ഹൈദരാബാദ്: ബെംഗളൂരുവിൽ 5ജി സേവനങ്ങൾ ആരംഭിച്ച് വോഡഫോൺ ഐഡിയ. 5ജി സേവനങ്ങൾ പിന്തുണയ്‌ക്കുന്ന ഉപകരണങ്ങളുള്ള ബെംഗളൂരുവിലെ വിഐ ഉപയോക്താക്കൾക്ക് ഇന്ന് (ജൂലൈ 11) മുതൽ 5ജി സേവനങ്ങൾ ലഭ്യമാവും. മുംബൈ, പട്‌ന, ചണ്ഡീഗഢ്, ഡൽഹി തുടങ്ങിയ നഗരങ്ങളിൽ 5ജി സർവീസുകൾ ലോഞ്ച് ചെയ്‌തതിന് പിന്നാലെയാണ് ബെംഗളൂരുവിലും അവതരിപ്പിച്ചിരിക്കുന്നത്.
ലോഞ്ച് ഓഫറെന്നോണം 299 രൂപയോ അതിൽ കൂടുതലോ റീച്ചാർജ് ചെയ്യുന്ന ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത 5G ഡാറ്റ നൽകുമെന്ന് വിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ 5G നെറ്റ്‌വർക്ക് കൊണ്ടുവരുന്നതിന് വിഐ സാംസങുമായി സഹകരിച്ചാണ് പ്രവർത്തിച്ചത്.
കർണാടകയിൽ 4G സേവനങ്ങൾ നവീകരിച്ചു: ബെംഗളൂരുവിൽ 5ജി സർവീസ് ആരംഭിച്ചതിനൊപ്പം വിഐ കർണാടകയിലെ 4G നെറ്റ്‌വർക്ക് നവീകരിച്ചിട്ടുമുണ്ട്. മെച്ചപ്പെട്ട കവറേജ്, വേഗതയേറിയ ഡാറ്റ, മെച്ചപ്പെട്ട ഉപയോക്തൃ അനുഭവം എന്നിവ ലക്ഷ്യം വെച്ചാണ് ഇത്.
ബെംഗളൂരുവിൽ വിഐ നൽകുന്ന പോസ്റ്റ് പെയ്‌ഡ്, പ്രീപെയ്‌ഡ് 5ജി പ്ലാനുകൾ ഏതെല്ലാമെന്നും അവയുടെ വില എത്രയാണെന്നും ലഭ്യമാവുന്ന ആനുകൂല്യങ്ങൾ എന്തെല്ലാമാണെന്നും പരിശോധിക്കാം.
Vi 5G പോസ്റ്റ്‌പെയ്‌ഡ് പ്ലാനുകൾ
പ്ലാൻ | വില | ആനുകൂല്യങ്ങൾ | |
---|---|---|---|
ViMax 451 | ₹451 | 50GB + അൺലിമിറ്റഡ് നൈറ്റ് ഡാറ്റ (12AM–6AM), അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 3000 SMS, ഡാറ്റ റോൾഓവർ, ലഭ്യമായ ഓപ്ഷനുകളിൽ നിന്ന് ഏതെങ്കിലും ഒരു സബ്‌സ്‌ക്രിപ്‌ഷൻ പ്ലാൻ തെരഞ്ഞെടുക്കാം. | |
ViMax 551 | ₹551 | 90GB + അൺലിമിറ്റഡ് നൈറ്റ് ഡാറ്റ (12AM–6AM), അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 3000 SMS, ഡാറ്റ റോൾഓവർ, ലഭ്യമായ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകളിൽ നിന്ന് രണ്ടെണ്ണം തെരഞ്ഞെടുക്കാം. | |
ViMax 751 | ₹751 | 150GB + അൺലിമിറ്റഡ് നൈറ്റ് ഡാറ്റ (12AM–6AM), അൺലിമിറ്റഡ് കോളിങ്, പ്രതിമാസം 3000 SMS, ഡാറ്റ റോൾഓവർ. ലഭ്യമായ സബ്‌സ്‌ക്രിപ്‌ഷൻ ഓപ്ഷനുകളിൽ നിന്ന് മൂന്നെണ്ണം തെരഞ്ഞെടുക്കാം. | |
REDX-1201 | ₹1201 | അൺലിമിറ്റഡ് ഡാറ്റ, അൺലിമിറ്റഡ് കോളിങ്, സൗജന്യ അന്താരാഷ്ട്ര റോമിങ് പായ്ക്ക്, 4x എയർപോർട്ട് ലോഞ്ച് ആക്‌സസ് സബ്‌സ്‌ക്രിപ്‌ഷനുകൾ: വി ഗെയിംസ്, നെറ്റ്ഫ്ലിക്‌സ് ബേസിക്, ആമസോൺ പ്രൈം (6 മാസം), ജിയോ ഹോട്ട്‌സ്റ്റാർ (1 വർഷത്തെ മൊബൈൽ സബ്‌സ്‌ക്രിപ്‌ഷനുകൾ) |
Vi 5G പ്രീപെയ്‌ഡ് പ്ലാനുകൾ
പ്ലാൻ വില | പ്രതിദിന ഡാറ്റ | വാലിഡിറ്റി | ആനുകൂല്യങ്ങൾ |
---|---|---|---|
₹299 വില | 1GB | 28 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ |
₹349 വില | 1.5GB | 28 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ (12 AM - 6 AM) |
₹579 വില | 1.5GB | 56 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ (12 AM - 6 AM) |
₹859 വില | 1.5GB | 84 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി നൈറ്റ് ഡാറ്റ (12 AM - 6 AM) |
₹365 വില | 2GB | 28 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി ഹാഫ് ഡേ ഡാറ്റ (12 AM - 6 AM) |
₹649 വില | 2GB | 56 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി ഹാഫ് ഡേ ഡാറ്റ (12 AM - 6 AM) |
₹979 വില | 2GB | 84 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി ഹാഫ് ഡേ ഡാറ്റ (12 AM - 6 AM)), വിഐ മൂവീസ് & ടിവി സൂപ്പർ സബ്‌സ്‌ക്രിപ്‌ഷൻ |
₹3,599 | 2GB | 365 ദിവസം | അൺലിമിറ്റഡ് കോളിങ്, പ്രതിദിനം 100 എസ്എംഎസ്, അൺലിമിറ്റഡ് 5ജി ഡാറ്റ, വാരാന്ത്യ ഡാറ്റ റോൾഓവർ, അൺലിമിറ്റഡ് 4ജി ഹാഫ് ഡേ ഡാറ്റ (12 AM - 6 AM) |
Also Read:
- ചാറ്റ്‌ജിപിടി പണിമുടക്കി: വലഞ്ഞ് ഉപയോക്താക്കൾ; ഡൗൺ ആയെന്ന് സമ്മതിച്ച് ഓപ്പൺ എഐ
- 50 എംപി ക്യാമറയും ഫാസ്റ്റ് ചാർജിങ് പിന്തുണയും, നിറയെ എഐ ഫീച്ചറുകളും: വിവോയുടെ പുതിയ ഫോൺ പുറത്തിറക്കി
- 50 എംപി ഫ്രണ്ട് ക്യാമറയുമായി മോട്ടറോള എഡ്‌ജ് 60 ഇന്ത്യൻ വിപണിയിൽ: വിലയും ഫീച്ചറുകളും അറിയാം...
- ഇലോൺ മസ്‌കിന്‍റെ സ്റ്റാർലിങ്ക് ഓഗസ്റ്റിൽ ഇന്ത്യയിലെത്തിയേക്കും: അൺലിമിറ്റഡ് ഇന്‍റർനെറ്റ് പ്ലാനിന് മാസവും 3,000 രൂപ!! ഇന്ത്യക്കാർക്ക് താങ്ങുമോ?