിറ്റിയിൽ ഫോട്ടോയുടെ വലുപ്പം കംപ്രസ് ചെയ്‌തുകൊണ്ട് മീഡിയ ഫയലിന്‍റെ വലുപ്പം കുറയ്ക്കുകയാണ് ചെയ്യുന്നത്. അതിനാൽ തന്നെ ഇത് വേഗത്തിൽ ഡൗൺലോഡ് ചെയ്യാനും കുറഞ്ഞ സ്റ്റോറേജ് മാത്രം ഉപയോഗപ്പെടുത്താനും സാധിക്കുന്നു. ഉയർന്ന റെസല്യൂഷനുള്ള എച്ച്‌ഡി ക്വാളിറ്റി ചിത്രങ്ങൾ ഡൗൺലോഡ് ചെയ്യുന്നതിന് കൂടുതൽ ഡാറ്റയും സ്റ്റോറേജും ആവശ്യമായി വരുന്നു. ഈ രണ്ട് ഓപ്‌ഷനുകളിൽ ഏതെങ്കിലുമൊന്ന് തെരഞ്ഞെടുത്ത് സ്റ്റോറേജ് നിയന്ത്രിക്കാൻ നിങ്ങൾക്ക് സാധിക്കും.
Also Read:
- ജാപ്പനീസ് കമ്പനി ഐസ്‌പേസിന്‍റെ ചാന്ദ്രദൗത്യം വീണ്ടും പരാജയം: വിശദമായി അറിയാം
- വെറും 70 ദിവസം കൊണ്ട് വിറ്റഴിച്ചത് 10,000 ഇലക്ട്രിക് എസ്‌യുവികൾ!! മഹീന്ദ്രയുടെ രണ്ട് ചുണക്കുട്ടികൾ ഇവർ
- ഓപ്പോയുടെ പുതിയ ഫോൺ വരുന്നു: എന്തൊക്കെ പ്രതീക്ഷിക്കാം? വിശദാംശങ്ങൾ
- ലുക്കിലും ഫീച്ചറുകളിലും അപ്‌ഗ്രേഡ്: ജാവ യെസ്‌ഡി അഡ്വഞ്ചറിന്‍റെ പുതിയ പതിപ്പുമായി ക്ലാസിക് ലെജന്‍റ്‌സ്
- നത്തിങ് ഫോൺ 3യുടെ പുതിയ ടീസർ പുറത്തിറക്കി: ലോഞ്ച് ജൂലൈ 1ന്